റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് സമയപരിധി നീട്ടി; പൂര്‍ത്തിയാക്കാനുള്ളത് 16% പേര്‍

മുന്‍ഗണന വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിനുള്ള സമയപരിധി നീട്ടി. നവംബര്‍ അഞ്ച് വരെയാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. ഇനി 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളത്.

മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങിന്റെ സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. ഇനിയും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ നിരവധി പേരുള്ള സാഹചര്യത്തിലാണ് സമയപരിധി നീട്ടി നല്‍കിയത്. നിലവില്‍ 83.67 ശതമാനം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എല്ലാ അംഗങ്ങള്‍ക്കും മസ്റ്ററിങിനുള്ള അവസരം ഉണ്ടാകും. മസ്റ്ററിങ് 100 ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു.

 

 

മസ്റ്ററിങ് ഈ മാസം അവസാനത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയാത്തവർക്ക് റേഷൻ വിഹിതം ലഭിക്കില്ല എന്നതായിരുന്നു കേന്ദ്രസർക്കാരിൻറെ താക്കീത്. എന്നാൽ മസ്റ്ററിംഗ് ചെയ്യുന്നതിന് സാവകാശം തേടി സംസ്ഥാന സർക്കാർ രണ്ടുമാസം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഈ കത്തിന് കേന്ദ്രസർക്കാർ നിലവിൽ മറുപടി നൽകിയിട്ടില്ല.

അതേസമയം മസ്റ്ററിംഗ് 100 ശതമാനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. e-KYC മസ്റ്ററിംഗ് പൂർത്തീകരിക്കുന്ന പ്രവർത്തിയിൽ മുൻപന്തിയിൽ നിൽക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്ത മുൻഗണനാ കാർഡ് അംഗങ്ങൾ, പ്രധാനമായും ഇ-പോസിൽ വിരലടയാളം പതിയാത്തവർ കിടപ്പ് രോഗികൾ, അഞ്ച് വർഷങ്ങൾക്ക് മുൻപ് ആധാർ കാർഡ് എടുത്തതും നിലവിൽ 12 വയസ്സിൽ താഴെയുള്ളതുമായ കുട്ടികൾ, വിദ്യാഭ്യാസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തുള്ളവർ, വിവിധ ആവശ്യങ്ങൾക്കായി രാജ്യത്തിന് പുറത്തുള്ളവർക്കും റേഷൻ വിഹിതം ലഭ്യമാക്കും.

 

മുൻഗണനാ കിടപ്പ് രോഗികളെ അവരുടെ വീടുകളിൽ നേരിട്ടെത്തി, റേഷൻ വ്യാപാരികളുടെ സഹായത്തോടെ, നിലവിൽ മസ്റ്ററിംഗ് നടത്തി വരികയാണ്. ഈ പ്രവർത്തി നവംബർ 5 വരെ തുടരും. വിവിധ കാരണങ്ങളാൽ ഇ-പോസിൽ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിംഗ് ഐറിസ് സ്കാനർ ഉപോഗിച്ച് പൂർത്തീകരിക്കും. ഇതിനായി വിവിധ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. നിലവിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മസ്റ്ററിംഗ് ഐറിസ് സ്കാനർ ഉപോഗിച്ച് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി രാജ്യത്തിന് പുറത്തുള്ള മുൻഗണനാ കാർഡ് അംഗങ്ങൾക്ക് NRK സ്റ്റാറ്റസ് നൽകി കാർഡിൽ ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

ബിഎസ്എന്‍എല്‍ എന്നാ സുമ്മാവാ! കുത്തകഭീമന്മാരെ കടത്തിവെട്ടി മുന്നേറ്റം, കിതച്ച് ജിയോ

വീണ്ടും ടെലികോം വിപണിയെ ഞെട്ടിച്ച് ബിഎസ്എന്‍എല്‍. തുടര്‍ച്ചയായ രണ്ടാം മാസവും ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി)യുടെ ഓഗസ്റ്റിലെ പ്രതിമാസ റിപ്പോര്‍ട്ടില്‍ ബിഎസ്എന്‍എല്‍ തന്നെ ഒന്നാമത്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളായ ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ (വിഐ) തുടങ്ങിയവയെല്ലാം പിന്തള്ളിയാണ് ബിഎസ്എന്‍എല്ലിന്റെ നേട്ടം. ഓഗസ്റ്റില്‍ ഏറ്റവുമധികം പേര്‍ പുതിയതായി കണക്ഷന്‍ എടുത്തത് ബിഎസ്എന്‍എല്ലിലേക്ക് ആണ്.

