മില്‍മയുടെ വിപണനം വിദേശരാജ്യങ്ങളിലേക്കും: ആദ്യ ഘട്ടത്തില്‍ കയറ്റുമതി ചെയ്യുന്നത് നെയ്യ്

മില്‍മയുടെ വിപണനം ഇനി വിദേശരാജ്യങ്ങളിലേക്കും. ആദ്യഘട്ടത്തില്‍ നെയ്യാണ് കയറ്റുമതി ചെയ്യുന്നത്. നെയ്യ് കയറ്റുമതിയുടെ ഔദ്യോഗികി ഉദ്ഘാടനം പത്തനംതിട്ട ഡയറിയില്‍ മൃഗ സംരക്ഷണ…

കാസർഗോഡ് 13 വരെ യെല്ലോ അലർട്ട്; ജില്ലയിൽ ഇതുവരെ പെയ്തത് 1000 മില്ലിമിറ്റർ മഴ

ജില്ലയിൽ 13 വരെ യെല്ലോ അർലർട്ട് തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ…

Mostbet Azərbaycan Tətbiqinin Icmalı Android Apk, Iphone Yükləmə Nadir

Mostbet Azərbaycan Tətbiqinin Icmalı Android Apk, Iphone Yükləmə NadirPC-də Melbet yuklə Windows proqram və MacOS-un danışmaq…

ഹിമാചൽപ്രദേശിലെ മിന്നൽ പ്രളയത്തിൽ കുടങ്ങി 18 മലയാളി ഡോക്ടർമാരും

ഹിമാചൽ പ്രദേശിലെ മിന്നൽപ്രളയത്തിൽ കുടുങ്ങി മലയാളികളും. തൃശൂർ മെഡിക്കൽ കോളജിലെ 18 ഹൗസ് സർജൻമാരാണ് മണാലിയിൽ കുടുങ്ങിയത്. എല്ലാവരും സുരക്ഷിതരെന്ന് ട്രാവൽ ഏജൻസി അറിയിച്ചു.

koottan villa

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാശംവിതച്ച് കനത്ത മഴ തുടരുകയാണ്. ഇതുവരെ 24 പേരുടെ ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. കനത്ത മഴയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലുമായി അഞ്ച് പേർ മരിച്ചു.

കഴിഞ്ഞ മാസം 26 നാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ 18 ഹൗസ് സർജൻമാർ വടക്കേ ഇന്ത്യയിലേക്ക് പോയത്. ഇന്നലെയാണ് സംഘം മണാലിയിൽ എത്തിയത്. ഇന്നലെ ഡൽഹിയിലെത്തേണ്ട സംഘം പ്രളയത്തെ തുടർന്ന് മണാലിയിൽ കുടുങ്ങുകയായിരുന്നു.

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കും, കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനം ശക്തമാക്കണം’; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. തുടര്‍ച്ചയായി പെയ്തിരുന്ന മഴ ഇടവിട്ടുള്ള മഴയായി മാറുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

വെള്ളക്കെട്ടുള്ളതിനാലും ഓടകളും മറ്റും നിറഞ്ഞൊഴുകാനുള്ള സാധ്യതയുള്ളതിനാലും എലിപ്പനി പ്രതിരോധവും പ്രധാനമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, സന്നദ്ധ, രക്ഷാ പ്രവര്‍ത്തകര്‍ എന്നിവര്‍ ശ്രദ്ധിക്കണം. വെള്ളപ്പൊക്കവും മഴക്കെടുതികളും റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരും ശ്രദ്ധിക്കേണ്ടതാണ്. മലിനമാകാന്‍ സാധ്യതയുള്ള ജല സ്രോതസുമായോ വെള്ളക്കെട്ടുമായോ, അല്ലെങ്കില്‍ മൃഗങ്ങളുടെ വിസര്‍ജ്യവുമായോ സമ്പര്‍ക്കമുണ്ടായാല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കൈയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. പൊതു ജനങ്ങളും മഴക്കാലത്ത് സുരക്ഷിതമായ പാദരക്ഷകള്‍ ഉപയോഗിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ ഒരു കാരണവശാലും അത് മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കണം.

