ഇന്ന് മുതല്‍ ശനിയാഴ്ച വരെ റേഷന്‍ കടകള്‍ക്ക് പുതിയ പ്രവര്‍ത്തന സമയം.

സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെയും ഏഴു ജില്ലകളില്‍ വൈകിട്ടുമാണ് പ്രവര്‍ത്തിക്കുക. നാളെ മുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക.

മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം. മസ്റ്ററിങും റേഷന്‍ വിതരണവും ഒരേ സമയം നടക്കുന്നത് സാങ്കേതിക പ്രശ്‌നമുണ്ടാക്കുമെന്ന വിലയിരുത്തിയിരുന്നു. മസ്റ്ററിങ് നടക്കുന്നതിനാല്‍ സെര്‍വര്‍ ഓവര്‍ലോഡ് ഒഴിവാക്കുന്നതിനും റേഷന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് അധികൃതര്‍ അറിയിച്ചു. ശിവരാത്രി ദിനമായ മാര്‍ച്ച് എട്ടിന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും.

വെറുംവയറ്റില്‍ നേന്ത്രപ്പഴം കഴിക്കാറുണ്ടോ ; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍.

വെറുംവയറ്റില്‍ നേന്ത്രപ്പഴം കഴിക്കാറുണ്ടോ ; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍. രാവിലെ കഴിക്കുന്ന ഭക്ഷണമാണ് നമ്മളുടെ ഒരു ദിവസത്തെ നിർണയിക്കുന്നത്. ജോലിതിരക്കുകൾക്കിടയിൽ പലർക്കും കൃത്യമായി പ്രഭാതഭക്ഷണം കഴിക്കാൻ കഴിയാത്ത സ്ഥിതി വരാറുണ്ട്. അത്തരം അവസരങ്ങളിൽ നമ്മൾ പൊതുവേ പഴങ്ങൾ എന്തെങ്കിലും കഴിക്കുന്നതും പതിവാണ്. എന്നാൽ രാവിലെ വെറുംവയറ്റിൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് പല ദഹന പ്രശ്നങ്ങളും ഉണ്ടാക്കാം. അത്തരത്തിൽ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത പഴങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം,

പലരും രാവിലെ നേന്ത്രപ്പഴം പ്രഭാതഭക്ഷണമായി കഴിക്കാറുണ്ട്. വെറും വയറ്റിൽ നേന്ത്രപ്പഴം കഴിക്കുന്നത് ഒട്ടും നല്ലതല്ല. ഇതിന് അസിഡിക് സ്വഭാവമുള്ളതിനാൽ ഇത് വെറുംവയറ്റിൽ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും. കൂടാതെ, നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സന്തുലനാവസ്ഥയെ ഇല്ലാതാക്കാനും സാധ്യതയുണ്ട്.

അതുപോലെ നേന്ത്രപ്പഴത്തിൽ ഉയർന്ന നിലയിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗർ ശരീരത്തിന് പെട്ടെന്ന് ഊർജം നൽകുമെങ്കിലും മറ്റ് ഭക്ഷണങ്ങൾ കഴിക്കാത്തതു മൂലം മറ്റ് ധാതുക്കളുടെ അഭാവം കാരണം ഈ ഊർജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടും. അതിനാൽ പ്രഭാതഭക്ഷണത്തിന്റെ കൂടെ നേന്ത്രപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്.അതുപോലെ പൈനാപ്പിളും രാവിലെ വെറും വയറ്റിൽ കഴിക്കുന്നതും നല്ലതല്ല.

മാമ്പഴവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതല്ല. ഇത് ചിലരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ട്. പുളിരസമുള്ള സിട്രസ് പഴങ്ങളും വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കണം. ചില സിട്രസ് പഴങ്ങൾ അസിഡിറ്റിക്ക് കാരണമാകും. അതിനാൽ ഓറഞ്ച്, നാരങ്ങ പോലെയുള്ള പഴങ്ങളും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കുക.

