സ്വര്‍ണത്തില്‍ ഇന്നും ‘ചാഞ്ചാട്ടം’; കേരളത്തില്‍ ആഭരണം വാങ്ങാന്‍ ചെലവേറും.

അന്താരാഷ്ട്ര വിലയിലെ അനിശ്ചിതത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞഒരാഴ്ചയായി കൂടിയും കുറഞ്ഞും നില്‍ക്കുന്ന വില ഇന്ന് (ജൂണ്‍ 28 വെള്ളി) പവന് 52,920 രൂപയിലായി. ഇന്നലത്തവിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ 320 രൂപയാണ് പവനില്‍ വര്‍ധിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ വില ഇടിയുന്ന ട്രെന്റ് കാണിച്ച ശേഷമാണ് ഇന്ന് കൂടിയത്. എന്നാല്‍, തിങ്കളാഴ്ചയെ അപേക്ഷിച്ച് ഇന്ന് വില കുറഞ്ഞിട്ടുണ്ട്. 22 കാരറ്റ് ഗ്രാമിന് 40 രൂപ കൂടി. ഗ്രാമിന് ഇന്നത്തെ വില 6,615രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപരൂപ വര്‍ധിച്ച് 5,505 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല, 94 രൂപ.

വിലയില്‍ അടിക്കടി വലിയ മാറ്റം വരുന്നത് വിവാഹാവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെആശങ്കയിലാഴ്ത്തുന്നുണ്ട്. ജുവല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.10 ശതമാനം പണം അടച്ച് മുന്‍കൂറായി ബുക്ക് ചെയ്യുന്നതിലൂടെ സ്വര്‍ണവിലയിലെ വലിയ കയറ്റത്തില്‍ നിന്ന്ഉപയോക്താക്കള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കും.

അന്താരാഷ്ട്ര വിപണിയിലും അനിശ്ചിതത്വം

യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച അനിശ്ചിതത്വമാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണം. പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ പുറത്തു വരുന്നതോടെ സ്വര്‍ണം സ്ഥിരത കൈവരിക്കുകയുള്ളൂ

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പും സ്വര്‍ണവിലയെ സ്വാധീനിച്ചേക്കാം.

ചക്രവാത ചുഴിയുടെ സ്വാധീനം കുറഞ്ഞു; സംസ്ഥാനത്ത് മഴ.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്ന മഴ ഇന്നുമുതൽ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളാ തീരത്തുണ്ടായിരുന്ന്യൂനമർദ പാത്തിയുടെയും ഗുജറാത്തിനു മുകളിൽ ഉണ്ടായിരുന്ന ചക്രവാത ചുഴിയുടെയും സ്വാധീനം കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് മഴ കുറയുന്നത്.ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. എല്ലാ ജില്ലകളിലും മിതമായ മഴ തുടരും. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

 

അധ്യാപക ഒഴിവ് .

സെയ്ന്റ് സ്റ്റീഫൻസ് കോളേജ് എയ്ഡഡ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി വിഭാഗത്തിലാണ് ഒഴിവ്. അപേക്ഷ ഫോറം കോളേജ് വെബ് സൈറ്റിൽ (www.ststephens.net.in) ലഭിക്കും. ജൂലായ് നാലിനകം നേരിട്ടോ ഇ-മെയിലായോ (info@ststephens.net.in) അപേക്ഷ നൽകണം. ഫോൺ 9446540127



 

ഇന്ത്യ സിമന്റ്‌സിന്റെ 23% ഓഹരികള്‍ അള്‍ട്രടെക്കിന്.