ജൂലൈയിലെ ട്രായി റിപ്പോര്‍ട്ട് വന്നപ്പോള്‍ ബിഎസ്എന്‍എല്ലിലേക്ക് കൂടുതല്‍ വരിക്കാര്‍ എത്തിയതായും മറ്റ് കമ്പനികളുടെ വരിക്കാരുടെ എണ്ണം കുറഞ്ഞതായും റിപ്പോര്‍ട്ട് വന്നിരുന്നു. ഇപ്പോള്‍ ഓഗസ്റ്റിലെ റിപ്പോര്‍ട്ട് എത്തിയപ്പോഴും ബിഎസ്എന്‍എല്‍ തന്നെയാണ് മുന്‍പില്‍. ഓഗസ്റ്റിലെ കണക്ക് പ്രകാരം ജിയോയ്ക്കാണ് ഏറ്റവുമധികം വരിക്കാരെ നഷ്ടമായിരിക്കുന്നത്. ജൂലൈയ്ക്ക് മുന്‍പ് വരെ ബിഎസ്എന്‍എല്ലിനും വിഐക്കും വരിക്കാരെ നഷ്ടമാകുകയും ജിയോയും എയര്‍ടെലും കൂടുതല്‍ വരിക്കാരെ സ്വന്തമാക്കുകയും ചെയ്തിരുന്നു.

 

കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ 25.3 ലക്ഷം ഉപയോക്താക്കള്‍ പുതിയതായി ബിഎസ്എന്‍എല്ലിലേക്ക് എത്തി. അതേസമയം, സ്വകാര്യ കമ്പനികള്‍ക്ക് നഷ്ടത്തിന്റെ കണക്കാണ് പറയാനുള്ളത്. റിലയന്‍സ് ജിയോയ്ക്ക് 40.2 ലക്ഷം വരിക്കാരെയും എയര്‍ടെലിന് 24.1 ലക്ഷം വരിക്കാരെയും വോഡഫോണ്‍ ഐഡിയയ്ക്ക് 18.7 ലക്ഷം വരിക്കാരെയും നഷ്ടമായി. നിലവിലുള്ള കമ്പനികള്‍ ഉപേക്ഷിച്ച് എല്ലാവരും എത്തിയത് ബിഎസ്എന്‍എല്ലിലേക്കാണ് എന്ന് പറയാനാകില്ല.

 

ഇനി ഈസിയായി ജർമ്മനിയിലേയ്ക്ക് പറക്കാം; ഇന്ത്യക്കാർക്കുള്ള വിസ ക്വാട്ട വർധിപ്പിച്ചു

വിദേശത്ത് രാജ്യങ്ങളിൽ ജോലി നോക്കുന്ന ഇന്ത്യക്കാർക്ക് ഇനി ജർമ്മനിയിലേയ്ക്ക് പറക്കൽ എളുപ്പമാകും. ഇന്തോ-ജർമ്മൻ ബന്ധത്തിൽ പുതിയൊരു വഴിത്തിരിവാകുന്ന നീക്കത്തിനാണ് ജർമ്മനി തുടക്കമിട്ടിരിക്കുന്നത്. വിദഗ്ധരായ ഇന്ത്യൻ പ്രൊഫഷണലുകൾക്കായി വിസ വിഹിതത്തിൽ ഗണ്യമായ വർദ്ധനവാണ് ജർമ്മനി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപുണ്ടായിരുന്ന വാർഷിക പരിധിയായ 20,000 ൽ നിന്ന് 90,000 ആയാണ് വിസ വിഹിതെ വർദ്ധിപ്പിച്ചിരിക്കുന്നത്. മുൻപുണ്ടായിരുന്നതിനെക്കാൾ 4 ഇരട്ടി വർദ്ധനവാണ് ഇത്. ഈ നാലിരട്ടി വർദ്ധനവ് സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജർമ്മനിയുടെ തൊഴിൽ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്നതിനുമുള്ള തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

