1xbet APK New Version The latest 1xbet APK version offers improved performance, faster loading times, and…
Month: April 2024
റെയിൽവേ ജോലിയാണോ സ്വപ്നം? എസ്ഐ, കോൺസ്റ്റബിൾ തസ്തികകളിൽ 4,660 ഒഴിവ്.
ഇന്ത്യന്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം. റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍, നോര്‍ത്തേണ്‍ റെയില്‍വേ ഇപ്പോള്‍ ഫുട്‌ബോള്‍-മെന്‍, വെയ്റ്റ് ലിഫ്റ്റിങ് മെന്‍, അത്‌ലറ്റിക്‌സ്-വിമെന്‍, അത്‌ലറ്റിക്‌സ്-മെന്‍, ബോക്‌സിങ് മെന്‍, ബോക്‌സിങ്-വിമെന്‍, നീന്തല്‍- മെന്‍, അക്വാട്ടിക്, ടേബിള്‍ ടെന്നീസ്-മെന്‍, ഹോക്കി-മെന്‍, ഹോക്കി-വിമെന്‍ തുടങ്ങി വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് അവസരം. ആകെ 38 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 16 വരെയാണ് അവസരം.
തസ്തിക& ഒഴിവ്
റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍, നോര്‍ത്തേണ്‍ റെയില്‍വേയിലേക്ക് സ്‌പോര്‍ട്ട്‌സ് ക്വോട്ട ഗ്രൂപ്പ് ഡി നിയമനം.
ഫുട്‌ബോള്‍- മെന്‍, വെയ്റ്റ് ലിഫ്റ്റിങ് മെന്‍, അത് ലറ്റിക്‌സ്-വിമെന്‍, അത് ലറ്റിക്‌സ് മെന്‍, ബോക്‌സിങ്-മെന്‍, ബോക്‌സിങ് വിമെന്‍, നീന്തല്‍ മെന്‍, അക്വാട്ടിക്‌സ്, ടേബിള്‍ ടെന്നീസ്-മെന്‍, ഹോക്കി-മെന്‍, ഹോക്കി-വിമന്‍, ബാഡ്മിന്റണ്‍-മെന്‍, ബാഡ്മിന്റണ്‍-വിമന്‍, കബഡി-മെന്‍, ഗുസ്തി-മെന്‍, ഗുസ്തി-വിമന്‍, ചെസ്-മെന്‍.
ആകെ 38 ഒഴിവുകള്‍.

പ്രായപരിധി
18 മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.
യോഗ്യത
പത്താം ക്ലാസ് പാസായിരിക്കണം.
ബന്ധപ്പെട്ട കായിക ഇനങ്ങളില്‍ സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വനിതകള്‍, ഒ.ഇ.സി കാറ്റഗറിക്കാര്‍ക്ക് 250 രൂപ.
മറ്റുള്ളവര്‍ക്ക് 500 രൂപ.
അപേക്ഷ നല്‍കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. പ്രായ പരിധിയിലെ ഇളവ്, യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ വിശദമായി പരിശോധിക്കുക.
അപേക്ഷ: https://rrcnr.net.in

ലോഡ് ഷെഡിങ് വേണം, 700ലധികം ട്രാൻസ്ഫോർമറുകൾ തകരാറിലായി’; സർക്കാരിനോട് കെഎസ്ഇബി.
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി.വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം.അണക്കെട്ടുകളിൽ രണ്ടാഴ്ചത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. വൈദ്യുതി ഉപയോഗം സർവകാലറെക്കോർഡിൽ എത്തിയതിനിടെയാണ് കെഎസ്ഇബി സർക്കാരിനെ സമീപിച്ചത്.
1.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. 5648 മെഗാവാട്ടാണ് പീക്ക് സമയത്തെ ഉപയോഗം. ലോഡ് കൂടി ട്രാൻസ്ഫോർമറുകൾ ട്രിപ്പ് ആകുന്നുവെന്നും, ഇതുവരെ 700ലധികം ട്രാൻസ്ഫോർമറുകൾ തകരാറിലായെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇക്കാരണത്താൽ പലയിടത്തും 15 മിനിറ്റ് മുതൽ അര മണിക്കൂര്‍ വരെ അപ്രഖ്യാപിത ലോഡ് ഷെഡിങ് നടപ്പാക്കേണ്ടിവരുന്നു. നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതോടെ ജീവനക്കാർക്കെതിരെ ജനം തിരിയുന്നത് ഒഴിവാക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്നും കെഎസ്ഇബി പറയുന്നു.

കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പു മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല. ഇതോടൊപ്പമാണ് വൈദ്യുത വിതരണ ശൃംഖലയിൽ കേടുപാടുകൾ വരുന്നതായി കെഎസ്ഇബി ചൂണ്ടിക്കാണിച്ചത്. നിലവിലെ സാഹചര്യം വിലയിരുത്താൻ ചൂണ്ടിക്കാണിച്ചത്. നിലവിലെ സാഹചര്യം വിലയിരുത്താൻ.
ട്രെയിൻ യാത്രയിലെ ഭക്ഷണത്തെ കുറിച്ചോർത്ത് ഇനി വ്യാകുലപ്പെടണ്ട; ഇക്കോണമി മീലുമായി ഐആർസിടിസി.
ട്രെയിൻ യാത്രയിലെ സ്ഥിരം വില്ലൻ ഭക്ഷണമാണ്. കീശ കാലിയാകാതെ ഭക്ഷണം കഴിക്കൽ യാത്രകളിൽ കുറച്ച് ശ്രമകരം തന്നെയാണ്. എന്നാൽ കുറഞ്ഞ നിരക്കിൽ ഇപ്പോൾ ഭക്ഷണം ഒരുക്കുകയാണ് ഐആർസിടിസി. വെറും ഇരുപതു രൂപയ്ക്കാണ് ഐആർസിടിസി ഇക്കോണമി മീൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിലെ സാധാരണക്കാരായ യാത്രക്കാർക്ക് ഈ മീൽ വലിയ സഹായമാകുമെന്നാണ് വ്യക്തമാകുന്നത്.20 രൂപയ്ക്കു നൽകുന്ന ജനതാ മീലിൽ 7 പൂരിയും ഉരുളക്കിഴങ്ങു കറിയും അച്ചാറും ഉൾപ്പെടും. ജനത മീലിന് പുറമെ സ്നാക്ക് മീലും ഐആർസിടിസി ഒരുക്കിയിട്ടുണ്ട്. തൈര് സാദം, സാമ്പാർ റൈസ്, ലെമൺ റൈസ്, രാജ്മ, ചോളേ ചാവൽ, കിച്ടി, പൊങ്കൽ, കുൽച, ചോലെ ബട്ടുര, പാവ് ബാജി, മസാല ദോശ എന്നിവയിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാവുന്ന തരത്തിലാണ് മീൽ ഒരുക്കിയിട്ടുള്ളത്.100 സ്റ്റേഷനുകളിലായി 150 ഓളം ഇക്കോണമി മീൽ കൊണ്ടറുകളാണ് ഐആർസിടിസി തുറന്നിരിക്കുന്നത്. ഭാവിയിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കാനും ഐആർസിടിസി തീരുമാനിച്ചിട്ടുണ്ട്.

ചൂടിന് ശമനമില്ല: 13 ജില്ലകളിൽ ഇന്ന് മഴ; സംസ്ഥാനത്ത് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ കേന്ദ്രം .
സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ-ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ചൂട് ഉയരുന്ന അതേ സാഹചര്യത്തിൽ തന്നെ മഴ മുന്നറിയിപ്പും കടൽക്ഷോഭ സാധ്യതകളും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.എന്നാൽ കാസർഗോഡ് ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ പെയ്യുമെന്ന മുന്നറിയിപ്പ് നേരത്തെ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു. ഇത് ചൂട് അൽപമെങ്കിലും കുറയാൻ കാരണണമാകുമെന്ന പ്രതീക്ഷയും ജനങ്ങൾക്കുണ്ട്. എന്നാൽ പാലക്കാട് ചൂട് കൂടിയ സാഹചര്യത്തിൽ ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ജില്ലയിലെ മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള എല്ലാ പ്രൊഫഷണൽ കോളേജുകൾക്കും ജില്ല കളക്ടർ മെയ് രണ്ട് വരെ ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.ഇവയ്ക്കൊപ്പം തന്നെ തീരദേശത്തുള്ളവർക്ക് കടൽക്ഷോഭ മുന്നറിയിപ്പും കാലാവസ്ഥാ കേന്ദ്രം നൽകുന്നു. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (30-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് (30-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെയും വടക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് (30-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കടുത്ത ചൂട്: സൂര്യഘാതമേല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം : ആരോഗ്യവകുപ്പ്.
അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ ചൂടു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ സമയം വെയിലത്ത് ചെലവഴിക്കുമ്പോള്‍ സൂര്യാതപം കൊണ്ട് പൊള്ളല്‍ ഉണ്ടാകാം. അങ്ങനെ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് തണലിലേക്ക് മാറണം. ധാരാളം വെള്ളം കുടിക്കുക, പൊള്ളലേറ്റ ഭാഗത്ത് തണുത്ത വെള്ളം സാവധാനം ഒഴിക്കുകയോ, തണുത്ത വെള്ളത്തില്‍ മുക്കിയ സ്‌പോഞ്ച് കൊണ്ട് മൃദുവായി തുടയ്ക്കുകയും ചെയ്യുക.പേശി വലിവ് മൂലം കൈകാലുകള്‍,സന്ധികള്‍ പൂര്‍ണമായും നിവര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം.കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ശരീരം ശോഷണം ഉണ്ടാകാം. ക്ഷീണം, കഠിനമായ വിയര്‍പ്പ്, തലകറക്കം, തലവേദന, പേശി വലിവ്, ഓക്കാനവും ചര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുകയും കടും മഞ്ഞ നിറമാവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.വളരെ ഉയര്‍ന്ന ശരീര താപം, വറ്റി വരണ്ട ചുവന്ന ചൂടായ ചര്‍മം, ശക്തിയായ തലവേദന, തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അപസ്മാരം, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. അടിയന്തര ചികിത്സ ആവശ്യമായ ഒരു അവസ്ഥാ വിശേഷമാണിത്.
പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പോഷകാഹാര കുറവുള്ളവര്‍, പ്രമേഹം, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗം മുതലായ രോഗമുള്ളവര്‍ എന്നിവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യതാപം ഏറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം.

വെയിലത്ത് പണിയെടുക്കുന്നവര്‍,വളരെ കുറച്ചു മാത്രം വെള്ളം കുടിക്കുന്നവര്‍, തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും താല്‍ക്കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്നവര്‍, കൂടുതല്‍ സമയവും പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകടസാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു.
സൂര്യാഘാതമോ ചൂടു മൂലമുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായാല്‍ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങള്‍
തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, ഫാന്‍, എസി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
ധാരാളം പാനീയങ്ങള്‍ കുടിക്കുക. ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഒ ആര്‍ എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങ വെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കുടിക്കുന്നത് കൂടുതല്‍ ഉചിതമായിരിക്കും.ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരിക്കുകയോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തണം.
കൂടുതല്‍ സമയം സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന ആളുകള്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിക്കാന്‍ സാധ്യത കൂടുതല്‍. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഉച്ചസമയം വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കേണ്ടതാണ്.
ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുട്ടികളെ അതികഠിനമായ വെയിലുള്ള സമയങ്ങളില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക.
റെയിൽവേ ജോലിയാണോ സ്വപ്നം? എസ്ഐ, കോൺസ്റ്റബിൾ തസ്തികകളിൽ 4,660 ഒഴിവ്.
മെയ് 14 വരെ അപേക്ഷിക്കാം. ആർപിഎഫ് കോൺസ്റ്റബിളിന്റെ 4208 ഒഴിവുകളും 452
ആർപിഎഫ് സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആർപിഎഫ് കോൺസ്റ്റബിൾ, എസ്ഐ റിക്രൂട്ട്‌മെൻ്റിനായി ഓൺലൈൻ എഴുത്തുപരീക്ഷ (CBT) ഉണ്ടായിരിക്കും. ഇതിനുശേഷം, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET), ഫിസിക്കൽ മെഷർമെൻ്റ് (PMT), ഡോക്യുമെൻ്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവയുണ്ടാകും.