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നതും ചിലരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം. എല്ലാവർക്കും പൊതുവേ ഇഷ്ടമുളള ഫലമാണ് മുന്തിരി. ഇതിൽ സ്വാഭാവിക പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്.ഇവ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ചിലരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം. കുട്ടികൾക്കും രാവിലെ മുന്തിരി കൊടുക്കുന്നതും ഒഴിവാക്കണം.

ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു.

 ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു, തിയ്യതി കുറിച്ചു; ഗൂഗിളിന്റെ നിർണായക തീരുമാനം അമേരിക്കയടക്കം രാജ്യങ്ങളിൽ
ഓൺലൈൻ പേയ്മെന്റ് ആപ്പുകളിൽ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നിൽക്കുന്ന ആപ്പ് എന്നതാണ് ഗൂഗിൾ പേയുടെ പ്രത്യേകത.
 ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും ഗൂഗിൾ പേ ഇല്ലേ എന്നാണ് ബില്ലടക്കുന്ന സമയത്തെ ചോദ്യം.

 ഓൺലൈൻ പേയ്മെന്റ് ആപ്പുകളിൽ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നിൽക്കുന്ന ആപ്പ് എന്നതാണ് ഗൂഗിൾ പേയുടെ പ്രത്യേകത. ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷേ അമേരിക്കയിൽ അത്ര പ്രചാരമില്ല.  

അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്കുള്ള നിർദ്ദേശം. അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിൾ പേ ആപ്പിന്റെ സേവനം നിർത്താൻ കാരണം. ജൂൺ നാലാം തീയതി വരെമാത്രമേ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ. അമേരിക്കയിൽ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ നിലവിലെ രീതിയിൽ തന്നെ സേവനം തുടരും.

.

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വൈകും; ബിൽ പാസാക്കുന്നെങ്കിലും പണം എത്തേണ്ട ട്രഷറി അക്കൗണ്ട് നിശ്ചലം.

ശമ്പളവും പെൻഷനും വൈകും ട്രഷറിയിൽ ശമ്പള ബില്ല് പാസാക്കുന്നുണ്ടെങ്കിലും ശമ്പളവും പെൻഷനും എത്തേണ്ട അക്കൗണ്ട് ( ETSB) നിശ്ചലമാക്കിയിട്ടിരിക്കുകയാണ്.

ശമ്പളവും പെൻഷനും ഓരോരുത്തരുടെയും ETSB അക്കൗണ്ടിലേക്കാണ് ആദ്യം എത്തുന്നത്. അവിടെ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പോകും. ശമ്പളവും പെൻഷനും ബാങ്ക് അക്കൗണ്ടിൽ നിന്ന് മാറുന്നവർക്ക് പണം ലഭിക്കാൻ 3 ദിവസമെങ്കിലും കാത്തിരിക്കേണ്ടി വരും എന്നാണ് ലഭിക്കുന്ന സൂചന. കേന്ദ്രത്തിൽ നിന്ന് ഇന്നലെ വൈകിയാണ് 4000 കോടി ലഭിച്ചത്.”

“6 ലക്ഷം പെൻഷൻകാരും അഞ്ചര ലക്ഷം ജീവനക്കാരും ആണ് സർക്കാർ സർവീസിൽ ഉള്ളത്”. അതേസമയം, സംസ്ഥാന സർക്കാരിന് കേന്ദ്രത്തില്‍നിന്ന് ഇന്നലെ 4,000 കോടിയോളം ലഭിച്ചിട്ടുണ്ട്. നികുതി വിഹിതമായ 2,736 കോടിക്കു പുറമെ ഐജിഎസ്ടി വിഹിതവും ലഭ്യമായി. ഇതുവെച്ച് അടിയന്തര ചെലവുകള്‍ നടത്താമെന്ന പ്രതീക്ഷയിലാണു സര്‍ക്കാര്‍.

 

നികുതിവിഹിതമായി 28 സംസ്ഥാനങ്ങൾക്കായി 1,42,122 കോടി രൂപയാണ് അനുവദിച്ചത്. ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത് ഉത്തർപ്രദേശിനാണ്. 25,495 കോടിയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്.

Verified by MonsterInsights