വില 8 ലക്ഷം മുതൽ? ബ്രെസയെ ഒതുക്കാൻ ഗംഭീര സേഫ്റ്റിയുള്ള സ്കോഡയുടെ കുഞ്ഞൻ എസ്‌യുവി; പേരും റെഡി.

ഇന്ത്യയിൽ പ്രത്യേക ഫാൻബേസുള്ള വാഹന നിർമാതാക്കളാണ് സ്കോഡ (Skoda). സാധാരണക്കാർക്ക് മോഹിക്കാവുന്നതിലും അപ്പുറമാണെന്ന ധാരണയായിരുന്നു മുമ്പുണ്ടായിരുന്നതെങ്കിലും കുഷാഖിലൂടെയും (Kushaq) സ്ലാവിയയിലൂടെയും (Slavia) ഈ തിരക്കഥ കമ്പനി മാറ്റി എഴുതുകയും ചെയ്‌തു. എന്നാൽ 15 ലക്ഷമൊന്നും പുതിയൊരു വണ്ടിക്കായി മുടക്കാനില്ലാത്തവർക്കും സന്തോഷ വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്കോഡ. കുറഞ്ഞ വിലയുള്ള കോംപാക്‌ട് എസ്‌യുവിയെ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോവുന്നുവെന്ന വാക്കാണ് ഇപ്പോൾ പാലിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ചില ടീസർ വീഡിയോയും ചിത്രങ്ങളും മുമ്പ് ബ്രാൻഡ് പുറത്തുവിടുകയും ചെയ്‌തിരുന്നു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളായ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ പോലുള്ള വമ്പൻമാരുമായി ഏറ്റമുട്ടാൻ പോവുന്ന സ്കോഡയുടെ കുഞ്ഞൻ എസ്‌യുവി ഈ വർഷം ഉത്സവ സീസണോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം വിപണിയിലെത്തുന്നാണ് വിവരം. ഇതിനു മുന്നോടിയായി മോഡലിന്റെ പേര് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് സ്കോഡ.

വരുന്ന 2024 ഓഗസ്റ്റ് 21-ന് സ്കോഡ തങ്ങളുടെ കോംപാക്‌ട് എസ്‌യുവിയുടെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തും. രാജ്യത്ത് കടുത്ത മത്സരമുള്ള സബ് കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലേക്ക് ഇതാദ്യമായാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ കടന്നുവരുന്നത്. കുഷാഖ് പോലുള്ള മോഡലുകൾക്കൊപ്പം അവതരിപ്പിച്ച അതേ MQB A0 IN പ്ലാറ്റ്‌ഫോമിലാണ് ഈ എസ്‌യുവിയും പണികഴിപ്പിക്കുന്നത്. വാഹനം പൂർണമായും വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്നത് ഇന്ത്യയിലാണ്.പുതിയ കോംപാക്‌ട് എസ്‌യുവിക്കായി ഉത്പാദന ശേഷി 30 ശതമാനം വർധിപ്പിക്കുമെന്നും സ്കോഡ അറിയിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ മോഡലിന്റെ ഒരു ലക്ഷം യൂണിറ്റുകൾ വിൽക്കാനാണ് സ്‌കോഡ ലക്ഷ്യമിടുന്നത്. ഏകദേശം 8 ലക്ഷം മുതൽ വില തുടങ്ങിയാൽ അതിലും വേഗത്തിൽ ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നതാണ് സത്യം. വരാനിരിക്കുന്ന എസ്‌യുവിക്ക് പേര് നിർദ്ദേശിക്കാൻ സോഷ്യൽ മീഡിയയിൽ കമ്പനി ഒരു ക്യാമ്പയിൻ ആരംഭിച്ചിരുന്നു.

