കേരളത്തിൽ തുള്ളി മദ്യം കിട്ടില്ല! 48 മണിക്കൂർ ഡ്രൈഡേ, ബിവറേജും ബാറും തുറക്കില്ല; ബുധനാഴ്ച വൈകിട്ട് അടയ്ക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിൽ മദ്യ നിരോധനം. സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പനശാലകളും ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ അടച്ചിട്ടും. രണ്ട് ദിവസം (48 മണിക്കൂർ) ആണ് സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും അടച്ചിടുക. 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വിൽപ്പനശാലകൾ വോട്ടെടുപ്പ് ദിനമായ 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും തുറക്കുക. വോട്ട് എണ്ണൽ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല.

സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ.

സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക രംഗത്ത് അതിന്റെ പ്രതിഫലനങ്ങൾ വ്യക്തമാണ്. സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ മാത്രമല്ല സമ്പദ് വ്യവസ്ഥയുടെകൂടെ ആവശ്യമാണ്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് സർക്കാർ തലത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സാധാരണക്കാർ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന പോസ്റ്റ് ഓഫീസിന്റെ വിവിധ നിക്ഷേപ പദ്ധതികൾ ഇത്തരത്തിൽ സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നവയാണ്. സ്ത്രീകൾക്ക് പ്രയോജനപ്പെടുത്താവുന്ന അഞ്ച് നിക്ഷേപ പദ്ധതികൾ നോക്കാം.

മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്: 2023ൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതി സ്ത്രീകളിൽ നിക്ഷേപ സ്വഭാവം വളർത്തുന്നതിനും അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. സ്ഥിര പലിശ നിരക്കിൽ രണ്ട് വർഷത്തേക്ക് ഒറ്റത്തവണ നിക്ഷേപം നടത്താൻ സാധിക്കുന്ന പദ്ധതി പൂർണമായും അപകടരഹിതമായ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. 7.5 ശതമാനമാണ് പദ്ധതിയിലെ പലിശ നിരക്ക്. 1000 രൂപയാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിലെ കുറഞ്ഞ നിക്ഷേപ പരിധി. ഇത്തരത്തിൽ 100ന്റെ ഗുണിതങ്ങളായി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സ്ത്രീകൾക്ക് അവസരമുണ്ട്. അതേസമയം 12 മാസം പൂർത്തിയായൽ നിക്ഷേപ തുകയുടെ 40 ശതമാനം വരെ വായ്പയായും സ്വന്തമാക്കാം.

സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്കായ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന സുകന്യ സമൃദ്ധി യോജനയിൽ ദീർഘകാല നിക്ഷേപങ്ങളിലൂടെ അവരുടെ വിദ്യാഭ്യാസത്തിനും ഭാവി ചെലവുകൾക്കും ആവശ്യമായി തുക സ്വരൂപിക്കാം. പത്ത് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായി മാതാപിതാക്കൾക്കോ നിയമപ്രകാരമുള്ള രക്ഷിതാക്കൾക്കോ പദ്ധതിയിൽ അക്കൗണ്ട് തുറക്കാം. 8.5 ശതമാനമാണ് പദ്ധതിയിലെ പലിശ നിരക്ക്. അക്കൗണ്ട് തുറന്ന തീയതി മുതൽ 15 വർഷം വരെ അക്കൗണ്ടിൽ നിക്ഷേപം നടത്താം. അക്കൗണ്ട് തുറന്ന തീയതി മുതൽ 21 വർഷത്തിനു ശേഷമോ അല്ലെങ്കിൽ പെൺകുട്ടിക്ക് 21 വയസ്സ് തികയുമ്പോഴോ, ഏതാണ് നേരത്തെയെങ്കിൽ അക്കൗണ്ട് കാലാവധി പൂർത്തിയാകും. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതിന് ശേഷം പ്രത്യേക ആവശ്യങ്ങൾക്കായി ഭാഗിക പിൻവലിക്കലുകൾ അനുവദനീയമാണ്, ഇത് വഴക്കം വാഗ്ദാനം ചെയ്യുന്നു.


പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം: സ്ഥിര വരുമാനം ലക്ഷ്യമിടുന്ന സ്ത്രീകൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം. ഒറ്റത്തവണ നിക്ഷേപം സാധ്യമാകുന്ന പദ്ധതിയിൽ സിംഗിൾ അക്കൗണ്ടിന് പുറമെ പങ്കാളിക്കൊപ്പം ചേർന്ന് ജോയിന്റ് അക്കൗണ്ടും സാധ്യമാകും. നിലവിൽ 6.6 ശതമാനം പലിശ നിര്കകാണ് പദ്ധതിയിൽ പോസറ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയും പരമാവധി നിക്ഷേപ പരിധിയില്ലായെന്നതും ഇതിലെ സവിശേഷതയാണ്. പൊതുവായ പദ്ധതിയാണെങ്കിലും സ്ത്രീകൾക്ക് ഉപകാരപ്പെടുത്താൻ സാധിക്കുന്ന മന്ത്ലി ഇൻകം സ്കീം വിശ്രമ ജീവിതത്തിൽ സ്ത്രീകൾക്ക് മികച്ച തിരഞ്ഞെടുപ്പായിരിക്കും.

സീനിയർ സിറ്റിസൺ സ്കീം: മുതിർന്ന പൗരന്മാർക്ക് വിരമിക്കൽ ജീവിതം ആസ്വദിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അഥവ എസ്സിഎസ്എസ്. 8.2 ശതമാനമാണ് നിലവിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ നിരക്ക്. 1000 രൂപയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം മുതൽ പരമാവധി നിക്ഷേപ പരിധിയായ 30 ലക്ഷം വരെ ഈ പദ്ധതിയിലൂടെ നിക്ഷേപിക്കാൻ സാധിക്കും. അംഗമാകാൻ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. ആദായ നികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവും പദ്ധതിയിൽ ലഭിക്കുന്നു.

ഡ്രൈവിങ് ടെസ്റ്റ്; ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ റദ്ദാക്കി.

ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി. എറണാകുളം ആര്‍ടി ഓഫീസില്‍ നിന്ന് തീയതി ലഭിച്ചിരുന്ന രണ്ടായിരത്തോളം പരീക്ഷാര്‍ഥികളുടെ ഡ്രൈവിങ് ടെസ്റ്റ് ഇതോടെ അവതാളത്തിലായി.മെയ് മൂന്നിലെ ഡ്രൈവിങ് ടെസ്റ്റ് റദ്ദാക്കിയതായുള്ള എസ്എംഎസ് അറിയിപ്പില്‍ കാരണമായി കോവിഡ് 19 ആണ് കാണിച്ചിരിക്കുന്നത്. മേയ് ആദ്യവാരം മുതല്‍ പുതിയരീതി നടപ്പാക്കുമെന്നാണു മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

സമ്പദ്‌വ്യവസ്ഥ വളരുന്നു, പക്ഷേ തൊഴിലില്‍ വര്‍ധനയില്ല; ആശങ്കയായി റോയിട്ടേഴ്‌സ് സര്‍വേ.

അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമ്പോഴും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പൂര്‍ണമായി ലക്ഷ്യം കാണുന്നില്ലെന്ന് റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയാണ് രാജ്യത്തെ തൊഴിലില്ലായ്മയുടെ ആശങ്കകള്‍ പങ്കുവയ്ക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും യുവാക്കളുടെ എണ്ണത്തിനും

ആനുപാതികമായി തൊഴില്‍ വര്‍ധിക്കുന്നില്ല.

അടിസ്ഥാന സൗകര്യ വികസനത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപ ഇന്ത്യ ചെലവഴിച്ചിട്ടുണ്ട്.വൈദഗ്ധ്യം കുറഞ്ഞ തൊഴിലുകളിലും നിര്‍മാണ മേഖലയിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.എന്നാല്‍ വിദ്യാസമ്പന്നരായ ചെറുപ്പക്കാരില്‍ തൊഴിലില്ലായ്മ കുറയ്ക്കാന്‍ സാധിച്ചിട്ടില്ല.സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സര്‍വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

സര്‍ക്കാര്‍ മുന്‍ഗണന മാറണം

പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം 2014നെ അപേക്ഷിച്ച് തൊഴിലില്ലായ്മയില്‍ ചെറിയ കുറവ് മാത്രമാണ്ഉണ്ടായിട്ടുള്ളത്.പത്തുവര്‍ഷം മുമ്പ് 3.4 ശതമാനം ആയിരുന്നു തൊഴിലില്ലായ്മ. ഇപ്പോഴത് 3.2 ശതമാനമായി കുറഞ്ഞുവെങ്കിലുംആശ്വസിക്കാവുന്ന നിലയില്‍ എത്തിയിട്ടില്ല.






കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്ന മേഖലകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അടുത്തിടെ സര്‍ക്കാരിനെ ഉപദേശിച്ചിരുന്നു.സമ്പദ്‌വ്യവസ്ഥ എത്രത്തോളം വളരുന്നുവെന്നതിനേക്കാള്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ശ്രദ്ധിക്കേണ്ടതെന്നാണ് അദേഹത്തിന്റെ പക്ഷം.

ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് റോയിട്ടേഴ്‌സ് സര്‍വേയില്‍പങ്കെടുത്ത പകുതിയിലധികം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടത്. കൂടുതല്‍ തൊഴില്‍
സൃഷ്ടിക്കപ്പെടാത്തത് മൂലം ജനസംഖ്യപരമായ ആനുകൂല്യം മുതലാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കാതെ വരുമെന്നും സര്‍വേ അടിവരയിടുന്നു.






രണ്ട് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടി മഴ, അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ മഴയെത്തും; അറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും(2024 ഏപ്രിൽ 24,25) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

നേരത്തേ ഇന്ന് കേരളത്തിൽ 10 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. 25ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം പാലക്കാട് ജില്ലയിൽ ചൂട് കനക്കുകയാണ്യ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 2024 ഏപ്രിൽ 26 വരെ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന  പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. -ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

വേനല്‍ചൂടില്‍ വാടാതിരിക്കാന്‍ അല്‍പം സ്മൂത്തി ആയാലോ -പരീക്ഷിക്കാം ഈ റെസിപ്പികള്‍.

ഉചിതമായ അളവില്‍ പഴങ്ങളോ പച്ചക്കറികളോ ചേര്‍ത്ത് ഇത് ആരോഗ്യകരവും പോഷകപ്രദവുമാക്കാം
നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നതിനുള്ള രുചികരവും പോഷകപ്രദവുമായ മാര്‍ഗമാണ് ഇത്. തടികുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഭക്ഷണം ഒഴിവാക്കാതെ തന്നെ തടി കുറയ്്ക്കാന്‍ സ്മൂത്തികള്‍ക്കു കഴിയും. ഇത് നിര്‍ജലീകരണം തടയുന്നു, വയര്‍ നിറഞ്ഞതായി നിങ്ങളെ തോന്നിപ്പിക്കുന്നു.

ബനാന സ്മൂത്തി

വിറ്റാമിന്‍ സി, നാരുകള്‍, പൊട്ടാസ്യം,

വിറ്റാമിന്‍ ബി6 എന്നിവയുടെ മികച്ച ഉറവിടമാണ് വാഴപ്പഴം.

ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കും.

പാല്‍ ഒരു കപ്പ്

അര കപ്പ് ഓട്‌സ്

ഒന്നോ രണ്ടോ പഴം

കുറച്ച് നിലക്കടല

കുറച്ച് അണ്ടിപരിപ്പ്

ഒരു ടീസ് പൂണ്‍ തേന്‍

ഇവ എല്ലാം കൂടെ മിക്‌സിയിലൊന്ന് അരച്ചെടുക്കുക.

എന്നിട്ട് ഒരു ഗ്ലാസിലൊഴിച്ചു കുടിക്കുക. തണുപ്പ് വേണ്ടവര്‍ക്ക് തണുപ്പിച്ചു കുടിക്കാം.

 

 

ക്യാരറ്റും ബീറ്റ്‌റൂട്ടുമിട്ട് ഒരു സ്മൂത്തി

അരകപ്പ് ബീറ്റ്‌റൂട്ട്, അരകപ്പ് ക്യാരറ്റ്, അരകപ്പ് ആപ്പിള്‍

അരകപ്പ് വെള്ളവുമുപയോഗിച്ച് നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക. 

തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം

ബ്ലൂബെറി (ബെറികള്‍ ഏതുമാവാം)

 
ഒരു കപ്പ് ബ്ലൂബെറി
അരകപ്പ് തൈര്
പാല്‍ ആവശ്യത്തിന് 
ആവശ്യത്തിന് പഞ്ചസാര
ഇവയെല്ലാം മിക്‌സിയില്‍ അടിച്ചെടുക്കുക. തണുപ്പിച്ച് കഴുക്കാം

 

 

കൊട്ടിക്കലാശം; ഇനിയെല്ലാം നിശ്ശബ്ദം, കേരളം നാളെ ബൂത്തിലേക്ക് .