koottan villa

വയറിളക്ക രോഗമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകള്‍ എല്ലാം ബ്ലീച്ചിങ് പൗഡര്‍ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഇന്‍ഫ്ളുവന്‍സ വൈറസ് ബാധ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പനിയുള്ള സമയത്ത് കുട്ടികളെ സ്‌കൂളില്‍ വിടരുത്. മുതിര്‍ന്നവര്‍ക്കാണെങ്കിലും പനിയുള്ള സമയത്ത് പൊതു സമൂഹത്തില്‍ ഇടപെടാതിരിക്കുന്നത് രോഗപ്പകര്‍ച്ച കുറയ്ക്കാന്‍ സഹായിക്കും. പനി ബാധിച്ചാല്‍ സ്വയം ഗുളിക വാങ്ങിക്കഴിക്കാതെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12 ന്

69-മത് നെഹ്‌റു ട്രോഫി വള്ളംകളി ആ​ഗസ്ത് 12ന് പുന്നമടക്കായലിൽ നടത്താൻ തീരുമാനം. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെള്ളിയാഴ്ച ചേർന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. നെഹ്‌റു ട്രോഫി വള്ളംകളിയും സിബിഎല്ലും ചേർത്ത് ഉയർന്നുവന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. നെഹ്‌റു ട്രോഫി മത്സരത്തിന് സർക്കാരിൽനിന്ന് ലഭിച്ചു കൊണ്ടിരുന്ന ധനസഹായം ഇത്തവണയും അതേപോലെ തുടരുമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.

visat 1

നെഹ്‌റു ട്രോഫിയുടെ തനത് സ്വഭാവം നിലനിർത്തുമ്പോൾതന്നെ സിബിഎല്ലുമായി സഹകരിച്ച് പോകാനുള്ള നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് എച്ച് സലാം എംഎൽഎ പറഞ്ഞു. എൻടിബിആർ സൊസൈറ്റിയുടെ ചെയർപേഴ്‌സൺ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ചടങ്ങിൽ 68-ാമത് നെഹ്‌റുട്രോഫി ബോട്ട് റേസിന്റെ സുവിനിയർ പ്രകാശനവും നടന്നു. വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ്കമ്മിറ്റികൾക്കും രൂപം നൽകി.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; ആറ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് രണ്ടാഴ്ചയോളം നീണ്ട ശക്തമായ മഴയ്ക്ക് ശമനം. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ആറ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂ‍ർ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോര മേഖലകളിൽ അതീവ ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രത്യേക ജാ​ഗ്രത പുലർത്തണം. അതേസമയം, കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുകയാണ്

കർണാടക തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഈ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദേശം നൽകി. ഇനി പന്ത്രണ്ടാം തിയതി ബുധനാഴ്ച മാത്രമേ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളൂ. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് 12ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 12ന് ഈ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

koottan villa

വരയിലെ വിസ്മയം ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

ലളിതമായ രേഖാചിത്രങ്ങള്‍ കൊണ്ട് മലയാളിയുടെ സാഹിത്യലോകത്തെ ആസ്വാദനത്തിന്റെ മാസ്മരിക തലത്തിലേക്കുയര്‍ത്തിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്ന കരുവാട്ട് മന വാസുദേവന്‍ നമ്പൂതിരി (97 )അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയിൽ കഴിയവേ മലപ്പുറം കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ രാത്രി 12.21 നാണ് മരണം.കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും 3 മണി വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിലും പൊതു ദർശനം, വൈകിട്ട് 5.30 ഓടെ എടപ്പാളിലെ വീട്ടു വളപ്പിൽ സംസ്കാരം.

