അമേരിക്കയുടെ ജിപിഎസിന് ബദൽ; ഇന്ത്യയുടെ നാവിക് സ്ഥാനനിർണയ ഉപഗ്രഹ വിക്ഷേപണം വിജയകരം

അമേരിക്കയുടെ ജിപിഎസിന് മറുപടിയെന്നോണമാണ് ഇന്ത്യ നാവിക് ഗതിനിര്‍ണയ സംവിധാനം ഒരുക്കിയത്. ഇന്ത്യന്‍ ഭൂപ്രദേശം മുഴുവനും രാജ്യാതിര്‍ത്തിക്ക് പുറത്ത് 1500 കിമീ പരിധിയിലുമാണ് നാവികിന്റെ സേവനം ലഭ്യമാക്കുക

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്ഥാന/ഗതി നിര്‍ണയ സംവിധാനമായ നാവികിന് വേണ്ടിയുള്ള രണ്ടാം തലമുറ ഉപഗ്രഹ പരമ്പരയിലെ ആദ്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. എന്‍വിഎസ്-1 എന്ന ഉപഗ്രഹമാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി-എഫ്12 റോക്കറ്റിലായിരുന്നു വിക്ഷേപണം. 251 കിലോമീറ്റര്‍ ഉയരത്തിലുള്ള ജിയോ സിങ്ക്രണസ് ട്രാന്‍സ്പര്‍ ഓര്‍ബിറ്റിലാണ് ഉപഗ്രഹം സ്ഥാപിച്ചത്.

അമേരിക്കയുടെ ജിപിഎസിന് മറുപടിയെന്നോണമാണ് ഇന്ത്യ നാവിക് ഗതിനിര്‍ണയ സംവിധാനം ഒരുക്കിയത്. ഇന്ത്യന്‍ ഭൂപ്രദേശം മുഴുവനും രാജ്യാതിര്‍ത്തിക്ക് പുറത്ത് 1500 കിമീ പരിധിയിലുമാണ് നാവികിന്റെ സേവനം ലഭ്യമാക്കുക. കൂടുതല്‍ മെച്ചപ്പെട്ട ഗതിനിര്‍ണയ, സ്ഥാനനിര്‍ണയ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ആര്‍ഒ എന്‍വിഎസ് പരമ്പര ഉപഗ്രഹങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ഇതിനകം രാജ്യത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും വാണിജ്യ വാഹനങ്ങളിലും നാവികിന്റെ വിവിധ സേവനങ്ങള്‍ ലഭ്യമാണ്. സൈനിക ആവശ്യങ്ങള്‍ക്ക് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് നാവികിനെയാണ്. ചില മൊബൈല്‍ ഫോണുകളിലും ഇപ്പോള്‍ നാവിക് സേവനങ്ങള്‍ ലഭ്യമാണ്. പുതിയ എന്‍വിഎസ് ഉപഗ്രഹങ്ങള്‍ വരുന്നതോടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെയുള്ള നാവിക് സേവനങ്ങള്‍ മെച്ചപ്പെടുത്താനും വിപുലപ്പെടുത്താനും ഐഎസ്ആര്‍ഒയ്ക്ക് സാധിക്കും.

