ശമ്പളവും പെൻഷനും വൈകും ട്രഷറിയിൽ ശമ്പള ബില്ല് പാസാക്കുന്നുണ്ടെങ്കിലും ശമ്പളവും പെൻഷനും എത്തേണ്ട അക്കൗണ്ട് ( ETSB) നിശ്ചലമാക്കിയിട്ടിരിക്കുകയാണ്.
ശമ്പളവും പെൻഷനും ഓരോരുത്തരുടെയും ETSB അക്കൗണ്ടിലേക്കാണ് ആദ്യം എത്തുന്നത്. അവിടെ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പോകും. ശമ്പളവും പെൻഷനും ബാങ്ക് അക്കൗണ്ടിൽ നിന്ന് മാറുന്നവർക്ക് പണം ലഭിക്കാൻ 3 ദിവസമെങ്കിലും കാത്തിരിക്കേണ്ടി വരും എന്നാണ് ലഭിക്കുന്ന സൂചന. കേന്ദ്രത്തിൽ നിന്ന് ഇന്നലെ വൈകിയാണ് 4000 കോടി ലഭിച്ചത്.”
“6 ലക്ഷം പെൻഷൻകാരും അഞ്ചര ലക്ഷം ജീവനക്കാരും ആണ് സർക്കാർ സർവീസിൽ ഉള്ളത്”. അതേസമയം, സംസ്ഥാന സർക്കാരിന് കേന്ദ്രത്തില്‍നിന്ന് ഇന്നലെ 4,000 കോടിയോളം ലഭിച്ചിട്ടുണ്ട്. നികുതി വിഹിതമായ 2,736 കോടിക്കു പുറമെ ഐജിഎസ്ടി വിഹിതവും ലഭ്യമായി. ഇതുവെച്ച് അടിയന്തര ചെലവുകള്‍ നടത്താമെന്ന പ്രതീക്ഷയിലാണു സര്‍ക്കാര്‍.
നികുതിവിഹിതമായി 28 സംസ്ഥാനങ്ങൾക്കായി 1,42,122 കോടി രൂപയാണ് അനുവദിച്ചത്. ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത് ഉത്തർപ്രദേശിനാണ്. 25,495 കോടിയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്.