 

തുടർന്ന് ആയിരക്കണക്കിന് ആരാധകരിൽ നിന്നും ലഭിച്ച സാധ്യമായ 10 പേരുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്കോഡ പറഞ്ഞു. കൈലാക്ക്, കൈമാക്, ക്വിക്ക്, കാരിക്ക്, കൈറോക്ക്, കോസ്മിക്, കൈക്ക്, കയാക്ക്, ക്ലിക്, കാർമിക് എന്നിവയാണ് കോംപാക്‌ട് എസ്‌യുവിക്കായുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേരുകൾ. പ്രഖ്യാപന വേളയിൽ ഈ 10 പേരുകളിൽ അഞ്ചെണ്ണം തന്നെ സ്കോഡ നിർദ്ദേശിച്ചിരുന്നു.വരാനിരിക്കുന്ന എസ്‌യുവി എങ്ങനെയായിരിക്കുമെന്ന സൂചന നൽകുന്ന രേഖാചിത്രങ്ങളും സ്‌കോഡ മുമ്പേ വെളിപ്പെടുത്തിയിരുന്നു. കുഷാഖിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള രൂപകൽപ്പനയാണ് എസ്‌യുവിക്കുണ്ടാവുക. വലിപ്പത്തിൽ ഏതാണ്ട് ബേബി കുഷാഖായിരിക്കും ഇത്. സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സജ്ജീകരണവും അതിന് മുകളിലുള്ള എൽഇഡി ഡിആർഎൽ സ്ട്രിപ്പുകളുമെല്ലാം ടീസറിലൂടെ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയിലെ മറ്റ് സ്‌കോഡ കാറുകളിൽ കാണുന്നത് പോലെ എസ്‌യുവിയുടെ ഗ്രില്ലിന് പരമ്പരാഗത ബട്ടർഫ്ലൈ ഡിസൈൻ ലഭിക്കാൻ സാധ്യതയുണ്ട്. പിൻഭാഗത്ത് ഷാർപ്പ് എൽഇഡി ടെയിൽലൈറ്റ് യൂണിറ്റും പിന്നിൽ കട്ടിയുള്ള ബമ്പറും കുഷാഖിനോട് സാമ്യമുള്ളതാണ്. വരാനിരിക്കുന്ന സ്കോഡയുടെ കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് പ്രത്യേകമായി തയാറാക്കിയ റൂഫ് റെയിലുകളും അലോയ് വീലുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റീരിയർ വിശദാംശങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും പുത്തൻ ഫീച്ചറുകളാൽ സമ്പന്നമായ അകത്തളം തന്നെയായിരിക്കും ബ്രാൻഡ് ഒരുക്കുക. എഞ്ചിൻ ഓപ്ഷന്റെ കാര്യത്തിലേക്ക് വന്നാൽ 1.0 ലിറ്റർ പെട്രോൾ എഞ്ചിനോടുകൂടിയാവും പുതിയ എസ്‌യുവി വാഗ്ദാനം ചെയ്യുക. TSI പെട്രോൾ എഞ്ചിൻ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വന്നേക്കും.

മുതിർന്ന പൗരനാണോ, പലിശയിലൂടെ മാത്രം 12 ലക്ഷം സമ്പാദിക്കാം.

ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം വേണമെങ്കിൽ കൃത്യമായ ആസൂത്രണം അത്യാവശ്യാണ്. അതുകൊണ്ടു തന്നെ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ലഭിക്കുന്ന തുക ഏറ്റവും അനുയോജ്യമായ സാമ്പത്തിക പദ്ധതിയിൽ നിക്ഷേപിക്കണം. അത്തരത്തിലുള്ള ഒരു നിക്ഷേപ പദ്ധതിയാണ് തീർച്ചയായും പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം.പ്രധാനമായും രണ്ട് ഗുണങ്ങളാണ് തീർച്ചയായും പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലൂടെ നിക്ഷേപകന് ലഭിക്കുക. അതിൽ ആദ്യത്തേത് ഉറപ്പായ വരുമാനം എന്നതാണ്. രണ്ടാമത്തേത് നിക്ഷേപിക്കുന്ന പണത്തിന്‍റെ സുരക്ഷയാണ്. മികച്ച പലിശയും പോസ്റ്റ് ഓഫീസ് പദ്ധതി വാഗ്ധാനം ചെയ്യുന്നുണ്ട്. നമുക്ക് പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം: 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. 5 വര്‍ഷ കാലത്തേക്ക് ത്രൈമാസത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശ വരുമാനം ലഭിക്കും. മുതിർന്ന പൗരന്മാർക്ക് ഈ സ്കീമിൽ 30,00,000 രൂപ വരെ നിക്ഷേപിക്കാം, അതേസമയം ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയാണ്.