രാഷ്ട്രീയപ്പാർട്ടികളുടെ ആരോപണ, പ്രത്യാരോപണങ്ങൾ കത്തിക്കയറിയ തിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷം ക്രെയിനിലും മണ്ണുമാന്തിയിലുമായി സ്ഥാനാർഥികൾ ആകാശത്തേക്കുയർന്നു. ഇനിയുള്ള മണിക്കൂറുകൾ നിശ്ശബ്ദ പ്രചാരണം.

അങ്ങിങ്ങ് സംഘർഷമുണ്ടായെങ്കിലും ഉത്സവപ്പകിട്ടോടെയായിരുന്നു ബുധനാഴ്ച വൈകീട്ട് പ്രചാരണപ്പൂരത്തിന്റെ കൊടിയിറക്കം. പൂക്കാവടിയും വാദ്യമേളങ്ങളുമായെത്തി നിറങ്ങൾ വിതറിയ കൊട്ടിക്കലാശത്തിൽ സ്ഥാനാർഥികളും നേതാക്കളും നിറഞ്ഞുനിന്നു. തുടർന്ന്‌ വോട്ടെടുപ്പിന് ഒരുപകലിരവിന്റെ അകലത്തിൽ നിശ്ശബ്ദപ്രചാരണത്തിനായി അവർ വേദിയൊഴിഞ്ഞു. 






 

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ സി.ആർ. മഹേഷ് എം.എൽ.എ.ക്കും സി.പി.എം. നേതാക്കൾക്കും പോലീസുകാർക്കും പരിക്കേറ്റു. പത്തനാപുരത്തും തിരുവനന്തപുരത്ത് ആറ്റിങ്ങലിലും ഇടുക്കിയിലെ കട്ടപ്പനയിലും സംഘർഷമുണ്ടായി. മലപ്പുറത്ത് നേരിയതോതിൽ ഉന്തും തള്ളുമുണ്ടായി.

കേരളത്തിലെ 2,77,49,159 വോട്ടർമാർ വെള്ളിയാഴ്ച ബൂത്തിലേക്ക്. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 194 പേർ. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു പോളിങ് ശതമാനം. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 74.06 ശതമാനവും. 80 ശതമാനത്തിൽ കുറയാതിരിക്കുക ഇത്തവണ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ. 


 

കേരള ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ നല്ല ശമ്പളത്തിൽ ജോലി

കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. KSCSTE -മലബാർ ബൊട്ടാണിക്കൽ ഗാർഡൻ & ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻ്റ് സയൻസസ് ഇപ്പോള്‍ ജൂനിയർ സയൻ്റിസ്റ്റ്/സയൻ്റിസ്റ്റ് ബി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 7 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേരള ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 25 മാർച്ച് 2024 മുതല്‍ 22 മെയ് 2024 വരെ അപേക്ഷിക്കാം.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി; ഒന്നര ലക്ഷത്തിന് മുകളില്‍ ശമ്പളം; വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം .

എന്‍.ബി.സി.സി ഇന്ത്യ ലിമിറ്റഡില്‍ പുതിയ റിക്രൂട്ട്‌മെന്റ്. ജനറല്‍ മാനേജര്‍, എ.ഡി.എല്‍ ജനറല്‍ മാനേജര്‍, ഡി.വൈ ജനറല്‍ മാനേജര്‍, പ്രോജക്ട് മാനേജര്‍ തുടങ്ങിയ വിവിധ മാനേജീരിയല്‍ പോസ്റ്റുകളിലാണ് അവസരമുള്ളത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 93 ഒഴിവുകളാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളവും ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി മെയ് 07 ആണ്.

തസ്തിക& ഒഴിവ്

എന്‍.ബി.സി.സി ഇന്ത്യ ലിമിറ്റഡില്‍ വിവിധ മാനേജര്‍, എഞ്ചിനീയര്‍ ഒഴിവുകള്‍.