 

ജർമ്മനിയിൽ അവസരങ്ങൾ തേടുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇതൊരു മികച്ച അവസരമായി മാറുമെന്നാണ് കണക്കാക്കുന്നത്.‍ ‍ജർമ്മനിയിലെ സാമ്പത്തിക വളർച്ചയെയും സാങ്കേതിക പുരോഗതിയെയും പിന്തുണയ്ക്കാൻ കഴിയുന്ന വിദഗ്ദ്ധരായ ഇന്ത്യൻ പ്രൊഫഷണലുകളെ ആകർഷിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഇത്തരത്തിലൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്. വിദ്യാഭ്യാസം, ഗവേഷണം, പ്രൊഫഷണൽ പരിശീലനം എന്നിവയിൽ ഇരു രാജ്യങ്ങൾക്കിടയിൽ ഇത് കൂടുതൽ സഹകരണം വളർത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ടെക്‌നോളജി മുതൽ ആരോഗ്യ സംരക്ഷണം വരെയുള്ള മേഖലകളിൽ ജർമ്മനി നേരിടുന്ന തൊഴിലാളി ക്ഷാമമാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് നയിച്ചിരിക്കുന്നത്. ജർമ്മൻ ബിസിനസ്സിൻ്റെ 18-ാമത് ഏഷ്യാ പസഫിക് കോൺഫറൻസിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മാറ്റത്തെ പറ്റി വെളിപ്പെടുത്തിയത്. ഈ നീക്കം ഇന്ത്യയുടെ ടാലൻ്റ് പൂളിൽ ജർമ്മനിയുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഐ ടി, എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇത് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് പ്രതീക്ഷ. അതിനാൽ ഇന്ത്യകാർക്ക് ഇമിഗ്രേഷൻ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പവും കാര്യക്ഷമവും ആക്കിയേക്കും. സ‌‌‌‍‌ർവോപരി വിസ ക്വാട്ടയിലെ ഈ വർദ്ധനവ് ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.

 

മുട്ടുവേദനയുള്ളവർ ‘ഓടിക്കോളൂ’; ഓട്ടം നല്ലതെന്ന് ഗവേഷണ റിപ്പോർട്ട്

ഓടാൻ സമയം കണ്ടെത്തുന്നത് ആരോ​ഗ്യത്തിന് എപ്പോഴും നല്ലതാണ്. ഓട്ടം ഒരു സമ്പൂർണ്ണ വ്യായാമമാണ്. ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങൾ കൂടാതെ, കാൽ മുട്ടുകൾക്കും ഇത് ഗുണം ചെയ്യും. എന്നാൽ ചിലർ ഓടുന്ന സമയത്ത് അവരുടെ മുട്ടുകൾക്ക് വേദന ഉണ്ടാകാറുണ്ട്. ഓട്ടം മുട്ടുകളുടെ ആരോഗ്യത്തിന് ഗുണകരമാണോ അതോ ദോഷകരമാണോ എന്ന് അറിയേണ്ടത് പ്രധാനമാണ്.