പലിശ നിരക്കും നികുതി ഇളവും: സിംഗിൾ അക്കൗണ്ടിന് പുറമെ ജീവിത പങ്കാളിയുമായി ചേർന്ന് ജോയിന്‍റ് അക്കൗണ്ട് തുറക്കാനും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം അനുവദിക്കുന്നു. പോസ്റ്റ് ഓഫീസിന്റെ ഈ സ്കീമിൽ, നിക്ഷേപകർക്ക് നികുതി ഇളവിന്റെ ആനുകൂല്യവും ലഭിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെ വാർഷിക നികുതി ഇളവ് ലഭിക്കും. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കിൽ, അക്കൗണ്ട് ക്ലോസ് ചെയ്യുകയും മുഴുവൻ തുകയും രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്ന നോമിനിക്ക് കൈമാറും.8.20 ശതമാനം പലിശയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം വാഗ്ധാനം ചെയ്യുന്നത്.

 

12 ലക്ഷം രൂപ പലിശ നേടാം: തുടക്കത്തിൽ പറഞ്ഞത് പോലെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിൽ പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാം. 8.20 ശതമാനം നിരക്കിൽ നിക്ഷേപത്തിന് പലിശ ലഭിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ 12,30,000 രൂപ പലിശ ലഭിക്കും. ഓരോ പാദത്തിലും 61,500 രൂപ പലിശയായി ക്രെഡിറ്റ് ചെയ്യും. ഇത്തരത്തിൽ, 5 വർഷത്തിന് ശേഷം നിങ്ങൾക്ക് ആകെ 42,30,000 രൂപ ലഭിക്കും.

15 ലക്ഷം നിക്ഷേപിച്ചാൽ: 15 ലക്ഷം രൂപ ഈ സ്കീമിൽ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ, നിലവിലെ 8.2 ശതമാനം പലിശ അനുസരിച്ച്, 5 വർഷത്തിനുള്ളിൽ 6,15,000 രൂപ പലിശയായി മാത്രം ലഭിക്കും. നിങ്ങൾ ത്രൈമാസ അടിസ്ഥാനത്തിൽ പലിശ കണക്കാക്കുകയാണെങ്കിൽ, ഓരോ മൂന്ന് മാസത്തിലും 30,750 രൂപ പലിശ ലഭിക്കും. ഇത്തരത്തിൽ 15,00,000 രൂപയും പലിശ തുകയായ 6,15,000 രൂപയും ചേർത്താൽ കാലാവധി പൂർത്തിയാകുമ്പോൾ 21,15,000 രൂപ ലഭിക്കും.

 

ആർക്കൊക്കെ നിക്ഷേപിക്കാം: 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും നിക്ഷേപിക്കാം. മറുവശത്ത്, വിആർഎസ് എടുക്കുന്ന സിവിൽ മേഖലയിലെ സർക്കാർ ജീവനക്കാർക്കും പ്രതിരോധത്തിൽ നിന്ന് വിരമിക്കുന്നവർക്കും ചില വ്യവസ്ഥകളോടെ പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. 5 വർഷത്തിനു ശേഷവും ഈ സ്കീമിൻ്റെ ആനുകൂല്യങ്ങൾ തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിക്ഷേപ തുക കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടാവുന്നതാണ്.

 

 

ടാറ്റ നാനോ ഇ.വി വരുന്നു; പുത്തൻ രൂപത്തിൽ.

https://www.madhyamam.com/hot-wheels/auto-news/tata-nano-ev-to-launch-soon-1313991
https://www.madhyamam.com/hot-wheels/auto-news/tata-nano-ev-to-launch-soon-1313991
https://www.madhyamam.com/hot-wheels/auto-news/tata-nano-ev-to-launch-soon-1313991

ടാറ്റ നാനോ ഇ.വി വരുന്നു; പുത്തൻ രൂപത്തിൽ, അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി.

