സംസ്ഥാനത്ത് സ്കൂളുകളിൽ ഓണ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണപ്പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. ഓണ പരീക്ഷ സെപ്തംബർ മൂന്നിന് ആരംഭിച്ച് 12 ന് അവസാനിക്കും. ഒന്ന് മുതൽ 10 വരെ ക്ളാസുകൾക്ക് രാവിലെ 10 മുതൽ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.45 വരെയുമാണ് പരീക്ഷ.അതേസമയം വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞുള്ള പരീക്ഷകൾ രണ്ടു മുതൽ 4.15 വരെ ആയിരിക്കും. രണ്ട് മണിക്കൂറാണ് പരീക്ഷ.

മൂന്നാം തിയതിയാണ് ഹൈസ്കൂൾ വിഭാഗത്തിന് പരീക്ഷ ആരംഭിക്കുന്നത്, അതേസമയം എൽ.പി, യു.പി വിഭാഗങ്ങൾക്കും പ്ളസ് ടുവിനും നാലാംതീയതിയാണ് പരീക്ഷ തുടങ്ങുന്നത്. പ്ളസ് ടുവിന് രാവിലെ 9.30 നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ 1.30 നുമാണ് ആരംഭിക്കുന്നത്. 15 മിനിറ്റ് കൂൾ ഓഫ് ടൈം ആണ് . ഓണാവധി 13 ന് ആരംഭിക്കുമെങ്കിലും ഏതെങ്കിലും കാരണവശാൽ പരീക്ഷദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 13ന് നടത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പത്താം ക്ലാസ് തോറ്റവരാണോ? കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി നേടാം; 52,600 രൂപ ശമ്പളവും; വമ്പന്‍ അവസരം.

കേരള സര്‍ക്കാരിന് കീഴില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലി നേടാന്‍ അവസരം. പവര്‍ ലോണ്ടറി അറ്റന്‍ഡര്‍ പോസ്റ്റില്‍ നിയമനം നടത്തുന്നതിന് കേരള പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. മിനിമം എട്ടാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് മെഡിക്കല്‍ വിദ്യഭ്യാസ വകുപ്പില്‍ ജോലിക്കായി അപേക്ഷിക്കാം. ആകെ 5 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

തസ്തിക& ഒഴിവ്

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കേരള പി.എസ്. സി നടത്തുന്ന റിക്രൂട്ട്‌മെന്റ്.

കാറ്റഗറി നമ്പര്‍: 252/2024

പവര്‍ ലോണ്ടറി അറ്റന്‍ഡര്‍ പോസ്റ്റില്‍ ആകെ 5 ഒഴിവുകള്‍. (നിയമനം തിരുവനന്തപുരത്ത്)

 ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,700 രൂപ മുതല്‍ 52,600 രൂപ വരെ ശമ്പളം ലഭിക്കും.

 പ്രായപരിധി

18 മുതല്‍ 36 വയസ് വരെ.

 യോഗ്യത

എട്ടാം ക്ലാസ് വിജയം

 

ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

 അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന സെപ്റ്റംബര്‍ 4 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

Мобильное Приложение Mostbet ддя Устройств Android

Мобильное Приложение Mostbet ддя Устройств Android” Mostbet Online Мостбет Официальный Сайт Букмекерской Компании и Казино Content…

Мостбет Вход в Казино Мостбет официального Сайт Вхо

Мостбет Вход в Казино Мостбет официального Сайт Вход Официальный Сайт Мостбет%3A Получи Бонус До 140000 Тенге!…

പാരാലിമ്പിക്സിന് പാരിസിൽ വർണ്ണാഭമായ തുടക്കം; ദീപശിഖയേന്തി ജാക്കി ചാൻ

ഭിന്നശേഷിക്കാരുടെ ലോകത്തെ ഏറ്റവും വലിയ കായികോത്സവമായ പാരലിമ്പിക്സിന് ഫ്രാൻസിലെ പാരിസിൽ വർണാഭമായ തുടക്കം. ഇന്ത്യൻസമയം ബുധനാഴ്ച രാത്രി 11.30-ന് തുടങ്ങിയ ചടങ്ങ് പുലർച്ചെ രണ്ടര വരെ നീണ്ടു. സെപ്റ്റംബർ എട്ടുവരെ നീളുന്ന ഗെയിംസിൽ നാലായിരത്തിലേറെ താരങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ ടീമിൽ 84 പേരുണ്ട്. ജാവലിൻ താരം സുമിത് ആന്റിൽ, വനിതാ ഷോട്ട്പുട്ടർ ഭാഗ്യശ്രീ ജാദവ് തുടങ്ങിയവരാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘത്തെ നയിച്ചത്.