തിരുവനന്തപുരം വിമാനത്താവളം: യൂസർഫീയിൽ ഇരട്ടി വർധന.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇരുട്ടടിയായി യൂസർഫീ വർധന. നിലവിലുള്ളതിന്റെ ഇരട്ടിയിലധികം വർധനയാണ് യൂസർ ഡിവലപ്‌മെന്റ് ഫീസിൽ വരുത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും യൂസർഫീ ഏർപ്പെടുത്തി.നിലവിൽ ആഭ്യന്തര യാത്രക്കാർക്ക് 506 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 1069 രൂപയുമാണ് യൂസർഫീ. പുതുക്കിയ നിരക്കനുസരിച്ച് ജൂലായ് ഒന്നു മുതൽ അടുത്ത വർഷം മാർച്ച് 31 വരെ യാത്ര തുടങ്ങുന്ന ആഭ്യന്തര യാത്രക്കാർ 770 രൂപയും വന്നിറങ്ങുന്നവർ 330 രൂപയും നൽകണം. 2025-26 വർഷം ഇത് യഥാക്രമം 840-ഉം 360-ഉം ആണ്. 2026-27 വർഷം ഇത്‌ 910-ഉം 390-ഉം ആയി വർധിപ്പിക്കും.കൂടാതെ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന കമ്പനികൾ നൽകേണ്ട ലാൻഡിങ് ചാർജും വർധിപ്പിച്ചു. വിമാനക്കമ്പനികൾക്ക് 2200 രൂപ ഫ്യുവൽ സർചാർജും ഏർപ്പെടുത്തി. ഇതിന്റെ ഭാരം ടിക്കറ്റ് നിരക്കിനൊപ്പം യാത്രക്കാരനിലേക്കെത്തുന്നതിനാൽ തിരുവനന്തപുരം വഴിയുള്ള വിമാനയാത്രയ്ക്ക് കൂടുതൽ തുക മുടക്കേണ്ടിവരും. അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിമാനത്താവളം സ്വകാര്യവത്‌കരണത്തിനു ശേഷം ആദ്യമായാണ് നിരക്കുയർത്തുന്നത്

കൂടാതെ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന കമ്പനികൾ നൽകേണ്ട ലാൻഡിങ് ചാർജും വർധിപ്പിച്ചു. വിമാനക്കമ്പനികൾക്ക് 2200 രൂപ ഫ്യുവൽ സർചാർജും ഏർപ്പെടുത്തി. ഇതിന്റെ ഭാരം ടിക്കറ്റ് നിരക്കിനൊപ്പം യാത്രക്കാരനിലേക്കെത്തുന്നതിനാൽ തിരുവനന്തപുരം വഴിയുള്ള വിമാനയാത്രയ്ക്ക് കൂടുതൽ തുക മുടക്കേണ്ടിവരും. അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിമാനത്താവളം സ്വകാര്യവത്‌കരണത്തിനു ശേഷം ആദ്യമായാണ് നിരക്കുയർത്തുന്നത്.എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ്(എ.ഇ.ആർ.എ.) വിമാനത്താവളങ്ങളുടെ യൂസർ ഡിവലപ്‌മെന്റ് ഫീ(യു.ഡി.എസ്.) നിശ്ചയിക്കുന്നത്. ഓരോ അഞ്ചുവർഷം കൂടുമ്പോൾ വിമാനത്താവളങ്ങളിൽ നടത്താൻ ലക്ഷ്യമിടുന്ന പദ്ധതികളും ഇതിനായുള്ള നിക്ഷേപത്തുകയും പരിഗണിച്ചാണ് അഞ്ചു വർഷത്തേക്ക്‌ മൾട്ടി ഇയർ താരിഫ്(എം.വൈ.ടി.)പ്രൊപ്പോസൽ നിശ്ചയിക്കുന്നത്. ഇപ്പോൾ നിശ്ചയിച്ച തുക ഓരോ വർഷം കൂടുന്തോറും വർധിപ്പിക്കാം. 2021 മുതൽ 25 വരെയുള്ള സാമ്പത്തികവർഷത്തെ എം.വൈ.ടി.യാണ് ഇപ്പോൾ നിശ്ചയിച്ച തുക ഓരോ വർഷം കൂടുന്തോറും വർധിപ്പിക്കാം. 2021 മുതൽ 25 വരെയുള്ള സാമ്പത്തികവർഷത്തെ എം.വൈ.ടി.യാണ് ഇപ്പോൾ അനുവദിച്ചത്

50 ഉല്‍പന്നങ്ങള്‍ക്ക് 50 ദിവസം വിലക്കുറവ്; ഓഫറുമായി സപ്ലൈകോ.

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ) സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ 50 ഉല്‍പന്നങ്ങള്‍ക്ക് 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവ്. കൂടാതെ സപ്ലൈകോ ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതല്‍ മൂന്നു വരെ പൊതുജനങ്ങള്‍ക്ക് പ്രത്യേക വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ ബില്‍ തുകയില്‍ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവ് ഈ പദ്ധതി പ്രകാരം നല്‍കും.

50 /50 പദ്ധതി

ജൂണ്‍ 25 മുതല്‍ 50 ദിവസത്തേക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ആയ ശബരി ഉല്‍പ്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉള്‍പ്പെടെ 50 ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നല്‍കുന്നതാണ് 50/ 50 പദ്ധതി. 

