കോട്ടയത്തും ആലപ്പുഴയിലും റെക്കോർഡ് ചൂട്; ഏപ്രിലിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില.

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ കോട്ടയത്തും ആലപ്പുഴയിലും ഞായറാഴ്ച രേഖപ്പെടുത്തിയത് റെക്കോർഡ് 

താപനില. ഏപ്രിൽ മാസത്തിൽ ഇതുവരെയുള്ള  ഏറ്റവും ഉയർന്ന താപനിലയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. കോട്ടയത്ത്.

38.5 ഡിഗ്രി സെൽഷ്യസായിരുന്നു ഞായറാഴ്ചത്തെ ചൂട്.  2020 ഏപ്രിൽ മൂന്നിനു രേഖപ്പെടുത്തിയ 38.3 ഡിഗ്രി 

സെൽഷ്യസായിരുന്നു ഞായറാഴ്ചത്തെ ചൂട്.  2020 ഏപ്രിൽ മൂന്നിനു രേഖപ്പെടുത്തിയ 38.3 ഡിഗ്രി സെൽഷ്യസ് 

ചൂട്.  2020 ഏപ്രിൽ മൂന്നിനു രേഖപ്പെടുത്തിയ 38.3 ഡിഗ്രി സെൽഷ്യസ് ചൂടാണ് മറികടന്നത്. ആലപ്പുഴയിലുംഏപ്രിൽ മാസത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ചൂട് (38 ഡിഗ്രി സെൽഷ്യസ്) ഞായറാഴ്ച രേഖപ്പെടുത്തി.1987 ഏപ്രിൽ ഒന്നിനും 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.

മറ്റു കേന്ദ്രങ്ങളിലെ താപനില

കണ്ണൂർ: 35.8

കോഴിക്കോട്: 37.9
പാലക്കാട്: 41.6
വെള്ളാനിക്കര : 39.4

കൊച്ചി: 34.4
പുനലൂർ: 38.6
തിരുവനന്തപുരം: 36.9

തിരുവനന്തപുരം വിമാനത്താവളം: 35.1



Programa De Afiliados Da Mostbet 2024: Torne-se Um Parceiro Da Mostbet Agora

It’s not only about winning or losing; it’s concerning the exciting journey that gets you there.…

പുതിയ മുഖം, ഹൈടെക് ഫീച്ചറുകള്‍; പുതിയ റാങ്ക്‌ളര്‍ നിരത്തുകളില്‍ എത്തിച്ച് ജീപ്പ്; വില 67.65 ലക്ഷം.

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ എസ്.യു.വി. മോഡലുകളില്‍കരുത്തനായ റാങ്ക്‌ളര്‍ എസ്.യു.വിയുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.അണ്‍ലിമിറ്റഡ്, റൂബികോണ്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിച്ചിട്ടുള്ള ഈ എസ്.യു.വിക്ക് യഥാക്രമം 67.65 ലക്ഷം രൂപയും 71.65 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. റാങ്ക്‌ളറിന്റെ മുന്‍ മോഡലുകളെക്കാള്‍ ഏകദേശം അഞ്ച് ലക്ഷം രൂപയോളം വില ഉയര്‍ത്തിയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.

 

മുന്‍ മോഡലില്‍നിന്ന് ഏതാനും പുതുമകള്‍ വരുത്തിയാണ് പുതിയ റാങ്ക്‌ളര്‍ മോഡലുകള്‍ എത്തിയിരിക്കുന്നത്. പുതിയ ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന ഏഴ് സ്ലാറ്റ് ഗ്രില്ല്, ഗോറില്ല ഗ്ലാസ് വിന്‍ഡ് ഷീല്‍ഡ്, അണ്‍ലിമിറ്റഡില്‍ 18 ഇഞ്ചും റൂബിക്കോണില്‍ 17 ഇഞ്ചും വലിപ്പമുള്ള അലോയി വീലുകള്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന് പുതുമ നല്‍കുന്നത്. പഴയത് പോലെ ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് പതിപ്പുകളില്‍ തുടര്‍ന്നും ഈ വാഹനം നിരത്തുകളില്‍ എത്തും.

ഇന്റീരിയറിലും ഏതാനും പുതുമകള്‍ വരുത്തിയാണ് റാങ്ക്‌ളറിന്റെ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ജീപ്പിന്റെ പുതിയ യുകണക്ട് 5 ഒ.എസ്. സപ്പോര്‍ട്ട് ചെയ്യുന്ന 

12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 12 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, എയര്‍ബാഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആല്‍ഫൈന്റെ മ്യൂസിക് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് ഈ വാഹനത്തിന്റെ ഇന്റീരിയറിലെ ഹൈലൈറ്റ്.