നാഷണൽ സർവീസ് സ്‌കീം വിശാല ലോകത്തിലേക്ക് വിദ്യാർഥികളെ നയിക്കുന്നു

തന്റേതായ ചുരുങ്ങിയ ലോകത്തിൽ നിന്ന് വിശാല ലോകത്തിലേക്ക് വിദ്യാർഥികളെ നയിക്കുന്നതിൽ നാഷണൽ സർവീസ് സ്‌കീം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നാഷണൽ സർവീസ് സ്‌കീം സംഘടിപ്പിച്ച പ്രോജ്ജ്വലം‘ –വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ലെവൽ  അവാർഡ് സമർപ്പണ ചടങ്ങും ഓറിയന്റേഷൻ ക്ലാസുകളുടെ സംസ്ഥാന തല ഉദ്ഘാടനവും തിരുവനന്തപുരം ശിക്ഷക് സദനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ ക്യാമ്പസുകളുടെ പ്രാധാന്യമേറി വരികയാണ്. സാമൂഹിക പ്രശ്‌നങ്ങളിൽ സഹപാഠികളുടെ കൂടി കൂട്ടായ്മയൊരുക്കി വിവിധ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്ക് കഴിയുന്നുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ ക്ലാസ് മുറികളിൽ നിന്ന് നേടുന്ന നൈപുണ്യം സമൂഹത്തിനു വേണ്ടി പ്രയോജനപ്പെടുത്തിയ നിരവധി ഉദാഹരണങ്ങളുണ്ട്. പ്രളയംകോവിഡ് പോലെ സമൂഹം ആവശ്യപ്പെട്ട സാഹചര്യങ്ങളിൽ സഹായ ഹസ്തവുമായെത്താൻ വിദ്യാർഥികൾക്കായി. ക്യാമ്പസ് കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്ക് മികച്ച പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകി വരുന്നത്. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ സേ നോ ടു ഡ്രഗ്‌സിലടക്കം നാഷണൽ സർവീസ് സ്‌കീമിന്റെ മികച്ച പ്രവർത്തനങ്ങൾ തുടരണം. മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച, അവാർഡിനർഹരായ എൻ എസ് എസ് യൂണിറ്റുകൾവിദ്യാർഥികൾപ്രോഗ്രാം ഓഫീസർമാർ എന്നിവരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ജീവിത പരീക്ഷയിൽ വിജയിക്കാൻ പ്രാപ്തമാക്കുന്ന കൂട്ടായ്മയാണ് എൻ എസ് എസെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ലഹരി വിരുദ്ധ ക്യാമ്പയിനിലും മാലിന്യ നിർമാർജനത്തിലുമടക്കം ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ എൻ എസ് എസിന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ  ഷാനവാസ് എസ് സ്വാഗതമാശംസിച്ചു. സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ.അൻസർ ആർ.എൻറീജിയണൽ ഡയറക്ടർ ശ്രീധർ ഗുരു എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. എൻ.എസ്.എസ് ഇ.ടി.ഐ കോർഡിനേറ്റർ ഡോ. സണ്ണി, എൻ.എം സന്ദേശം വായിച്ചു.  വി.എച്ച്.എസ്.ഇ, ഡെപ്യൂട്ടി ഡയറക്ടർമാരായ ടിവി. അനിൽ കുമാർമിനി ഇ ആർശെൽവ മണി, അസിസ്റ്റന്റ് ഡയറക്ടർ സിന്ധു ആർ എന്നിവർ ആശംസകളർപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർ രഞ്ജിത്ത് പി നന്ദി അറിയിച്ചു.

ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടല്‍ ഇന്ത്യയില്‍; ഒരു ദിവസത്തെ താമസത്തിന് 4 ലക്ഷം രൂപ

ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്കാരം ഒരു ഇന്ത്യൻ ഹോട്ടലിന്. ജയ്പൂരിലെ രാംബാഗ് പാലസാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. പ്രശസ്ത ട്രാവൽ വെബ്സൈറ്റായ ട്രിപ്പ് അഡൈ്വസറാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. ട്രിപ്പ് അഡൈ്വസർ വെബ്സൈറ്റിൽ യാത്രക്കാർ നൽകിയ 15 ലക്ഷത്തിലധികം റിവ്യുകളുടെ അടിസ്ഥാനത്തിലാണ് രാംബാഗ് പാലസിലെ ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലായി തിരഞ്ഞെടുത്തിരിക്കുന്നത്.

