പാൻ കാർഡിൽ ഈ തെറ്റ് വരുത്തിയോ..? നിങ്ങളെ കാത്തിരിക്കുന്നത് 10,000 രൂപയുടെ പിഴ..!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന തിരിച്ചറിയൽ രേഖകൾ ഏതൊക്കെയെന്ന് ചോദിച്ചാൽ നമ്മൾ കണ്ണുംപൂട്ടി പറയുക ആധാർ കാർഡും, പാൻ കാർഡും എന്നായിരിക്കും. അതിൽ ആധാർ ഇപ്പോൾ ഏറ്റവും ജനകീയമായി കഴിഞ്ഞു, മറ്റൊരു തിരിച്ചറിയൽ രേഖയായി പാൻ കാർഡ് ബാങ്ക് ഇടപാടുകൾക്ക് എല്ലാം കൂടിയേ തീരൂ. പതിനായിരം രൂപയിൽ കൂടുതൽ നിക്ഷേപം നടത്താൻ പോലും, സുഗമമായ ബാങ്കിങ് സേവനം ആസ്വദിക്കാനും ഇന്ന് പാൻ കാർഡ് എടുക്കേണ്ടത് നിർബന്ധമാണ്.


എന്നാൽ നിങ്ങളുടെ കൈവശം ഒന്നിലധികം പാൻ കാർഡ് ഉണ്ടെങ്കിൽ അതിന് എന്തായിരിക്കും പ്രതിവിധി. ചോദ്യം നിസാരമായി കാണേണ്ട, രാജ്യത്തെ വലിയൊരു വിഭാഗം പേർക്കും ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡുകൾ കൈവശം വച്ചാലുള്ള ഭവിഷ്യത്ത് എന്താണ് ? ആദായ നികുതി വകുപ്പ് പിഴ ചുമത്തുമോ ? തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങൾ നിരവധിയാണ്.


https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

എന്താണ് പാൻ കാർഡ് ?

ഇന്ത്യയിൽ ഒരു നികുതി ദാതാവിന് നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യയാണ് യഥാർത്ഥത്തിൽ പാൻ അഥവാ പെർമനന്റ് അക്കൗണ്ട് നമ്പർ. പാൻ നമ്പറിൽ ആദ്യം 5 ഇംഗ്ലീഷ് അക്ഷരങ്ങളും പിന്നെയുള്ള 4 അക്കങ്ങളും, അവസാനം ഒരു ഇംഗ്ലീഷ് അക്ഷരവുമായിരിക്കും ഉണ്ടാവുക. ഇത് നികുതി ദായകരുടെ പൂർണവിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയാണ് തയ്യാറാക്കിയിട്ടുള്ളത്.


ഒന്നിലധികം പാൻ കാർഡുകൾ

വ്യക്തിഗത നമ്പറുകളാണ് പാൻ നമ്പർ എന്ന് നമ്മൾ നേരത്തെ പറഞ്ഞല്ലോ. ഓരോ വ്യക്തിക്കും ഒരു പാൻ കാർഡ് മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. ഒരു വ്യക്തിക്കോ കമ്പനിക്കോ ഒന്നിൽ കൂടുതൽ പാൻ നമ്പറുകൾ ഉള്ളത് നിയമവിരുദ്ധമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡുകൾ കൈവശം വച്ച് പിടിക്കപ്പെട്ടാൽ ആദായനികുതി വകുപ്പിന് നിയമനടപടി സ്വീകരിക്കുകയോ സാമ്പത്തിക പിഴ ചുമത്തുകയോ ചെയ്യാം.


നടപടികൾ

ആദായനികുതി നിയമം 1961 ലെ സെക്ഷൻ 272 ബി പ്രകാരമാണ് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം ഉണ്ടെങ്കിൽ നടപടിയെടുക്കുക. ഈ വകുപ്പ് പ്രകാരം ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉള്ള വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താം. ഈ വ്യക്തി രണ്ടാമത്തെ പാൻ കാർഡ് സറണ്ടർ ചെയ്യണമെന്നും ചട്ടത്തിൽ പറയുന്നു. ഇത് ഓൺലൈനായി നിങ്ങൾക്ക് ചെയ്യാവുന്നതാണ്

friends catering

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതിയായി; പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും ഇനി സൗജന്യമായി വീട്ടിലെത്തിക്കും.

 പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്‍പത് മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സര്‍ക്കാര്‍ ആശുപത്രികളിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. അനേകം കുടുംബങ്ങള്‍ക്ക് ഈ പദ്ധതി സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.”

പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മാതൃയാനം പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ട്രയല്‍ റണ്‍ ഉള്‍പ്പെടെ നടത്തിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. പ്രസവ ശേഷം വീട്ടിലേയ്ക്കുള്ള ദീര്‍ഘദൂര യാത്രയ്ക്ക് വളരെയധികം തുക ചെലവാകാറുണ്ട്. പല കുടുംബങ്ങള്‍ക്കും ഇത് താങ്ങാനാവില്ല. ഇതിനൊരു പരിഹാരമാണ് ഈ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. പ്രസവശേഷം എല്ലാവര്‍ക്കും ഈ സേവനം ഉറപ്പാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാതൃശിശു സംരക്ഷണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രസവം നടക്കുന്ന സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്കാണ് ദേശീയ ലക്ഷ്യ ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കിയത്.

friends catering

രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കി. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ 44 ആശുപത്രികള്‍ മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷന്‍ നേടി.

ജന്മനായുള്ള വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി എല്ലാ പ്രസവം നടക്കുന്ന ആശുപത്രികളിലും സമഗ്ര ന്യൂബോണ്‍ സ്‌ക്രീനിംഗ് പദ്ധതി നടപ്പിലാക്കി. കുഞ്ഞുങ്ങളിലെ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളെ കണ്ടെത്തി സൗജന്യമായി ചികിത്സിക്കുന്ന ഹൃദ്യം പദ്ധതി വിജയകരമായി തുടരുന്നു. ഇതുവരെ 6640 കുഞ്ഞുങ്ങള്‍ക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തിയത്. ഹൃദ്യം പദ്ധതി കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടിയും കൈക്കൊണ്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.”

ഐ.ടി.ഐക്കാര്‍ക്ക് റെയില്‍വേയില്‍ അപ്രന്റിസ് ആകാം; 2889 അവസരങ്ങള്‍.

കൊൽക്കത്ത ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേൺ റെയിൽവേയിലും ഉത്തർപ്രദേശിലെ ഗോരഖ്പുർ ആസ്ഥാനമായുള്ള നോർത്ത് ഈസ്റ്റേൺ റെയിൽവേയിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ.ക്കാർക്കാണ് അവസരം. സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1785 ഒഴിവും നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1104 ഒഴിവുമുണ്ട്. വിവിധ ട്രേഡുകളിലായാണ് അവസരം.വിവിധ വർക്ക്ഷോപ്പുകളിലും ഡിപ്പോകളിലുമാണ് പരിശീലനം. ട്രേഡ് തിരിച്ച് തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.”

ട്രേഡുകൾ: ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ (ജി.ആൻഡ്.ഇ.), മെക്കാനിക് (ഡീസൽ), മെഷീനിസ്റ്റ്, പെയിന്റർ (ജനറൽ), റെഫ്രിജറേറ്റർ ആൻഡ് എ.സി. മെക്കാനിക്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്, കേബിൾ ജോയിന്റർ/ ക്രെയിൻ ഓപ്പറേറ്റർ, കാർപ്പെന്റർ, പെയിന്റർ, ടർണർ, മെഷീനിസ്റ്റ്, വയർമെൻ, വൈൻഡർ (ആർമേച്ചർ), ലൈൻമാൻ, ട്രിമ്മർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ.

പ്രായം:01.01.2024-ന് 15-24 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.”
 

യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിലൂടെ കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും (എൻ.സി.വി.ടി./എസ്.സി.വി.ടി.)

ഫീസ്: വനിതകൾക്കും എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. മറ്റുള്ളവർക്ക് 100 രൂപ.

ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് 10 വർഷത്തെ ഇളവുണ്ട്. വിമുക്തഭടന്മാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.rrcser.co.inൽ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമപ്രകാരമുള്ള സ്റ്റൈപ്പെൻഡ് ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഡിസംബർ 28.