സ്വർണവില വീണ്ടും ഇടിഞ്ഞു.

 സ്വർണവിലയിൽ വീണ്ടും നേരിയ ഇടിവ്. ഇന്നലെ ചെറിയ തോതിൽ ഉയർന്ന സ്വർണ വില ഇന്ന് വീണ്ടും താഴേയ്ക്ക് പോകുകയാണ്. ഇന്നലെ പവന് 120 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 50,720 രൂപയായിരുന്നു വിപണി വില.
 ഇന്ന് ഗ്രാമിന് 20 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തുന്നത്. 6,320 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില. ഇതോടെ പവന് 160 രൂപയും കുറഞ്ഞു. ഇന്ന് 50,560 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 89 രൂപയും കിലോഗ്രാമിന് 89,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.

ജൂലൈയിലെ സ്വർണവില (പവൻ)

ജൂലൈ 1: 53,000

ജൂലൈ 2: 53,080

ജൂലൈ 3: 53,080

ജൂലൈ 4: 53,600

ജൂലൈ 5: 53,600

ജൂലൈ 6: 54,120

ജൂലൈ 7: 54,120

ജൂലൈ 8: 53,960

ജൂലൈ 12: 54,080 

 

ജൂലൈ 13: 54,080

 

ജൂലൈ 14: 54,080

 

ജൂലൈ 15: 54,000 

 

ജൂലൈ 16: 54,280

 

ജൂലൈ 17: 55,000

 

ജൂലൈ 18: 54,880 

 

ജൂലൈ 19: 54,520

 

ജൂലൈ 20: 54,240

 

ജൂലൈ 21: 54,240

 

ജൂലൈ 22  54,160

ജൂലൈ 23: 53,960

 

ജൂലൈ 24: 51,960

 

ജൂലൈ 25: 51,200

 

ജൂലൈ 26: 50,400

 

ജൂലൈ 27: 50,600 

 

ജൂലൈ 28: 50,600 

 

ജൂലൈ 29: 5072

നിസ്സാരമായി കാണേണ്ട; ആരോഗ്യഗുണങ്ങളുടെ കലവറയാണ് സവാള.

അടുക്കളയില്‍ സാധാരണയായി കാണുന്ന ഒരു പച്ചക്കറിയാണ് സവാള. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറ കൂടിയാണിത്. സവാളയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.ശരീരത്തിലെ വീക്കം തടയാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സവാള ഗുണം ചെയ്യും.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറി കൂടിയാണിത്. സവാളയിലെ ഫ്‌ളേവനോയിഡ് ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ളമേറ്ററിയും ക്വെര്‍സെറ്റിനാണ് ഇതിന് സഹായിക്കുന്നത്.ഇതിനെക്കുറിച്ച് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സവാള കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. പ്രമേഹം അല്ലെങ്കില്‍ പ്രീ ഡയബെറ്റിസ് ഉള്ള ആളുകള്‍ പതിവായി സവാള കഴിക്കുന്ന
നല്ലതാണ്. കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ നാരുകളുടെയും പ്രീബയോട്ടിക്കുകളുടെയും സമ്പന്നമായ ഉറവിടമാണ് സവാള. ദഹനപ്രശ്‌നങ്ങളും മലബന്ധവും അകറ്റാനും ഇത് ഗുണം ചെയ്യും.

ടാറ്റാ ഗ്രൂപ്പ് ഓഹരി വാങ്ങാം, 3 മാസത്തിനുള്ളിൽ 22 ശതമാനം ലാഭം നേടാമെന്ന് ബ്രോക്കറേജ്.

നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകുന്നതിൽ മുൻപന്തിയിലുള്ള ഓഹരികളാണ് ടാറ്റാ ഗ്രൂപ്പ് ഓഹരികൾ. നിക്ഷേപകരെ ആകർഷിക്കുന്നത് വരുമാനം മാത്രമല്ല, ഓഹരികൾക്കും നല്ല അടിസ്ഥാനങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു ടാറ്റാ ഗ്രൂപ്പ് സ്ഥാപനമാണ് ടാറ്റ കെമിക്കൽസ് . ബിഎസ്ഇ 500 ലിസ്റ്റ് ചെയ്ത കമ്പനിയുടെ വിപണി മൂല്യം 27,977.33 കോടി രൂപയാണ്. ടാറ്റാ കെമിക്കൽസ് 2024 ഏപ്രിൽ-ജൂൺ ത്രൈമാസ ഫലങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.

