സപ്ലൈകോയില്‍ ‘ഫിഫ്റ്റി ഫിഫ്റ്റി’ ഓഫർ.

സപ്ലൈകോയുടെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി 50 ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫർ നൽകാൻ സർക്കാർ തീരുമാനം. ‘ഫിഫ്റ്റി ഫിഫ്റ്റി ഓഫർ’ എന്നാണ് അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ഓഫർ പദ്ധതിക്ക് സർക്കാർ പേര് നൽകിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഓഫറുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്. സാധാരണക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറാൻ സപ്ലൈകോയ്ക്ക് ആയെന്നും അത് അഭിമാനകരമായ കാര്യമാണെന്നും പിണറായി വിജയൻ പ്രതികരിച്ചു. സാധനങ്ങൾ ഏറ്റവും വിലകുറച്ചു കിട്ടുന്നത് എവിടെയെന്ന് ചോദിച്ചാൽ മലയാളികൾക്ക് ഒറ്റ ഉത്തരം മാത്രമുള്ളൂവെന്നും അത് സപ്ലൈകോ ആണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% അധിക വിലക്കുറവ് ഓഫർ കാലയളവിൽ ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിലും അറിയിച്ചു. പുതിയ സപ്ലൈകോ ഔട്ട്ലെറ്റുകൾ തുടങ്ങാൻ ആലോചനയുണ്ടെന്നും ഔട്ട്ലെറ്റുകൾ തുടങ്ങാൻ ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ആണ് തനിക്ക് ലഭിക്കുന്നത് എന്നും ജി ആർ അനിൽ പറഞ്ഞു.

 എന്നാല്‍ സാധനങ്ങളുടെ ലഭ്യതയിലടക്കം സപ്ലൈകോയിൽ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല. പ്രശ്ന പരിഹാരത്തിനുള്ള പദ്ധതികളുടെ പ്രഖ്യാപനവും ഇതുവരെയുണ്ടായിട്ടില്ല.സപ്ലൈകോയുടെ അന്‍പതാം വാര്‍ഷികാഘോഷം അടുത്ത ചൊവ്വാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിലാണ് ആഘോഷം നടക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ആഘോഷം സംഘടിപ്പിക്കുന്നതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. സാധനങ്ങള്‍ ഇല്ലാതെ സപ്ലൈകോ സ്റ്റോറുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ അന്‍പതാം വാര്‍ഷികാഘോഷത്തിന് എന്ത് പ്രസക്തി എന്ന വിമര്‍ശനമാണ് ഉയരുന്നത്.

35 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം.

സർവകലാശാലകളിൽ സിസ്റ്റം മാനേജർ, വാട്ടർ അതോറിറ്റിയിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, ഓപ്പറേറ്റർ, ഭക്ഷ്യസുരക്ഷാവകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-2 തുടങ്ങി 35 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അംഗീകാരം നൽകി. ജൂലായ് 15-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാൻ സമയം നൽകും.കെ.എസ്.ഇ.ബി.യിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ട്രേഡ്സ്മാൻ-ടർണിങ്, കെ.എസ്.ഐ.ഡി.സി.യിൽ അറ്റൻഡർ, ഹൈസ്കൂൾ ടീച്ചർ മലയാളം തസ്തികമാറ്റം, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് തുടങ്ങിയവയാണ് പുതുതായി വിജ്ഞാപനം തയ്യാറായ പ്രമുഖ തസ്തികകൾ. കേരഫെഡിൽ അസിസ്റ്റന്റ്/കാഷ്യർ, വാട്ടർ അതോറിറ്റിയിൽ സർവേയർ തുടങ്ങി എട്ടു തസ്തികകൾക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. കേരഫെഡ്, കാർഷിക വികസന ബാങ്ക് എന്നിവയിൽ ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ് തുടങ്ങി നാലു തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ യോഗം അനുമതി നൽകി.

കൊച്ചി ദുബായ് യാത്രാകപ്പല്‍ ഉടന്‍ ആരംഭിക്കും.