രണ്ട് പതിറ്റാണ്ടുകളായി വ്യായാമത്തിൻ്റെ ഭാഗമായി സ്ഥിരം ഓടുന്നവരെയും ഓടാത്തവരെയും പങ്കെടുപ്പിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ ഗവേഷണ റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാരുന്നത്. ഓടുന്നവരിൽ 20 ശതമാനം ഓസ്റ്റിയോആർത്രൈറ്റിസിൻ്റെ ലക്ഷണങ്ങൾ കാണിച്ചതായി കണ്ടെത്തി. അതേസമയം ഓടാത്തവരിൽ ഇത് 32 ശതമാനമാണ്. ഗവേഷണമനുസരിച്ച് ഓട്ടം കാൽമുട്ടുകളിൽ നടക്കുന്നതിനേക്കാൾ കൂടുതൽ സമ്മർദ്ദം ഉണ്ടാകുന്നുണ്ട്. അതെസമയം കാൽമുട്ടിൻ്റെ അസ്ഥികൾ ശക്തമാകാൻ ഓട്ടം സഹായിക്കും. മുട്ടുവേദനയും ഓട്ടവും തമ്മിൽ യാതൊരു ബന്ധവുമില്ല. നേരിയ തോതിൽ മുട്ടുവേദന ഉള്ളവർക്ക് ഓട്ടം ഗുണം ചെയ്യുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ ​ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്.

ഓടുമ്പോൾ കാൽമുട്ടുകൾക്ക് ഉണ്ടാകുന്ന ​ഗുണങ്ങൾ

ആർത്രൈറ്റിസ് സാധ്യത കുറയുന്നു

നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ മാരത്തൺ ഓട്ടക്കാരിൽ നടത്തിയ ഗവേഷണത്തിൽ ഓട്ടം ആർത്രൈറ്റിസ് സാധ്യത വർദ്ധിപ്പിക്കില്ലെന്ന് കണ്ടെത്തി. ഓടുമ്പോൾ ശരീരത്തിന് പ്രവർത്തന ശക്തി കൂടുകയും ഒപ്പം കാലുകൾക്ക് ശക്തി വർദ്ധിക്കുകയും ചെയ്യും.

സന്ധികളിൽ ലൂബ്രിക്കേഷൻ വർദ്ധിപ്പിക്കുന്നു

കാൽമുട്ട് ജോയിൻ്റ് എല്ലാ വശങ്ങളിലും മൃദുവായ ടിഷ്യു കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. ഇതിനെ സിനോവിയൽ മെംബ്രൺ എന്നാണ് വിളിക്കുന്നത്. അതിൻ്റെ സഹായത്തോടെ, ഓടുമ്പോഴോ നടക്കുമ്പോഴോ അസ്ഥികൾ പരസ്പരം എളുപ്പത്തിൽ നീങ്ങുന്നു. പതിവ് വ്യായാമങ്ങളും ഓട്ടവും ശരീരത്തിലെ സിനോവിയൽ ദ്രാവകത്തിൻ്റെ ഉത്പാദനത്തെ വർദ്ധിപ്പിക്കും.

എല്ലുകളെ ബലപ്പെടുത്തും

പ്രായത്തിനനുസരിച്ച് എല്ലുകളുടെ ബലഹീനത വർദ്ധിക്കുന്നു. എന്നാൽ സ്ഥിരമായുള്ള ഓട്ടം കാലിലെ പേശികളുടെ മുറുക്കം കുറച്ചുകൊണ്ട് എല്ലുകളെ ബലപ്പെടുത്തുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഓടുന്നതിന് മുമ്പ് ഒരു ചെറിയ വാം-അപ്പ് സെഷൻ നല്ലതാണ്. ഇത് പരിക്കുകൾ തടയാൻ സഹായിക്കും.

സന്ധികളിൽ രക്തയോട്ടം മെച്ചപ്പെടുത്തും

ഓട്ടം ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സിനോവിയൽ മെംബ്രണിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തുക്കുന്നതിന് രക്തയോട്ടം സഹായിക്കും. ഇത് ആരോ​ഗ്യം മെച്ചപ്പെടുത്തും.