.നോർത്ത് ഈസ്റ്റേൺ റെയിൽവേ

വിവിധ വർക്ക്ഷോപ്പുകളിലും കാരേജ് ആൻഡ് വാഗണുകളിലും ഡീസൽ ഷെഡ്ഡുകളിലുമായിരിക്കും പരിശീലനം. ഒരുവർഷമാണ് പരിശീലനകാലാവധി.

ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, കാർപ്പെന്റർ, പെയിന്റർ, മെഷീനിസ്റ്റ്, ടർണർ, മെക്കാനിക് ഡീസൽ, ട്രിമ്മർ, പെയിന്റർ.

യോഗ്യത:കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.യും.

ഫീസ്: വനിതകൾക്കും എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. മറ്റുള്ളവർക്ക് 100 രൂപ. പ്രായം: 15-24. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് 10 വർഷത്തെ ഇളവുണ്ട്. വിമുക്തഭടന്മാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. വിശദവിവരങ്ങൾ www.ner.indianrailways.gov.inൽ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമപ്രകാരമുള്ള സ്റ്റൈപ്പെൻഡ് ലഭിക്കും.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: ഡിസംബർ 24.

തപാല്‍ വകുപ്പ്‌: കായികതാരങ്ങള്‍ക്ക്‌ 1899 ഒഴിവ്‌

പാല്‍ വകുപ്പിലെ ഗ്രൂപ്പ്‌ സി തസ്‌തികകളില്‍ കായികതാരങ്ങള്‍ക്ക്‌ 1899 ഒഴിവുണ്ട്‌. കേരളവും ലക്ഷദ്വീപും മാഹിയും ഉള്‍പ്പെടുന്ന കേരള സര്‍ക്കിളില്‍ 94 ഒഴിവുണ്ട്‌.

ഒാണ്‍ലൈനായി ഇൗ മാസം 9 വരെ അപേക്ഷിക്കാം.
തസ്‌തിക, കേരള സര്‍ക്കിളിലെ ഒഴിവ്‌, യോഗ്യത, പ്രായം, ശമ്ബളം എന്നിവ ചുവടെ.

പോസ്‌റ്റല്‍ അസിസ്‌റ്റന്റ്‌:31

ബിരുദം, കമ്ബ്യൂട്ടര്‍ പരിജ്‌ഞാനം;

18-27 വയസ്‌;

ശമ്പളം  -25,500-81,000 രൂപ.


സോര്‍ട്ടിങ്‌ അസിസ്‌റ്റന്റ്‌:3

 ബിരുദം, കമ്ബ്യൂട്ടര്‍ പരിജ്‌ഞാനം

18-27 വയസ്‌,

ശമ്പളം  -25,500-81,000 രൂപ.

പോസ്‌റ്റ്മാന്‍:28

പ്ലസ്‌ടു ജയം, പത്താം ക്ലാസ്‌/ഉയര്‍ന്ന തലത്തില്‍ മലയാളം ഒരു വിഷയമായി പഠിച്ച്‌ പാസാകണം, കമ്ബ്യൂട്ടര്‍ പരിജ്‌ഞാനം, 2 വീലര്‍/ലൈറ്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ൈഡ്രവിങ്‌ ലൈസന്‍സ്‌

18-27 വയസ്‌;

ശമ്പളം  -21,700-69,100 രൂപ.

മെയില്‍ ഗാര്‍ഡ്‌:
(കേരളത്തില്‍ ഒഴിവില്ല)

പ്ലസ്‌ടു ജയം, പത്താം ക്ലാസ്‌/ഉയര്‍ന്ന തലത്തില്‍ മലയാളം ഒരു വിഷയമായി പഠിച്ച്‌ പാസാകണം, കമ്ബ്യൂട്ടര്‍ പരിജ്‌ഞാനം, 2 വീലര്‍/ലൈറ്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ൈഡ്രവിങ്‌ ലൈസന്‍സ്‌

18-27 വയസ്‌

ശമ്പളം  -21,700-69,100 രൂപ.

മള്‍ട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌:32

 പത്താം ക്ലാസ്‌ ജയം,

18-25 വയസ്‌

ശമ്പളം  -18,000-56,900 രൂപ.
അര്‍ഹര്‍ക്ക്‌ പ്രായത്തില്‍ ഇളവുണ്ട്‌.