കൊച്ചിയില്‍നിന്ന് ദുബായിയിലേക്കുള്ള യാത്രക്കപ്പല്‍ സര്‍വീസ് വൈകാതെ തുടങ്ങുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. …
12 കോടി ആദ്യഘട്ടത്തില്‍ ഇതിനായി ചെലവിടുമെന്നും മന്ത്രി പറഞ്ഞു. അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന സഹകരണ വകുപ്പിന്റെ 12 ടണ്‍ വരുന്ന മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങളുടെ ആദ്യ കണ്ടെയ്നര്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി

വിഴിഞ്ഞം തുറമുഖം എത്രയും വേഗം കമ്മിഷന്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ട്രയല്‍ റണ്‍ ഉടന്‍ തുടങ്ങും. 32 ക്രെയിനുകള്‍ ചൈനയില്‍നിന്ന് എത്തിച്ചിട്ടുണ്ട്. കണ്ടെയ്നര്‍ ബര്‍ത്ത്, പുലിമുട്ടുകള്‍ തുടങ്ങിയവ പൂര്‍ത്തിയായി. ബൈപ്പാസും റോഡും അവസാന ഘട്ടത്തിലാണ്

നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സേവനം വന്നേക്കും.

സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സ് വിവിധ രാജ്യങ്ങളിലായി സൗജന്യ സേവനം ആരംഭിക്കാനുള്ള പദ്ധതിയിലെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലും ഏഷ്യയിലുമുള്ള വിവിധ

വിപണികളില്‍ സൗജന്യ സേവനം ആരംഭിക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പദ്ധതിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നേരത്തെ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നെറ്റ്ഫ്‌ളിക്‌സ് സൗജന്യ സേവനം പരീക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് പിന്‍വലിക്കുകയും ചെയ്തു. കൂടുതല്‍ വലിയ വിപണികളില്‍ സൗജന്യ സേവനങ്ങള്‍ അവതരിപ്പിക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. പ്രത്യേകിച്ചും സൗജന്യ ടിവി 

നെറ്റ് വര്‍ക്കുകള്‍ക്ക് സ്വീകാര്യതയുള്ള നാടുകളില്‍. അങ്ങനെയെങ്കില്‍ ഇന്ത്യയിലും നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സേവനം എത്താന്‍ സാധ്യതയേറെയാണ്

 

 

നെറ്റ്ഫ്‌ളിക്‌സിന്റെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ക്ക് പണം ചെലവാക്കാന്‍ സാധിക്കാത്ത ഉപഭോക്താക്കളിലേക്ക് സൗജന്യ സേവനം എത്തിക്കുന്നതിലൂടെ കൂടുതല്‍ പേരെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ കണക്കുകൂട്ടല്‍. സൗജന്യ സേവനങ്ങളില്‍ പരസ്യങ്ങളായിരിക്കും കമ്പനിയുടെ വരുമാനമാര്‍ഗ്ഗം.

 

പരസ്യ വിതരണ രംഗത്തും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് ഇതുവഴി ഒരുങ്ങിയേക്കും.നിലവില്‍ യൂട്യൂബ് കഴിഞ്ഞാല്‍ ഏറ്റവും ജനപ്രീതിയിലുള്ള സ്ട്രീമിങ് സേവനമാണ് നെറ്റ്ഫ്‌ളിക്‌സ്. എന്നാല്‍ പരസ്യ വിതരണത്തിന്റെ കാര്യത്തില്‍ നെറ്റ്ഫ്‌ളിക്‌സ്ബഹുദൂരം പിന്നിലാണ്. സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് കമ്പനിയുടെ പ്രധാന വരുമാന മാര്‍ഗം. സമീപകാലത്തായി വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയും കമ്പനി നേരിട്ടിരുന്നു

ടെലികോം ഓപ്പറേറ്റർമാർ ആപ്പുകളും വെബ് പോർട്ടലുകളും അഴിച്ച് പണിയണമെന്ന് ട്രായ്.

റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ, മറ്റ് ടെലികോം ഓപ്പറേറ്റർമാർ എന്നിവരോട് അവരുടെ മൊബൈൽ ആപ്പുകളും വെബ് പോർട്ടലുകളും സ്പാം കോൾ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും (registration of spam call complaints) മുൻഗണനാ ക്രമീകരണങ്ങൾക്കും (settings of preference) കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിർദ്ദേശം നൽകി. പൊതുവെ സ്‌പാം എന്ന് വിളിക്കപ്പെടുന്ന അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ്റെ (യുസിസി) പ്രശ്‌നം ലഘൂകരിക്കാനുള്ള ട്രായ്യുടെ ശ്രമത്തിന്റെ ഭാഗമായായി ആണ് ഈ നിർദ്ദേശം.

ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഒരു ഔദ്യോഗിക പത്ര കുറിപ്പിൽ നിർദ്ദേശത്തിൽ ഇങ്ങനെ: “യുസിസി പരാതി രജിസ്ട്രേഷനും മുൻഗണനാ മാനേജ്മെൻ്റിനുമുള്ള ഓപ്ഷനുകൾ ആക്സസ് പ്രൊവൈഡർമാരുടെ മൊബൈൽ ആപ്ലിക്കേഷനുകളിലും വെബ്സൈറ്റുകളിലും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ട്രായ് ആക്സസ് പ്രൊവൈഡർമാരെ നിർബന്ധിച്ചിരിക്കുന്നു.

കൂടാതെ, ഉപയോക്താക്കൾ അവരുടെ കോൾ ലോഗുകളും മറ്റ് പ്രസക്തമായ ഡാറ്റയും ആക്‌സസ് ചെയ്യാൻ അനുമതി നൽകിയാൽ, പരാതികളുടെ രജിസ്‌ട്രേഷനുള്ള അവശ്യ വിശദാംശങ്ങൾ ഓട്ടോമാറ്റിക്ക് ആയി പോപ്പുലേറ്റ് ചെയ്യണം എന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അവരുടെ ഔദ്യോഗിക പത്ര കുറിപ്പിൽ കൂട്ടി ചേർത്തു. റിലീസ് അനുസരിച്ച്, യുസിസിയുടെ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പെർഫോമൻസ് മോണിറ്ററിംഗ് റിപ്പോർട്ട് ഫോർമാറ്റുകളിൽ (പിഎംആർ) ഭേദഗതികളും ട്രായ് നടപ്പിലാക്കിയിട്ടുണ്ട്. “കൂടുതൽ ഗ്രാനുലാർ മോണിറ്ററിംഗ് നടത്തുന്നതിന്, എല്ലാ ആക്‌സസ് പ്രൊവൈഡർമാരും മുൻ ക്വാട്ടേർലി റിപ്പോർട്ടിംഗ് സൈക്കിളിൽ നിന്ന് വ്യത്യസ്തമായി പ്രതിമാസ അടിസ്ഥാനത്തിൽ പിഎംആർ സമർപ്പിക്കേണ്ടതുണ്ട്,” ട്രായ് അതിൻ്റെ പ്രകാശനത്തിൽ പറഞ്ഞു.ബാങ്ക് തട്ടിപ്പ് കോളുകൾക്ക് ഉള്ള ട്രായിയുടെ ‘160’ നമ്പർ പരിഹാരം കാണാൻ സഹായിക്കും. സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നുള്ള എല്ലാ ഇടപാട്, സേവന വോയ്‌സ് കോളുകൾക്കും പ്രിഫിക്‌സായി 160 ഉണ്ടായിരിക്കുമെന്ന് ട്രായ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരിക്കൽ നടപ്പിലാക്കിയാൽ, പുതിയ നമ്പർ സീരീസ് കോളിംഗ് എൻ്റിറ്റിയെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുകയും വഞ്ചകരിൽ നിന്ന് നിരപരാധികളായ പൗരന്മാരെ കബളിപ്പിക്കുന്നത് തടയുകയും ചെയ്യും.

