കുറഞ്ഞ ചെലവിന് പറക്കാൻ കൈപിടിച്ച് ഗൂഗിൾ; പുതിയ അപ്‌ഡേറ്റുമായി ഗൂഗിള്‍ ഫ്ലൈറ്റ്സ്

ഉത്സവ സീസണിനോട് അനുബന്ധിച്ച് കുറഞ്ഞ ചെലവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ‘cheapest’ സെര്‍ച്ച് ഫില്‍റ്റര്‍ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. ഇത് ഗൂഗിള്‍ ഫ്ലൈറ്റ്സ് എന്ന സൈറ്റില്‍ ലഭ്യമാകും. യാത്രക്കാര്‍ക്ക് സുഗമമായ യാത്ര സാധ്യമാക്കാന്‍ ഗൂഗിള്‍ ഫ്ലൈറ്റ്സ് സൈറ്റില്‍ ‘Best’, ‘Cheapest’ എന്നി ടാബുകള്‍ ഗൂഗിള്‍ ക്രമീകരിക്കും. ഇതില്‍ ‘ബെസ്റ്റ്’ എന്നത് വിലയുടെയും സൗകര്യത്തിന്റെയും മിശ്രിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വിവിധ യാത്രാ ക്രമീകരണങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം.

ഫ്ലൈറ്റ് ചാര്‍ജ് പച്ച നിറത്തില്‍ ഹൈലൈറ്റ് ചെയ്യും. ഇത് ഉപയോക്താക്കള്‍ക്ക് കുറഞ്ഞ ഫ്ലൈറ്റ് ചാര്‍ജ് ഏത് എന്ന് തെരഞ്ഞെടുക്കാന്‍ സഹായിക്കും. കുറഞ്ഞ ചെലവില്‍ വിമാന യാത്ര നടത്താനുള്ള ഒരു എളുപ്പ മാര്‍ഗം ദൈര്‍ഘ്യമേറിയ ലേഓവറുകളാണ്. ലക്ഷ്യസ്ഥാനത്തേയ്ക്ക് ഒറ്റ വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് പകരം കണക്ഷന്‍ ഫ്ലൈറ്റ് തെരഞ്ഞെടുത്ത് യാത്ര ചെയ്യുന്നതാണ് ഈ രീതി. ചെലവ് കുറഞ്ഞ യാത്രയ്ക്ക് ഈ രീതി തെരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ച് ഗൂഗിള്‍ ഫ്ലൈറ്റ്സ് ഇതിനകം തന്നെ വിവരണം നല്‍കിയിട്ടുണ്ട്. ഈ ദൈര്‍ഘ്യമേറിയ ലേഓവറുകള്‍ ചിലപ്പോള്‍ മൊത്തത്തിലുള്ള യാത്രാച്ചെലവില്‍ കാര്യമായ കുറവ് ഉണ്ടാക്കാന്‍ സഹായിക്കാം.

 

കുറഞ്ഞ ചെലവില്‍ വിമാന യാത്ര നടത്താന്‍ യാത്രക്കാരെ സഹായിക്കുന്ന ഗൂഗിളിന്റെ മറ്റൊരു സേവനമാണ് സെല്‍ഫ് ട്രാന്‍സ്ഫര്‍. ഇത് ‘Cheapest’ ഫീച്ചറിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു വിര്‍ച്വല്‍ ഇൻ്റർലൈൻ ക്രമീകരണമാണ്. ലേഓവറില്‍ ഓരോ വിമാനയാത്രയിലും യാത്രക്കാര്‍ തന്നെ ബാഗേജ് ശേഖരിച്ച ശേഷം പ്രത്യേകമായി ചെക്ക് ഇന്‍ ചെയ്യണം. ഇത് ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ഒന്നിലധികം എയര്‍ലൈനുകളില്‍ നിന്നോ തേര്‍ഡ് പാര്‍ട്ടി ബുക്കിങ് സൈറ്റുകളില്‍ നിന്നോ ഒരു യാത്രയുടെ ‘separate legs’ വാങ്ങുക എന്നതാണ് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗം. വിവിധ ബുക്കിങ് ചാനലുകള്‍ നാവിഗേറ്റ് ചെയ്യാന്‍ തയ്യാറുള്ള സഞ്ചാരികള്‍ക്ക് ഈ രീതി പലപ്പോഴും മികച്ച നിരക്കിലേക്ക് നയിച്ചേക്കാം. ഒന്നിലധികം വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതാണ് ‘separate legs’ കൊണ്ടു അര്‍ത്ഥമാക്കുന്നത്. അതായത് ലക്ഷ്യസ്ഥാനത്തേയ്ക്ക് ഒന്നിലധികം വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരും. കണക്ട് ചെയ്ത് കണക്ട് ചെയ്ത് യാത്ര ചെയ്യുന്നതാണ് ഈ രീതി.

 

അടിച്ചു മാറ്റി കൊണ്ടു പോയാല്‍ പണി കിട്ടും; തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് നിങ്ങളെ സഹായിക്കുന്നതെങ്ങനെ?