വരയും ഛായാചിത്രവും ശില്‍പകലയും കലാസംവിധാനവും ഉള്‍പ്പെടെ കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം പ്രശോഭിച്ചു. സവിശേഷമായ ശൈലിയിലെ നമ്പൂതിരിയുടെ സ്ത്രീ വരകള്‍ ശ്രദ്ധേയമായിരുന്നു.തകഴി,എസ് കെ പൊറ്റെക്കാട്ട്, എം ടി, വി കെ എന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകള്‍ക്കും കഥകള്‍ക്കും വരച്ച ചിത്രങ്ങൾ ആ രചനകളോളം തന്നെ പ്രശസ്തമായി. ആനുകാലികങ്ങളിലൂടെയുള്ള വര വായനക്കാരുടെ ലോകത്തെ വിസ്മയിപ്പിച്ചു.’എന്റെ ഭീമനെയല്ല നമ്പൂതിരിയുടെ ഭീമനെയാണ് വായനക്കാർ കണ്ടത്’ എന്ന് ‘രണ്ടാമൂഴത്തിന് വരച്ച ചിത്രങ്ങളെക്കുറിച്ച് എം ടി വാസുദേവൻ നായരും ‘വരയുടെ പരമശിവൻ’ എന്ന് വികെ എന്നും വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ രേഖാചിത്രങ്ങളോടുള്ള ബഹുമാനമായി കരുതപ്പെടുന്നു.

അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരയാനം, കാഞ്ചനസീത തുടങ്ങിയ സിനിമകളുടെ ആര്‍ട്ട് ഡയറക്ടറായിരുന്നു. ഉത്തരായണത്തിന് കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.ചരിത്ര കഥാപാത്രങ്ങള്‍ ജീവന്‍ തുടിക്കുന്നവയായി അവതരിപ്പിച്ചു. കലാമണ്ഡലത്തിനുവേണ്ടി ഫൈബര്‍ ഗ്ലാസില്‍ ചെയ്ത കഥകളി ശില്പങ്ങളും ചെമ്പുഫലകങ്ങളില്‍ വന്ന മഹാഭാരതവും രാമായണവും വിഖ്യാത പരമ്പരകളും രാജ്യാന്തര ശ്രദ്ധനേടി.

2004ല്‍ കേരള ലളിതകലാ അക്കാദമി രാജാരവിവര്‍മ പുരസ്കാരം നല്‍കി ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു. സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും ലഭിച്ചു. കഥകളി നര്‍ത്തകരെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ചിത്രശേഖരവും ശ്രദ്ധേയമാണ് . ആത്മകഥാംശമുള്ള ‘രേഖകള്‍’ എന്ന പുസ്തകം പുറത്തിറങ്ങി.

ഇളയ മകന്‍ വാസുദേവനും കുടുംബത്തിനുമൊപ്പം എടപ്പാള്‍ നടുവട്ടത്തെ വീട്ടിലായിരുന്നു താമസം. 1925 സെപ്തംബര്‍ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്‍റെയും മകനായാണ് ജനനം. ചെന്നൈയിലെ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് ചിത്രകല അഭ്യസിച്ചു. റോയ് ചൗധരി, കെ സി എസ് പണിക്കര്‍ തുടങ്ങിയ പ്രമുഖരുടെ കീഴിലായിരുന്നു ചിത്രകലാ പഠനം. 1960 മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരച്ചുതുടങ്ങി. കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയവയിലും വരച്ചു.2001ല്‍ ഭാഷാപോഷിണിയില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു.

ഭാര്യ മൃണാളിനി. മക്കള്‍: പരമേശ്വരന്‍, വാസുദേവന്‍. മരുമക്കള്‍: ഉമ, സരിത.

koottan villa

മഴക്കാലത്ത് ഇലക്‌ട്രിക് വാഹനങ്ങളില്‍ ഈ മുൻകരുതലുകൾ എടുക്കുക, ഇല്ലെങ്കില്‍ കാര്യം കട്ടപ്പുക!

മഴക്കാലം പല വാഹന ഉടമകളെയും ആശങ്കപ്പെടുത്തുന്നു. റോഡുകളിൽ വെള്ളക്കെട്ട് മാത്രമല്ല, ബേസ്‌മെന്റ് പാർക്കിംഗ് സ്ഥലങ്ങളും ചില സ്ഥലങ്ങളും വെള്ളക്കെട്ടിലാകുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും എന്നതാണ് ഈ പേടിയുടെ മുഖ്യ കാരണം. എന്നിരുന്നാലും, ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ എണ്ണം അതിവേഗം വളരുകയാണ്, ഇതോടെ മഴക്കാലത്ത് ഇലക്ട്രിക് കാർ ഉടമകളുടെ ആശങ്ക ഇതിലും വലുതാണ്. നിങ്ങൾക്കും ഒരു ഇലക്ട്രിക് കാർ സ്വന്തമായുണ്ടെങ്കിൽ, മഴക്കാലത്ത് നിങ്ങളുടെ ഇവി സുരക്ഷിതമായും നല്ല നിലയിലും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇവിടെ നൽകിയിരിക്കുന്ന ഈ നാല് ലളിതമായ നുറുങ്ങുകൾ ശ്രദ്ധിക്കുക.