 

 

ആദ്യ ഘട്ടത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI), ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ), പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (PFRDA) എന്നിവ നിയന്ത്രിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും 160 മൊബൈൽ ഫോൺ സീരീസ് അനുവദിച്ചു. ഈ 160 നമ്പർ സേവനം ഒടുവിൽ ബാങ്കുകളിലേക്കും സർക്കാർ, പ്രൈവറ്റ്, ഗ്ലോബൽ ബാങ്കുകൾ, അസോസിയേഷൻ ഓഫ് നാഷണൽ എക്‌സ്‌ചേഞ്ച് മെമ്പേഴ്‌സ് ഓഫ് ഇന്ത്യ (ANMI) അംഗങ്ങൾ, കൂടാതെ എല്ലാ ടെലികോം സേവന ദാതാക്കളും ഉൾപ്പെടെ ഉള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. ടെലികോം റെഗുലേറ്ററായ ട്രായ്‌യുടെ മറ്റൊരു നിർദ്ദേശം അടുത്തിടെ നടപ്പിലാക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. ഫോൺ നമ്പർ വളരെ മൂല്യവത്തായ ഒരു പൊതു വിഭവത്തെ പ്രതിനിധീകരിക്കുന്നു എന്ന് ട്രായ് കരുതുന്നത് കൊണ്ട് തന്നെ മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്ന് നിരക്കുകൾ ചുമത്തുന്നതിനുള്ള ശുപാർശ സർക്കാരിന് ട്രായ്‌ നൽകി കഴിഞ്ഞു. അത് പിന്നീട് ഉപയോക്താക്കളിൽ നിന്ന് വീണ്ടെടുക്കാനും സാധ്യത ഉണ്ട്.

 

4 വർഷ വാറന്റിയുള്ള മോട്ടോ S50 നിയോ ലോഞ്ച് ചെയ്തു

4 വർഷ വാറന്റി വാഗ്ദാനം ചെയ്യുന്ന ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി മോട്ടോ S50 നിയോ (Moto S50 Neo ) ചൈനയിൽ ലോഞ്ച് ചെയ്തു. ചൈനയിൽ നടന്ന ലോഞ്ച് ഇവന്റിൽ വച്ച് മോട്ടറോള റേസർ 50 സീരീസിലെ (Motorola Razr 50 series) രണ്ട് സ്മാർട്ട്ഫോണുകൾക്ക് ഒപ്പമാണ് എസ് സീരിസിലെ ഈ പുതിയ സ്മാർട്ട്ഫോണും മോട്ടറോള പുറത്തിറക്കിയത്. സ്‌നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റ്, കർവ്ഡ് 6.7-ഇഞ്ച് pOLED ഡിസ്‌പ്ലേ (FHD+ 120Hz), 30W ചാർജിംഗുള്ള 5,000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളുമായാണ് ഈ മിഡ്‌റേഞ്ച് ഫോൺ എത്തിയിരിക്കുന്നത്.

ലോഞ്ച് ചെയ്യുന്നതിന് മുൻപ് തന്നെ മോട്ടോ എസ്50 നിയോ ലോകമെങ്ങുമുള്ള സ്മാർട്ട്ഫോൺ വിപണികളിലും ആരാധകർക്കിടയിലും വൻ ചർച്ചയായിരുന്നു. കാരണം ചൈനയിൽ 4 വർഷ വാറന്റിയോടെയാണ് ഈ സ്മാർട്ട്ഫോൺ മോട്ടറോള അ‌വതരിപ്പിക്കുക എന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇത്രയും വാറന്റിയുള്ള സ്മാർട്ട്ഫോൺ മറ്റാരും വാഗ്ദാനം ചെയ്യുന്നില്ല, ആ നിലയ്ക്കാണ് മോട്ടോ എസ്50 നിയോയുടെ വരവ് ശ്രദ്ധയാകർഷിച്ചത്.പാൻ്റോണുമായി സഹകരിച്ച് വികസിപ്പിച്ച ഗ്രേ, ഒലിവിൻ, സർഫ് എന്നീ മൂന്ന് നിറങ്ങളിൽ മോട്ടറോള S50 നിയോ ചൈനയിൽ ലഭ്യമാകും. ചൈനയിലെ ലോഞ്ച് കഴിഞ്ഞ സ്ഥിതിക്ക് അ‌ധികം വൈകാതെ ഈ ഫോണിന്റെ ആഗോള ലോഞ്ച് പ്രതീക്ഷിക്കാം. എന്നാൽ, മോട്ടോ G85 എന്ന പേരിലാകും ആഗോള തലത്തിൽ ഈ മോട്ടറോള ഫോൺ എത്തുക.