ഗൂഗിള്‍ അടുത്തിടെ പുറത്തിറക്കിയ ആന്‍ഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അവതരിപ്പിച്ചിരിക്കുന്ന തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്, ഓഫ്‌ലൈന്‍ ഡിവൈന്‍ ലോക്ക്, റിമോട്ട് ലോക്ക് തുടങ്ങിയ ഫീച്ചറുകള്‍ ശ്രദ്ധേയമാകുന്നു. ഉപയോക്താക്കളുടെ സ്മാര്‍ട്ട് ഫോണോ ടാബ്‌ലെറ്റുകളോ നഷ്ടമായാലോ മോഷ്ടിക്കപ്പെട്ടാലോ സ്വകാര്യ ഡാറ്റ സംരക്ഷിക്കാനാണ് ഗൂഗിള്‍ ഈ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഫോണ്‍ ഉപയോഗിക്കുന്നതിനിടയില്‍ ആരെങ്കിലും ഫോണ്‍ തട്ടിയെടുക്കുകയാണെങ്കില്‍ തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് ഫീച്ചര്‍ ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാകുന്ന രീതിയിലാണ് സംവിധാനം. ഫോണിൻ്റെ സ്‌ക്രീന്‍ പെട്ടെന്ന് ഓഫാക്കി സ്വകാര്യ വിവരങ്ങൾ മോഷ്ടാവിലേയ്ക്ക് എത്തുന്നത് തടയുന്നത്.

 

തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്കിന് പുറമേ ഉപയോഗിക്കാത്ത സമയത്ത് ഓട്ടോമാറ്റിക്കായി ഫോണിന്റെ സ്‌ക്രീന്‍ ലോക്ക് ആയി സംരക്ഷണം നല്‍കുന്ന ഓഫ്ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്ന് ഫീച്ചറുകളും ഇതില്‍ കാണാം. ആവശ്യം അനുസരിച്ച് ആക്ടിവേറ്റ് ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ പുതിയ സുരക്ഷാ ഫീച്ചര്‍ നിലവില്‍ യുഎസിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷാവോമിയുടെ 14ടി പ്രോയില്‍ ഈ ഫീച്ചര്‍ കണ്ടെത്തിയതായി മിഷാല്‍ റഹ്‌മാന്‍ എന്നയാള്‍ ത്രെഡ്സില്‍ പോസ്റ്റ് ചെയ്തു.

പ്രധാനമായി മൂന്ന് ഭാഗങ്ങളാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് സംവിധാനത്തിനുള്ളത്. അതില്‍ ആദ്യത്തേതാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്. ഫോണ്‍ അതിന്റെ ഉപഭോക്താക്കളില്‍ നിന്നും തട്ടിയെടുത്തിരിക്കുകയാണെന്നും അത് മറ്റൊരാളുടെ കൈവശമാണെന്നും മെഷീന്‍ ലേണിങ് സംവിധാനം ഉപയോഗിച്ച് മനസ്സിലാക്കും. ഉടന്‍ തന്നെ ഫോണ്‍ തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്മോഡിലേക്ക് മാറും. ഇതോടെ മോഷ്ടാവിന് ഫോണ്‍ തുറക്കാന്‍ സാധിക്കാതെ വരും.

 

ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക് ആണ് മറ്റൊരു ഭാഗം. ഫോണിൽ നിന്ന് നിശ്ചിത സമയപരിധിയില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി വിച്ഛേദിക്കപ്പെട്ടാല്‍ ഫോണ്‍ ലോക്കാവും. ഫോണ്‍ അസ്വാഭാവികമായി ഓഫ്‌ലൈന്‍ ആവുന്നത് തിരിച്ചറിഞ്ഞാണ് ഈ നീക്കം. മോഷ്ടിച്ചയാള്‍ ഫോണിലെ കണക്ടിവിറ്റി ഓഫ് ചെയ്താലും ഈ ഫീച്ചര്‍ ഫോണിന് സുരക്ഷ സുരക്ഷ നല്‍കും. റിമോട്ട് ലോക്ക് ഫീച്ചറാണ് അടുത്തത്. ഫൈന്റ് മൈ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് ഉപഭോക്താവിന് ഫോണ്‍ ദൂരെ നിന്ന് ലോക്ക് ചെയ്യാനാവും. സെറ്റിങ്സില്‍-ഗൂഗിള്‍-ഗൂഗിള്‍ സര്‍വീസസ് മെനു തുറന്നാല്‍ ഈ ഫീച്ചറിന് അനുയോജ്യമായ മോഡലുകളില്‍ തെഫ്റ്റ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ കാണാം. ഏറ്റവും പുതിയ ഗൂഗിള്‍ പ്ലേ അപ്ഡേറ്റ്സാണ് ഫോണിലെന്ന് ഉറപ്പുവരുത്തുക.