300 രൂപ വിലയുള്ള ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് ടീ ഒരു കിലോ 270 രൂപയ്ക്ക് നല്‍കുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നല്‍കും. 

80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോള്‍ഡ് ടീ 64 രൂപയ്ക്ക് നല്‍കും.

60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 20% വിലകുറച്ച് 48 രൂപയ്ക്കും.79 രൂപ വിലയുള്ള ഒരു കിലോഗ്രാം ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63. 20 രൂപയ്ക്കും 50 ദിവസത്തേക്ക് നല്‍കും.ശബരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല, സാമ്പാര്‍ പൊടി, കടുക് എന്നിവയ്ക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്. 500ഗ്രാം റിപ്പിള്‍ പ്രീമിയം ഡസ്റ്റ് ടിയോടൊപ്പം 500 ഗ്രാം പഞ്ചസാര നല്‍കും.ഉജാല, ഹെന്‍കോ, സണ്‍ പ്ലസ് തുടങ്ങി വിവിധയിനം ബ്രാന്‍ഡുകളുടെ വാഷിംഗ് പൗഡറുകള്‍, ഡിറ്റര്‍ജെന്റുകള്‍ എന്നിവയ്ക്ക് വലിയ വിലക്കുറവുണ്ട്.നമ്പീശന്‍സ് ബ്രാന്‍ഡിന്റെ നെയ്യ് തേന്‍, എള്ളെണ്ണ, ചന്ദ്രിക, സന്തൂര്‍ ബ്രാന്‍ഡുകളുടെ സോപ്പ്, നിറപറ, ബ്രാഹ്മിന്‍സ് ബ്രാന്റുകളുടെ മസാല പൊടികള്‍, ബ്രാഹ്മിന്‍സ് ബ്രാന്‍ഡിന്റെ അപ്പം പൊടി, റവ, പാലട മിക്‌സ്, കെലോഗ്‌സ് ഓട്‌സ്, ഐടിസി ആശിര്‍വാദ് ആട്ട, ഐടിസിയുടെ തന്നെ സണ്‍ ഫീസ്റ്റ് ന്യൂഡില്‍സ്, മോംസ് മാജിക്, സണ്‍ ഫീസ്റ്റ് ബിസ്‌ക്കറ്റുകള്‍, ഡാബറിന്റെ തേന്‍ ഉള്‍പ്പെടെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍, ബ്രിട്ടാനിയ ബ്രാന്‍ഡിന്റെ ഡയറി വൈറ്റ്‌നര്‍, കോള്‍ഗേറ്റ് തുടങ്ങി 50ലേറെ ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കുറവും ഓഫറും നല്‍കുന്നത്. 

 

ഹാപ്പി അവേഴ്‌സ് ഫ്‌ലാഷ് സെയില്‍

50 ദിവസത്തേക്ക് ഹാപ്പി അവേഴ്‌സ് ഫ്‌ലാഷ് സെയില്‍ പദ്ധതി പ്രകാരം ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നുമണിവരെ ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയില്‍ നിന്നും 10% കുറവ് നല്‍കുന്ന പദ്ധതിയാണിത്. 

നിലവിലുള്ള വിലക്കുറവിന് പുറമേയാണ് ഹാപ്പി അവേഴ്‌സിലെ 10% വിലക്കുറവ്. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ എന്നിവയില്‍ ജൂണ്‍ 25 മുതല്‍ 50 ദിവസത്തേക്ക് ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു മണി വരെ ആയിരിക്കും ഈ വിലക്കുറവ്.

പക്ഷിപ്പനി: പടരുന്നത് ആളെക്കൊല്ലാൻ ശേഷിയുള്ള വൈറസ്, വിദഗ്ധസംഘം ഇന്ന് ആലപ്പുഴയിൽ.

മിണ്ടാനും പറയാനും ആളായെന്ന് സിങ്കിൾ പസങ്കൈകള്‍’; ഇൻസ്റ്റാഗ്രാമിലെ ‘നീല’ വളയം, പ്രതികരണങ്ങൾ.