സ്‌പോര്‍ട്‌സ് യോഗ്യതകള്‍:

ദേശീയ/രാജാന്തര മത്സരങ്ങളില്‍ സംസ്‌ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചവര്‍ അല്ലെങ്കില്‍ ഇന്റര്‍ സര്‍വകലാശാല സ്‌പോര്‍ട്‌സ് ബോര്‍ഡ്‌ നടത്തുന്ന ഇന്റര്‍ സര്‍വകലാശാല ടൂര്‍ണമെന്റുകളില്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചവര്‍ അല്ലെങ്കില്‍ ഒാള്‍ ഇന്ത്യ സ്‌കൂള്‍ ഗെയിംസ്‌ ഫെഡറേഷന്‍ നടത്തുന്ന നാഷണല്‍ സ്‌പോര്‍ട്‌സ്/ഗെയിംസില്‍ സംസ്‌ഥാന സ്‌കൂള്‍ ടീമുകളെ പ്രതിനിധീകരിച്ചവര്‍ അല്ലെങ്കില്‍ നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ൈഡ്രവിനു കീഴിലെ കായികക്ഷമതയില്‍ നാഷണല്‍ അവാര്‍ഡ്‌ നേടിയവര്‍. സ്‌പോര്‍ട്‌സ് ഇനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍.

friends catering

ഫീസ്‌: 100 രൂപ

ഒാണ്‍ലൈനായി അടയ്‌ക്കാം.

സ്‌ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, പട്ടിക വിഭാഗം, ഭിന്നശേഷിക്കാര്‍, ഇ.ഡബ്ല്യു.എസ്‌. എന്നിവര്‍ക്കു ഫീസില്ല.


യോഗ്യതകള്‍ അടിസ്‌ഥാനമാക്കി തയാറാക്കുന്ന മെറിറ്റ്‌ ലിസ്‌റ്റ് മുഖേനയായിരിക്കും തെരഞ്ഞെടുപ്പ്‌.

അപേക്ഷ https://odpsportsrecruitment.gov.in എന്ന വെബ്‌സൈറ്റിലൂടെ ഒാണ്‍ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്‌: www.inidapost.gov.in

ഗൂഗിളില്‍ ഗുരുതര സുരക്ഷാ പിഴവ്; ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി കമ്ബനി

സ്വകാര്യ ആവശ്യങ്ങള്‍ക്കും മറ്റുമായി നിരവധി ആളുകളാണ് ഗൂഗിളിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഗൂഗിളില്‍ ഗുരുതര സുരക്ഷാ പിഴവ് കണ്ടെത്തിയെന്നും അത് പരിഹരിച്ചുവെന്നും അറിയിച്ചിരിക്കുകയാണ് കമ്ബനി

ആൻഡ്രോയിഡ് ഉപഭോക്തക്കള്‍ക്കായി സുരക്ഷാ ഫീച്ചര്‍ അപ്‌ഡേഷനും ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ 85 സൂരക്ഷാ പിഴവുകളും കമ്ബനി പരിഹരിച്ചു.

ഗുരുതരമായ സുരക്ഷാ പിഴവുകളാണ് കമ്ബനി ഗൂഗിളില്‍ കണ്ടെത്തിയിട്ടുള്ളത്. ഉപയോക്താവിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഹാക്കര്‍മാര്‍ക്ക് ഫോണുകള്‍ ഹാക്ക് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സുരക്ഷാ പിഴവുകളാണ് കണ്ടെത്തിയത്.

നിലവില്‍ സുരക്ഷാ പിഴവ് പരിഹരിച്ചെന്നും ഉപയോക്താക്കള്‍ എത്രയും പെട്ടെന്ന് ആപ്പ് അപ്‌ഡേഷൻ ചെയ്യാനും ഗൂഗിള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സ്‌ആപ്പ്

 ഉപഭോക്താക്കള്‍ക്ക് ഒരു പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സ്‌ആപ്പ് രംഗത്തെത്തിയിരിക്കുന്നു.

ഇന്‍സ്റ്റാഗ്രാമിലും വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസ് പങ്കിടാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. എന്നാല്‍ ഈ ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്ട്‌സ്‌ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഫിച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്നതില്‍ വ്യക്തതവന്നിട്ടില്ല.