പുറംമോടിയിലും ഇന്റീരിയറിലുമായി നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കലായുള്ള പുതുമകള്‍ക്ക് നിര്‍മാതാക്കള്‍ തയാറായിട്ടില്ല. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 270 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമാണ്ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 270 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പ…

എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഈ വാഹനത്തിലുണ്ട്.












ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ.

ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ വീട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്സാപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹി ഹൈക്കോടതിയിലാണ് വാട്സാപ്പ് ഇക്കാര്യം അറിയിച്ചത്. 

സന്ദേശം അയക്കുന്നവര്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ അതിലെ ഉള്ളടക്കം കാണാന്‍ കഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ് എന്‍ഡ്-ടു-എന്‍ഡ് .എന്‍ഡ് എന്‍ക്രിപ്ഷന്‍. എന്നാല്‍, രാജ്യത്തെ പുതിയ ഐ.ടി. നിയമം അനുസരിച്ച് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വ്യവസ്ഥ.ആദ്യം സന്ദേശം അയച്ചയാളെ തിരിച്ചറിയുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത് ചോദ്യംചെയ്താണ് ഫെയ്സ്ബുക്കും വാട്സാപ്പും കോടതിയെ സമീപിച്ചത്.





,

ചില ഇടങ്ങളില്‍ വേനല്‍ മഴ; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യത. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

ഈ ജില്ലകളില്‍ നാളെയും മഴ സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയയുണ്ട്.

കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലാകെ ഉഷ്ണ തരംഗം; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്.

ഡൽഹിയിൽ ശനിയാഴ്ച ഇടിമിന്നലോട് കൂടിയ ചെറിയ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. “ഭാഗികമായി മേഘാവൃതമായ ആകാശം, പകൽ സമയത്ത് ശക്തമായ ഉപരിതല കാറ്റ് (മണിക്കൂറിൽ 25-35 കിലോമീറ്റർ വേഗത) ഉള്ള വളരെ നേരിയതോ ഇടിമിന്നലോട് കൂടിയതോ ആയ മഴയ്ക്ക് സാധ്യത,” കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

നാളത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 39 ഡിഗ്രി സെൽഷ്യസും 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഡൽഹിയിലും എൻസിആറിൻ്റെ സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച മഴ പെയ്തു, ഇതോടെ ചൂടിന് നേരിയ ശമനം ലഭിച്ചു. മൺസൂണിന് മുമ്പുള്ള മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും രാജ്യതലസ്ഥാനത്ത് താപനില കുറച്ചു.

അതേസമയം, ഇന്ത്യയുടെ ചില ഭാഗങ്ങൾ ഇപ്പോൾ ഉഷ്ണ തരംഗത്തിൻ്റെ അവസ്ഥയിൽ ആടിയുലയുകയാണ്. ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത അഞ്ച് ദിവസങ്ങളിലും ചൂട് തുടരുമെന്ന് ഐഎംഡി പ്രവചിക്കുന്നു.

അടുത്ത 5 ദിവസങ്ങളിൽ ഗംഗാതീര പശ്ചിമ ബംഗാളിലും ഒഡീഷയുടെ ചില ഭാഗങ്ങളിലും സബ് ഹിമാലയൻ പശ്ചിമ ബംഗാളിലെ ഒറ്റപ്പെട്ട പോക്കറ്റുകളിലും പല സ്ഥലങ്ങളിലും ഉഷ്ണതരംഗം നിലനിൽക്കാൻ സാധ്യതയുണ്ടെന്ന് ഐഎംഡിയുടെ ഏറ്റവും പുതിയ ബുള്ളറ്റിൻ വായിക്കുന്നു.

അടുത്ത 5 ദിവസങ്ങളിൽ ബീഹാർ, ജാർഖണ്ഡ്, തെലങ്കാന, രായലസീമ, കർണാടക, തമിഴ്നാട്, കേരളം, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദോശങ്ങളിൽ ഉഷ്ണതരംഗത്തിനുള്ള സാഹചര്യവും കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. 26-28 കാലയളവിൽ കേരള & മാഹി 27-29 കാലഘട്ടത്തിൽ കൊങ്കൺ, പശ്ചിമ ഉത്തർപ്രദേശ്, തീരദേശ ആന്ധ്രാപ്രദേശ്, 28-30 കാലയളവിൽ ഈ പ്രദേശങ്ങളിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്നും കേന്ദ്ര സംഘം വ്യക്തമാക്കുന്നു. 