പത്ത് വിഭാഗങ്ങളിലായി 2023 ലെ ട്രാവലേഴ്സ് ചോയിസ് പുരസ്കാരങ്ങളുടെ ഭാഗമായാണ് മികച്ച ആഡംബര ഹോട്ടലിനെയും തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തിലെ മികച്ച പത്ത് ഹോട്ടലുകളുടെ പട്ടികയിൽ രാംബാഗ് പാലസ് മാത്രമാണ് ഇന്ത്യയിൽ നിന്ന് ഉൾപെട്ടിട്ടുള്ളത്. മാലദ്വീപിലെ ഒസെൻ റിസർവ് ബോലിഫുഷി രണ്ടാം സ്ഥാനവും ബ്രസീലിലെ ഹോട്ടൽ കൊലിന ഡി ഫ്രാൻസ് മൂന്നാം സ്ഥാനവും നേടി.

1835ൽ നിർമിച്ച കൊട്ടാരമാണ് പിന്നീട് രാംബാഗ് പാലസ് ആഡംബര ഹോട്ടലായി മാറിയത്. നിലവിൽ താജ് ഗ്രൂപ്പാണ് രാംബാഗ് പാലസിന്റെ നടത്തിപ്പുകാർ. 47 ഏക്കറിലായി പരന്നു കിടക്കുന്ന രാംബാഗ് പാലസിൽ അത്യാഡംബര സൗകര്യങ്ങളാണ് താമസിക്കാനെത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. ട്രിപ്പ് അഡൈ്വസറിൽ ആയിരക്കണക്കിന് യാത്രികർ രാംബാഗ് പാലസിന് ഫൈവ് സ്റ്റാർ റേറ്റിങ് നൽകിയിട്ടുണ്ട്.

താജ് ഗ്രൂപ്പിന്റെ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത് പ്രകാരം രാംബാഗ് പാലസിലെ വൺ ബെഡ്റൂം പാലസ് റൂമിൽ ഒരു ദിവസം താമസിക്കുന്നതിന് 29500 രൂപയാണ് ചാർജ്. ഏറ്റവും ചിലവ് കൂടിയ ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ടിന് 3,12,000 രൂപ വരെയാകും. നികുതിയും മറ്റ് ചിലവുകളും ഉൾപ്പെടുത്തുമ്പോൾ ഇത് നാല് ലക്ഷത്തോളം രൂപയാകും. 47 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിന്റെ വലിയ പൂന്തോട്ടവും മാർബിൾ വരാന്തകളും ആഡംബര മുറികളുമെല്ലാമാണ് പ്രധാന ആകർഷണങ്ങൾ.

ട്രിപ്പ് അഡ്വസറിന്റെ മികച്ച ചെറിയ ഹോട്ടലുകളുടെ വിഭാഗത്തിൽ ഹിമാചൽ പ്രദേശിലെ ആരിയ പലംപൂർ ലോകത്ത് പത്താം സ്ഥാനവും ഏഷ്യയിൽ മൂന്നാം സ്ഥാനവും ഇന്ത്യയിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. വ്യത്യസ്തമായ ഹോട്ടലുകളിൽ റാമോജി ഫിലിം സിറ്റിയിലെ ഹോട്ടൽ സിത്താര ആഗോളതലത്തിൽ 18ാം സ്ഥാനം നേടി.

സൗദി വീസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യതാ ടെസ്റ്റ് പാസാവണം

ജൂൺ ഒന്നുമുതൽ സൗദി വീസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യത തെളിയിക്കണം. പുതിയ വീസയിൽ വരുന്ന ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ ജോലിക്കാരാണ് യോഗ്യതാ ടെസ്റ്റ് പാസാവേണ്ടത് എന്നാണ് പ്രാഥമിക വിവരം.