ഓഹരി വില

ബിഎസ്ഇയിൽ 2.51 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 1098.20 രൂപ എന്നതാണ് ടാറ്റാ കെമിക്കൽസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.47 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 8.37 ശതമാനം മുന്നേറ്റമാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 3.68 ശതമാനം നേട്ടമുണ്ടാക്കാനും കെമിക്കൽ ഓഹരിക്ക് സാധിച്ചു.

കഴിഞ്ഞ 3 വർഷത്തിനിടെ ടാറ്റ കെമിക്കൽസ് സ്റ്റോക്ക് 46.10 ശതമാനം ഉയർന്നപ്പോൾ കഴിഞ്ഞ 5 വർഷത്തിനിടെ 342 ശതമാനം ഉയർന്നു. കഴിഞ്ഞ ദശകത്തിൽ ഓഹരികൾ 661 ശതമാനം വരുമാനം നൽകി. 1,349.70 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 933 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ടാർഗെറ്റ് വില

ടാറ്റ ഗ്രൂപ്പ് സ്റ്റോക്കിൽ ബ്രോക്കറേജ് ആനന്ദ് രതി ബുള്ളിഷ് ആണ്. ഓഹരിക്ക് മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 22 ശതമാനം നേട്ടം നൽകാൻ സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. ടാറ്റ കെമിക്കൽസ് അതിൻ്റെ 200-ദിന എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജിന് സമീപം ഒരു അടിത്തറ രൂപീകരിച്ചു. ഇത് പലപ്പോഴും സപ്പോർട്ട് ലെവലായി പ്രവർത്തിക്കുന്നു എന്നും ആനന്ദ് രതി കൂട്ടിച്ചേർത്തു.തൽഫലമായി, 1070-1110 രൂപ പരിധിക്കുള്ളിൽ സ്റ്റോക്ക് വാങ്ങിക്കൊണ്ട് ഒരു ലോംഗ് പൊസിഷൻ എടുക്കാൻ ബ്രോക്കറേജ് ശുപാർശ ചെയ്തു. 1330 രൂപയാണ് ടാർഗെറ്റ് വില.

ടാറ്റ കെമിക്കൽസ് ലിമിറ്റഡ്

 
വിവിധയിനം വ്യാവസായിക രാസപദാ‌ർത്ഥങ്ങൾ നിർമിക്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ടാറ്റ കെമിക്കൽസ് ലിമിറ്റഡ്. കമ്പനിയുടെ ആസ്ഥാനം മുംബൈയിലാണ്, ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ കമ്പനിക്ക് പ്രവർത്തനങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സോഡാ ആഷ് നിർമാതാക്കളും, ഇന്ത്യയിലെ പ്രമുഖ വാക്വം ഇവാപ്രേറ്റഡ് അയോഡൈസ്ഡ് ഉപ്പ് നിർമാതാക്കളും ടാറ്റ കെമിക്കൽസ് ആണ്.

ക്യു1 ഫലങ്ങൾ
 
2024 ഓഗസ്റ്റ് 5, തിങ്കളാഴ്ച കമ്പനിയുടെ ഡയറക്ടർ ബോർഡിൻ്റെ യോഗം ചേരും. ആ യോഗത്തിൽ 2024 ഏപ്രിൽ-ജൂൺ ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിക്കും.
 
2024 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ 841 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ടാറ്റ കെമിക്കൽസ് 709 കോടി രൂപ ലാഭം പ്രഖ്യാപിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ് . മുൻ പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ 6.84 ശതമാനം ഇടിവ് രേഖപ്പെടുത്തി.

പാരിസ് ഒളിംപിക്‌സ്.