പാരലിമ്പിക്‌സ് ഉദ്ഘാടനത്തിന് മുന്നോടിയായി ദീപശിഖയേന്തിയത് ഇതിഹാസതാരം ജാക്കി ചാനായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ടതായിരുന്നു പാരലിമ്പിക്‌സ് ഉദ്ഘാടന ആഘോഷം. ജാക്കി ചാന്റെ വരവ് പാരീസിനെ പുളകമണിയിച്ചു. വെള്ള ജഴ്‌സിയും സണ്‍ഗ്ലാസുമായിരുന്നു വേഷം. ഫ്രഞ്ച് നടി എല്‍സ സില്‍ബര്‍സ്റ്റെയ്ന്‍, നൃത്തകന്‍ ബെഞ്ചമിന്‍ മില്ലേപിയഡ്, റാപ്പര്‍ ജോര്‍ജിയോ എന്നിവരും ദീപശിഖയേന്തി കൂടെയുണ്ടായിരുന്നു.

 

96 സ്വർണവും 60 വെള്ളിയും 51 വെങ്കലവുമടക്കം 207 മെഡൽ നേടി ചൈനയായിരുന്നു 2021 പാരാലിമ്പിക്‌സിൽ ഒന്നാമത്. 41 സ്വർണവും 38 വെള്ളിയും 45 വെങ്കലവുമായി 124 മെഡലുമായി ബ്രിട്ടൺ രണ്ടാം സ്ഥാനത്തെത്തി. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവുമടക്കം 19 മെഡൽ നേടി ഇന്ത്യ 21-ാം സ്ഥാനത്തായിരുന്നു.

പപ്പടത്തിൽ പണി കിട്ടില്ല’; ‘കള്ളവും ചതിയും’ ഇനി ‘ആപ്പി’ലാകും

ഓണക്കാലം അടുത്ത വരികയാണ്. പപ്പടവും പരിപ്പും പായസവുമൊക്കെ സദ്യയിലെ സൂപ്പർ സ്റ്റാറുകളായി മാറാൻ പോകുന്ന സമയം. എന്നാൽ സദ്യക്കുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ഏറ്റവും പണികിട്ടാൻ സാധ്യത പപ്പടത്തിലാണ്. രുചിയിലോ കാഴ്ചയിലോ വ്യത്യാസം ഒന്നുമില്ലാത്ത നല്ല ഒറിജിനലിനെ വെല്ലുന്ന വ്യാജൻ പപ്പടങ്ങൾ മാർക്കറ്റിലുണ്ട്. പപ്പടത്തിന്റെ പ്രധാന ചേരുവയായ ഉഴുന്നിൻ്റെ വില കൂടിയതോടെയാണ് വ്യാജന്മാർ മാർക്കറ്റുകളിൽ ഇടം പിടിക്കുന്നത്. നിലവിൽ 140 രൂപ വിലയുള്ള ഉഴുന്നിന് പകരം നാൽപത് രൂപ വിലയുള്ള മൈദയാണ് പലപ്പോഴും വ്യാജന്മാരുടെ രുചിക്കൂട്ട്. മൈദാ ഉപായിയോഗിച്ചുള്ള പപ്പടം ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെച്ചേക്കാം. മൈദാ മാത്രമല്ല വില്ലൻ ഇതിനൊപ്പം തന്നെ പപ്പടത്തിന് ഉപയോഗിക്കുന്ന കാരത്തിലും വ്യാജന്മാരുണ്ട്.