വാട്സാപും ഫെയ്സ്ബുക്കിലും വൈറസ് കയറിയെന്നാണ് പലരും കരുതിയത്. വാർത്തകളൊക്കെ വരുന്നുണ്ടായിരുന്നെങ്കിലും ചാറ്റിനകത്തും ഇൻസ്റ്റാഗ്രാമിലും പെട്ടെന്നൊരു നീലവളയം കണ്ടപ്പോൾ പലരും ഞെട്ടി. അതെ, മെറ്റയുടെ എഐ ചാറ്റ്ബോട്ട് ഇന്ത്യയിലെ വാട്സാപ്, ഫെയ്സ്ബുക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ലഭ്യമാപ്പോഴുള്ള ചില പ്രതികരണങ്ങൾ ഒന്നു നോക്കാം.മെറ്റ അസിസ്റ്റന്റ് വന്നപ്പോൾ‌ സന്തോഷിച്ചത് ഫെയ്സ്ബുകിലും ഇൻസ്റ്റാഗ്രാമിലും  സമയം ‘കൊല്ലുന്ന’വരാണ്, മിണ്ടാനും പറഞ്ഞിരിക്കാനും ഒരാളായല്ലോ എന്നാണ് അവർ അഭിപ്രായപ്പെട്ടത്. മനസിൽ ആഗ്രഹിക്കുന്ന ഐഡിയകളും വിഷ്വൽ ആശയങ്ങളും സന്ദേശങ്ങളായി അയക്കാൻ കഴിയുന്നതിൽ സന്തോഷിച്ചവരുമുണ്ട്.

അതോടൊപ്പം ഫീഡുകളിൽ മനസിലാവാത്ത എന്തെങ്കിലും  വന്നാൽ കമന്റ് ബോക്സിലും വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിൽ എഐ പറഞ്ഞുതരുമെന്ന സൗകര്യവുംസംഭാഷണങ്ങൾ ആരംഭിക്കാനും സുഹൃത്തുക്കളുമായി പദ്ധതികൾ തയ്യാറാക്കാനും താൽപ്പര്യമുള്ള ഉള്ളടക്കം നിർദ്ദേശിക്കാനും മെറ്റാ എഐ നിങ്ങളെ സഹായിക്കുംMeta.AI. വെബ്സൈറ്റുമുണ്ട്. രണ്ടുമാസം മുൻപാണ് മെറ്റ ഐ അവതരിപ്പിച്ചിരുന്നത്. ഇതുവരെ കമ്പനി പുറത്തിറക്കിയ ഏറ്റവും ആധുനികമായ എല്‍എല്‍എം ആയ മെറ്റാ ലാമ3യിൽ ആണ് പ്രവർത്തനം

 

ഫീഡുകളിലും ചാറ്റിലും ഒരേപോലെ

മെറ്റയുടെ ആപ്പുകളുടെ സ്യൂട്ടുമായി Meta AI ആഴത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. അതിനാല്‍ ഫീഡുകള്‍, ചാറ്റുകള്‍ എന്നിവയില്‍ ഇനി നിങ്ങള്‍ക്ക് മെറ്റാ എഐ ഉപയോഗിക്കുവാന്‍ കഴിയും. ആപ്പുകളില്‍ അത് ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യുവാനും കണ്ടന്റ് സൃഷ്ടിക്കുവാനും അതോടൊപ്പം വിഷയങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ അറിവ് കണ്ടെത്തുന്നതിനും ഉപയോഗിക്കാം.

എഐ അസിസ്റ്റൻ്റുമാരെപ്പോലെ, ഇതിന് ഇമെയിലുകൾ എഴുതുക, വാചകം സംഗ്രഹിക്കുക, കവിതകൾ സൃഷ്ടിക്കുക, വ്യത്യസ്ത ഭാഷകൾക്കിടയിൽ വിവർത്തനം ചെയ്യുക തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും.

മെറ്റാ എഐ ഫീഡുകളില്‍

ഫെയ്‌സ്ബുക്ക് ഫീഡുകളിലൂടെ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും മെറ്റാ എഐ ആക്‌സസ്സ് ചെയ്യാവുന്നതാണ് താല്‍പ്പര്യമുള്ള ഒരു പോസ്റ്റ് കാണാന്‍ ഇടയായോ? എങ്കില്‍ ആ പോസ്റ്റില്‍ നിന്നുതന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ മെറ്റാ എഐയോട് ആവശ്യപ്പെടാം

 

ഓവര്‍ സ്പീഡ്’ വേണ്ട; വന്ദേഭാരത് എക്പ്രസിന്‍റെ വേഗത കുറയ്ക്കാന്‍ റെയില്‍വെ.