പാരിസ് ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഫൈനലില്‍ എത്താന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ റമിത ജിന്‍ഡാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. ഒളിംപിക്‌സില്‍ വാശിയേറിയ പോരാട്ടത്തില്‍ ഭാഗമായതില്‍ സന്തോഷം. ലോസ് ആഞ്ചലസ് ഒളിംപിക്‌സാണ് അടുത്ത ലക്ഷ്യം, അതിനായുള്ള പരിശീലനം ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും റമിത ഏഷ്യാനെറ്റ് ന്യൂസിനോട് കൂട്ടിച്ചേര്‍ത്തു.വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിന്‍റെ ഫൈനലില്‍ റമിത ജിന്‍ഡാല്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തിരുന്നു. 145.3 പോയിന്‍റാണ് റമിത നേടിയത്. 251.8 പോയിന്‍റോടെ ദക്ഷിണ കൊറിയന്‍ താരം ബാന്‍ വാശിയേറിയ റൗണ്ടുകള്‍ക്കൊടുവില്‍ സ്വര്‍ണം നേടി. ചൈനീസ് താരം (251.8) വെള്ളിയും, സ്വിറ്റ്‌സര്‍ലന്‍ഡ് താരം (230.3) വെങ്കലവും സ്വന്തമാക്കി. നേരത്തെ യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്തെത്തിയാണ് റമിത ഫൈനലിന് യോഗ്യത നേടിയത്.

ഇന്ത്യന്‍ ഷൂട്ടിംഗിലെ ഭാവിവാഗ്‌ദാനങ്ങളിലൊന്നാണ് 20 വയസ് മാത്രമുള്ള കോളേജ് വിദ്യാര്‍ഥിയായ റമിത ജിന്‍ഡാല്‍. 2022ലെ കെയ്‌റോ ലോക ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫില്‍ ജൂനിയര്‍ ഇനത്തിലും 10 മീറ്റര്‍ എയര്‍ റൈഫിള്‍ ജൂനിയര്‍ ടീം ഇനത്തിലും സ്വര്‍ണം നേടിയിരുന്നു. 2023ലെ ബാകു ലോക ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും സ്വര്‍ണം ഉയര്‍ത്തി.2022ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡലും വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെങ്കലവും നേടിയ താരം കൂടിയാണ് റമിത ജിന്‍ഡാല്‍. ഐഎസ്എസ്എഫ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ സ്വര്‍ണവും വെള്ളിയും റമിതയുടെ പേരിനൊപ്പമുണ്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴ

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും
ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ടാണ്. 31 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച്

അലർട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസര്‍കോട് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

.ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് .മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.

.സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം

 

ജാഗ്രതയ്ക്കിടയില്‍ നേട്ടത്തിന് 8 ഓഹരികളും പ്രധാന ലെവലുകളും; ടാറ്റയും റെയില്‍വേയും അടക്കം ലിസ്റ്റില്‍.

റെക്കോഡിനു ശേഷം ഇന്ന് ഇന്ത്യന്‍ ഓഹരി വിപണികളില്‍ തളര്‍ച്ച പ്രതീക്ഷിച്ച് വിദഗ്ധര്‍. നിരക്ക് യോഗ ആശങ്കകളെ തുടര്‍ന്ന് ആഗോള വിപണികള്‍ പിന്‍വലിഞ്ഞതാണ് വെല്ലുവിളിയാകുന്നത്. ഏഷ്യന്‍, യുഎസ് സൂചികകളില്‍ സമ്മര്‍ദം പ്രകടമായി. യുഎസ് ഫെഡ്, ബാങ്ക് ഓഫ് ജപ്പാന്‍ യോഗങ്ങളിലാണ് നിക്ഷേപകരുടെ കണ്ണ്. ഗിഫ്റ്റ് നിഫ്റ്റിയുടെ ആദ്യ നീക്കങ്ങളും തളര്‍ച്ച സൂചിപ്പിക്കുന്നു. നിക്ഷേപകര്‍ ജാഗ്രത പാലിക്കുക.ബാങ്കിംഗ് ഉള്‍പ്പെടെയുള്ള പലിശ സെന്‍സിറ്റീവ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുപ്പെടുമെന്ന് മോട്ടിലാല്‍ ഓസ്വാള്‍ റീട്ടെയില്‍ റിസര്‍ച്ച് മേധാവി സിദ്ധാര്‍ത്ഥ ഖേംക പറഞ്ഞു. അതേസമയം മൊത്തത്തില്‍ വിപണി അതിന്റെ ക്രമാനുഗതമായ ഉയര്‍ച്ച തുടര്‍ന്നേക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. അതേസമയം നിലവിലെ പ്രധാന സംഭവങ്ങള്‍ക്ക് മുമ്പായി അസ്ഥിരത തള്ളിക്കളയാനാവില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