മോട്ടറോള എസ്50 നിയോയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് പോൾഇഡി ഡിസ്‌പ്ലേ (FHD+ 120Hz) ആണ് ഇതിലുള്ളത്. സുരക്ഷയ്ക്കായി അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനറാണ് നൽകിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മൂന്ന് വ്യത്യസ്ത റാം+ ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ എത്തുന്നു.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ എസ്50 നിയോയിൽ നൽകിയിരിക്കുന്നത്. അ‌തിൽ എഫ്/1.79 അപ്പേർച്ചറും 4-ടു-1 പിക്‌സൽ ബിന്നിംഗും ഉള്ള സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറയും 118-ഡിഗ്രി വ്യൂ ഫീൽഡ് ഉൾക്കൊള്ളുന്ന 8MP അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്നു. ഫ്രണ്ടിൽ പഞ്ച് ഹോൾ കട്ടൗട്ടിൽ 32MP സെൽഫി ക്യാമറയും ഉണ്ട്.8/12GB റാമും 256/512GB സ്റ്റോറേജും മോട്ടറോള എസ്50 നിയോയിൽ ലഭ്യമാണ്. കൂടാതെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഒഎസിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 30W ചാർജിംഗുള്ള 5,000 mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.മൂന്ന് വേരിയന്റുകളിൽ മോട്ടോ എസ്50 നിയോ ചൈനയിൽ വിൽപ്പനയ്ക്ക് എത്തുന്നു. അ‌തിൽ 8/256GB അ‌ടിസ്ഥാന വേരിയന്റിന് 1,399 യുവാൻ (ഏകദേശം 16,020 രൂപ) ആണ് വില. 12/ 256GB വേരിയന്റിന് 1,599 യുവാനും 12/512GB ടോപ്പ് വേരിയന്റിന് 1,899 യുവാനും വില നൽകണം. ഈ ഫോണിന്റെ ചൈനയിലെ ഓപ്പൺ സെയിൽസ് ജൂൺ 28 വെള്ളിയാഴ്ച ആരംഭിക്കും.




ആഗോള തലത്തിൽ മോട്ടോ G85 ആയി ലോഞ്ച് ചെയ്യുമ്പോൾ ഈ ഫോണിന് 4 വർഷ വാറന്റി ലഭിക്കുമോ എന്ന് നിലവിൽ വ്യക്തമല്ല. ഇപ്പോൾ ലോഞ്ച് ചെയ്യപ്പെടുന്ന സ്മാർട്ട്ഫോണുകൾ പൊതുവേ ഒരു വർഷ വാറന്റിയിലാണ് എത്തുന്നത്. മുമ്പ്, ഷവോമി, വൺപ്ലസ്, ലെനോവോ തുടങ്ങിയ ബ്രാൻഡുകൾ തങ്ങളുടെ ചില മോഡലുകളിൽ 2 വർഷത്തെ വാറൻ്റി വാഗ്ദാനം ചെയ്തിട്ടുണ്ട്. Meizu ൻ്റെ 20, 21 സീരീസ് പ്രത്യേക പ്രമോഷനായി 3 വർഷത്തെ വാറൻ്റി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു സ്മാർട്ട്ഫോണിന് 4 വർഷത്തെ വാറന്റി ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്. അ‌തിനാൽത്തന്നെ മോട്ടറോള പുതിയ മോട്ടോ എസ് 50 നിയോയിലൂടെ സ്മാർട്ട്ഫോണുകളുടെ ആയുസിന്റെ പുസ്തകത്തിൽ പുതിയ അ‌ധ്യായമാണ് എഴുതിച്ചേർത്തിരിക്കുന്നത്.