ആർപിഎഫ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റിന്, ഉദ്യോഗാർത്ഥികൾ 10-ാം ക്ലാസ് പാസായിരിക്കണം. ആർപിഎഫ് എസ്ഐ റിക്രൂട്ട്‌മെൻ്റിന്, അംഗീകൃത സർവകലാശാലയിൽ ബിരുദം നേടിയിരിക്കണം. കോൺസ്റ്റബിൾ തസ്തികയുടെ പ്രായപരിധി 18 മുതൽ 28 വയസും എസ്ഐയ്‌ക്ക് 20 മുതൽ 28 വയസുവരെയുമാണ്. സംവരണ വിഭാഗക്കാർക്ക് നിയമങ്ങൾ അനുസരിച്ച് പരമാവധി പ്രായപരിധിയിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://rpf.indianrailways.gov.in/RPF/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഡ്രൈവിങ് ടെസ്റ്റുകള്‍ പ്രതിദിനം 30 ല്‍ നിന്ന് 60 ആക്കും; നിലപാട് മാറ്റി മന്ത്രി .
ഡ്രൈവിങ് ലൈസന്‍സ് എടുക്കാനുള്ള പ്രതിദിന ടെസ്റ്റുകളുടെയെണ്ണം വന്‍തോതില്‍ വെട്ടിക്കുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഗതാഗതമന്ത്രി പിന്നോട്ട്. ഒരു ദിവസം അറുപത് ടെസ്റ്റുകള്‍ നടത്തും. മുപ്പതായി കുറക്കാനായിരുന്നു തീരുമാനം. നാളെ മുതല്‍ വരുത്താനിരുന്ന ടെസ്റ്റ് പരിഷ്കാരവും പൂര്‍ണമായി നടപ്പാക്കില്ല.
ഒരു ദിവസം ഒരു കേന്ദ്രത്തില്‍ മുപ്പത് ഡ്രൈവിങ് ടെസ്റ്റുകള്‍ മാത്രം നടത്തിയാല്‍ മതി. ഗതാഗതമന്ത്രി കെ.ബ.ഗണേഷ്കുമാറിന്റെ നിര്‍ദേശത്തെ ഞെട്ടലോടെയാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഡ്രൈവിങ് സ്കൂള്‍ ഉടമകളുമെല്ലാം കേട്ടത്. ദിവസവും നൂറിലധികമുണ്ടായിരുന്ന ടെസ്റ്റുകളുടെയെണ്ണം 30 ആയി കുറച്ചാല്‍ ലൈസന്‍സിനയുള്ള കാത്തിരിപ്പ് മാസങ്ങളോളം നീളും. സംസ്ഥാന വ്യാപക പ്രതിഷേധവുമുണ്ടായി.എന്നിട്ടും മെയ് 1 മുതല്‍ ഇത് ഉള്‍പ്പെടെയുള്ള പരിഷ്കാരം നടപ്പാക്കുമെന്നതില്‍ ഉറച്ച് നിന്ന മന്ത്രി ഒടുവില്‍ തീരുമാനം മാറ്റി.ഒരു ദിവസം ഒരു കേന്ദ്രത്തില്‍ പുതിയ 40 ടെസ്റ്റും നേരത്തെ ടെസ്റ്റില്‍ പരാജയപ്പെട്ടവര്‍ക്കായി 20 ടെസ്റ്റും നടത്തും. ആകെ അറുപതെണ്ണം. മെയ് 2 മുതല്‍ ഇത് നടപ്പാക്കാനാണ് തീരുമാനം.
ആകെ അറുപതെണ്ണം. മെയ് 2 മുതല്‍ ഇത് നടപ്പാക്കാനാണ് തീരുമാനം. അതുപോലെ എച്ച് എടുക്കുന്നതിനൊപ്പം പാരലല്‍ പാര്‍ക്കിങും കയറ്റത്ത് നിര്‍ത്തലും ഉള്‍പ്പെടുത്തിയുള്ള ടെസ്റ്റ് പരിഷ്കാരവും നാളെ മുതല്‍ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് ഇതിന് സൗകര്യം ഒരുങ്ങിയത്.അതിനാല്‍ തല്‍കാലം ഇളവ് നല്‍കും. എച്ച് എടുക്കുന്നത് പഴയ രീതിയില്‍ തുടരും.റോഡ് ടെസ്റ്റിനിടെ പാര്‍ക്കിങ് ഉള്‍പ്പടെയുള്ള മറ്റ് കാര്യങ്ങള്‍ പരിശോധിക്കാനുമാണ് തീരുമാനം. 30 to 60.driving tests per day; The minister changed his stance.

ഡിഗ്രി മാത്രം മതി; കേന്ദ്ര സേനകളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് റിക്രൂട്ട്‌മെന്റ്; 506 ഒഴിവുകള്‍.
കേന്ദ്ര സര്‍വീസുകളിലേക്ക് യു.പി.എസ്.സി വഴി റിക്രൂട്ട്‌മെന്റ് നടത്തുന്നു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി അടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ 506 ഒഴിവുകളുണ്ട്. സി.എ.പി.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ജോലിക്കായി ഉദ്യോഗാര്‍ഥികള്‍ക്ക് മെയ് 14 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
യു.പി.എസ്.സിയുടെ സി.എ.പി.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 506.
സി.ആര്‍.പി.എഫ് = 120
സി.ഐ.എസ്.എഫ് = 100
ഐ.ടി.ബി.പി = 58

പ്രായപരിധി
ജനറല്‍ = 20 മുതല്‍ 25 വയസ് വരെ.
ഒബിസി = 20 മുതല്‍ 28 വയസ് വരെ.
എസ്.സി, എസ്.ടി = 20 മുതല്‍ 30 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത
ശാരീരിക യോഗ്യത
പുരുഷന്‍മാര്‍
ഉയരം = 165 സെ.മീ
നെഞ്ചളവ് = 81-86 സെ.മീ
തൂക്കം = 50 കി.ഗ്രാം
100 മീറ്റര്‍ ഓട്ടം = 16 സെക്കന്റ്
800 മീറ്റര്‍ ഓട്ടം = 3 മിനുട്ട്, 45 സെക്കന്റ്
ലോംഗ് ജമ്പ് = 3.5 മീറ്റര്‍ (3 ചാന്‍സ്)
ഷോട്ട് പുട്ട് 7.26 കിലോ = 4.5 മീറ്റര്‍
വനിതകള്‍
ഉയരം = 157 സെ.മീ
നെഞ്ചളവ് = –
തൂക്കം = 46 കി.ഗ്രാം
100 മീറ്റര്‍ ഓട്ടം = 18 സെക്കന്റ്
800 മീറ്റര്‍ ഓട്ടം = 4 മിനുട്ട്, 45 സെക്കന്റ്
ലോംഗ് ജമ്പ് = 3 മീറ്റര്‍ (3 ചാന്‍സ്)
ഷോട്ട് പുട്ട് 7.26 കിലോ = –
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വനിതകള്‍ക്ക് അപേക്ഷ ഫീസില്ല.
മറ്റുള്ളവര്‍ 200 രൂപ ഫീസടക്കണം.
ഉദ്യോഗാര്‍ഥികള്‍ക്ക് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
വെബ്‌സൈറ്റ്: https://upsc.gov.in/
അപേക്ഷ : https://upsconline.nic.in/upsc/OTRP/”
മേയ് 1 മുതൽ ബാങ്ക് അക്കൗണ്ട് ചാർജിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റം: അറിയേണ്ട കാര്യങ്ങൾ
ഇന്ത്യയിലെ പല പ്രമുഖ ബാങ്കുകളും 2024 മേയ് 1 മുതൽ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ്നിയമങ്ങളിലും മാറ്റങ്ങൾ നടപ്പിലാക്കുന്നു. മാറുന്ന നിയമങ്ങൾ അറിയുന്നത് നമ്മുടെ സാമ്പത്തിക ആസൂത്രണത്തെസഹായിക്കും. പ്രധാന ബാങ്കുകൾ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചറിയാം.
ഐസിഐസിഐ ബാങ്ക
ഐസിഐസിഐ ബാങ്ക് 2024 മേയ് 1 മുതൽ വിവിധ സേവിംഗ്‌സ് അക്കൗണ്ട് ഇടപാടുകൾക്കായി പുതുക്കിയ സേവന നിരക്കുകൾ
നടപ്പിലാക്കും. ഈ മാറ്റങ്ങൾ ചെക്ക് ബുക്ക് ഇഷ്യു, IMPS ഇടപാടുകൾ, ക്ലിയറിങ് സേവനങ്ങൾ, ഡെബിറ്റ് റിട്ടേണുകൾ, തുടങ്ങിയ സേവനങ്ങളെ ബാധിക്കും .ഡെബിറ്റ് കാർഡ് വാർഷിക ഫീസ് പ്രതിവർഷം 200 രൂപയായിരിക്കും.
ഗ്രാമീണ മേഖലയിൽ ഇത് പ്രതിവർഷം 99 രൂപയാണ്. ആദ്യത്തെ 25 ചെക്ക് ലീഫുകൾ എല്ലാ വർഷവും സൗജന്യമായി നൽകും.
അതിനുശേഷം ഓരോന്നിനും 4 രൂപ ഈടാക്കും. ALSO READ ബിൽ പേയ്മെന്റ് ക്രെഡിറ്റ് കാർഡ് വഴിയാണോ? ഇനി വലിയ
lപുതുക്കിയ IMPS നിരക്കുകൾ ഇങ്ങനെയായിരിക്കും. 1,000 രൂപ വരെ ഓരോ ഇടപാടിനും 2.50 രൂപ.1,000 മുതൽ 25,000
രൂപ വരെ ഓരോ ഇടപാടിനും 5 രൂപ. 25,000 മുതൽ 5 ലക്ഷം രൂപ വരെ ഓരോ ഇടപാടിനും 15 രൂപ. അക്കൗണ്ട് ക്ലോഷർ
ചാർജ് ഈടാക്കില്ല.

യെസ് ബാങ്ക് 2024 മേയ് 1 മുതൽ പുതുക്കിയ നിരക്കിൽ സേവിങ്സ് അക്കൗണ്ടുകൾക്കുള്ള ചാർജുകൾ യെസ് ബാങ്ക് ഈടാക്കും. 2024 മേയ് 1 മുതൽ, ഗ്യാസ്, വൈദ്യുതി, മറ്റ് യൂട്ടിലിറ്റി ബില്ലുകൾ എന്നിവ അടയ്ക്കുന്നതിന് യെസ(YES) ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് കൂടുതൽ ചെലവേറിയതായിരിക്കും. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിനുള്ളിലെ എല്ലാ യൂട്ടിലിറ്റി ഇടപാടുകൾക്കും 1 ശതമാനം നിരക്ക് ബാധകമാകും.
ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിൽ 15,000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ അടയ്ക്കാൻ യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, ജിഎസ്ടിയും 1 ശതമാനം നികുതിയും ചേർക്കും.എന്നാൽ, യെസ് ബാങ്ക് പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകൾക്ക് ഈ അധിക
ഫീസ് ഈടാക്കില്ല.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് : യൂട്ടിലിറ്റി ബില്ലുകൾക്കുള്ള മൊത്തം ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ 20,000 രൂപയിൽ കൂടുതലാണെങ്കിൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 1 ശതമാനം കൂടുതൽ തുകയും ജിഎസ്‌ടിയുടെ അധിക നിരക്ക് ഈടാക്കില്ല.
എന്നാൽ ഇത് 20,000 രൂപയിൽ കൂടുതലാണെങ്കിൽ ഒരു ശതമാനം സർചാർജിനൊപ്പം നിങ്ങൾക്ക് 18 ശതമാനം ജിഎസ്ടി
അധികമായി നൽകേണ്ടിവരും.
എച്ച്‌ഡിഎഫ്‌സി ബാങ്ക് : എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിർന്ന പൗരന്മാർക്ക് മാത്രമുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി നീട്ടി.
ഈ പ്രത്യേക സീനിയർ സിറ്റിസൺ കെയർ എഫ്ഡി മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് ആനുകൂല്യങ്ങൾ
വാഗ്ദാനം ചെയ്യുന്നുണ്ട്. സീനിയർ സിറ്റിസൻ കെയർ എഫ്ഡി പ്ലാനിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 മേയ്
10 വരെ നീട്ടിയിട്ടുണ്ട്.