Month: December 2024
വണ്ണം കുറച്ച് ശരീര ഭംഗി വീണ്ടെടുക്കാം; ഈന്തപ്പഴം ഇങ്ങനെ കഴിച്ചോളൂ.
ഈന്തപ്പഴം ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. ഇവയിൽ പ്രകൃതിദത്തമായ പഞ്ചസാരയും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവയിൽ പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു, കലോറി കുറവാണ്. ഫിറ്റ്നസ് പ്രേമികൾക്കുള്ള മികച്ച ലഘുഭക്ഷണ ഓപ്ഷനാണ്. ഇവയിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്, കൂടുതൽ നേരം സംതൃപ്തി നിലനിർത്തുന്നു. പെട്ടെന്നുള്ള വിശപ്പിനെ ശമിപ്പിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ഈന്തപ്പഴം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
1. നാരുകളാൽ സമ്പന്നമാണ്
ഈന്തപ്പഴം നാരുകളാൽ സമ്പന്നമാണ്. ഇവയിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കൂടുതൽ നേരം വയർനിറഞ്ഞതായി തോന്നുകയും ചെയ്യുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെയും അനാരോഗ്യകരമായ ലഘുഭക്ഷണത്തിന്റെയും സാധ്യത കുറയ്ക്കുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിനും മലബന്ധം തടയുന്നതിനും ക്രമമായ മലവിസർജനത്തിനും നാരുകൾ സഹായിക്കുന്നു. ഈന്തപ്പഴം ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടം കൂടിയാണ്. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഇവയിൽ നല്ല അളവിൽ ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്.
2. പ്രകൃതിദത്ത പഞ്ചസാരയുടെ ഉറവിടം
ഇവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു, ഊർജത്തിന്റെ അളവ് സ്ഥിരപ്പെടുത്തുന്നു, മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുന്നു. സുസ്ഥിരമായ ഊർജം നൽകുന്നതിലൂടെ ദിവസം മുഴുവൻ സജീവമായി തുടരാനും ക്ഷീണം ഒഴിവാക്കാനും സഹായിക്കും.
3. അവശ്യ പോഷകങ്ങൾ നിറഞ്ഞതാണ്
പ്രധാനപ്പെട്ട വൈറ്റമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഈന്തപ്പഴത്തിൽ 696 മില്ലിഗ്രാം പൊട്ടാസ്യം, 54 മില്ലിഗ്രാം മഗ്നീഷ്യം, 0.9 മില്ലിഗ്രാം ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം നിലനിർത്താൻ പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. അതേസമയം മഗ്നീഷ്യം പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് ഗുണം ചെയ്യുന്നു. അവയിൽ മിതമായ അളവിൽ നല്ല കൊഴുപ്പുകൾ ഉണ്ട്. ഇത് സംതൃപ്തി നൽകുന്നു.
ശരീരഭാരം കുറയ്ക്കാൻ ഈന്തപ്പഴം എങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം?
- ഈന്തപ്പഴം, ബദാം, വാൽനട്ട് അല്ലെങ്കിൽ കശുവണ്ടി പോലെയുള്ള നട്സുമായി സംയോജിപ്പിച്ച് ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഉണ്ടാക്കുക.
- ഗ്രീക്ക് യോഗർട്ട്, ഈന്തപ്പഴം, ബെറികൾ, നട്സ് എന്നിവ ചേർത്ത് പ്രഭാതഭക്ഷണം തയ്യാറാക്കുക.
- ഈന്തപ്പഴം പാൽ, തൈര്, അല്ലെങ്കിൽ സസ്യാധിഷ്ഠിത പാൽ എന്നിവയ്ക്കൊപ്പം വാഴപ്പഴം അല്ലെങ്കിൽ ബെറികൾ പോലുള്ള പഴങ്ങൾ ചേർത്ത് സ്മൂത്തി തയ്യാറാക്കുക.
- ഓട്സിനൊപ്പം ഈന്തപ്പഴം ചേർത്ത് കഴിക്കുക.
- ചായയിലോ കാപ്പിയിലോ ഈന്തപ്പഴ സിറപ്പ് കലർത്തി കുടിക്കുക.
ആപ്പിൾ, ബെറികൾ പോലുള്ള മറ്റ് പഴങ്ങളുമായി ഈന്തപ്പഴം ചേർത്ത് കഴിക്കുക. - ശരീര ഭാരം കുറയ്ക്കാൻ ഗുണം ചെയ്യുമെങ്കിലും അളവ് പ്രധാനമാണ്. മിതമായ അളവിൽ ഈന്തപ്പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ, എൻജിനീയർ അവസരം; 169 ഒഴിവ്, അപേക്ഷ ഡിസംബർ 12 വരെ.