കാർ ഇലക്ട്രീഷ്യൻ, വെൽഡർ, അണ്ടർ വാട്ടർ വെൽഡർ, ഫ്ലെയിം കട്ടർ, ഡ്രില്ലിങ് റിഗ് ഇലക്ട്രീഷ്യൻ, ഇലക്ട്രിക് ട്രാൻസ്ഫോർമർ അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്മെന്റ് അസംബ്ലർ, ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ പാനൽ അസംബ്ലർ, ഇലക്ട്രിക്കൽ ഡിവൈസ് അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്മെന്റ് മെയിന്റനൻസ് വർക്കർ, ഇലക്ട്രിക്കൽ കേബിൾ കണക്റ്റർ, പവർ ലൈൻസ് ഓപറേറ്റർ, ഇലക്ട്രോണിക് എക്സേഞ്ച് അസംബ്ലർ, ബിൽഡിങ് ഇലക്ട്രീഷ്യൻ, പ്ലംബർ, പൈപ് ഇൻസ്റ്റാളർ, ബോയിലേഴ്സ് ബ്ലാക്സ്മിത്ത്, കൂളിങ് ഡിവൈസസ് അസംബ്ലർ, എച്ച് വി എ സി മെക്കാനിക് എന്നിവയാണ് യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കിയ 19 പ്രഫഷനുകൾ.

വീസകൾ സ്റ്റാംബ് ചെയ്യണമെങ്കിൽ യോഗ്യതാ ടെസ്റ്റ് പൂർത്തിയാക്കിയ രേഖ പാസ്പോർട്ടിനൊപ്പം സമർപ്പിക്കൽ നിർബന്ധമാകും. യോഗ്യതാ ടെസ്റ്റുകൾ നടത്താനുള്ള കേന്ദ്രങ്ങളെക്കുറിച്ച് അറിയാനും മറ്റും https://svp-international.pacc.sa/home എന്ന ലിങ്കിൽ സന്ദർശിക്കാം.

സൗജന്യമായി ആധാർ പുതുക്കാം; ശേഷിക്കുന്നത് മൂന്നാഴ്ച മാത്രം

രാജ്യത്ത് ഒരു പൗരന്റെ അടിസ്ഥാന രേഖയാണ് ആധാർ കാർഡ്. എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ തിരിച്ചറിയൽ രേഖയായി ആധാർ ആവശ്യമായുണ്ട്. ആധാർ കാർഡ് ജനസംഖ്യാപരമായ വിവരങ്ങൾ പുനർമൂല്യപ്പെടുത്തുന്നതിനായി ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യാൻ  യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും ആധാർ കാർഡ് പത്ത് വർഷത്തിന് മുൻപ് എടുത്തതാണെങ്കിൽ.  2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. ജൂൺ 14 കഴിഞ്ഞാൽ  ആധാർ കാർഡ് പുതുക്കാൻ പണം നൽകണം. 

അതേസമയം, ഈ സേവനം myAadhaar പോർട്ടലിൽ മാത്രമേ സൗജന്യമായിട്ടുള്ളൂവെന്നും മുമ്പത്തെപ്പോലെ ആധാർ കേന്ദ്രങ്ങളിൽ 50 രൂപ ഫീസ് ഈടാക്കുന്നത് തുടരുമെന്നും ശ്രദ്ധിക്കുക.

പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങൾ മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ, തീർച്ചയായും ഓൺലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം. അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കാം. 