 

ഓണക്കാലത്ത് ഇത്തരം വ്യാജന്മാരുടെ എണ്ണം കൂടിയേക്കാമെന്ന് കണക്കാക്കി കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷൻ തന്നെ വ്യാജന്മാർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. വ്യാജന്മാർക്കെതിരെ സാങ്കേതിക വിദ്യയെ തന്നെ ഇവർ കൂട്ടുപിടിച്ചിരിക്കുകയാണ്. വ്യാജന്മാരെ കണ്ടെത്തുന്നതിനായി കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷൻ പുതിയൊരു മുദ്ര ആപ്പുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്. പ്ലേസ്റ്റോറിൽ നിന്ന് എളുപ്പത്തിൽ ഡൗണ്‍ലോഡ്‌ ചെയ്തെടുക്കാൻ സാധിക്കുന്നതാണ് ഈ ആപ്പ്. അസോസിയേഷന്റെ പരിശോധനക്ക് ശേഷം ഓരോ പാക്കറ്റുകളിലും ‘കെപ്മ’യുടെ ലോഗോയും അംഗത്വ നമ്പറും രേഖപ്പെടുത്തും. വാങ്ങുന്ന പപ്പടത്തിലെ ഈ നമ്പർ ഉപയോഗിച്ച് ആപ്പിൽ കയറി പരിശോധിച്ചാൽ സ്ഥാപനത്തിൻ്റെ ലൈസൻസ്, മറ്റു വിവരങ്ങൾ, പ്രത്യേകതകൾ, ഉൽപന്ന വിവരം, ചേരുവകൾ ഉൾപ്പടെ കാണാൻ സാധിക്കും. വ്യാജമെന്ന് തോന്നിയാൽ പരാതിപ്പെടാനുള്ള സൗകര്യങ്ങളും ആപ്പിൽ ലഭ്യമാണ്.

ഉത്സവ കാലങ്ങളിൽ കൂടുതൽ ആവശ്യക്കാരുണ്ടാകുമ്പോൾ കുറഞ്ഞ ചെലവിൽ ഭക്ഷ്യ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവണത പൊതുവെ കണ്ടുവരുന്നതാണ്. അതിനാൽ ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കാനുള്ള പ്രവണയതും വർദ്ധിക്കും. ഇതുവഴി ഭക്ഷ്യ വിഷബാധ ഉൾപ്പടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ഓണം പോലുള്ള ഉത്സവസീസണിൽ സാധങ്ങൾ വാങ്ങുമ്പോൾ ജാഗ്രതയും കരുതലും വേണ്ടതുണ്ട്.

ആരോഗ്യകേരളം: നാഷനൽ റൂറൽ ഹെൽത്ത് മിഷനിൽ ലാബ് ടെക്നിഷ്യൻ, ഡേറ്റ മാനേജർ ഒഴിവ്

കാസർകോട്ട് നാഷനൽ റൂറൽ ഹെൽത്ത് മിഷനിൽ വിവിധ തസ്തികകളിൽ 18 ഒഴിവ്. കരാർ നിയമനം. ഒാഗസ്റ്റ് 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം

എപ്പിഡെമിയോളജിസ്റ്റ്: ബിരുദം, പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ/പബ്ലിക് ഹെൽത്ത്/എപ്പിഡെമിയോളജിയിൽ പിജി/ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ ബിരുദവും 5 വർഷ പരിചയവും; 55,250.

എന്റമോളജിസ്റ്റ്: എന്റമോളജി ഒരു വിഷയമായി പഠിച്ച് എംഎസ്‌സി സുവോളജി, 2 വർഷ പരിചയം; 30,000.

ലാബ് ടെക്നിഷ്യൻ: ബിഎസ്‌സി എംഎൽടി/ ഡിഎംഎൽടി, കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ, ഒരു വർഷ പരിചയം; 17,000.

ഡേറ്റ മാനേജർ: കംപ്യൂട്ടർ സയൻസിൽ പിജി, 3 വർഷ പരിചയം അല്ലെങ്കിൽ ബിഇ (ഐടി/ ഇലക്ട്രോണിക്സ്), എംഎസ് ഒാഫിസ് അറിവ് അല്ലെങ്കിൽ ബിരുദം, പബ്ലിക് ഹെൽത്തിൽ പിജി, ഡേറ്റ മാനേജ്മെന്റ് സർട്ടിഫിക്കേഷൻ, ജോലി പരിചയം; 24,000.

പ്രായപരിധി: 40.

കാസർകോട്ട് നാഷനൽ റൂറൽ ഹെൽത്ത് മിഷനു കീഴിൽ കോഒാർഡിനേറ്റർ എഎച്ച്/ ആർബിഎസ്കെ, ടിബി ഹെൽത്ത് വിസിറ്റർ, സെക്കൻഡറി പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്, ജെപിഎച്ച്എൻ/ആർബിഎസ്കെ നഴ്സ്, ലാബ് ടെക്നിഷ്യൻ തസ്തികകളിലെ 7 ഒഴിവുകളിലും അവസരം. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 31 വരെ

www.arogyakeralam.gov.in

ആയുഷ് മിഷനിൽ തെറപ്പിസ്റ്റ്
നാഷനൽ ആയുഷ് മിഷനു കീഴിൽ തൃശൂരിൽ തെറപ്പിസ്റ്റ് ഒഴിവ്. കരാർ നിയമനം. പുരുഷൻമാർക്കാണ് അവസരം. യോഗ്യത: ആയുർവേദ തെറപ്പിസ്റ്റ് കോഴ്സ്. പ്രായപരിധി: 40. ശമ്പളം: 14,700. ഒാഗസ്റ്റ് 31വരെ അപേക്ഷിക്കാം

∙തൃശൂർ നാഷനൽ ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പിനു കീഴിലെ ആശുപത്രിയിലും മറ്റു പദ്ധതികളിലും ഫാർമസിസ്റ്റ് (ഹോമിയോ) ഒഴിവ്. കരാർ നിയമനം. യോഗ്യത: സിസിപി/ എൻസിപി/ തത്തുല്യം. പ്രായപരിധി: 40. ശമ്പളം: 14,700. സെപ്റ്റംബർ 4 വരെ അപേക്ഷിക്കാം. www.nam.kerala.gov.in

ബില്ലുകളും പേയ്മെന്റുകളും ഇനി മറക്കില്ല ; ഓര്‍മിപ്പിക്കാന്‍ ഗൂഗിളിന്റെ സംവിധാനം.

ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് സ്ഥിരമായി അടയ്ക്കേണ്ട ബില്ലുകളും മറ്റു പേയ്മെന്റുകളും കൃത്യമായി പേ ചെയ്യാന്‍ ഓര്‍മിപ്പിക്കുന്ന സംവിധാനമാണ് പേയ്മെന്റ് റിമൈന്റര്‍.
എല്ലാമാസവും അടയ്ക്കേണ്ട ബില്ലുകളും റീചാര്‍ജ്ജുകളും കൃത്യമായി ഓര്‍മിപ്പിക്കുന്ന ഫീച്ചര്‍ ആണിത്.ഈ സംവിധാനത്തിലൂടെ വെദ്യുത ബില്ല്, ഫോണ്‍ റീചാര്‍ജ്, DTH റീചാര്‍ജ്, തുടങ്ങിയ എല്ലാത്തരം പേയ്മെന്റുകളുടെയും റിമൈന്റര്‍ സെറ്റ് ചെയ്യാനാകും.




നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ പേ ആപ്ലിക്കേഷൻ തുറക്കുക. താഴേക്ക് swipe ചെയ്തു ബില്‍സ് & റീചാര്‍ജസ് എന്നതിന് താഴെയുള്ള View All ബട്ടണ്‍ ടാപ്പ് ചെയ്യുക. 

പേയ്മെന്റ് കാറ്റഗറീസ് എന്നതിനോട് ചേര്‍ന്നുള്ള View All ബട്ടനില്‍ ടാപ്പ് ചെയ്യുക.

താഴേക്ക് swipe ചെയ്തു Set up regular payments എന്ന ഭാഗത്തുനിന്നും നിങ്ങള്‍ക്ക് റിമൈന്റര്‍ സെറ്റ് ചെയ്യേണ്ട കാറ്റഗറി സെലക്റ്റ് ചെയ്യുക. 
ഇനി പേയ്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. അതിനായി പണം അയക്കേണ്ട കോണ്‍ടാക്ട് സെലക്ട് ചെയ്യുക.
സ്റ്റാര്‍ട്ട് ഡേറ്റ്, പേയ്മെന്റ് ഫ്രീക്വന്‍സി, തുക എന്നിവ നല്‍കുക. എളുപ്പം തിരിച്ചറിയാനായി പേയ്മെന്റ്‌നു ഒരു പേര് നല്‍കി Set remainder ബട്ടണ്‍ ടാപ്പ് ചെയ്യുക.

payment reminder സെറ്റ് ചെയ്തുകഴിഞ്ഞു. your checklist എന്നഭാഗത്തു നമ്മള്‍ സെറ്റ് ചെയ്ത reminder കാണാന്‍ സാധിക്കും.


ഇന്ത്യയില്‍ ടെലഗ്രാം നിരോധിക്കപ്പെടുമോ ? അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലും ടെലഗ്രാമിനെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പണം തട്ടല്‍, ചൂതാട്ടം ഉള്‍പ്പടെ നിയമിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന ആശങ്കകളെ തുടര്‍ന്നാണ് അന്വേഷണമെന്ന് ഓണ്‍ലൈന്‍ മാധ്യമമായ മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.അന്വേഷണം ചിലപ്പോള്‍ ടെലഗ്രാമിന്റെ നിരോധനത്തിലേക്ക് നയിച്ചേക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പ്രതിരോധ മന്ത്രാലയത്തിനും ഐടി മന്ത്രാലയത്തിനും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിനാണ്(ഐ4സി) അന്വേഷണ ചുമതല.




ഓഗസ്റ്റ് 24 ന് പാരീസില്‍ ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുരോവ് അറസ്റ്റിലായതിന് പിന്നാലെയാണ് ഇന്ത്യയിലും അന്വേഷണംആരംഭിച്ചിരിക്കുന്നത്.ടെലഗ്രാമിലെ ഉള്ളടക്കങ്ങള്‍ മോഡറേറ്റ് ചെയ്യുന്ന നയങ്ങള്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് ദുരോവ് പിടിയിലായത്. ചൈല്‍ഡ് പോണോഗ്രഫി, ഭീകരവാദം ഉള്‍പ്പടെ ഒട്ടനവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ടെലഗ്രാമില്‍ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.  ഇന്ത്യയിലെ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ക്ക് അനുസരിച്ച് ടെലഗ്രാം ഇന്ത്യയില്‍ നിരോധിക്കുന്ന കാര്യം അധികൃതര്‍ പരിശോധിച്ചേക്കും. 






ക്ഷയരോഗം വേഗത്തില്‍ കണ്ടെത്താം: സാങ്കേതികവിദ്യ കൈമാറ്റത്തിന് ഐ.സി.എം.ആര്‍.

ആഗോള പൊതുജനാരോഗ്യത്തിന് ഭീഷണിയായിത്തന്നെ തുടരുന്ന ക്ഷയരോഗം വേഗത്തില്‍ കണ്ടെത്താനാകുന്ന ലളിതമായ പരിശോധനാമാര്‍ഗം വികസിപ്പിച്ച് ഐ.സി.എം.ആര്‍. ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന് സാങ്കേതികവിദ്യ കൈമാറാനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
അസമിലെ ഡിബ്രുഗഢ് ആസ്ഥാനമായ ഐ.സി.എം.ആറിലെ ഗവേഷകരാണ് കൂടുതല്‍ ഫലപ്രദവും ചെലവു കുറഞ്ഞതുമായ രീതി വികസിപ്പിച്ചെടുത്തത്.


നിലവില്‍മൂന്നുവിധത്തിലുള്ളപരിശോധനകളാണുള്ളത്.വ്യാപകമായിഉപയോഗിക്കുന്ന കള്‍ച്ചര്‍ സാങ്കേതികവിദ്യയുടെ ഫലം അറിയാന്‍ 42 ദിവസമാകുമെന്നതാണ് വലിയന്യൂനതസങ്കീര്‍ണ സംവിധാനങ്ങള്‍ വേണമെന്നതും പരിമിതിയായിരുന്നു. പുതിയ സാങ്കേതികവിദ്യയില്‍, രോഗം ബാധിച്ചയാളുടെ കഫം പരിശോധിക്കാന്‍ മിനിറ്റുകള്‍ മാത്രം മതി. രണ്ടര മണിക്കൂറിനുള്ളില്‍ 1500 സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും.35 രൂപ മാത്രമേ പരിശോധനയ്ക്ക് വരുകയുള്ളൂയെന്നാണ് പറയുന്നത്.









പരിശോധനാരീതി വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമാക്കുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. സാങ്കേതികവിദ്യ ഏറ്റെടുക്കാന്‍ തയ്യാറുള്ള സ്ഥാപനങ്ങളുടെ താത്പര്യമാണ് ക്ഷണിച്ചിരിക്കുന്നത്.രോഗനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ലോകത്തെ ക്ഷയരോഗബാധിതരില്‍ അഞ്ചിലൊന്നും ഇന്ത്യയിലാണെന്നാണ് കണക്ക്.




Verified by MonsterInsights