ജനറല്‍ മാനേജര്‍, എഡിഎല്‍. മാനേജര്‍, മാനേജര്‍, ഡി.വൈ ജനറല്‍ മാനേജര്‍, പ്രോജക്ട് മാനേജര്‍, ഡി.വൈ മാനേജര്‍, ഡി.വൈ പ്രോജക്ട് മാനേജര്‍, എസ്.ആര്‍. പ്രോജക്ട് എക്‌സിക്യൂട്ടീവ്, മാനേജ്‌മെന്റ് ട്രെയിനി, ജൂനിയര്‍ എഞ്ചിനീയര്‍- എന്നിങ്ങനെയാണ് പോസ്റ്റുകള്‍. 

ആകെ 93 ഒഴിവുകള്‍. 

പ്രായപരിധി
ജൂനിയര്‍ എഞ്ചിനീയര്‍ = 28 വയസ്. 

മാനേജ്‌മെന്റ് ട്രെയിനി = 29 വയസ്. 

എസ്.ആര്‍ പ്രോജക്ട് എക്‌സിക്യൂട്ടീവ് = 30 വയസ്. 

ഡി.വൈ മാനേജര്‍, ഡി.വൈ പ്രോജക്ട് മാനേജര്‍ = 33 വയസ്. 

മാനേജര്‍, പ്രോജക്ട് മാനേജര്‍ = 37 വയസ്. 

ഡി.വൈ ജനറല്‍ മാനേജര്‍ = 41 വയസ്. 

എഡി.എല്‍ ജനറല്‍ മാനേജര്‍ = 45 വയസ്. 

ജനറല്‍ മാനേജര്‍ = 49 വയസ്

യോഗ്യത

ജനറല്‍ മാനേജര്‍ (സ്ട്രക്ച്ചറല്‍ ഡിസൈന്‍- സിവില്‍)
മുഴുവന്‍ സമയ സിവില്‍ ബിരുദം, എഞ്ചിനീയറിങ് അല്ലെങ്കില്‍ തത്തുല്യം. 
15 വര്‍ഷത്തെ പ്രവൃത്തി പരിചയം

 

ജനറല്‍ മാനേജര്‍ (ഇലക്ട്രിക്കല്‍& മെക്കാനിക്കല്‍ ഡിസൈന്‍)

മുഴുവന്‍ സമയ ഇലക്ട്രിക്കല്‍ ബിരുദം/ മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് അല്ലെങ്കില്‍ തത്തുല്യം.

15 വര്‍ഷത്തെ പ്രവൃത്തി പരിചയം.

ജനറല്‍ മാനേജര്‍ (ആര്‍കിടെക്ച്ചര്‍&  പ്ലാനിങ്) 

മുഴുവന്‍ സമയ ആര്‍കിടെക്ച്ചര്‍ ബിരുദം. 

12 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

എ.ഡി.എല്‍. ജനറല്‍ മാനേജര്‍ (ഇന്‍വെസ്റ്റര്‍ റിലേഷന്‍സ്) 

സിഎ/ ഐസിഡബ്ല്യൂഎ- അല്ലെങ്കില്‍ മുഴുവന്‍ സമയ എം.ബി.എ (ഫിനാന്‍സ്)/ പി.ജി.ഡി.എം (ഫിനാന്‍സ്).

12 വര്‍ഷത്തെ പ്രവൃത്തി പരിചയം

ഡി.വൈ ജനറല്‍ മാനേജര്‍

മുഴുവന്‍ സമയ സിവില്‍ ബിരുദം എഞ്ചിനിയറിങ് അല്ലെങ്കില്‍ തത്തുല്ല്യം.

9 വര്‍ഷത്തെ പ്രവൃത്തി പരിചയം

 

ഡി.വൈ ജനറല്‍ മാനേജര്‍
മുഴുവന്‍ സമയ സിവില്‍ ബിരുദം എഞ്ചിനിയറിങ് അല്ലെങ്കില്‍ തത്തുല്ല്യം.
9 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

മാനേജര്‍ (ആര്‍കിടെക്ച്ചര്‍& പ്ലാനിങ്) 

മുഴുവന്‍ സമയ ആര്‍കിടെക്ച്ചര്‍ ബിരുദം. 