 

ഫോളോവേഴ്‌സിനെ കൂട്ടാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഫോളോവേഴ്സ് വര്‍ദ്ധിക്കുന്നതില്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം.’പ്രൊഫൈല്‍ കാര്‍ഡ്സ്’ എന്നാണ് ഫീച്ചറിന്റെ പേര്. പ്രൊഫൈല്‍ കാര്‍ഡിന് രണ്ട് വശങ്ങളുണ്ടാകും കൂടാതെ ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍, അവരുടെ അക്കൗണ്ടിലേക്കുള്ള ലിങ്കുകള്‍, മ്യൂസിക്, സ്‌കാന്‍ ചെയ്യാനുള്ള ക്യുആര്‍ കോഡ് എന്നിവയും ഫീച്ചറില്‍ ഉള്‍പ്പെട്ടേക്കാം. കാര്‍ഡിന്റെ പശ്ചാത്തലവും ഇഷ്ടാനുസൃതം ഉപയോക്താക്കള്‍ക്ക് മാറ്റാം.

യൂസര്‍ നെയിമുകള്‍ സ്വമേധയാ ടൈപ്പ് ചെയ്യാതെ തന്നെ ഉപയോക്തൃ പ്രൊഫൈലുകള്‍ ഷെയര്‍ ചെയ്യാനും പ്രൊഫൈല്‍ കാര്‍ഡ് ഫീച്ചറിലൂടെ സാധിക്കും. പ്രൊഫൈല്‍ കാര്‍ഡ് ഫീച്ചര്‍ സര്‍ഗ്ഗാത്മകതയ്ക്കുള്ള ഒരു കാന്‍വാസായി പ്രവര്‍ത്തിക്കുന്നു

ഇതിലൂടെ സമാന ചിന്താഗതിക്കാരായവരുടെ ശ്രദ്ധ നേടിയെടുക്കാന്‍ കഴിയും. മാത്രമല്ല, ഈ പ്രൊഫൈല്‍ കാര്‍ഡുകള്‍ ബ്രാന്‍ഡുകളുമായോ മറ്റ് ക്രിയേറ്റേഴ്സുമായോ പങ്കിടാം.

ഓഗസറ്റ് അപ്ഡേറ്റില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈലുകളില്‍ മ്യൂസിക് ഫീച്ചറുകളും ലഭ്യമായിരുന്നു. ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. പ്രൊഫൈല്‍ കാര്‍ഡുകള്‍ ഈ ഫീച്ചറുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയതാണ്.

വെള്ളം കിട്ടാക്കനിയാകും, അന്നം മുട്ടും!; ലോകത്തിനാകെ മുന്നറിയിപ്പുമായി പുതിയ റിപ്പോർട്ട്

ലോകത്താകമാനം കുറഞ്ഞുവരുന്ന ശുദ്ധജല ലഭ്യതയെക്കുറിച്ച് കൂടുതൽ ഗുരുതര കണ്ടെത്തലുകളും മുന്നറിയിപ്പുകളുമായി ‘ഗ്ലോബൽ കമ്മീഷൻ ഓൺ ദി എക്കണോമിക്സ് ഓഫ് വാട്ടർ’ റിപ്പോർട്ട്. നിലവിലെ ഈ ജലപ്രതിസന്ധി ലോകത്തെ ഭക്ഷ്യ ഉത്പാദനത്തെ ഗുരുതരമായി ബാധിക്കുമെന്നും 2050ഓടെ പല രാജ്യങ്ങളുടെയും ആഭ്യന്തര ഭക്ഷ്യ ഉത്പാദനത്തിൽ വരെ ഇടിവുണ്ടാകുമെന്നും ഈ റിപ്പോർട്ടിലുണ്ട്.

നിരവധി ലോകനേതാക്കളും വിദഗ്ധരും അടങ്ങുന്ന സംഘമാണ് ഈ പഠനം നടത്തിയത്. 2050ഓടെ ഈ കുടിവെള്ള, ഭക്ഷ്യ പ്രതിസന്ധി ലോകരാജ്യങ്ങളുടെ ശരാശരി ജിഡിപി എട്ട് ശതമാനത്തോളം ഇടിവ് വരുത്തുമെന്നും, ദരിദ്ര രാജ്യങ്ങളിൽ ഈ ഇടിവ് 15 ശതമാനം വരെയാകാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ഗുണകരമല്ലാത്ത സാമ്പത്തിക നയങ്ങൾ, ഭൂമി ഉപയോഗത്തിലെ കൃത്യതയില്ലായ്മ, വെള്ളത്തിന്റെ ദുർവിനിയോഗം, ഇവയ്‌ക്കൊപ്പം കാലാവസ്ഥ വ്യതിയാനവുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും റിപ്പോർട്ടിലുണ്ട്.