അഡ്രസ് പ്രൂഫ് എങ്ങനെ സൗജന്യമായി അപ്‌ലോഡ് ചെയ്യാം

ഘട്ടം 1: https://myaadhaar.uidai.gov.in/ സന്ദർശിക്കുക
ഘട്ടം 2: ലോഗിൻ ചെയ്‌ത് ‘പേര്/ലിംഗഭേദം/ ജനനത്തീയതി & വിലാസ അപ്‌ഡേറ്റ്’ തിരഞ്ഞെടുക്കുക
ഘട്ടം 3: ‘ആധാർ ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 4: ജനസംഖ്യാപരമായ ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് ‘വിലാസം’ തിരഞ്ഞെടുത്ത് ‘ആധാർ അപ്ഡേറ്റ് ചെയ്യാൻ തുടരുക’ ക്ലിക്ക് ചെയ്യുക
ഘട്ടം 5: സ്കാൻ ചെയ്ത ഒരു പകർപ്പ് അപ്‌ലോഡ് ചെയ്‌ത് ആവശ്യമായ വിവരങ്ങൾ നൽകുക.
ഘട്ടം 6: 50 രൂപ അടയ്ക്കുക. (ജൂൺ 15 വരെ ആവശ്യമില്ല).
ഘട്ടം 7: ഒരു സേവന അഭ്യർത്ഥന നമ്പർ (SRN) ജനറേറ്റുചെയ്യും. പിന്നീട് സ്റ്റാറ്റസ് ട്രാക്കുചെയ്യുന്നതിന് ഇത് ഉപയോഗിക്കാം. പരിശോധന പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് ഒരു എസ്എംഎസ് ലഭിക്കും.

 

കേന്ദ്ര സര്‍ക്കാരില്‍ സ്വപ്ന ജോലി; ഇതാണ് സുവര്‍ണാവസരം; യു പി എസ് സി വിളിക്കുന്നു

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറും മറ്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു പി എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in വഴി അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് വഴി 20 പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുക. ജൂണ്‍ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഒഴിവുകളുടെ വിശദാംശങ്ങള്‍

സയന്റിസ്റ്റ് -ബി (ഇലക്ട്രിക്കല്‍): 1
അസിസ്റ്റന്റ് എന്‍ജിനീയര്‍: 9
സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III: 6
ജൂനിയര്‍ ഷിപ്പ് സര്‍വേയര്‍-കം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍: 1
ജൂനിയര്‍ റിസര്‍ച്ച് ഓഫീസര്‍: 3

 

യുകെയില്‍ ഇന്ത്യന്‍ ആധിപത്യം; സ്കിൽഡ് വർക്കർ, സ്റ്റുഡന്റ് വിസകൾ ലഭിക്കുന്നവരിൽ മുന്നിൽ ഇന്ത്യക്കാര്‍

യുകെയിൽ സ്റ്റുഡന്റ് വിസകളും സ്കിൽഡ് വർക്കർ വിസകളും ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം രാജ്യം നൽകിയ വിസാ കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. ലണ്ടൻ ഇമിഗ്രേഷന്റെ ഔദ്യോഗിക സ്ഥിതിവിവരണക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ ഗ്രാജ്യുവേറ്റ് പോസ്റ്റ് സ്റ്റഡി വർക്കിന് കീഴിൽ അനുവദിച്ച വിസയിൽ ഭൂരിഭാഗവും നേടിയത് ഇന്ത്യൻ വിദ്യാർത്ഥികളാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

”വർക്ക് വിസ ലഭിച്ച ഭൂരിഭാഗം പേരും ഇന്ത്യൻ പൗരൻമാരാണ്. അവർ ഏകദേശം മൂന്നിലൊന്ന് ശതമാനം വരും. സ്കിൽഡ് വർക്കർ, സ്കിൽഡ് വർക്കർ – ഹെൽത്ത് ആൻഡ് കെയർ എന്നീ വിഭാഗങ്ങളിൽ അനുവദിച്ച വിസയിലും ഇന്ത്യൻ പൗരൻമാരാണ് കൂടുതൽ,” യുകെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 മാർച്ച് അവസാനത്തോടെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് 93,951 ഗ്രാജ്യൂവേറ്റ് റൂട്ട് എക്സ്റ്റൻഷനുകൾ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം വിദ്യാർത്ഥികൾ തങ്ങളുടെ ആശ്രിതരായി കുടുംബാംഗങ്ങളെയും, കുട്ടികളെയും രാജ്യത്തിലേക്ക് കൊണ്ടുവരുന്നതിന് യുകെ കർശന നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ട് വന്നത്. നിലവിൽ യുകെയിലെ പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് മാത്രമാണ് ആശ്രിതരായി തങ്ങളുടെ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാനാകുക.