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വന്ദേ ഭാരത് എക്സ്പ്രസ് അടക്കമുള്ള എക്സ്പ്രസ് ട്രെയിനുകളുടെ വേഗതകുറയ്ക്കാന്‍ ഇന്ത്യന്‍ റെയില്‍വെ. തിരഞ്ഞെടുത്ത റൂട്ടുകളില്‍ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററായി കുറയ്ക്കാനുള്ള നിര്‍ദ്ദേശം റെയില്‍വെ ബോര്‍ഡിന് കൈമാറി.
വന്ദേഭാരതിനൊപ്പം ഗതിമാന്‍ എക്സ്പ്രസ്, ജനശതാബ്ദി എക്സ്പ്രസ് എന്നിവയ്ക്കാണ് വേഗപരിധി കൊണ്ടുവരാന്‍ ഉദ്യേശിക്കുന്നത്. ചില റൂട്ടുകളിലെ ട്രെയിൻ പ്രൊട്ടക്ഷൻ ആന്‍ഡ് വാണിങ് സിസ്റ്റത്തിന്‍റെ പരാജത്തെതുടര്‍ന്ന് അപകടസാധ്യത കുറയ്ക്കാനാണ് ഈ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വെ റെയില്‍വെ ബോര്‍ഡിന് നിര്‍ദ്ദേശം സമര്‍പ്പിച്ചു.

ഡല്‍ഹി– ഝാന്‍സി– ഡല്‍ഹി ഗതിമാന്‍ എക്സ്പ്രസ് ( 12050/12049), ഡല്‍ഹി–ഖജുരാഹോ– ഡല്‍ഹി വന്ദേഭാരത്എക്സ്പ്രസ് (22470/22469), ഡല്‍ഹി– റാണികമലാപതി– ഡല്‍ഹി വന്ദേഭാരത് എക്സ്പ്രസ് (20172/20171), ഡല്‍ഹി– വന്ദേഭാരത് എക്സ്പ്രസ് (20172/20171), ഡല്‍ഹി– റാണികമലാപതി– ഡല്‍ഹി ജനശതാബ്ദി എക്സ്പ്രസ് (12002/12001)എന്നിവയ്ക്കാണ് വേഗ നിയന്ത്രണത്തിന് നിര്‍ദ്ദേശമുള്ളത്. വേഗത കുറയുന്നതിലൂടെ ഈ തീവണ്ടികളുടെ യാത്രസമയത്തില്‍ 25-30 മിനുട്ട് വര്‍ധനവുണ്ടാകും. വന്ദേഭാരത്, ഗതിമാന്‍ എക്സ്പ്രസുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ എന്നതില്‍ നിന്ന് മണിക്കൂറില്‍ 130 കിലമീറ്ററായും ജനശതാബ്ദിയുടേത് മണിക്കൂറില്‍ 150 കിലോമീറ്ററില്‍ നിന്ന് 130 കിലമീറ്ററായുമാണ് കുറയുക. മിക്ക റൂട്ടുകളിലും നിലവില്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് ഓടുന്നത്. ഡല്‍ഹി– കാന്‍പൂര്‍ സെക്ടറിലാണ് 160 കിലോമീറ്റര്‍ വേഗതയെടുക്കുന്നത്.

2023 നവംബര്‍ ആറിന് തന്നെ കിഴക്കന്‍ റെയില്‍വെ സമാനമായ നിര്‍ദ്ദേശം റെയില്‍വെ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. എന്നാല്‍ ഈയിടെ നടന്ന കാഞ്ചൻജംഗ എക്‌സ്പ്രസ് അപകടം നടന്ന് ആഴ്ചകള്‍ക്കുള്ളിലാണ് പുതുക്കിയ പ്രൊപ്പോസല്‍ നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വെ സമര്‍പ്പിച്ചത്.

ഡല്‍ഹി–ആഗ്ര–ഝാന്‍സി റൂട്ടിലെ ട്രെയിൻ പ്രൊട്ടക്ഷൻ ആന്‍ഡ് വാണിങ് സിസ്റ്റത്തിന്‍റെ
പ്രവർത്തനരഹിതമായതിനാണ് തുടര്‍ന്നാണ് വേഗം കുറയ്ക്കുന്നതെന്ന് റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വേഗത കുറയുന്നതിലൂടെ പത്തിലധികം ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരും.
അതേസമയം, ട്രെയിൻ പ്രൊട്ടക്ഷൻ ആന്‍ഡ് വാണിങ് സിസ്റ്റത്തിന്‍റെ പരാജയത്തെ തുടര്‍ന്ന് പ്രീമിയം ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നത് ഒരു ലക്ഷ്യത്തിലേക്കും എത്തിക്കില്ലെന്ന് വന്ദേഭാരത് എക്‌സ്പ്രസിന്‍റനിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച ഇൻ്റഗ്രൽ കോച്ച് ഫാക്ടറി മുൻ പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എന്‍ജിനീയര്‍ ശുഭ്രാൻഷു പറഞ്ഞു. മൂലകാരണത്തിലേക്ക് കടക്കാതെ ഒരു സെമി-ഹൈസ്പീഡ് ട്രെയിനിന്‍റെ വേഗത