ഓഹരി വിലയിൽ മുന്നേറ്റവുമായി ടാറ്റാ സ്റ്റീൽ, ഇപ്പോൾ വാങ്ങാമെന്ന് ബ്രോക്കറേജ്, ടാർഗെറ്റ് വില അറിയാം.

ഓഹരി വിലയിൽ പുതിയ ഉയരങ്ങൾ താണ്ടി മുന്നോട്ട് കുതിക്കുകയാണ് ടാറ്റാ സ്റ്റീൽ. വില 170 രൂപ കടന്ന് എക്കാലത്തേയും ഉയരത്തിലെത്തി. അതോടെ ബ്രോക്കറേജുകൾ ടാർഗെറ്റ് വിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്. 177 രൂപ ഹ്രസ്വകാല ടാർഗെറ്റ് വില നിശ്ചയിച്ച് ടാറ്റാ സ്റ്റീൽ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധറിന്‍റെ ശുപാർശ.

ഓഹരി വിപണിയിലെ പ്രകടനം ലോഹമേഖലയിൽ 2024-ലെ ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയ ഓഹരികളിൽ ഒന്നാണ് ടാറ്റ സ്റ്റീൽ. ഇന്നത്തെ ആദ്യ സെഷനിൽ തന്നെ ഏകേദശം 1.43 ശതമാനം ഉയർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. അതോടെ വില 170.70 രൂപയിലേക്ക് ഉയർന്നു. എന്നാൽ പിന്നീടുള്ള സമയങ്ങളിൽ ആ മുറ്റേറ്റം നിലനിർത്താൻ ടാറ്റാ സ്റ്റീൽ ഓഹരിക്ക് സാധിച്ചില്ല.

നിലവിൽ 167.95 രൂപയാണ് ടാറ്റാ സ്റ്റീലിന്‍റെ ഓഹരി വില. കഴിഞ്ഞ 5 ദിവസത്തിനിടെ 2.17 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 9.71 ശതമാനം നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 39.45 ശതമാനം ലാഭവും ഒരു വർഷത്തിനിടെ 56.48 ശതമാനം ലാഭവും ടാറ്റാ ഓഹരി, നിക്ഷേപകർക്ക് നൽകി. ടാറ്റ സ്റ്റീൽ 5 വർഷത്തിനുള്ളിൽ 207.5% നേട്ടങ്ങളോടെ മൾട്ടി-ബാഗറായി മാറി.

ബ്രോക്കറേജ് വിലയിരുത്തൽ :പ്രഭുദാസ് ലില്ലാധർ ടാറ്റ സ്റ്റീലിൻ്റെ ടാർഗെറ്റ് വില ഉയർത്തിയിട്ടുണ്ട്. 177 ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാമെന്നാണ് നിർദ്ദേശം. 164 രൂപയാണ് സ്റ്റോപ്പ് ലോസ്. നേരത്തെ, ടാറ്റ സ്റ്റീലിൽ 170 രൂപയായിരുന്നു പ്രഭുദാസ് ടാർഗെറ്റ് വില നിശ്ചയിച്ചിരുന്നത്. ഏറ്റവും പുതിയ ലക്ഷ്യം ഇൻട്രാഡേ അല്ലെങ്കിൽ പരമാവധി 1-ആഴ്‌ച ടാർഗെറ്റ് പോലെയുള്ള ഹ്രസ്വകാല അടിസ്ഥാനമാണ്.അതേ സമയം ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് 200 രൂപയാണ് ടാറ്റാ സ്റ്റീലിന്‍റെ ടാർഗെറ്റ് വില നിശ്ചിയച്ചിരിക്കുന്നത്. പ്രോഗ്രസീവ് ഷെയർ 214 രൂപ ടാർഗെറ്റായി ശുപാർശ ചെയ്യുന്നു.