അതേസമയം ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യൻ പൗരൻമാർക്ക് അനുവദിച്ച സ്കിൽഡ് വർക്കർ വിസകളുടെ എണ്ണത്തിൽ 63 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-22 കാലത്ത് 13390 ആണ് രേഖപ്പെടുത്തിയിരുന്നത്. ഇത് 2022-23 ആയപ്പോഴേക്കും 21,837 ആയി കൂടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹെൽത്ത് കെയർ വിഭാഗത്തിൽ അനുവദിച്ച വിസയുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിൽ 14,485 പേരാണ് ഈ വിഭാഗത്തിൽ വിസ നേടിയത്. എന്നാൽ അത് ഈ വർഷം 29,726 ആയാണ് ഉയർന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 105 ശതമാനം വർധനവാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഇതോടൊപ്പം യുകെയിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റവും വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ വാർഷിക കണക്കുകൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ കുടിയേറ്റങ്ങളുടെ എണ്ണം 606,000 ആണ്. ഇത് ബ്രിട്ടീഷ് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ യുക്രൈൻ വിസ പദ്ധതികൾക്ക് കീഴിലുള്ള അഭയാർത്ഥികൾ, ജോലി, വിദ്യാഭ്യാസം എന്നിവയ്ക്കായി കുടിയേറുന്നവർ തുടങ്ങിയവരടങ്ങിയ വിഭാഗമാണ് കുടിയേറ്റം വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് നൽകുന്ന വിവരം.

അതേസമയം മൊത്തത്തിലുള്ള കുടിയേറ്റ സ്ഥിതി വിവര കണക്കുകളിൽ വിദേശ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തുന്നത് തെറ്റായ സമീപനമാണെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.’മൊത്ത കുടിയേറ്റ കണക്കുകളിൽ നിന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഒഴിവാക്കണം. അമേരിക്കയും ഓസ്‌ട്രേലിയയും അന്താരാഷ്ട്ര വിദ്യാർത്ഥികളെ താൽക്കാലിക കുടിയേറ്റക്കാരായിട്ടാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികൾ തങ്ങളുടെ മാതൃരാജ്യത്തേക്ക് തന്നെ മടങ്ങിപ്പോകുന്നവരാണ്. അവരെക്കൂടി ഉൾപ്പെടുത്തി കുടിയേറ്റത്തെ സംബന്ധിച്ച അനാവശ്യ ഭയം സൃഷ്ടിക്കേണ്ട കാര്യമില്ല,” ഇന്റർനാഷണൽ സ്റ്റുഡന്റ് വിഷയവുമായി ബന്ധപ്പെട്ട ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പിന്റെ നേതാവ് ലോർഡ് കരൺ ബിലിമോറിയ പറഞ്ഞു.

അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് ഇനി ടിസിയില്ലാതെ സ്കൂൾ മാറാം; പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് ഇനി ടിസിയില്ലാതെ തന്നെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാറാം. ഇതുസംബന്ധിച്ച ഉത്തരവിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂൾ മാറാൻ ഇനി പ്രായവും ക്ലാസും മാത്രമാകും പരിഗണിക്കുക.

അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടിസി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിൽ രണ്ടു മുതൽ 8 വരെ ക്ലാസുകളിലും. 9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം ലഭ്യമാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.

അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

ജൂൺ ഒന്നിനാണ് 2023-24 അധ്യയന വർഷം ആരംഭിക്കുന്നത്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രി നേരത്തേ നിർദേശം നൽകിയിരുന്നു.

പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് ബോയ്സ് എൽ പി എസിൽ ആണ് സംസ്ഥാനതല ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം ഓരോ സ്കൂളുകളിലും ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രാദേശിക ചടങ്ങുകൾ നടക്കും.