അനുബന്ധ ലേഖനങ്ങള്‍

നിഫ്റ്റിയുടെ സമീപകാല അപ്ട്രെന്‍ഡ് നില മാറ്റമില്ലാതെ തുടരുന്നുവെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടി പറഞ്ഞു. മുന്നേറ്റങ്ങള്‍ക്കു മുമ്പായി അടുത്ത 1-2 സെഷനുകളില്‍ മാര്‍ക്കറ്റ് കൂടുതല്‍ ചലനാത്മകമായി മാറിയേക്കാം. ഉടനടിയുള്ള പിന്തുണ 24,600 ലെവലിലാണ്. ഓവര്‍ഹെഡ് റെസിസ്റ്റന്‍സ് 25,000- 25,100 ലെവലില്‍ കാണന്നു.ഇന്നത്തെ വ്യാപാരത്തില്‍ നിഫ്റ്റിയുടെ പിന്തുണ 24,700 ലെവലില്‍ വിശ്വസിക്കുന്നതായി പ്രഭുദാസ് ലില്ലാധറിലെ വൈശാലി പരേഖ് പറഞ്ഞു. പ്രതിരോധം 25,000 റേഞ്ചില്‍ കാണുന്നു. ബാങ്ക് നിഫ്റ്റി 51,000- 52,000 റേഞ്ചില്‍ പ്രതീക്ഷിക്കുന്നു.

ശ്രദ്ധിക്കേണ്ട പ്രധാന ലെവലുകൾ (30/07/2024, 5 പൈസ.കോം)

നിഫ്റ്റി (Nifty)

സപ്പോർട്ട് 1: 24,740 പോയിന്റ്

സപ്പോർട്ട് 2: 24,640 പോയിന്റ്

റസിസ്റ്റൻസ് 1: 24,965 പോയിന്റ്

റസിസ്റ്റൻസ് 2: 25,100 പോയിന്റ്

സെൻസെക്സ് (Sensex)

സപ്പോർട്ട് 1: 81,000 പോയിന്റ്
സപ്പോർട്ട് 2: 80,700 പോയിന്റ്
റസിസ്റ്റൻസ് 1: 81,800 പോയിന്റ്
റസിസ്റ്റൻസ് 2: 82,250 പോയിന്റ്

ബാങ്ക് നിഫ്റ്റി (Bank Nifty)

 

സപ്പോർട്ട് 1: 50,950 പോയിന്റ്

സപ്പോർട്ട് 2: 50,600 പോയിന്റ്

റസിസ്റ്റൻസ് 1: 51,700 പോയിന്റ്

റസിസ്റ്റൻസ് 2: 52,100 പോയിന്റ്

ഫിൻനിഫ്റ്റി (Fin Nifty)

 