കുറയ്ക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. വിവിധ തസ്തികകളിലായി ആകെ 38 ഒഴിവുകളാണുള്ളത്. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 18 വരെ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്

സീനിയര്‍ ഹൈവേ വിദഗ്ദന്‍ = 5

പ്രിന്‍സിപ്പല്‍ ഡിപിആര്‍ വിദഗ്ദന്‍ = 5

റോഡ് സുരക്ഷ വിദഗ്ദന്‍ = 5 

ട്രാഫിക് വിദഗ്ദന്‍ = 5 

പരിസ്ഥിതി/ ഫോറസ്റ്റ് സ്‌പെഷ്യലിസ്റ്റ് = 5 
 

ലാന്‍ഡ് അക്വിസിഷന്‍ വിദഗ്ദന്‍ = 5 

ജിയോ ടെക്‌നിക്കല്‍ വിദഗ്ദന്‍ = 5 
 
ബ്രിഡ്ജ് വിദഗ്ദന്‍ = 2 

ടണല്‍ വിദഗ്ദന്‍ = 1 എന്നിങ്ങനെയാണ് ഒഴിവുകള്‍. 

പ്രായപരിധി

65 വയസ്. (ചെയര്‍മാന്റെ വിവേചനാധികാരത്തില്‍ നീട്ടുന്നതാണ്). 

ശമ്പളം

സീനിയര്‍ ഹൈവേ വിദഗ്ദന്‍ = 5.50 ലക്ഷം
പ്രിന്‍സിപ്പല്‍ ഡിപിആര്‍ വിദഗ്ദന്‍ = 6 ലക്ഷം
 
റോഡ് സുരക്ഷ വിദഗ്ദന്‍ = 4.50 ലക്ഷം. 
ട്രാഫിക് വിദഗ്ദന്‍ = 4.50 ലക്ഷം
 
പരിസ്ഥിതി/ ഫോറസ്റ്റ് സ്‌പെഷ്യലിസ്റ്റ് = 2.30 ലക്ഷം.  
ലാന്‍ഡ് അക്വിസിഷന്‍ വിദഗ്ദന്‍ = 2.30 ലക്ഷം
 
ജിയോ ടെക്‌നിക്കല്‍ വിദഗ്ദന്‍ = 2.30 ലക്ഷം. 

ബ്രിഡ്ജ് വിദഗ്ദന്‍ = 5.50 ലക്ഷം. 

ടണല്‍ വിദഗ്ദന്‍ = 5.50ലക്ഷം. 

മറ്റ് വിവരങ്ങള്‍

രണ്ട് വര്‍ഷത്തേക്കാണ് ജോലിയുടെ കാലാവധി. പ്രകടന മികവ് അടിസ്ഥാനമാക്കി നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18. തെരഞ്ഞെടുക്കപ്പെട്ടാല്‍ തൊഴിലാളികള്‍ കരാര്‍ കാലാവധി കഴിയുന്നത് വരെ മറ്റ് ജോലികളില്‍ ഏര്‍പ്പെടാന്‍ പാടില്ല. എല്ലാ പ്രവൃത്തി ദിനങ്ങളിലും ഓഫീസില്‍ ഹാജരാകുകയോ, ഫീല്‍ഡ് സന്ദര്‍ശിക്കുകയോ ചെയ്യണം. ഏത് സമയത്തും കരാര്‍ അവസാനിപ്പിക്കാനുള്ള അവകാശം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഉണ്ടായിരിക്കും. ഒരു മാസത്തെ നോട്ടീസ് പീരീയഡ് അല്ലെങ്കില്‍ ഒരു മാസത്തെ ശമ്പളം/ തിരിച്ചടവ് എന്നിവ ഉപയോഗിച്ച് ഏത് കക്ഷിക്കും എപ്പോള്‍ വേണമെങ്കിലും കരാര്‍ അവസാനിപ്പിക്കാം. 
Verified by MonsterInsights