ടാറ്റ സ്റ്റീൽ ഡിവിഡൻ്റ് :ഈ ടാറ്റ ഗ്രൂപ്പ് കമ്പനിക്ക് അതിൻ്റെ നിക്ഷേപകർക്ക് കനത്ത ലാഭവിഹിതം നൽകുന്നതിൽ ശക്തവും സ്ഥിരതയുള്ളതുമായ ട്രാക്ക് റെക്കോർഡുണ്ട്. ആദ്യ ബോണസ് ഇഷ്യു വർഷം മുതൽ, ടാറ്റ സ്റ്റീൽ അതിൻ്റെ നിക്ഷേപകർക്ക് ഒരു ഓഹരിക്ക് 299.35 രൂപ ലാഭവിഹിതമായി നൽകിയിട്ടുണ്ട്. 2023-ൽ കമ്പനി ഒരു ഓഹരിക്ക് 3.60 രൂപ ലാഭവിഹിതം നൽകി. എന്നാൽ അതിൻ്റെ ഏറ്റവും ഉയർന്ന ഡിവിഡൻ്റ് പേഔട്ട് 2022-ൽ അതിൻ്റെ ഓഹരി വിഭജിക്കുന്ന സമയത്ത് ഒരു ഷെയറിന് 51 രൂപയാണ്. 2022ൽ മാത്രം ടാറ്റ സ്റ്റീൽ ഒരു ഓഹരിക്ക് ഏറ്റവും കൂടുതൽ ലാഭവിഹിതം നൽകിയത് 63.75 രൂപയാണ്. നിലവിൽ, ടാറ്റ സ്റ്റീലിന് 2.18% ലാഭവിഹിതമുണ്ട്, കൂടാതെ ലോഹ മേഖലയിലെ ഏറ്റവും ഉയർന്ന ആദായം നൽകുന്ന ഓഹരികളിൽ ഒന്നാണ്.

ടാറ്റ സ്റ്റീല്‍ :ഒരു നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജ്യത്തെ മുന്‍നിര സ്റ്റീല്‍ നിര്‍മാണ കമ്പനിയാണ് ടാറ്റാ സ്റ്റീല്‍. ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം നടത്തിയിട്ടുള്ള ലോകത്തെ വന്‍കിട സ്റ്റീല്‍ കമ്പനിയെന്ന വിശേഷണവും ടാറ്റ സ്റ്റീലിന് സ്വന്തം. ബ്രിട്ടണും നെതര്‍ലാന്‍ഡും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ഉത്പാദന കേന്ദ്രങ്ങളുണ്ട്. അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്: 12 ജില്ലകളില്‍ മഞ്ഞ ജാഗ്രത, താപനില ഉയരും.

ഈ ചൂട് ഉടനെയൊന്നും കുറയില്ല; പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെ.

ഈ ചൂട് ഉടനെയൊന്നും കുറയുമെന്ന് തോന്നുന്നില്ല. കേരളം ചുട്ടുപൊള്ളുകയാണ്. പാലക്കാട് ജില്ലയിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൂട് ലളിതമായി കാണാനാവില്ലെന്നും മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും അപ്പുറമുള്ള ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നതെന്നും ജില്ലാ കളക്ടർ ഡോ ചിത്ര ഐഎഎസ് പറഞ്ഞു. പാലക്കാട് ജില്ലയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യചത്തിൽ പ്രത്യേക മുൻകരുതൽ എടുത്ത് കൊണ്ട് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂവെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. 26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന  പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. പാലക്കാട് കൂടാതെ 11 ജില്ലകളിലും താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. 28വരെ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയുമായിരിക്കും.സാധാരണയെക്കാൾ 2-4 °C കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 24 മുതൽ 28 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

 

ജാഗ്രതാ നിർദേശങ്ങൾ

പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

  • ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

  • വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

  • ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് ചൂടേൽക്കാതിരിക്കാനുതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

  • പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. 11 മുതൽ 3 മണി വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

  • യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

  • അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

  • കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു.

ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു. ബിലീവേഴ്സ്കീഴി ചർച്ചിന് ലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാന്‍ ഇക്കഴി‌ഞ്ഞ  മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം പരിഗണിച്ചാണ് നടപടികൾ സ്റ്റേ ചെയ്തത്.

ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ  ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയില്‍ സർക്കാറിന് ഉടമസ്ഥാവകാശമുള്ള  ഭൂമി എന്ന പേരില്‍  വിജ്ഞാപനമിറക്കി എന്നതാണ് ഹർജിക്കാരുടെ പ്രധാന വാദം. കൂടാതെ സാമൂഹിക ആഘാത പഠനം നടത്തിയത്  സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് ആണ്. ഇത് സർക്കാറിന് കീഴിലുള്ള ഏജൻസിയാണെന്നും,  കേന്ദ്ര-സംസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമാണിതെന്നും ഹർജിയില്‍ ആരോപിക്കുന്നു. ഇത് പരിഗണിച്ചാണ് കോടതി ഭൂമി ഏറ്റെടുക്കൽ  വിജ്ഞാപനം  സ്റ്റേ ചെയ്തത്.

Verified by MonsterInsights