 

മൂന്ന് ബില്യൺ ആളുകളും, ലോക ഭക്ഷ്യ ഉത്പാദനത്തിൻ്റെ പകുതിയിലേറെയും ഇത്തരത്തിൽ രൂക്ഷമായ ജലപ്രതിസന്ധി നേരിടുന്ന ഭാഗങ്ങളിലാണ്. ഭൂജല ലഭ്യത ഏറെക്കുറെ ഇല്ലാതായതുമൂലം നിരവധി നഗരങ്ങൾ വലിയ ഭീഷണി നേരിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

‘മനുഷ്യചരിത്രത്തിൽ ആദ്യമായി നമ്മൾ നമ്മുടെ ലഭ്യമായ ജലവിഭവങ്ങളെ ഔട്ട് ഓഫ് ബാലൻസിലേക്ക് കൊണ്ടുപോകുകയാണ്. എല്ലാകാലവും മനുഷ്യന്റെ ജലലഭ്യതയ്ക്ക് വേണ്ടി ഇനി മഴയെ ആശ്രയിക്കാൻ കഴിയില്ല, പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ’; നിലവിലെ അവസ്ഥയുടെ ഭീകരത വിവരിച്ചുകൊണ്ട് പഠനം നടത്തിയ സമിതിയിലെ അംഗങ്ങളിലൊരാളായ ജോഹാൻ റോക്ക്സ്ട്രോം പറഞ്ഞു

ജലലഭ്യത ഉറപ്പാക്കാനും, ഭൂജല സംരക്ഷണം ലക്ഷ്യമാക്കിയും നടപ്പാക്കിയ നിരവധി പദ്ധതികളിൽ ഒന്നും ലക്ഷ്യം കണ്ടില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. വെള്ളം കൂടുതൽ വേണ്ടിവരുന്ന, കൽക്കരി ശാലകൾ പോലുള്ള വ്യവസായങ്ങൾ ലോകമെങ്ങും വർധിച്ചതും ജലലഭ്യതയെ ബാധിച്ചെന്നും റിപ്പോർട്ടിലുണ്ട്. കൃത്യമായ വിലനിർണയം, സബ്‌സിഡി ഏർപ്പെടുത്തൽ തുടങ്ങിയ നിരവധി പദ്ധതികൾ കൃത്യമായി നടപ്പാക്കിയാൽ മാത്രമേ, എല്ലാ ജനങ്ങൾക്കും കൃത്യമായി വെള്ളം ഉറപ്പാക്കാൻ പറ്റുകയുള്ളു എന്നും റിപ്പോർട്ട് പറയുന്നു. പുഴകൾ, കായലുകൾ പോലുള്ള ജലസ്രോതസുകളിൽ മാത്രം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാതെ, മണ്ണിലും സസ്യജാലങ്ങളിലും ഉള്ള, അന്തരീക്ഷ ഊഷ്മാവിനെയും മഴയെയും സ്വാധീനിക്കുന്ന ‘ഗ്രീൻ വാട്ടറിലും’ അതീവ ശ്രദ്ധ വേണമെന്നും റിപ്പോർട്ടിലുണ്ട്.

നിയമത്തിന് അന്ധതയില്ല, കൈയില്‍ വാളുമില്ല ; കോടതിയില്‍ ഇനി നീതിദേവത കണ്ണുതുറന്നു നില്‍ക്കും.

ഇത്രയും കാലം കണ്ണുകള്‍ മൂടിവെച്ച് വിധിന്യായങ്ങള്‍ക്ക് മൂകസാക്ഷിയായ നീതിദേവതയുടെ പ്രതീകാത്മക പ്രതിമ ഇനിമുതല്‍ കണ്ണുകള്‍ തുറന്ന് നില്‍ക്കും. രാജ്യത്തെ നിയമത്തിന് അന്ധതയില്ല എന്ന സന്ദേശമാണ് നീതിദേവതയുടെ കണ്ണുകള്‍ നഗ്നമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. വലതുകൈയിലെ തുല്യതയുടെ തുലാസിനുനേരെ തലയുയര്‍ത്തി ഇടതുകൈയില്‍ പുസ്തകവുമേന്തിക്കൊണ്ടായിരിക്കും നീതിദേവത ഇനി നിലയുറപ്പിക്കുക. നിയമം ശിക്ഷയുടെ പ്രതീകമല്ല എന്ന സന്ദേശമാണ് അത്രയും കാലം കൈയിലേന്തിയ വാളിനു പകരം നീതിദേവതയുടെ ഇടതുകൈയില്‍ ഇന്ത്യന്‍ ഭരണഘടനയിലൂടെ തരുന്ന സന്ദേശം.അത്രയും കാലം നീതിദേവതയുടെ കണ്ണുകളെ മറച്ചുവെക്കുക എന്നതുകൊണ്ട് ഉദ്ദേശിച്ചത് നിയമത്തിനുമുന്നിലെ തുല്യതയും കോടതിയ്ക്ക് മുന്നില്‍ ഹാജരാവുന്നവരുടെ സമ്പത്തിലോ അധികാരത്തിലോ മറ്റ് പകിട്ടുകളോ കണ്ട് കോടതി ആകര്‍ഷിക്കപ്പെടില്ല എന്നും സൂചിപ്പിക്കാനായിരുന്നു. കൈയിലേന്തിയ വാള്‍ പ്രതിനിധാനം ചെയ്തത് അനീതിയ്‌ക്കെതിരെ ശിക്ഷിക്കാനുള്ള അധികാര ശക്തിയെയുമായിരുന്നു.