സപ്പോർട്ട് 1: 23,150 പോയിന്റ്

സപ്പോർട്ട് 2: 23,000 പോയിന്റ്

റസിസ്റ്റൻസ് 1: 23,600 പോയിന്റ്

റസിസ്റ്റൻസ് 2: 23,800 പോയിന്റ്

എന്‍ബിസിസി

പരിഗണിക്കേണ്ട നിലവാരം: 187.60 രൂപ

ലക്ഷ്യവില: 196 രൂപ

സ്‌റ്റോപ്പ് ലോസ്: 183 രൂപ

റേറ്റിംഗ് ഏജന്‍സി: പ്രഭുദാസ് ലില്ലാധര്‍

നിലവിലെ ഓഹരി വില: 187.45 രൂപ

52 വീക്ക് ഹൈ/ ലോ: 198.30 രൂപ/ 42.45 രൂപ

ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ്

പരിഗണിക്കേണ്ട നിലവാരം: 359 രൂപ

ലക്ഷ്യവില: 376 രൂപ

സ്‌റ്റോപ്പ് ലോസ്: 351 രൂപ

റേറ്റിംഗ് ഏജന്‍സി: പ്രഭുദാസ് ലില്ലാധര്‍

നിലവിലെ ഓഹരി വില: 359.05 രൂപ

52 വീക്ക് ഹൈ/ ലോ: 429.95 രൂപ/ 212 രൂപ

റെയില്‍ടെല്‍

പരിഗണിക്കേണ്ട നിലവാരം: 509.70 രൂപ

ലക്ഷ്യവില: 535 രൂപ

സ്‌റ്റോപ്പ് ലോസ്: 497 രൂപ

റേറ്റിംഗ് ഏജന്‍സി: പ്രഭുദാസ് ലില്ലാധര്‍

നിലവിലെ ഓഹരി വില: 510.50 രൂപ

52 വീക്ക് ഹൈ/ ലോ: 617.80 രൂപ/ 156.65 രൂപ

കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍

പരിഗണിക്കേണ്ട നിലവാരം: 389 രൂപ

ലക്ഷ്യവില: 410 രൂപ

സ്‌റ്റോപ്പ് ലോസ്: 375 രൂപ

റേറ്റിംഗ് ഏജന്‍സി: ബൊനാന്‍സ പോര്‍ട്ട്‌ഫോളിയോ

നിലവിലെ ഓഹരി വില: 388.70 രൂപ

52 വീക്ക് ഹൈ/ ലോ: 407 രൂപ/ 236.75 രൂപ

 

ഗുജറാത്ത് ഗ്യാസ്

പരിഗണിക്കേണ്ട നിലവാരം: 668.5 രൂപ

ലക്ഷ്യവില: 690 രൂപ

സ്‌റ്റോപ്പ് ലോസ്: 650 രൂപ

റേറ്റിംഗ് ഏജന്‍സി: ബൊനാന്‍സ പോര്‍ട്ട്‌ഫോളിയോ

നിലവിലെ ഓഹരി വില: 669.90 രൂപ

52 വീക്ക് ഹൈ/ ലോ: 670 രൂപ/ 397.05 രൂപ

എഫ്ഡിസി

ലക്ഷ്യവില: 561- 586 രൂപ

സ്‌റ്റോപ്പ് ലോസ്: 495- 500 രൂപ

റേറ്റിംഗ് ഏജന്‍സി: ആല്‍ഫ ബോട്ട് ക്യാപിറ്റല്‍

നിലവിലെ ഓഹരി വില: 526 രൂപ

52 വീക്ക് ഹൈ/ ലോ: 547.20 രൂപ/ 336.25 രൂപ

ടാറ്റ മോട്ടോഴ്‌സ്

ലക്ഷ്യവില: 1,146- 1,200 രൂപ

സ്‌റ്റോപ്പ് ലോസ്: 1,015 രൂപ

റേറ്റിംഗ് ഏജന്‍സി: ആല്‍ഫ ബോട്ട് ക്യാപിറ്റല്‍

നിലവിലെ ഓഹരി വില: 1,124 രൂപ

52 വീക്ക് ഹൈ/ ലോ: 1,139.90 രൂപ/ 593.30 രൂപ

ആരതി ഇന്‍ഡസ്ട്രീസ്

പരിഗണിക്കേണ്ട നിലവാരം: 700- 800 രൂപ

ലക്ഷ്യവില: 830 രൂപ

സ്‌റ്റോപ്പ് ലോസ്: 650 രൂപ

റേറ്റിംഗ് ഏജന്‍സി: എംകെ ഗ്ലോബല്‍

നിലവിലെ ഓഹരി വില: 715 രൂപ

52 വീക്ക് ഹൈ/ ലോ: 769.25 രൂപ/ 438 രൂപ

Verified by MonsterInsights