Namlcs Third Meeting: Typically The Somali National Anti-money Laundering Committee Namlc Measures To Fight Money Laundering & Terrorist Financing Somalia Financial Reporting Cente

Namlcs Third Meeting: Typically The Somali National Anti-money Laundering Committee Namlc Measures To Fight Money Laundering…

ജീവിതപങ്കാളിയും അമ്മയും തമ്മിലുള്ള ബന്ധം ദൃഢമാക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

 മരുമകളും അമ്മായി അമ്മയും തമ്മിലുള്ള അസ്വാരസ്യങ്ങൾ പലകുടുംബങ്ങളിലും ഉണ്ടാകാറുണ്ട്. പലപ്പോഴും ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് മധ്യസ്ഥരാകുന്നത് പുരുഷന്മാരാണ്. വിവാഹത്തിനു മുൻപ് അമ്മ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയായിരുന്നുവെങ്കിൽ മറുവശത്ത് ജീവിതപങ്കാളി വലിയ ത്യാഗങ്ങളും വിട്ടുവീഴ്ചകളും ചെയ്താണ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. ഈ ബന്ധങ്ങളിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ ഇതാ.

പ്രശ്നങ്ങളുണ്ടാകുമോ എന്ന് ചിന്തിക്കരുത്

വിവാഹ ജീവിതം തുടങ്ങുമ്പോൾ തന്നെ അമ്മയും ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് ചിന്തിച്ച് ആകുലപ്പെടുന്നവരുമുണ്ട്. ഒരേ വീട്ടിൽ ജനിച്ചു വളർന്നവർ തമ്മിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സാധാരണമാണെന്നിരിക്കെ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ചു വളർന്നവർ കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ ഒരുമിച്ച് നോക്കി തുടങ്ങുമ്പോൾ ചെറിയ പൊരുത്തക്കേടുകൾ സ്വാഭാവികമാണെന്ന് തിരിച്ചറിയണം. അത്തരം അഭിപ്രായ വ്യത്യാസങ്ങൾ ചിലപ്പോൾ അവർക്ക് തന്നെ പരിഹരിക്കാനാവുന്നതായിരിക്കും. അതോർത്ത് ആശങ്കപ്പെടാതെ ഇരുവർക്കും അവരുടേതായ സമയം നൽകുക.

വിവാഹത്തിനു മുൻപുതന്നെ തയാറെടുക്കാം

ഭാര്യയാകാൻ പോകുന്ന വ്യക്തിയുമായി വിവാഹത്തിനു മുൻപുള്ള സംഭാഷണത്തിൽ നിന്നും അവരെങ്ങനെയാവും നിങ്ങളുടെ അമ്മയെ സമീപിക്കുക എന്നും പെരുമാറുക എന്നും കൃത്യമായി മനസ്സിലാക്കാൻ ശ്രമിക്കുക. അതുപോലെ തന്നെ ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് കുടുംബത്തിലുള്ള പങ്കിനെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചും മാതാപിതാക്കളുടെ പ്രതീക്ഷകൾ എന്തൊക്കെയാണെന്നും മനസ്സിലാക്കുക. ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയെക്കുറിച്ച് അമ്മയോടും അമ്മയെക്കുറിച്ച് പെൺകുട്ടിയോടും കൃത്യമായ ചിത്രങ്ങൾ വിവരിക്കുക. ഒരുമിച്ചു ജീവിച്ചു തുടങ്ങുന്ന സമയത്ത് ഇരുവരുടെയും ചിന്താഗതികളെക്കുറിച്ചും സ്വഭാവ രീതികളെക്കുറിച്ചും പരസ്പരം ഒരു ധാരണ ഉണ്ടാകുന്നത് നല്ലതാണ്.