പ്രതിമ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ഉത്തരവ് പ്രകാരമാണ് പരിഷ്‌കരിച്ച പ്രതിമ സുപ്രീം കോടതി ജഡ്ജിമാരുടെ ലൈബ്രറിയില്‍ സ്ഥാപിച്ചത്. ക്രിമിനല്‍ നിയമങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യവും സ്വാധീനവും ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്നും ഭാരതീയ ന്യായ സംഹിത ഉപയോഗിച്ച് അടര്‍ത്തി
മാറ്റാനുള്ള ശ്രമമാണ് പുതിയ പ്രതിമയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.നിയമം ഒരിക്കലും അന്ധമല്ല, എല്ലാവരെയും തുല്യരായി കാണുകയാണ് ചെയ്യുന്നത് എന്ന ദൃഢനിശ്ചയമാണ് ചീഫ് ജസ്റ്റിസിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.നീതിദേവതയുടെ രൂപം മാറ്റണം. ഒരു കൈയില്‍ നിര്‍ബന്ധമായും അവര്‍ പിടിച്ചിരിക്കേണ്ടത് ഭരണഘടനയാണ്, വാളല്ല. നീതിദേവത നീതിയ്ക്കുവേണ്ടിനിലകൊള്ളുന്നത് ഭരണഘടനാനുസൃതമായിരിക്കണം. വാള്‍ അക്രമത്തിന്റെ പ്രതീകമാണ്. പക്ഷേ കോടതികള്‍ നീതിവിധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമത്തിലൂടെയാണ്. – ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.







സമൂഹത്തിലെ സന്തുലിതാവസ്ഥയെ പ്രതിനിധീകരിക്കുന്നതിനാല്‍ ഒരു നിഗമനത്തിലെത്തുന്നതിനുമുമ്പ് ഇരുപക്ഷത്തിന്റെയും വസ്തുതകളും വാദങ്ങളും കോടതികള്‍ തൂക്കിനോക്കു
ന്നു എന്ന ആശയം നിലനിര്‍ത്തുവാനായി വലതു കൈയിലെ നീതിയുടെ തുലാസുകള്‍ നിലനിര്‍ത്തുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു.


റോഡിലെ നിയമലംഘനങ്ങള്‍ തത്സമയം ഇനി ആര്‍ക്കും റിപ്പോര്‍ട്ടുചെയ്യാം; പദ്ധതി രാജ്യത്താദ്യം കേരളത്തില്‍.

കണ്‍മുന്നില്‍ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ട് മനസ്സ് കലുഷിതമാക്കുന്നതിനുപകരം അവ നിയമത്തിനുമുന്നിലെത്തിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം.
കേന്ദ്ര ഗതാഗതമന്ത്രാലയം എന്‍.ഐ.സി.യുടെ സഹായത്താല്‍ നവീകരിച്ച മൊബൈല്‍ ആപ്‌ളിക്കേഷന്‍വഴിയാണ് പൊതുജനങ്ങള്‍ക്ക് നിയമലംഘനം റിപ്പോര്‍ട്ടുചെയ്യാന്‍ അവസരമൊരുങ്ങുന്നത്. രാജ്യത്താദ്യമായി ഈ ആപ്പ് കേരളമാണ് നടപ്പാക്കുന്നത്. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വെള്ളിയാഴ്ച ഉദ്ഘാടനംചെയ്യും.ഗതാഗതനിയമലംഘനങ്ങള്‍ ഫോട്ടോയിലൂടെയും വീഡിയോയിലൂടെയും റിപ്പോര്‍ട്ടുചെയ്യാം. ദൃശ്യങ്ങള്‍ക്കൊപ്പം ജി.പി.എസ്. വിവരങ്ങള്‍കൂടി മൊബൈലില്‍നിന്ന് ഉള്‍പ്പെടുത്തി
യാകും അപ്ലോഡ് ചെയ്യപ്പെടുക. എവിടെനിന്ന്, ഏതുസമയം ചിത്രീകരിച്ചുവെന്നത് ശാസ്ത്രീയമായി ഇതുവഴി വ്യക്തമാകും.



പ്‌ളേ സ്റ്റോര്‍വഴി മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ‘നെക്സ്റ്റ് ജെന്‍ എം. പരിവാഹന്‍’ ആപ്പ് വഴിയാണ് അയക്കേണ്ടത്. ആപ്പിലെ ‘സിറ്റിസണ്‍ സെന്റിനല്‍’ എന്ന സെക്ഷനിലെ ‘റിപ്പോര്‍ട്ട് ട്രാഫിക് വയലേഷന്‍’ എന്ന ബട്ടണ്‍ ക്‌ളിക്ക് ചെയ്യണം.

പരാതി രജിസ്റ്റര്‍ചെയ്യാം എന്ന വിഭാഗത്തിലൂടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടത്. ഒപ്പം വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, നിയമലംഘനത്തിന്റെ രീതി, നിയമലംഘനം നടന്ന  സ്ഥലത്തിന്റെ ചെറുകുറിപ്പ്, തീയതി, സമയം, സംസ്ഥാനം എന്നിവ രേഖപ്പെടുത്താമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സി.എച്ച്. നാഗരാജ് ‘മാതൃഭൂമി’യോട് പറഞ്ഞു. 





രജിസ്റ്റര്‍ചെയ്യുന്ന പരാതി ഡല്‍ഹിയിലെ സെര്‍വറില്‍നിന്ന് അതത് സംസ്ഥാനങ്ങളിലേക്ക് ഉടന്‍ അയക്കും. കേരളത്തില്‍ ഇത് പരിശോധിക്കുന്നതിനായി ആരംഭിക്കുന്ന കണ്‍ട്രോള്‍ റൂമില്‍നിന്ന് കുറ്റകൃത്യം നടന്ന പ്രദേശത്തെ എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് പരാതി കൈമാറും. അവര്‍ നിശ്ചിതകാലയളവിനുള്ളില്‍ പരാതിയില്‍ കൈമാറും. അവര്‍ നിശ്ചിതകാലയളവിനുള്ളില്‍ പരാതിയില്‍ നടപടിയെടുക്കും.




റോബോട്ടിക് സര്‍ജറി എല്ലാ സര്‍ക്കാര്‍ മെഡി. കോളേജുകളിലേക്കും; ആശുപത്രിവാസം കുറയ്ക്കും .

അര്‍ബുദചികിത്സയില്‍ തിരുവനന്തപുരം ആര്‍.സി.സി., മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ആരംഭിച്ച റോബോട്ടിക് സര്‍ജറി എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടമെന്നനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് തുടക്കമിടുക. സര്‍ജിക്കല്‍ റോബോട്ട് സ്ഥാപിക്കുന്നതിന് ബജറ്റ് വിഹിതമായി 30 കോടിയോളംരൂപ അനുവദിക്കും. തുടര്‍വര്‍ഷങ്ങളില്‍ മറ്റു മെഡിക്കല്‍ കോളേജുകളിലും സൗകര്യമൊരുക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. ഈവര്‍ഷം ആദ്യമാണ് ആര്‍.സി.സി.യില്‍ റോബോട്ടിക് സര്‍ജറി തുടങ്ങിയത്.





ആശുപത്രിവാസം കുറയ്ക്കും.


സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണു റോബോട്ടിക് സര്‍ജറി. കംപ്യൂട്ടര്‍ നിയന്ത്രിത റോബോട്ടിക് കൈകള്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ യ്ക്ക് കൂടുതല്‍ കൃത്യതയുണ്ട്. ത്രിമാനദൃശ്യങ്ങള്‍ നിരീക്ഷിച്ച് ശസ്ത്രക്രിയാവിദഗ്ധനാണ് റോബോട്ടിക് കൈകള്‍ നിയന്ത്രിക്കുന്നത്.
ആഴമേറിയതും ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിലെ ശസ്ത്രക്രിയ കൂടുതല്‍ വിജയകരമായി ചെയ്യാനാകും. ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച് രോഗി ആശുപത്രിയില്‍ കഴിയേണ്ടസമയം. കുറയ്ക്കാനാകും. പരമ്പരാഗത ശസ്ത്രക്രിയയേക്കാള്‍ ചെറിയ മുറിവായതിനാല്‍ അണുബാധസാധ്യത കുറവാണ്. ശസ്ത്രക്രിയയ്ക്കിടെയുള്ള രക്തസ്രാവവും കുറവായിരിക്കും. 




ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ നെട്ടോട്ടമോടുകയാണോ?; ‘വാട്ടർ ട്രിക്ക്’ പരീക്ഷിച്ച് നോക്കിയാലോ?

ശരീരഭാരം കുറയ്ക്കാൻ വഴികള്‍ തേടി നടക്കുന്നവരാണോ നിങ്ങള്‍. വലിയ ആയാസമൊന്നും ഇല്ലാതെതന്നെ അതിനൊരു വഴി പറഞ്ഞുതരികയാണ് ആരോഗ്യ വിദഗ്ധര്‍. നമുക്ക് വളരെ എളുപ്പത്തിൽ പാലിക്കാവുന്നതാണ് ഈ ശീലം. ഭക്ഷണത്തിന് ശേഷം വെളളം കുടിയ്ക്കരുത്, ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിയ്ക്കരുത് എന്നൊക്കെ കേട്ടിട്ടുണ്ടല്ലോ. ഇതിത് ഓരോ കാരണങ്ങളും കുട്ടിക്കാലം മുതൽ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കണമെന്ന് നമ്മളോട് ഇത് വരെ ആരെങ്കിലും പറഞ്ഞിട്ടിണ്ടോ. എന്നാൽ ഇപ്പോൾ പോഷകാഹാര വിദഗ്ധനായ അലൻ അരഗോൺ പറയുന്നത് ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കണമെന്നാണ്. അത് കൊണ്ട് നമ്മൾ പ്രതീക്ഷിക്കാത്ത ഗുണമുണ്ടെന്നും ആരഗോൺ പറയുന്നു. ഭക്ഷണത്തിന് മുന്‍പ് ഒന്നോ രണ്ടോ ഗ്ലാസ് വെളളം കുടിയ്ക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ‘പോഡ്കാസ്റ്റ് ദി മോഡല്‍ ഹെല്‍ത്ത് ഷോ’യില്‍ പോഷകാഹാര വിദഗ്ധനായ അലന്‍ അരഗോണ്‍ വ്യക്തമാക്കിയത്.

 
ശരീര ഭാരം കുറയ്ക്കാനുള്ള വാട്ടര്‍ ട്രിക്ക് എങ്ങനെ

വിശപ്പ് നിയന്ത്രിക്കുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുളള കലോറി നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഘടകമാണ്. ഓരോ പ്രാവശ്യം ഭക്ഷണം കഴിയ്ക്കുന്നതിനും മുന്‍പ് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചാല്‍ അതിനുശേഷം ഭക്ഷണം വളരെ കുറച്ച് മാത്രമേ കഴിയ്ക്കാന്‍ സാധിക്കൂ. അത്താഴം കഴിയ്ക്കാന്‍ പോകുന്നതിന് മുന്‍പ് ഈ വാട്ടര്‍ ട്രിക്ക് ഒന്ന് പരീക്ഷിച്ച് നോക്കാനാണ് അലന്‍ അരഗോണിൻ്റെ പക്ഷം.

ഇത്തരത്തില്‍ ഭക്ഷണത്തിന് മുന്‍പ് വെളളം കുടിയ്ക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ മറ്റ് നിരവധി ആരോഗ്യ വിദഗ്ധര്‍ അത് ശരിവയ്ക്കുന്നുമുണ്ട്. വെള്ളം കലോറി രഹിതമായതിനാല്‍ അത് അപകടമുണ്ടാക്കുന്നില്ല എന്ന് മാത്രമല്ല വയര്‍ നിറഞ്ഞ ഫീലും ഉണ്ടാക്കുന്നു. പ്രഭാതഭക്ഷണമോ, രാത്രിഭക്ഷണമോ അതിനിടയ്ക്കുള്ള ലഘുഭക്ഷണമോ ആകട്ടെ ഏത് ഭക്ഷണത്തിനും മുന്‍പ് ഏകദേശം 500 മില്ലി വെള്ളം കുടിയ്ക്കുന്നവരുടെ ഭാരം 12 ആഴ്ചയ്ക്കുള്ളില്‍ കുറയുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വാട്ടര്‍ ട്രിക്ക് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കൊപ്പം സന്തുലിതമായി ചെയ്താല്‍ നല്ലരീതിയില്‍ പ്രയോജനം ചെയ്യും. അത് മാത്രമല്ല വെള്ളം ദഹനത്തെ സഹായിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യും.

അസ്‌ട്രൊണമി, അസ്ട്രൊഫിസിക്‌സ് മേഖലകളില്‍ ഗവേഷണം’; പ്രവേശനത്തിന് അപേക്ഷിക്കാം.

കേന്ദ്രസര്‍ക്കാര്‍ ശാസ്ത്രസാങ്കേതികവകുപ്പിന്റെ കീഴിലുള്ള ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രൊഫിസിക്‌സ് (ഐ.ഐ.എ.), പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയുമായി സഹകരിച്ചുനടത്തുന്ന, ഐ.ഐ.എ.-പി.യു. പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. അസ്‌ട്രൊണമി, അസ്ട്രൊഫിസിക്‌സ് മേഖലകളിലെ ഗവേഷണങള്‍ക്കാണ് അവസരം. പ്രവേശനം നേടുന്നവര്‍ക്ക് ഒരുവര്‍ഷത്തെ പ്രീ-പിഎച്ച്.ഡി. കോഴ്‌സ് വര്‍ക്ക് ഉണ്ടാകും.
അസ്ട്രൊഫിസിക്‌സിന്റെ മുഖ്യമേഖലകളുമായി ബന്ധപ്പെട്ട ക്ലാസ് റൂം പഠനങ്ങള്‍ ഈ കാലയളവില്‍ നടക്കും. നാലുമാസം വീതമുള്ള രണ്ടുസെമസ്റ്ററുകള്‍ക്കുശേഷം ഒരു ഫാക്കലല്‍റ്റിയുടെ മേല്‍നോട്ടത്തില്‍ മൂന്നുമാസം ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വകാല പ്രോജക്ട് വിദ്യാര്‍ഥിക്ക് ചെയ്യാം. 





കോര്‍ കോഴ്‌സുകളില്‍ റേഡിയോ ആകേന്ദ്രസര്‍ക്കാര്‍ ശാസ്ത്രസാങ്കേതികവകുപ്പിന്റെ കീഴിലുള്ള ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രൊഫിസിക്‌സ് ഇന്‍ട്രോഡക്ഷന്‍ ടു ഫ്‌ലൂയിഡ്‌സ് ആന്‍ഡ് പ്ലാസ്മ, ന്യൂമറിക്കല്‍ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ ടെക്‌നിക്‌സ്, ജനറല്‍ റിലേറ്റിവിറ്റി ആന്‍ഡ് കോസ്‌മോളജി, ഗാലക്‌സീസ് ആന്‍ഡ് ഐ.എസ്.എം., സ്റ്റല്ലാര്‍ ആന്‍ഡ് ഹൈ എനര്‍ജി ഫിസിക്‌സ് തുടങ്ങിയവ ഉള്‍പ്പെടുന്നു.

ഫെലോഷിപ്പ് പ്രവേശനം

ലഭിക്കുന്നവര്‍ക്ക് തുടക്കത്തില്‍ പ്രതിമാസം 37,000 രൂപ നിരക്കില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്.) ലഭിക്കും. രണ്ടുവര്‍ഷം കഴിഞ്ഞ് വിലയിരുത്തലിനുശേഷം (ഓപ്പണ്‍ സെമിനാര്‍, വൈവ) സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (എസ്.ആര്‍.എഫ്.) പ്രതിമാസം 42,000 രൂപയോടെ ലഭിക്കും. പ്രതിവര്‍ഷ ബുക്ക് ഗ്രാന്റ്, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയും ഉണ്ട്.

ഫെലോഷിപ്പ് കാലാവധി കോഴ്‌സ് വര്‍ക്ക് കാലയളവ് ഉള്‍പ്പെടെ സാധാരണഗതിയില്‍ പരമാവധി അഞ്ചുവര്‍ഷമാണ്. തീസിസ് സമര്‍പ്പണത്തിനുശേഷം പരമാവധി ഒരു വര്‍ഷത്തേക്ക് പ്രതിമാസ ഫെലോഷിപ്പായി 46,000 രൂപ ലഭിക്കാം. ഫെലോഷിപ്പ് ഇതിനപ്പുറത്തേക്കും തുടര്‍ന്നേക്കാം.
ദേശീയ അന്തര്‍ദേശീയ സയന്റിഫിക് കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാനുള്ള സഹായവും സ്‌കോളര്‍മാര്‍ക്ക് ലഭിക്കും. സാധാരണഗതിയില്‍ ഹോസ്റ്റല്‍ സൗകര്യം നല്‍കും. സ്വകാര്യഹോസ്റ്റല്‍ ഉപയോഗിക്കുന്നപക്ഷം ഹൗസ് റെന്റ് അലവന്‍സ് നല്‍കും. സഹായങ്ങള്‍ക്ക്: iiap.res.in.








4Gയില്‍ ലോകത്തെ പിന്തുടര്‍ന്നു, 5Gയില്‍ ഒപ്പം നടന്നു, 6G യില്‍ ലോകത്തെ ഇന്ത്യ നയിക്കും’.

അതിവേഗം മുന്നേറുന്ന ഡിജിറ്റല്‍ യുഗത്തില്‍ രാജ്യം പിന്നിട്ട വഴികളും കൈവരിച്ച നേട്ടങ്ങളും അടുത്ത ലക്ഷ്യങ്ങളേയും തുറന്ന് കാട്ടി ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായികളായ ആകാശ് അംബാനി, സുനില്‍ ഭാരതി മിത്തല്‍, കെ.എം.ബിര്‍ള തുടങ്ങിയവര്‍ ഉദ്ഘാടനത്തിനെത്തിയിരുന്നു.ഇന്ത്യയുടെ മൊബൈല്‍ ഉപയോക്തൃ അടിത്തറയുടെ ശ്രദ്ധേയമായ വളര്‍ച്ച ജ്യോതിരാദിത്യ സിന്ധ്യ ചടങ്ങില്‍ ചൂണ്ടിക്കാട്ടി.രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 100 കോടിയാണ്. പത്ത് വര്‍ഷം മുമ്പ് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിക്ക് വെറും 60 ദശലക്ഷം ഉപയോക്താക്കളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 960 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ ഉണ്ട്’ രാജ്യം കൈവരിച്ച അതിവേഗ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ സൂചിപ്പിച്ചുകൊണ്ട് സിന്ധ്യ പറഞ്ഞു.







4ജിയില്‍ ഇന്ത്യ ലോക രാജ്യങ്ങളെ പിന്തുടരുകയായിരുന്നുവെങ്കില്‍ 5 ജി ആയപ്പോഴേക്കും അവര്‍ക്കൊപ്പത്തിനൊപ്പം ഇന്ത്യക്ക് നില്‍ക്കാനായി. 6 ജിയില്‍ ലോകത്തെ നയിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ടെലികോം മന്ത്രി പറഞ്ഞു. 
‘പുതിയ ടെലികോം നിയമം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ പോലെയുള്ള വലിയ സാധ്യതയുള്ള മേഖലകളെ അഭിസംബോധന ചെയ്യും. അടുത്ത വര്‍ഷം പകുതിയോടെ, 100% കവറേജ് ഉറപ്പാക്കിക്കൊണ്ട് 4ജി രാജ്യത്തുടനീളം പൂര്‍ത്തീകരണം നടത്തും’ സിന്ധ്യ പറഞ്ഞു.ലോകത്ത് ഏറ്റവും വേഗത്തില്‍ 5ജിയുടെ വിന്യാസം നടക്കുന്നത് ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. , 6ജി സാങ്കേതികവിദ്യയില്‍ ഒരു നേതാവാകുക എന്നതാണ് ഇന്ത്യയുടെ അഭിലാഷമെന്നും സിന്ധ്യ വ്യക്തമാക്കി.





Verified by MonsterInsights