എന്നാല്‍ വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത് ബീറ്റ പതിപ്പില്‍ ഫീച്ചര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചനയുള്ളതായിയാണ്.റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്ടസ്‌ആപ്പിന്റെ ഈ പുതിയ ഫീച്ചറില്‍ ഉപയോക്താക്കളെ അവരുടെ വാട്ടആപ്പ് സ്റ്റാറ്റസ് ആപ്പില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാനായി അനുവദിക്കും.

നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു സ്‌റ്റോറി അപ്ലോഡ് ചെയ്യുമ്ബോള്‍ ഫെയ്‌സബുക്കിലും പോസ്റ്റ് ചെയ്യുന്നതിനുള്ള ഓപ്ഷനുണ്ട്. എന്നാല്‍ ഈ അപ്‌ഡേറ്റ് നിലവില്‍ വരുന്നതിന് പിന്നാലെ വാട്ട്‌സആപ്പ് സ്റ്റാറ്റസും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും ഒറ്റ ടാപ്പില്‍ അപ്‌ഡേറ്റ് ചെയ്യാനായി കഴിയുന്നുണ്ട്.

friends catering

ശമ്പളം: 21,700 രൂപ മുതൽ 69,100 രൂപ വരെ; കേന്ദ്ര സേനകളിൽ 26,146 ഒഴിവുകൾ

“കേന്ദ്ര സേനകളിൽ വൻ അവസരവുമായി സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ വിജ്ഞാപനം. കോൺസ്റ്റബിൾ (ജിഡി), റൈഫിൾമാൻ തസ്തികകളിലെ 26,146 ഒഴിവുകളിലേക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാം. https://ssc.nic.in”

സ്ത്രീകൾക്കും അവസരമുണ്ട്. ഒഴിവുകൾ കൂടിയേക്കും. മുൻവർഷത്തെ 24,369 ഒഴിവ് പിന്നീട് 50,187 ആയി കൂടി.

വിഭാഗങ്ങളും ഒഴിവും: സിഐഎസ്എഫ് 11,025, ബിഎസ്എഫ് 6174, സിആർപിഎഫ് 3337, ഐടിബിപി 3189, അസം റൈഫിൾസ് 1490, എസ്എസ്ബി 635, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് 296.

യോഗ്യത: പത്താം ക്ലാസ്. ശാരീരിക യോഗ്യതയുടെയും കായികക്ഷമതാ പരീക്ഷയുടെയും വിവരങ്ങൾ വിജ്ഞാപനത്തിൽ.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

പ്രായം: 01.01.2024ന് 18–23 (എസ്‌സി/എസ്ടിക്ക് 5 വർഷവും ഒബിസിക്ക് 3 വർഷവും ഇളവ്).

ശമ്പളം: 21,700–69,100 രൂപ.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജെക്ടീവ് പരീക്ഷയിൽ മലയാളത്തിലും ചോദ്യം കിട്ടും. കായികക്ഷമതാ പരീക്ഷ, മെഡിക്കൽ ടെസ്റ്റ്, രേഖപരിശോധന എന്നിവയുമുണ്ട്

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം.

പരീക്ഷാഫീസ്: 100 രൂപ (വനിതാ, എസ്‌സി/എസ്ടി, വിമുക്ത ഭട അപേക്ഷകർക്ക് ഫീസില്ല).

 

friends catering

കേരളത്തിലെ ‘സ്വിറ്റ്‌സര്‍ലൻഡ്’ കാണാം, കുറഞ്ഞ ചെലവിൽ കെഎസ്ആര്‍ടിസിയിൽ പോകാം.