6 വര്‍ഷത്തെ പ്രവൃത്തി പരിചയം 

മാനേജ്‌മെന്റ് ട്രെയിനി (ലോ)

മുഴുവന്‍ സമയ എല്‍.എല്‍.ബി

OR 5 വര്‍ഷത്തെ സംയോജിത എല്‍.എല്‍.ബി ഡിഗ്രി

ജൂനിയര്‍ എഞ്ചിനീയര്‍ 

മുന്ന് വര്‍ഷത്തെ മുഴുവന്‍ സമയ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ്

ജൂനിയര്‍ എഞ്ചിനീയര്‍

മുന്ന് വര്‍ഷത്തെ മുഴുവന്‍ സമയ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്. 

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂഡി ഉദ്യോഗാര്‍ഥികള്‍ക്ക് ഫീസില്ലാതെ അപേക്ഷിക്കാം.

മറ്റുള്ളവര്‍ (ജനറല്‍ മാനേജര്‍, എഡിഎല്‍. മാനേജര്‍, മാനേജര്‍, ഡി.വൈ ജനറല്‍ മാനേജര്‍, പ്രോജക്ട് മാനേജര്‍, ഡി.വൈ മാനേജര്‍, ഡി.വൈ പ്രോജക്ട് മാനേജര്‍, എസ്.ആര്‍. പ്രോജക്ട് എക്‌സിക്യൂട്ടീവ്, ജൂനിയര്‍ എഞ്ചിനീയര്‍) പോസ്റ്റുകളിലേക്ക് 1000 രൂപ അപേക്ഷ ഫീസടക്കണം. 

മാനേജ്‌മെന്റ് ട്രെയിനി പോസ്റ്റിലേക്ക് 500  രൂപയും അപേക്ഷ ഫീസായി അടക്കണം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മെയ് 7 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

 

കേരളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; കൊച്ചിയിൽ നിന്ന് ഈ നഗരത്തിലേക്ക് വെറും 630 രൂപ.

വിമാനത്തിൽ കയറി ആകാശക്കാഴ്ചകൾ കണ്ടൊരു യാത്ര. എത്ര ചെറിയ യാത്രയാണെങ്കിലും വിമാനത്തിൽ കയറിയുള്ള യാത്രാനുഭവം എന്താണെന്നറിയുക സാധാരണക്കാരുടെ സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ ചിലവ് പോക്കറ്റിൽ ഒതുങ്ങില്ല എന്ന കാരണത്താല്‍ സാധാരണക്കാരുടെ വിമാനയാത്രാ സ്വപ്നങ്ങള്‍ ആഗ്രഹങ്ങളായി തന്നെ നിൽക്കാറാണ് കൂടുതലും. കണ്ണൂർ- കൊച്ചി യാത്രയാണെങ്കിലും കൊച്ചി- തിരുവനന്തപുരം യാതയാണെങ്കിലും കുറഞ്ഞത് 2500 രൂപയെങ്കിലും ആകും.എന്നാൽ എല്ലാവരും ഒരു ചെറിയ യാത്ര പോകുന്ന ചെലവിലോ ഒരു ഫുൾ മന്തി ഓർഡർ ചെയ്യുന്ന തുകയിലോ ഒരു വിമാന യാത്ര നടത്താന്‍ സാധിക്കുമെന്ന് പറഞ്ഞാലോ.. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ.. നേരത്തെ മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ വെറും 400 രൂപാ മാത്രം വരുന്ന വിമാനയാത്രപോലെ വടക്കു കിഴക്കൻ ഇന്ത്യ വരെയൊന്നും പോകണ്ട കേട്ടോ… ഈ ചെലവ് കുറഞ്ഞ വിമാനയാത്ര നമ്മുടെ കൊച്ചിയിൽ നിന്നാണ്.കേന്ദ്ര സര്‍ക്കാരിന്‍റെ ഉ‍ഡാൻ പദ്ധതി വഴിയാണ് ഇത് സാധ്യമാകുന്നത്. ഉഡേ ദേശ് കാ ആം നാഗരിക് എന്ന ഉഡാന്‍ (UDAN) പദ്ധതി വഴി വിമാനയാത്രകൾ സാധാരണക്കാർക്കു കൂടി താങ്ങാനാകുന്ന ചെലവിൽ ലഭ്യമാക്കും.