ഇഷ്‌ടമുള്ള സ്റ്റിക്കർ പായ്ക്കുകൾ സൃഷ്‌ടിക്കാം, പങ്കിടാം; വാട്ട്സ്ആപ്പ് പുതിയ ഫീച്ചർ ഒരുക്കുന്നതായി റിപ്പോർട്ട്

 

ഇഷ്‌ടാനുസൃത സ്റ്റിക്കർ പായ്ക്കുകൾ സൃഷ്‌ടിക്കാനും പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് v2.24.22.13-നായുള്ള ബീറ്റ പരിശോധനയിലാണ് ഈ പുതിയ വികസനം നടക്കുന്നതെന്നാണ് ഫീച്ചർ ട്രാക്കർ WABetaInfoയുടെ റിപ്പോർട്ട് ചെയ്യുന്നത്.ഉപയോക്താവ് ഒരു സ്റ്റിക്കറിൽ ടാപ്പുചെയ്യുമ്പോൾ ദൃശ്യമാകുന്ന മെനുവിൽ “നിങ്ങളുടേത് സൃഷ്‌ടിക്കുക” എന്ന പുതിയ ഓപ്‌ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പായ്ക്കുകൾ മറ്റുള്ളവരുമായി പങ്കിടാനും അവർക്ക് അത് കാണാനും ഇംപോർട്ട് ചെയ്യാനും കഴിയുമെന്നാണ് റിപ്പോർട്ട്. ഈ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് ഇനി തേർഡ്പാർട്ടി സ്റ്റിക്കർ ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫീച്ചർ എപ്പോൾ പുറത്തിറങ്ങും എന്നതിനെക്കുറിച്ച് വാട്ട്സ്ആപ്പ് വ്യക്തത വരുത്തിയിട്ടില്ല.ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റുകൾ ആപ്പിൽ തന്നെ സേവ് ചെയ്യാൻ കഴിയുന്ന മറ്റൊരു ഫീച്ചറും വാട്ട്‌സ്ആപ്പ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. സ്മാര്‍ട്ട്‌ഫോണിന്റെ അഡ്രസ് ബുക്കില്‍ നിന്ന് വ്യത്യസ്തമായി ആപ്പിനുള്ളില്‍ കോണ്‍ടാക്റ്റുകള്‍ സംരക്ഷിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചറെന്നാണ് റിപ്പോർട്ട് ഈ ഫീച്ചര്‍ നിലവില്‍ വാട്ട്സ്ആപ്പ് വെബിലും വിന്‍ഡോസിലും ലഭ്യമാണ്.

 

ഉപകരണങ്ങള്‍ നഷ്ടപ്പെടുന്നതോ ഒന്നിലധികം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതോ ആയ ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് ഈ കോണ്‍ടാക്റ്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ലക്ഷ്യം. ഐഡന്റിറ്റി പ്രൂഫ് ലിങ്ക്ഡ് സ്റ്റോറേജ് ഉപയോഗിച്ച് കോണ്‍ടാക്റ്റുകള്‍ സംഭരിക്കും, വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ രൂപകല്‍പ്പന ചെയ്ത സാങ്കേതികവിദ്യ, ഉപയോക്താവിന് മാത്രം പ്രവേശനക്ഷമത ഉറപ്പാക്കുന്നു.ഫോണ്‍ നമ്പറുകളുടെ ആവശ്യകത ഒഴിവാക്കി ഒരു യൂസര്‍ നെയിം സംവിധാനം അവതരിപ്പിക്കാനും വാട്ട്സ്ആപ്പ് പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഗ്‌നല്‍ പോലുള്ള ആപ്പുകളിലെ ഫീച്ചറുകള്‍ക്ക് സമാനമാണിത്.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേ‍ർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. 27 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ


ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

100% Deposit Match Way Up To R1, 1000 Sports Betting

You can then log in along with your existing consideration details or indication up if you’re…

“gmina Nowa Sucha Vacation Rentals & Homes Masovian Voivodeship, Poland”

A fantastic Oficyness hidden throughout a garden with an exit to the forest. Peacocks, Geese, Ogar…

Tennis Odds & Lines

A moneyline bet is an easy prediction on which in turn team will succeed a. It…

6 Scores Obstacle: £250, 000 Jackpot On Champions Group With Mostbet”

We cover up some of typically the biggest teams in the world, including Manchester United, Toolbox,…

Verified by MonsterInsights