ഏതുകാലത്തും സവിശേഷമായ സൗന്ദര്യമുള്ള നാടാണ് മൂന്നാര്‍. മഞ്ഞുകാലത്ത് മൂന്നാറിന്റെ അഴക് പിന്നെയും കൂടും. രാവിലെയും വൈകുന്നേരവും മൂന്നാറില്‍ മഞ്ഞു പെയ്തു തുടങ്ങിയിട്ടുണ്ട്. തണുപ്പ് ആസ്വദിക്കാനായി മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്കായി ആകര്‍ഷകമായ പാക്കേജുകളുമായി എത്തിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. കുറഞ്ഞ ചെലവില്‍ കേരളത്തിലെ സ്വിറ്റ്‌സര്‍ലൻഡ് കാണാനുള്ള അവസരമാണ് ഇതുവഴി സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. മൂന്നാറിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും ആറു ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ന്നിരുന്നു. ലക്കാട്, കുണ്ടല, ചെണ്ടുവറ തുടങ്ങിയ എസ്റ്റേറ്റ് ഭാഗങ്ങളിലാണ് രാവിലെകളില്‍ ആറു ഡിഗ്രി വരെ താപനിലയെത്തിയത്. മാട്ടുപ്പെട്ടി, കണിമല, തെന്മല എന്നിവിടങ്ങളില്‍ ഏഴു ഡിഗ്രിയും മൂന്നാര്‍ ടൗണിലും നല്ല തേനിയിലും ഒമ്പതു ഡിഗ്രി വരെ താപനില എത്തുകയും ചെയ്തിട്ടുണ്ട്. 

മഞ്ഞുകാലത്തിനൊപ്പം ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാന്‍ ഇപ്പോള്‍ തന്നെ മൂന്നാറിലേക്കു ലക്ഷ്യം വച്ചു പലരും യാത്ര തുടങ്ങിയിട്ടുണ്ട്. പ്രധാനപ്പെട്ട റിസോര്‍ട്ടുകളും ഹോട്ടലുകളും ഈ ദിവസങ്ങളിലേക്കുള്ള ബുക്കിങ് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നു കേരള ട്രാവല്‍ മാര്‍ട്ട് മാനേജിങ് കമ്മറ്റി അംഗം വിനോദ് വട്ടേക്കാട്ട് പറയുന്നു. വാഗമണിലേയും തേക്കടിയിലേയും ഹോട്ടലുകളിലും സഞ്ചാരികളുടെ വരവും ബുക്കിങും വര്‍ധിച്ചിട്ടുണ്ട്.മൂന്നാറില്‍ മഞ്ഞുകാലം ആസ്വദിക്കാന്‍ രണ്ട് യാത്രാ പാക്കേജുകളാണ് കെ.എസ്.ആര്‍.ടി.സി അവതരിപ്പിച്ചിരിക്കുന്നത്. വാഗമണ്‍- മൂന്നാര്‍, മൂന്നാര്‍ കാന്തല്ലൂര്‍ പാക്കേജുകളാണ് കെ.എസ്.ആര്‍.ടി.സി തുടങ്ങിയിരിക്കുന്നത്. ഇതില്‍ വാഗമണ്‍-മൂന്നാര്‍ യാത്ര എല്ലാ വെള്ളിയാഴ്ചകളിലും കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നാണ് ആരംഭിക്കുന്നത്. മൂന്നാറില്‍ ശനിയാഴ്ച രാവിലെ ആറുമണിക്ക് എത്തിച്ചേരും. ഈ പാക്കേജിന്റെ ഭാഗമായുള്ള ആദ്യ ദിവസം പൈന്‍ വാലി ഫോറസ്റ്റ്, വാഗമണ്‍ മെഡോസ്, അഡ്വെഞ്ചര്‍ പാര്‍ക്ക് എന്നിവിടങ്ങളിലെത്തും. രണ്ടാം ദിവസം ചതുരങ്കപ്പാറ വ്യൂപോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ആനയിറങ്കല്‍ ഡാം എന്നിവിടങ്ങളിലേക്കും പോകാം. ഇതിനെല്ലാം ചേര്‍ത്ത് 4,100 രൂപയാണ് ഈടാക്കുന്നത്.”

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

മൂന്നാര്‍ കാന്തല്ലൂര്‍ യാത്രകള്‍ക്കുള്ള ടിക്കറ്റുകളും ലഭ്യമാണ്. ഡിസംബര്‍ എട്ട്, ഡിസംബര്‍ 27 ദിവസങ്ങളില്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് രാത്രി ഏഴിനാണ് യാത്ര ആരംഭിക്കുക. ആദ്യ ദിവസം ഇരവികുളം ദേശീയ പാര്‍ക്കും മറയൂരും കണ്ട് ഓഫ്‌റോഡ് സഫാരിയും കഴിഞ്ഞ് ക്യാംപ് ഫയറില്‍ യാത്ര അവസാനിക്കും. അടുത്തദിവസം ഇരച്ചില്‍പാറയും പെരിയകനാല്‍ വെള്ളച്ചാട്ടവും കണ്ട് കാന്തല്ലൂരിലെ വിവിധ പഴത്തോട്ടങ്ങളും സന്ദര്‍ശിക്കുന്നതിന് ഒരാള്‍ക്ക് 2,960 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഇനി തോന്നുവരെയെല്ലാം അഡ്മിനാക്കാന്‍ കഴിയില്ല; വാട്‌സ്ആപ്പില്‍ പുതിയ മാറ്റം.

“ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. ചാനല്‍ ഉടമകള്‍ക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂപിപ്പിക്കുന്നത്. ചാനല്‍ ഉടമകള്‍ക്ക് കൂടുതല്‍ പേരെ വാട്‌സാപ്പ് അഡ്മിനാക്കണമെങ്കില്‍ ഇന്‍വിറ്റേഷന്‍ അയക്കാമെന്നതാണ് പുത്തന്‍ ഫീച്ചര്‍.

ഐഒഎസിലെ ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഫീച്ചര്‍ ലഭ്യമായതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം ഐഒഎസ് 23.25.10.70 ല്‍ റ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യുക, ശേഷം ടെസ്റ്റ്ഫ്‌ലൈറ്റ് ആപ്പ് വഴി അപ്ഡേറ്റ് ചെയ്യണം. ചാനല്‍ ഇന്‍ഫോ സ്‌ക്രീനിനുള്ളില്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ‘ഇന്‍വൈറ്റ് അഡ്മിന്‍’ എന്ന ഫീച്ചര്‍ പരീക്ഷിക്കാവുന്നതാണ്.

. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് അഡ്മിന്‍ അവകാശങ്ങള്‍ നല്‍കുന്നതിന് ചാനല്‍ ഉടമകള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാം. ഇങ്ങനെ 15 അഡ്മിന്‍മാരെ വരെ ക്ഷണിക്കാന്‍ കഴിയും.

ചാനലില്‍ അഡ്മിന്‍മാരെ നിയമിക്കുമ്പോള്‍ അനുവാദമില്ലാതെ ഇനി ചെയ്യാന്‍ കഴിയില്ലെന്നതാണ് ഇതിനര്‍ത്ഥം. ഇന്‍വിറ്റേഷന്‍ ആ വ്യക്തി അസ്സെപ്റ്റ് ചെയ്താല്‍ മാത്രമെ ഇനി ഇതിന് സാധിക്കൂ. അഡ്മിന്‍മാര്‍ക്ക് ചാനലിന്റെ പേര്, ഐക്കണ്‍, വിവരണം എന്നിവ പോലുള്ള വിശദാംശങ്ങള്‍ പരിഷ്‌കരിക്കാനാകും. ചാനലില്‍ ഫീഡ്ബാക്കായി ഏതൊക്കെ ഇമോജികള്‍ അനുവദനീയമാണെന്ന് നിയന്ത്രിക്കുന്നതിലൂടെ അഡ്മിനുകള്‍ക്ക് ചാനല്‍ ക്രമീകരണങ്ങള്‍ എഡിറ്റ് ചെയ്യാനും കഴിയും.”

അപ്ഡേറ്റ് അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ മാത്രമല്ല, ചാനലിനായി ഉള്ളടക്കം സൃഷ്ടിക്കുന്നതില്‍ സജീവമായി പങ്കെടുക്കാന്‍ അഡ്മിന്‍മാരെ അനുവദിക്കുന്നു. അഡ്മിനുകള്‍ക്ക് ഉള്ളടക്കം സൃഷ്ടിക്കാനും പങ്കിടാനും മറ്റ് അഡ്മിനുകളില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ പരിശോധിക്കാനും ഉള്ളടക്കം എഡിറ്റ് ചെയ്യാനോ ഇല്ലാതാക്കാനോ കഴിയും.

മറ്റ് അഡ്മിന്‍മാരെ ചേര്‍ക്കാനോ റിമൂവ് ചെയ്യാനോ അല്ലെങ്കില്‍ ചാനല്‍ റിമൂവ് ചെയ്യാനോ ഇത്തരം അഡ്മിന്‍മാര്‍ക്ക് കഴിയില്ല. ഈ നിയന്ത്രണങ്ങള്‍ ചാനലിന്റെ അവശ്യ സുരക്ഷാ സംവിധാനങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ചാനല്‍ മാനേജ്‌മെന്റ്
സുഗമമാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

friends catering

കേരള ഹൈക്കോടതിയില്‍ പുതിയ റിക്രൂട്ട്‌മെന്റ്; വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് 1 ലക്ഷം രൂപ ശമ്പളം നേടാന്‍ അവസരം.

കേരളത്തില്‍ ഹൈക്കോടതിയില്‍ വീണ്ടും ജോലിയവസരം. ഐ.ടി മാനേജര്‍, സിസ്റ്റം എഞ്ചിനീയര്‍, സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, സീനിയര്‍ സിസ്റ്റം ഓഫീസര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ഡിസംബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

തസ്തിക & ഒഴിവ്

കേരള ഹൈക്കോടതിയില്‍ മാനേജര്‍ (ഐ.ടി), സിസ്റ്റം എഞ്ചിനീയര്‍, സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, സീനിയര്‍ സിസ്റ്റം ഓഫീസര്‍ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം. ആകെ 19 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐ.ടി മാനേജര്‍- 1 ഒഴിവ്, സിസ്റ്റം എഞ്ചിനീയര്‍- 1 ഒഴിവ്, സീനിയര്‍ സോഫ്റ്റ് വെയര്‍ ഡവലപ്പര്‍- 3 ഒഴിവ്, സീനിയര്‍ സിസ്റ്റം ഓഫീസര്‍- 14 ഒഴിവ്.”

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 51,400 രൂപ മുതല്‍ 1,60,000 രൂപ വരെ ശമ്പളമായി ലഭിക്കും.

ഐ.ടി മാനേജര്‍- 1,070800 രൂപ മുതല്‍ 1,60,000 രൂപ വരെ.

സിസ്റ്റം എഞ്ചിനീയര്‍- 59,300 രൂപ മുതല്‍ 1,20,900 രൂപ വരെ.

സീനിയര്‍ സോഫ്റ്റ് വെയര്‍ ഡവലപ്പര്‍- 59,300 രൂപ മുതല്‍ 1,20,900 രൂപ വരെ.

സീനിയര്‍ സിസ്റ്റം ഓഫീസര്‍- 51,400 രൂപ മുതല്‍ 1,10,300 രൂപ വരെ.

പ്രായപരിധി

18 വയസുമുതല്‍ 41 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02-01-1982 നും 01-01-2005 നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

മാനേജര്‍ (ഐ.ടി): IT/ CS/ EC എന്നിവയില്‍ ബി.ടെക്/ എം.ടെക്. അംഗീകൃത സ്ഥാപനങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.

സിസ്റ്റം എഞ്ചിനീയര്‍: IT/ CS/ EC എന്നിവയില്‍ ബി.ടെക്/ എം.ടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സിസ്റ്റം/ നെറ്റ് വര്‍ക്ക്/ ഡാറ്റാബേസ് എന്നിവയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.

സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍: ബി.ടെക്/ എം.ടെക് അല്ലെങ്കില്‍ എം.സി.എ, ഇലക്ട്രോണിക്‌സ്, ഐ.ടി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ എം.എസ്.സി ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രോഗ്രാമിങ്ങില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.സീനിയര്‍ സിസ്റ്റം ഓഫീസര്‍: ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്നിവയില്‍ ഡിപ്ലോമ. അല്ലെങ്കില്‍ ഇലക്ട്രോണിക്‌സില്‍ ബി.ഇ/ ബി.ടെക്/ എം.ടെക് ഉള്ളവര്‍ക്കും അപേക്ഷിക്കാം.ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.”

അപേക്ഷ ഫീസ്

ഐ.ടി മാനേജര്‍: 750

സിസ്റ്റം എഞ്ചിനീയര്‍: 500

സീനിയര്‍ സോഫ്റ്റ് വെയര്‍ ഡവലപ്പര്‍: 500

സീനിയര്‍ സിസ്റ്റം ഓഫീസര്‍: 500

എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷിക്കുന്നതിനായി http://highcourt.kerala.gov.in/ സന്ദര്‍ശിക്കുക. ഔദ്യോഗിക വിജ്ഞാപനത്തിനായി ക്ലിക് ചെയ്യുക.”

Verified by MonsterInsights