കേരളത്തിൽ നിന്നും പോകാൻ പറ്റിയ ചെലവ് കുറഞ്ഞ വിമാന യാത്രാ റൂട്ട് കൊച്ചി- സേലം റൂട്ട് ആണ്. വെറും ഒരു മണിക്കൂർ മാത്രമാണ് യാത്രാ ദൈർഘ്യം. ഈ യാത്രയുടെ അടിസ്ഥാന നിരക്ക് എത്രയാണെന്ന് അറിയേണ്ടെ? വെറും 600 രൂപാ മാത്രം. അതെ, ഒരു അറുനൂറ് രൂപാ മാറ്റിവെയ്ക്കാനുണ്ടെങ്കിൽ നിങ്ങളുടെ വിമന യാത്ര എന്ന സ്വപ്നം വളരെ വേഗത്തില് പൂർത്തിയാക്കാം.അലയൻസ് എയർ ആണ് ഈ ചെലവ് കുറഞ്ഞ കൊച്ചി- സേലം വിമാന സർവീസ് നടത്തുന്നത്. അവരുടെ വെബ്സൈറ്റിൽ കയറി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. ഡിമാൻഡ് കൂടുതലുള്ള അവസരങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർന്നേക്കാമെങ്കിലും നേരത്തെ ബുക്ക് ചെയ്യുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ ചെലവിൽ തന്നെ സേലത്തിന് പറക്കാം.അലയൻസ് എയർ ആണ് ഈ ചെലവ് കുറഞ്ഞ കൊച്ചി- സേലം വിമാന സർവീസ് നടത്തുന്നത്. അവരുടെ വെബ്സൈറ്റിൽ കയറി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. ഡിമാൻഡ് കൂടുതലുള്ള അവസരങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർന്നേക്കാമെങ്കിലും നേരത്തെ ബുക്ക് ചെയ്യുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ ചെലവിൽ തന്നെ സേലത്തിന് പറക്കാം.നേരത്തെ സൂചിപ്പിച്ചതു പോലെ കേന്ദ്രസര്‍ക്കാരിന്‍റെ ഉ‍ഡാൻ പദ്ധതിയുടെ ഭാഗമായാണ് അലൈന്‍സ് എയർ സര്‍വീസ് നടത്തുന്നത്. പ്രാദേശിക എയര്‍ കണക്റ്റിവിറ്റിയാണ് ഇതിന്‍റെ ലക്ഷ്യം റീജ്യണല്‍ കണക്റ്റിവിറ്റി സ്‌കീം എന്നും ഇതറിയപ്പെടുന്നു. സാധാരണ എയര്പോർട്ടിൽ വിമാനം ലാന്‍ഡ് ചെയ്യുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനുള്ള ചെലവാണ് എയര്‍ലൈനുകളുടെ ഏറ്റവും വലിയ ചെലവ്.

എന്നാൽ ഉഡാൻ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്ന എയർ ലൈനുകളുടെ വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗിനും പാര്‍ക്കിംഗിനും നിരക്ക് ഈടാക്കില്ല. ഈ കുറവ് ടിക്കറ്റ് നിരക്കിൽ കാണാം. അതിനാലാണ് ഇത്രയും കുറഞ്ഞ നിരക്കിൽ വിമാന യാത്ര സാധ്യമാകുന്നത്. സാധാരണക്കാർക്ക് പ്രാദേശിക വിമാന യാത്രകൾ വളരെ കുറഞ്ഞ നിരക്കിൽ നടത്തുകയും ചെയ്യാം.ഗുവാഹത്തി-ഷില്ലോങ്- 400 രൂപ

ഇംഫാൽ- ഇസാവൽ – 500 രൂപയിൽ താഴെ

ദിമ്മാപൂര്‍-ഷില്ലോങ്- 500 രൂപയിൽ താഴെ

ഷില്ലോങ്-ലൈലാബാരി – 500 രൂപയിൽ താഴെ

കേലഹട്ടി-ബാഷിഗട്ട് – 999 രൂപ

ലൈലാബാരി-ഗുവാഹത്തി – 5954 രൂപ

രൂപബാംഗ്ലൂര്‍-സേലം – 525 രൂപ

കൊച്ചിയിൽ നിന്ന് സേലത്തിന് റോഡ് മാര്‍ഗം 351 കിലോമീറ്ററാണ് ദൂരം. ഏഴു മണിക്കൂറിന് മുകളിൽ സമയം വേണം റോഡ് മാർഗം പോകുവാൻ. ട്രെയിനിലാണ് യാത്രയെങ്കിലും ആറര മുതൽ ഏഴ് മണിക്കൂർ വരെ യാത്ര വേണ്ടി വന്നേക്കും.

Verified by MonsterInsights