ചാർജിംഗ് ഉപകരണങ്ങൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക
മൺസൂൺ സമയത്ത് ഇലക്ട്രിക് വാഹനം പരിപാലിക്കുന്നതിനുള്ള ആദ്യ, ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ചാർജിംഗ് ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ്. നിങ്ങൾ പുറത്ത് ചാർജിംഗ് സ്റ്റേഷൻ സജ്ജീകരിക്കുകയോ പോർട്ടബിൾ ചാർജർ ഉപയോഗിക്കുകയോ ചെയ്താൽ ഇത് അത്യന്താപേക്ഷിതമാണ്, കാരണം ഉപകരണത്തിലെ വെള്ളം ഒരു ഷോർട്ട് സർക്യൂട്ടിന് കാരണമാകും.

ബാറ്ററിയുടെ ആരോഗ്യം പരിശോധിക്കുക
ബാറ്ററി നിങ്ങളുടെ ഇലക്ട്രിക് കാറിന്റെ ഒരു പ്രധാന ഭാഗമാണ്. അതിനാൽ അതിന്റെ ആരോഗ്യം ശ്രദ്ധിക്കുക. ഇൻസുലേഷൻ അല്ലെങ്കിൽ കണക്റ്റർ കേടുപാടുകൾ ഉണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കുക. അസാധാരണമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ, കാർ സ്റ്റാർട്ട് ചെയ്യാതെ ഒരു സർവീസ് സെന്‍ററിനെ സമീപിക്കുക

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

വെള്ളക്കെട്ടുള്ള റോഡുകളെ ഒഴിവാക്കുക
മഴക്കാലത്ത് ഇലക്ട്രിക് കാർ ഉപയോഗിച്ച് വെള്ളക്കെട്ടുള്ള റോഡുകളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കുക , ഇരട്ടി ശ്രദ്ധിക്കുക, കാരണം വെള്ളം പ്രതീക്ഷിച്ചതിലും കൂടുതൽ നാശമുണ്ടാക്കും. ഇലക്ട്രിക്ക് വാഹനൾക്ക് വളരെ സെൻസിറ്റീവ് ഇലക്ട്രോണിക്സും സെൻസറുകളും ഉണ്ട്, അതിനാൽ അവയെ കേടുവരുത്തുന്നത് എളുപ്പമാണ്. കൂടാതെ, നിങ്ങളുടെ ബാറ്ററി പാക്കിന്റെ IP റേറ്റിംഗ് അറിയുക. നിങ്ങൾക്ക് വെള്ളക്കെട്ടുള്ള റോഡുകളുണ്ടെങ്കിൽ, മറ്റൊരു വഴിയിലൂടെ സഞ്ചരിക്കാൻ നിർദ്ദേശിക്കുന്നു.

ഇന്‍റീരിയർ വൃത്തിയായി സൂക്ഷിക്കുക
കാറിന്റെ ഇന്റീരിയറും അതുപോലെ പ്രധാനമാണ്. കാറിനുള്ളിലെ വെള്ളമോ ഈർപ്പമോ വൈദ്യുത പ്രശ്‌നങ്ങൾക്കും കാരണമാകും. അതുകൊണ്ട് ഇന്റീരിയർ വൃത്തിയായി സൂക്ഷിക്കുക. വാതിലുകളും ജനലുകളും ശരിയായി അടയ്ക്കുന്നുണ്ടോ അല്ലെങ്കിൽ ചോർച്ചയില്ലെന്ന് ഉറപ്പാക്കുക.

 

നെയ്യ് കഴിക്കാറുണ്ടോ?, മഴക്കാലത്ത് നിർബന്ധം, കാരണമിത്

ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് നമ്മുടെയൊക്കെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യമായ നെയ്യ്. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്…

Verified by MonsterInsights