റോളുകളിൽ വ്യക്തത വേണം

കുടുംബാന്തരീക്ഷത്തിൽ ഭാര്യയുടെ പങ്കാണോ അമ്മയുടെ പങ്കാണോ വലുത് എന്ന ചിന്ത ഇരുവർക്കുമിടയിൽ ഉണ്ടാകുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. നിങ്ങളുടെ ജീവിതത്തിൽ ഭാര്യക്കുള്ള റോൾ അമ്മയ്ക്കോ അമ്മയുടെ റോൾ ഭാര്യക്കോ നിറവേറ്റാനാവുന്നതല്ല എന്ന് തിരിച്ചറിയുകയും ഇക്കാര്യം അവരെ പറഞ്ഞു മനസ്സിലാക്കുകയും വേണം. ഈ റോളുകൾ അടിസ്ഥാനപ്പെടുത്തിയല്ലാതെ തന്നെ വ്യക്തി എന്ന നിലയിൽ ഇരുവരെയും നിങ്ങൾ മനസ്സുതുറന്ന് സ്നേഹിക്കുന്നുണ്ടെന്നും ബോധ്യപ്പെടുത്തുക. ഇക്കാര്യം അവർ മനസ്സിലാക്കി കഴിഞ്ഞാൽ ആരോടാണ് കൂടുതൽ സ്നേഹം, ആരെയാണ് കൂടുതൽ ശ്രദ്ധിക്കുന്നത് തുടങ്ങിയ നിസ്സാര പ്രശ്നങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാനാവും.

koottan villa

വഴക്കിനുള്ള കാരണങ്ങൾ എടുത്തിടരുത്! 

കുടുംബവുമൊത്ത് ചിലവഴിക്കുന്ന സമയങ്ങളിൽ ഭാര്യക്കും അമ്മയ്ക്കുമിടയിൽ പ്രശ്നമുണ്ടാക്കുന്ന തരം കാര്യങ്ങൾ എടുത്തിടാതിരിക്കുക. ചുറ്റുമുള്ള നല്ല കാര്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും ഒരു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും വേണം. ഇതിനായി ഭാര്യയെയും അമ്മയെയും അവരുടെ പ്രശ്നങ്ങളും മനസ്സിലാക്കുക എന്നതാണ് പ്രധാനം. ഇരുവരും തമ്മിലുള്ള ചെറിയ പൊരുത്തക്കേടുകളിൽ നിന്ന് പഠിക്കുകയും അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുക.

  കാഴ്ചപ്പാടുകളാണ് പ്രധാനം 

ദൈനംദിന ജീവിതത്തിൽ വ്യക്തികളുടെ വൈകാരിക പ്രശ്നങ്ങളുമായി ഇടപെടേണ്ടി വരുമ്പോൾ അതിൽ പൂർണമായ ശരിയോ പൂർണമായ തെറ്റോ ഉണ്ടാവില്ല എന്ന് മനസ്സിലാക്കുക. ഒരു കാര്യത്തെ നിങ്ങളുടെ ഭാര്യയെയും അമ്മയും കാണുന്ന രീതിയാണ് അവരെ വ്യത്യസ്തരാക്കുന്നത്. അതായത് കാഴ്ചപ്പാടുകളിലാണ് കാര്യം. ഭാര്യയും അമ്മയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്താൽ രണ്ടുപേരുടെയും ഭാഗങ്ങൾ കേട്ട് രണ്ടറ്റത്തു നിന്നും ചിന്തിക്കാൻ ശ്രമിക്കുക. അതിനുശേഷം മാത്രം നിഗമനത്തിൽ എത്തുകയും രണ്ടുപേരുടെയും ചിന്താഗതി പരസ്പരം മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുകയും ചെയ്യുക.
വീടിനുള്ളിലെ പ്രശ്നങ്ങൾ പുറത്ത് അറിയിക്കാതെ വീടിനുള്ളിൽ തന്നെ പരിഹരിക്കാൻ കഴിയണം.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights