ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി നേടാന്‍ സുവര്‍ണാവസരം; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം; 1.5 ലക്ഷം വരെ ശമ്പളം നേടാം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (എ.സി.ഐ.ഒ) ഗ്രേഡ്-2 എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കാണ് ഐ.ബി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഏകദേശം 995 തസ്തികകളിലാണ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നവംബര്‍ 25 മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് 2023 ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. mha.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഔദ്യോഗിക വിജ്ഞാപനം എംപ്ലോയ്‌മെന്റ് ന്യൂസ്‌പേപ്പര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.”

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സര്‍വ്വകലാശാല ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.പ്രായപരിധി

18 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക്് അപേക്ഷിക്കാം. ഇ.ഡബ്ല്യൂ.എസ്, ഒ.ബി.സി, എസ്.സി/ എസ്.ടി, വിമുക്തഭടന്‍ എന്നിവര്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.

ഒഴിവുകള്‍

ആകെ 995 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജനറല്‍- 377, ഇ.ഡബ്ല്യൂ.എസ്- 129, ഒ.ബി.സി നോണ്‍ ക്രീമിലയര്‍- 222, എസ്.സി- 134, എസ്.ടി- 133 എന്നിങ്ങനെയാണ് സംവരണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 44,900 രൂപ മുതല്‍ 1,42,400 രൂപ വരെ ശമ്പളമായി ലഭിക്കും. മാത്രമല്ല ഡി.എ, എസ്.എസ്.എ, എച്ച്.ആര്‍.എ, യാത്രാബത്ത, ചികിത്സ സഹായം, പെന്‍ഷന്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങളും ലഭിക്കും.

തെരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ (ടയര്‍ 1, ടയര്‍ 2)യുടെയും, വ്യക്തിഗത അഭിമുഖത്തിന്റെയും (ടയര്‍ 2) അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള ടയര്‍ 1 പരീക്ഷയില്‍ കറന്റ് അഫയേഴ്‌സ്, ജനറല്‍ സ്റ്റഡീസ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റിയൂഡ്, റീസണിങ്/ ലോജിക്കല്‍ ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് വിഷയങ്ങളിലായി 100 ചോദ്യങ്ങളുണ്ടായിരിക്കും. ഒരു മണിക്കൂറാണ് പരീക്ഷ സമയം. പരമാവധി മാര്‍ക്ക് 100.

ടയര്‍ 2 ഡിസ്‌ക്രിപ്റ്റീവ് പേപ്പറില്‍ ഉപന്യാസം, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍, പ്രിസി റൈറ്റിങ് എന്നിവയിലും യോഗ്യത നേടണം. ഒരു മണിക്കൂറാണ് പരീക്ഷ സമയം. പരമാവധി മാര്‍ക്ക് 50.

ടയര്‍ 3 അഭിമുഖത്തിന് 100 മാര്‍ക്ക് ലഭിക്കും. സൈക്കോമെട്രിക്/ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്നിവയും ഇന്റര്‍വ്യൂവിന്റെ ഭാഗമായി ഉണ്ടായിരിക്കും.

അപേക്ഷ സമര്‍പ്പിക്കുന്നതിനായി mha.gov.in സന്ദര്‍ശിക്കുക.”

ബാങ്ക് ജോലിയാണോ ലക്ഷ്യം? ബിരുദം മതി, എസ്ബിഐയിൽ ക്ലാർക്കാകാം; 8,540 അവസരം.

ഡിസംബർ 7 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക

കേരളത്തിൽ കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്”

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്‌തികയിൽ 8,540 ഒഴിവ്. ഡിസംബർ 7 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ബാക്‌ലോഗ് വേക്കൻസി ഉൾപ്പെടെ കേരളത്തിൽ 58 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം.

ശമ്പളം: 17,900–47,920″

 

യോഗ്യത (2023 ഡിസംബർ 31ന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യം.

പ്രായം: 2023 ഏപ്രിൽ ഒന്നിന് 20–28 (പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. ചോദ്യങ്ങൾ മലയാളത്തിലും ലഭിക്കും.

ഫെബ്രുവരിയിൽ നടക്കുന്ന മെയിൻ പരീക്ഷയും ഒബ്‌ജെക്‌ടീവ് മാതൃകയിലാണ്. പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും. പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് തലം വരെ പ്രാദേശികഭാഷ (മാർക്ക് ഷീറ്റ്/സർട്ടി ഫിക്കറ്റ്) പഠിച്ചതായി രേഖ ഹാജരാക്കുന്നവർക്ക് ഇതു ബാധകമല്ല. തിരഞ്ഞെടുക്ക പ്പെടുന്നവർക്ക് 6 മാസം പ്രൊബേഷൻ.”

ഫീസ്: 750 രൂപ (പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർക്കു ഫീസില്ല). ഓൺ ലൈൻ രീതിയിലൂടെ ഫീസ് അടയ്‌ക്കണം (ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് മുഖേന). www.bank.sbi, www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കാനും പരീക്ഷ സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങളും നിർദേശങ്ങളും വെബ്‌സൈറ്റിൽ.

അമ്മ നിർബന്ധമായും മകൾക്ക് പറഞ്ഞു കൊടുക്കേണ്ട ആറു കാര്യങ്ങൾ.

കുഞ്ഞുങ്ങളുടെ ലോകം അമ്മമാരാണ്. അമ്മയിലൂടെയാണ് ഓരോ കുഞ്ഞും ലോകത്തെ അറിയുന്നതും അനുഭവിക്കുന്നതും. ലോകം എത്രത്തോളം നല്ലതാണെന്നും എന്തൊക്കെ സാധ്യതകളാണ് കുഞ്ഞുങ്ങളെ കാത്തിരിക്കുന്നതെന്നും അവർ അറിയുന്നത് അമ്മമാരും അവരുടെ പ്രിയപ്പെട്ടവരും നൽകുന്ന അറിവുകളിലൂടെയാണ്. ഗു‍ഡ് ടച്ചും ബാഡ് ടച്ചുമെല്ലാം ചെറിയ പ്രായത്തിൽ തന്നെ നമ്മൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്. എന്നാൽ, അതു മാത്രമല്ല ഒരു പെൺകുഞ്ഞ് ഈ ലോകത്തിന്റെ അനന്തവിഹായസ്സിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, ഒരു മുതിർന്ന വ്യക്തിയായി കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

അമ്മമാർ പറഞ്ഞു കൊടുത്തിട്ടില്ലെങ്കിൽ മറ്റാരും ചിലപ്പോൾ പറഞ്ഞു കൊടുത്തെന്ന് വരില്ല. അത്തരം ചില കാര്യങ്ങളെയാണ് ഇവിടെ പരാമർശിക്കുന്നത്.

1. കരുത്തുള്ളവരാകുക – മാനസികമായും ശാരീരികമായും
കുട്ടികൾ ശക്തിയും ബലവുമുള്ളവരായി വളരാൻ ശ്രദ്ധിക്കുന്നവരാണ് മാതാപിതാക്കൾ. അവർക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളും ഡ്രിങ്കുകളും എല്ലാം വാങ്ങി നൽകുകയും ചെയ്യും. എന്നാൽ, ശരീരത്തിന് പോഷകഗുണമുള്ള ആഹാരപദാർത്ഥങ്ങൾ വാങ്ങി നൽകാൻ ശ്രദ്ധിക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ എന്ന പഴമൊഴി കാലമെത്ര കഴിഞ്ഞാലും പ്രസക്തിയുള്ളതാണ്.”  പ്രസക്തിയുള്ളതാണ്. പോഷകഗുണമുള്ള ഭക്ഷണം കഴിക്കാനും കൃത്യമായ സമയത്ത് ഉറങ്ങാനും വ്യായാമം ചെയ്യാനും ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ ശീലിപ്പിക്കണം. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശക്തിയും മാനസിക കരുത്തും അവർ ആർജിച്ചെടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. സൗന്ദര്യം എന്നത് ശരീരത്തിന്റേത് മാത്രമല്ല അത് മനസിന്റെ കൂടിയാണെന്ന് കുട്ടികൾക്ക് തിരിച്ചറിവുണ്ടാകണം. വിദ്യാഭ്യാസം ഒരു നിസാര കാര്യമല്ല. മനസിലെ പല മോശം ചിന്തകളെയും മാറ്റാനും ലോകത്തെ കുറിച്ച് കൂടുതൽ അറിവുണ്ടാകാനും വിദ്യാഭ്യാസം സഹായിക്കും. അവനവന്റെ അരക്ഷിതാവസ്ഥയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. സന്തോഷം സ്വന്തം മനസിൽ നിന്ന് കണ്ടെത്താൻ പഠിക്കണം”

2. അനാവശ്യ ഇടപെടലുകളോട് ‘നോ’ പറയാൻ ശീലിക്കുക
പറയേണ്ട സമയത്ത് ‘നോ’ പറയാതിരുന്നത് കൊണ്ട് അബദ്ധങ്ങളിൽ ചെന്നു ചാടിയിട്ടുള്ളവർ ആയിരിക്കും മിക്കവരും. ആ അവസ്ഥ നമ്മുടെ മക്കൾക്ക് വരരുത്. ചില സാഹചര്യങ്ങളിൽ നോ എന്ന ഒറ്റ വാക്കിന് പകരം ഒരായിരം വിശദീകരണങ്ങൾ കൊടുക്കേണ്ടതായി വരും. അത്തരത്തിൽ നൽകുന്ന വിശദീകരണങ്ങൾ നമ്മൾ ആരോടാണോ പറയുന്നത് അവർക്ക് മനസിലായി കൊള്ളണമെന്നുമില്ല. അതുകൊണ്ടു തന്നെ അനാവശ്യ ഇടപെടലുകളോട് നോ പറയാൻ മക്കൾക്ക് ധൈര്യവും ആത്മവിശ്വാസവും പകർന്നു നൽകണം. സ്വയം ശരിയെന്ന്ബോധ്യമുള്ള കാര്യങ്ങൾ ചെയ്യാനും ചുറ്റുമുള്ളവർ എന്ത് കരുതും എന്ന് വിചാരിച്ച് അവനവന് ഗുണമുള്ള കാര്യങ്ങൾ ചെയ്യാതിരിക്കരുതെന്നും കുട്ടികളെ പറഞ്ഞ് പഠിപ്പിക്കണം.” 

3. മദ്യപിക്കുന്നതും പബ്ബിൽ പോയി ഡാൻസ് ചെയ്യുന്നതും മാത്രമല്ല സന്തോഷം

അവനവന്റെ സന്തോഷം എന്താണെന്ന് സ്വയം കണ്ടെത്താൻ കരുത്തുള്ളവരായി ഓരോ കുഞ്ഞിനെയും വളർത്തണം. പരസ്യമായി മദ്യപിക്കുന്നതും പുക വലിക്കുന്നതും എപ്പോഴും പാർട്ടിയും പബ്ബുമായി നടക്കുന്നതും മാത്രമല്ല സന്തോഷമെന്ന് അവർ അറിയണം. ഒരു പുസ്തകം വായിച്ച് അതിൽ മുഴുകിയിരിക്കുന്നതും രാത്രിയിൽ തനിച്ചിരിക്കുന്നതും തനിയെ ഒന്ന് നടക്കാൻ പോകുന്നതും പെയിന്റിംഗ്, എഴുത്ത് പോലെയുള്ള ക്രിയേറ്റിവിറ്റികളിൽ ഏർപ്പെടുന്നതും സംഗീതം ആസ്വദിക്കുന്നതും അവനവന്റെ ജോലി ചെയ്തു തീർക്കുന്നതുമെല്ലാം സന്തോഷം പ്രദാനം ചെയ്യുന്ന കാര്യങ്ങളാണ്. നമുക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ഏതാണെന്ന് തീരുമാനിക്കേണ്ടത് എപ്പോഴും നമ്മളായിരിക്കണം. അത് ഒരിക്കലും മറ്റൊരാൾ ആകരുത്.

 

friends catering

4. സ്വന്തം കാലിൽ നിൽക്കുക, വിവാഹത്തിനു മുമ്പ് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുക
വിവാഹത്തിന് മുമ്പ് സ്വന്തം അദ്ധ്വാനം കൊണ്ട് ജീവിക്കാൻ ഓരോ പെൺകുട്ടിയും പഠിച്ചിരിക്കണം. ലഭിക്കുന്ന പണം കൃത്യമായി ചെലവഴിക്കാൻ ശീലിക്കുകയും വേണം. ദാമ്പത്യബന്ധം മുന്നോട്ട് കൊണ്ടു പോകാൻ സ്നേഹം മാത്രം മതിയാകില്ല. താമസിക്കുന്ന വീടിനും ഉപയോഗിക്കുന്ന വെള്ളത്തിനും വൈദ്യതിക്കും പണം നൽകണം. അതുകൊണ്ട് പണം പങ്കുവെയ്ക്കുന്ന കാര്യത്തിൽ കൃത്യമായ ധാരണ പങ്കാളിയുമായി വിവാഹത്തിന് മുമ്പ് ഉണ്ടാക്കിയെടുക്കണം.കുട്ടികൾ ഉണ്ടായാൽ അവരെ എങ്ങനെ നോക്കും ആര് നോക്കും എന്നീ കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനത്തിലെത്തണം. രണ്ടു മതവിശ്വാസങ്ങളിൽ ഉൾപ്പെട്ടവരാണ് വിവാഹിതരാകുന്നതെങ്കിൽ കുഞ്ഞിനെ ഏത് രീതിയിൽ വളർത്തണം എന്ന കാര്യത്തിലും മുൻകൂർ ധാരണ ഉണ്ടായിരിക്കണം. കുട്ടിക്കാലത്തെ ട്രോമകൾ എന്തെങ്കിലുമുണ്ടെങ്കിൽ അത്, ലൈംഗികപരമായുള്ള അഭിപ്രായങ്ങളും പ്രതീക്ഷകളും, സാമ്പത്തികമായി പ്രതീക്ഷിക്കുന്നത്, കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങൾ, കരിയർ, വിദ്യാഭ്യാസം എന്നീ കാര്യങ്ങളെല്ലാം വിവാഹത്തിനു മുമ്പ് ചർച്ച ചെയ്യുന്നത് സന്തുഷ്ടമായ ജീവിതത്തിന് ബലം നൽകും.

5. തെറ്റ് പറ്റിയാൽ ജീവിതം അവസാനിപ്പിക്കരുത്, ശരി തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുക
ജീവിതത്തിൽ തെറ്റു പറ്റാത്തവരായി ആരുമില്ല. ജീവിതത്തിലെ സുവർണ കാലഘട്ടമാണ് 15 വയസുമുതൽ 30 വരെയുള്ള സമയം. വിജയങ്ങളും പരാജയങ്ങളും പ്രണയവും പ്രണയപരാജയവും മോശം അനുഭവങ്ങളും ചില യാഥാർത്ഥ്യങ്ങൾ എന്താണെന്ന് തിരിച്ചറിയുന്നതും ഒക്കെ ഈ കാലഘട്ടത്തിലാണ്. മിന്നുന്നതെല്ലാം പൊന്നല്ലെന്നും ചിരിച്ചു കാണിക്കുന്ന എല്ലാവരും മിത്രങ്ങൾ അല്ലെന്നും മുഖത്ത് നോക്കി കാര്യം പറയുന്നവർ ശത്രുക്കൾ അല്ലെന്നും തിരിച്ചറിയുന്ന സമയം. ചില സമയങ്ങളിൽ ഒറ്റപ്പെട്ടു പോകും. ആൾക്കൂട്ടത്തിൽ തനിച്ചായി പോകും””പക്ഷേ, അതെല്ലാം മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ നിങ്ങളെ കൂടുതൽ കരുത്തുള്ളവരാക്കും. നിങ്ങൾക്കുണ്ടാകുന്ന നല്ലതും മോശവുമായ അനുഭവങ്ങളെ മുന്നോട്ടുള്ള ജീവിതയാത്രയിൽ ഒരു പാഠമായി എടുക്കുക. അത് ഒരിക്കലും നിങ്ങളെ തകർത്തു കളയാൻ അനുവദിക്കരുത്.

6. കാലം മായ്ക്കാത്ത മുറിവുകളില്ല”

 വിവാഹിതയാകുന്നതിന് മുമ്പ് അതിന് സ്വയം സന്നദ്ധമാണോ എന്ന് ഓരോ പെൺകുട്ടിയും സ്വയം ചോദിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള ട്രോമകൾ മനസിലുണ്ടെങ്കിൽ നല്ലൊരു മനശാസ്ത്ര വിദഗ്ദയെ കണ്ട് കാര്യങ്ങൾ തുറന്നു പറഞ്ഞ് ആ ട്രോമയിൽ നിന്ന് മുക്തി നേടേണ്ടതാണ്. വിവാഹത്തിന് ശേഷം കുഞ്ഞുങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾ തങ്ങൾ അതിന് ഒരുക്കമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. അവിവാഹിതരായി തനിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾ അവരുടെ ഇഷ്ടങ്ങൾ കണ്ടെത്തേണ്ടതാണ്. സ്വന്തം കാലിൽ നിൽക്കാനും ഏതു തരത്തിലുള്ള സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തും ആർജിച്ചെടുക്കണം.”

 

കേരള വനം വകുപ്പില്‍ ഡ്രൈവര്‍ ആവാം -60,700 വരെ മാസ ശമ്പളം | കേരള ഫോറെസ്റ്റ് ഡ്രൈവര്‍ റിക്രൂട്ട്മെന്റ് 2023

കേരള ഫോറെസ്റ്റ് ഡ്രൈവര്‍ റിക്രൂട്ട്മെന്റ് 2023: കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള വനം വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇപ്പോള്‍ Forest Driver തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഫോറെസ്റ്റ് ഡ്രൈവര്‍ തസ്തികയില്‍ മൊത്തം 2 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 15 മുതല്‍ 2023 ഡിസംബര്‍ 20 വരെ അപേക്ഷിക്കാം.

എവിടെയെങ്കിലും യാത്ര പോകുന്നുണ്ടോ? വാട്സ്ആപ്പ് എഐ ചാറ്റ് ബോട്ടിനോട് പറഞ്ഞാൽ മതി

പുതിയ എഐ ചാറ്റ്ബോട്ട് ബട്ടൺ വാട്ട്‌സ്ആപ്പ് ‘ന്യൂ ചാറ്റ്’ ബട്ടന്റെ മുകളിലായി ‘ചാറ്റ്സ്’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

മെറ്റ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ സേവനങ്ങളായ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവയിൽ എഐ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിന്റ നടപടികൾ കമ്പനി കുറച്ചുകാലമായി നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ മാറ്റമാണ് വാട്സ്ആപ്പിലേക്കും എഐ സേവനം കൊണ്ടുവരുന്നു എന്നത്.

ഈ വർഷം ആദ്യം നടന്ന മെറ്റാ കണക്ട് 2023-ൽ, വാട്സ്ആപ്പിൽ ഉടൻ തന്നെ ഒരു എഐ ചാറ്റ്ബോട്ട് ചേർക്കുമെന്ന് ടെക് ഭീമൻ പ്രഖ്യാപിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ചുരുക്കം ചില ഉപയോക്താക്കൾക്കാണ് മുൻപ് ഈ സേവനം ലഭ്യമായിരുന്നത്, വാബീറ്റഇൻഫോ റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റയിൽ ഇപ്പോൾ ഒരു പുതിയ ഷോർട്ട് കട്ട് ബട്ടൺ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സംഭാഷണത്തിലൂടെ നാവിഗേറ്റ് ചെയ്യാതെ തന്നെ കമ്പനിയുടെ എഐ പവർഡ് ചാറ്റ്ബോട്ട് വേഗത്തിൽ ആക്സസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

പുതിയ എഐ ചാറ്റ്ബോട്ട് ബട്ടൺ വാട്ട്‌സ്ആപ്പ് ‘ന്യൂ ചാറ്റ്’ ബട്ടന്റെ മുകളിലായി ‘ചാറ്റ്സ്’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, പുതിയ എഐ ചാറ്റ്ബോട്ട് ചുരുക്കം ഉപയോക്താക്കൾക്ക് മാത്രമായായി നിലവിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഉപയോക്താക്കളിലേക്കും ഇത് എപ്പോഴാണ് ലഭ്യമാകുക എന്നതിൽ വ്യക്തത ഇതുവരെ ലഭിച്ചിട്ടില്ല.

friends catering

തയ്യല്‍ തൊഴിലാളികളുടെ മക്കള്‍ക്ക് ക്ഷേമ നിധി സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു…

തയ്യല്‍ തൊഴിലാളികളുടെ മക്കള്‍ക്ക് ക്ഷേമ നിധി സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു 2022-23 അധ്യായന വര്‍ഷത്തില്‍ പ്ലസ്ടു/ തത്തുല്ല്യ കോഴ്‌സ് ജയിച്ച് ഉപരിപഠനത്തിന് ചേര്‍ന്ന, തയ്യല്‍ തൊഴിലാളി ക്ഷേമ നിധിയിലെ തൊഴിലാളികളുടെ, മക്കള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഡിസംബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കണം. www.tailorwelfare.in വഴി അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2556895 മായി ബന്ധപ്പെടുക….

എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് കെ.ഫോണില്‍ അവസരം……

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് ലിമിറ്റഡ് (കെ-ഫോൺ) ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.…

“എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് കെ.ഫോണില്‍ അവസരം “

ഓണ്‍ലൈൻ തട്ടിപ്പ്; മുന്‍കരുതല്‍ നല്‍കി കേരളാ പോലീസ്.

സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എടിഎം കാര്‍ഡ് ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച്‌ കേരളാ പോലീസ്.

ഓണ്‍ലൈന്‍ സാമ്ബത്തികത്തട്ടിപ്പില്‍ പെട്ടാല്‍ ഉടന്‍ 1930ല്‍ വിളിക്കണമെന്നും. വിവരം ആദ്യ ഒരു മണിക്കൂറിനുള്ളില്‍ അറിയിച്ചാല്‍ പണം തിരിച്ചു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് അറിയിച്ചു. ജാഗ്രത പാലിച്ചാല്‍ മാത്രമേ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കൂയെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.എടിഎം കാര്‍ഡില്‍ ഉപയോഗിക്കുന്ന രഹസ്യ പിന്‍ നമ്ബര്‍ എവിടെയും എഴുതി സൂക്ഷിക്കാന്‍ പാടില്ല. പിന്‍ നമ്ബര്‍ ഓര്‍മ്മയില്‍ മാത്രം സൂക്ഷിക്കുന്നതാണ് ഉചിതം. നിശ്ചിത ഇടവേളകളില്‍ പിന്‍ നമ്ബര്‍ മാറ്റണം. വാഹനത്തിന്റെ നമ്ബര്‍, ജനനത്തീയതി എന്നിവയും പിന്‍ നമ്ബര്‍ ആക്കരുത്. എടിഎം പിന്‍ നമ്ബര്‍, കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യൂ, കാര്‍ഡ് വെരിഫിക്കേഷന്‍ കോഡ്, കാര്‍ഡ് വെരിഫിക്കേഷന്‍ ഡിജിറ്റ്, ഒടിപി മുതലായവ ഒരു കാരണവശാലും ആരുമായി പങ്കുവയ്ക്കരുത്.

കേരളപോലീസിന്റെ പോസ്റ്റ് ഇങ്ങനെ

നിങ്ങളുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി നിരവധി തന്ത്രങ്ങളാണ് ഓണ്‍ലൈൻ തട്ടിപ്പുകാര്‍ ദിനംപ്രതി പരീക്ഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാക്കുന്ന കമ്ബനികളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്.

മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞായിരിക്കും ഇവര്‍ നിങ്ങളെ ബന്ധപ്പെടുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്ബറിലേയ്ക്കുള്ള സേവനങ്ങള്‍ ചില സാങ്കേതികപ്രശ്നങ്ങള്‍ മൂലം നിര്‍ത്തേണ്ടിവരുന്നു എന്നാണ് ഇത്തരം വ്യാജ കസ്റ്റമര്‍ കെയറില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശം. ബാങ്കിങ് സേവനങ്ങള്‍ മുടങ്ങാൻ ഇടയാകും എന്നും ഇവര്‍ അറിയിക്കുന്നു. ഇതൊഴിവാക്കാൻ ഒരു “അസിസ്റ്റ് ആപ്പ്” ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്ബര്‍ റീചാര്‍ജ് ചെയ്യാൻ ആവശ്യപ്പെടുന്നു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇൻസ്റ്റാള്‍ ചെയ്യുമ്ബോള്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന തട്ടിപ്പുകാര്‍ നിങ്ങളുടെ സ്വകാര്യ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്നു.

ശ്രദ്ധിക്കുക. മൊബൈല്‍ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെടാറില്ല. അത്തരം കാളുകള്‍ സംശയത്തോടെ കാണുക, നിരുത്സാഹപ്പെടുത്തുക. അനാവശ്യമായ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യാതിരിക്കുക. ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായാല്‍ ഉടൻ തന്നെ വിവരം 1930 എന്ന സൈബര്‍ പോലീസ് ഹെല്പ് ലൈൻ നമ്ബറില്‍ അറിയിക്കുക. ഒരു മണിക്കൂറിനകം തന്നെ ഈ നമ്ബറില്‍ വിവരമറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

friends catering

പ്രാദേശിക സർക്കാരുകളുടെ ശാക്തീകരണത്തിൽ കേരളം കൈവരിച്ചത് വലിയ പുരോഗതി: മണിശങ്കർ അയ്യർ

പഞ്ചായത്തിരാജ് നിയമം നടപ്പാക്കുന്നതിലും അധികാര വികേന്ദ്രീകരണം സാധ്യമാക്കുന്നതിലും ഒന്നാം സ്ഥാനത്താണ് കേരളമെന്ന് മുൻ കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി മണി ശങ്കർ അയ്യർ. കേരളീയത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ കേരളത്തിലെ പ്രാദേശിക സർക്കാരുകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

        സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം എല്ലാ വ്യക്തികളുടെയും കണ്ണീരൊപ്പുക എന്നതാണെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇതു സാധ്യമാക്കുകയാണ് കേരളം. അതിദാരിദ്ര്യ നിർമാർജനത്തിലൂടെ മുഴുവൻ ജനതയുടെയും കണ്ണീരൊപ്പുകയാണ് കേരളം. കേരളത്തിൽ സർക്കാരുകൾ മാറി മാറി അധികാരത്തിൽ വരുന്നുണ്ടെങ്കിലും പഞ്ചായത്തിരാജിനോടുള്ള സമീപനത്തിൽ മാറ്റം വരുന്നില്ല. പഞ്ചായത്തിരാജ് രാഷ്ട്രീയ വിഷയമല്ലമറിച്ച് ജനങ്ങളുടെ വിഷയമാണ്. ഈ മികവു തുടരാൻ കഴിയണം. പ്രാദേശിക സർക്കാരുകളുടെ ശാക്തീകരണം തുടർ പ്രക്രിയയാണ്. ഇക്കാര്യത്തിൽ വലിയ പുരോഗതി നേടാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.

 കേരളത്തിൽ നഗരവത്കരണം വർധിക്കുന്ന സാഹചര്യത്തിൽ ബെൽജിയം നടപ്പാക്കുന്ന നാഗരിക പഞ്ചായത്ത് രാജ് മാതൃക പഠനവിധേയമാക്കാനും അദ്ദേഹം നിർദ്ദേശിച്ചു. കേരളത്തിന്റെ പകുതിയോളം നഗരങ്ങളായി മാറിയ സാഹചര്യത്തിൽ പഞ്ചായത്ത് രാജ് നിയമം പകുതി കാലാവധി കഴിഞ്ഞതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നഗരവൽക്കരണവെല്ലുവിളികൾ നേരിടാൻ കേരളം തയ്യാറാകണം. പാരിസ്ഥിതിക പ്രശ്നങ്ങൾ കൃത്യതയോടെ കൈകാര്യം ചെയ്യണം. ഹരിത കേരള മിഷന്റെ പ്രവർത്തനങ്ങൾ നഗരമേഖലയിലും ശക്തിപ്പെടുത്തണം.

1960 കളിൽ ബിഹാറിനൊപ്പമായിരുന്ന കേരളത്തിന്റെ ദാരിദ്രനിരക്ക് ഇപ്പോൾ 0.4 % ആയി കുറഞ്ഞെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിദാരിദ്ര്യ ലഘൂകരണത്തിന് കേരളം സ്വീകരിക്കുന്ന നടപടികൾ അദ്ദേഹം എടുത്തു പറഞ്ഞു.

കർണാടകയിലെ ഗ്രാമസ്വരാജ്  പ്രവർത്തനങ്ങൾനിയമനിർമാണത്തിനായുള്ള രമേഷ് കുമാർ കമ്മിറ്റി റിപ്പോർട്ട് എന്നിവ അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. അനുകരണീയമായ മാതൃകകൾ സ്വീകരിക്കാവുന്നതാണെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഗ്രാമങ്ങൾ അതിവേഗം നഗരങ്ങളാകുന്ന കേരളത്തിൽ  നഗരവത്കരണംപരിസ്ഥിതി സംരക്ഷണംവയോജന സംരക്ഷണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം. ആസ്തികളുടെ സംരക്ഷണത്തിനായുള്ള പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു. വിഭവങ്ങളുടെ കേന്ദ്രീകരണം ശൂന്യ നിരക്കിൽ എത്തിക്കുവാനും അദ്ദേഹം തന്റെ പ്രസംഗത്തിൽ നിർദ്ദേശിച്ചു.

Verified by MonsterInsights