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി ഇന്ന് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.ഫ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് കളക്ടര്‍ അവധി നല്‍കിയിരിക്കുന്നത്. ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡിലൂടെയുള്ള യാത്ര പൂര്‍ണമായും നിരോധിച്ചു.

അടുത്ത 48 മണിക്കൂര്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം.ഇന്നു രാത്രി വരെ കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാനറികളെ പൂട്ടി കോസ്റ്ററീക; കോപ്പയിൽ ബ്രസീലിന് ആദ്യ മത്സരത്തിൽ സമനില

https://www.madhyamam.com/sports/football/costa-rica-vs-brazil-the-match-was-a-goalless-draw-1302002?utm_source=newsshowcase&utm_medium=gnews&utm_campaign=CDAqKggAIhBlZq5G-cYrUit-9fR0vQX7KhQICiIQZWauRvnGK1IrfvX0dL0F-zC6qoUD&utm_content=rundown

പക്ഷിപ്പനി വരുന്നത് ദേശാടനപ്പക്ഷികൾ വഴി, പക്ഷിവളർത്തൽ നിരോധനം പ്രായോഗികമല്ലെന്ന് കേന്ദ്രസംഘം .

ടി20 ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍ സെമിഫൈനലില്‍; ഓസ്ട്രേലിയ പുറത്ത്.

ടി20 ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശിനെ പരാജയപ്പെടുത്തി അഫ്ഗാന്‍ സെമിയില്‍ പ്രവേശിച്ചു. ലോകകപ്പില്‍ ആദ്യമായാണ് അഫ്ഗാന്റെ സെമി പ്രവേശനം. എട്ടു റൺസിനു കീഴടക്കിയാണ് അഫ്ഗാനിസ്ഥാൻ സെമി സ്വന്തമാക്കിയത്. ഇതോടെ ഒന്നാം ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനാക്കാരായി അഫ്ഗാനിസ്ഥാൻ സെമിയിലെത്തി. നേരത്തേ അഫ്ഗാനോട് തോറ്റ ഓസ്ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്തായി. അതേസമയം സൂപ്പര്‍ എയിറ്റില്‍ ഒരു കളിപോലും ജയിക്കാതെയാണ് ബംഗ്ലാദേശിന്റെ മടക്കം.

ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ്ങ് സ്വന്തമാക്കുകയായിരുന്നു. എന്നാൽ തീരുമാനം തെറ്റായിരുന്നു തോന്നിപ്പിക്കുംവിധമായിരുന്നു ബാറ്റര്‍മാരുടെ പ്രകടനം. ഓപ്പണര്‍ റഹ്മത്തുള്ള ഗുര്‍ബാസ് ഒഴികെ ആര്‍ക്കും കാര്യമായൊന്നും കാഴ്ചവയ്ക്കാനായില്ല. ഗുര്‍ബാസ് 43 റണ്‍സെടുത്തു. തക്സിന്‍ അഹമ്മദിന്റെയും ഷാക്കിബ് അല്‍ ഹസന്റെയും മുസ്തഫിസുര്‍ റഹ്മാന്റെയും റിഷാദ് ഹുസൈന്റെയും മികച്ച ബോളിങ്ങിനുമുന്നില്‍ അഫ്ഗാന്‍ ബാറ്റര്‍മാര്‍ വിഷമിച്ചു. 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 115 റണ്‍സെടുക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളു. മഴ കാരണം ബംഗ്ലദേശിന്റെ വിജയലക്ഷ്യം 19 ഓവറിൽ 114 റൺസായി വെട്ടിച്ചുരുക്കി. എന്നാൽ 17.5 ഓവറിൽ 105 റൺസെടുത്തു ബംഗ്ലദേശ് പുറത്തായി.

Verified by MonsterInsights