ബാങ്കിങ് മേഖലയിൽ ജോലിപരിചയമുള്ളവർക്ക് എസ്ബിഐയിൽ അസിസ്റ്റന്റ് മാനേജറാകാൻ അവസരം. 169 ഒഴിവാണുള്ളത്. ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഫയർ (101 ഒഴിവ്), സിവിൽ (43), ഇലക്ട്രിക്കൽ (25) എന്നീ വിഭാഗങ്ങളിലായി അസിസ്റ്റന്റ് മാനേജർ– എൻജിനീയർ എൻജിനീയർ വിഭാഗങ്ങളിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് www.bank.sbi, www.sbi.co.in.
വെള്ളം കുടിച്ച് ശീലിക്കാം; വൃക്കയിലെ കല്ലുകൾ തടയും, ശരീര ഭാരം കുറയ്ക്കും.
ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്കു വെള്ളം അത്യാവശ്യമാണ്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് പലവിധ രോഗങ്ങളിൽനിന്നും രക്ഷ നേടാൻ സഹായിക്കും. വൃക്കയിലെ കല്ലുകൾ തടയുന്നതും ശരീരഭാരം കുറയ്ക്കാനും വെള്ളം സഹായിക്കുമെന്നതിനുള്ള കൂടുതൽ തെളിവുകൾ അടുത്തിടെ ഗവേഷകർ കണ്ടെത്തി.
ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് കാലിഫോർണിയ സാൻ ഫ്രാൻസിസ്കോ സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്. ഒരു ദിവസം ആറ് ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങളിൽ നിന്നുള്ള തെളിവുകൾ കാണിക്കുന്നതായും ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്.
ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുന്നത് ശരീര ഭാരം കൂടാനുള്ള സാധ്യത കുറയ്ക്കുമെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ഗവേഷകർ പറഞ്ഞു. സ്ഥിരമായി തലവേദന അനുഭവപ്പെടുന്നവർക്ക് മൂന്നു മാസം തുടർച്ചായി കൂടുതൽ വെള്ളം കുടിച്ച് കഴിഞ്ഞപ്പോൾ സുഖം പ്രാപിച്ചതായി കണ്ടെത്തി. എട്ട് ആഴ്ച ദിവസവും നാല് ഗ്ലാസ് വെള്ളം കൂടി കുടിച്ചതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ പ്രമേഹ രോഗികളെ സഹായിച്ചതായും ഗവേഷകർ കണ്ടെത്തി. മൂത്രനാളിയിൽ അണുബാധയുള്ള സ്ത്രീകൾ ഒരു ദിവസം അധികമായി ആറ് ഗ്ലാസ് വെള്ളം കുടിച്ചതിലൂടെ പതിയെ അണുബാധകൾ കുറഞ്ഞതായി കണ്ടെത്തി.
കുറഞ്ഞ രക്തസമ്മർദമുള്ള ചെറുപ്പക്കാർക്കും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യുന്നുവെന്ന് ഗവേഷകർ പറഞ്ഞു. അതേസമയം, വെള്ളം കുടിക്കുന്നതിന്റെ അളവ് എല്ലാവർക്കും ഒരുപോലെ അല്ലെന്നും ഗവേഷകർ പറഞ്ഞു. വൃക്കയിലെ കല്ലുകളോ മൂത്രാശ അണുബാധയോ ഉള്ള ഒരാൾക്ക് ധാരാളം വെള്ളം കുടിക്കാം. എന്നാൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കുന്ന ശീലമുള്ളവർ കുറച്ച് വെള്ളം കുടിക്കുന്നതായിരിക്കും ഉചിതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
എത്ര വെള്ളം കുടിക്കാം?
ആരോഗ്യമുള്ള ഒരു മുതിർന്നയാൾക്ക് പ്രതിദിനം ശരാശരി 8 മുതൽ 12 ഗ്ലാസ് വെള്ളം ആവശ്യമാണ്. ശരീരഭാരത്തിന്റെ ഓരോ 20 കിലോയ്ക്കും 1 ലിറ്റർ വെള്ളം ആവശ്യമാണ്. അതിനാൽ, ശരീരഭാരം 60 കിലോ ആണെങ്കിൽ, പ്രതിദിനം 3 ലിറ്റർ ആവശ്യമാണെന്ന് മാക്‌സ് ഹോസ്പിറ്റലിലെ സീനിയർ ഡയറക്ടർ-ഇന്റേണൽ മെഡിസിൻ ആൻഡ് മെഡിക്കൽ അഡ്വൈസർ ഡോ. അശുതോഷ് ശുക്ല. വ്യായാമം, പരിസ്ഥിതി, മൊത്തത്തിലുള്ള ആരോഗ്യം, ഗർഭാവസ്ഥ, മുലയൂട്ടൽ എന്നിവ ഉൾപ്പെടുന്ന നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരു വ്യക്തിക്ക് അവരുടെ മൊത്തം ജല ഉപഭോഗത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്നും ഡോ. അശുതോഷ് ചൂണ്ടിക്കാട്ടി.
പുരുഷന്മാർ ഒരു ദിവസം ഏകദേശം 3.7 ലിറ്ററും സ്ത്രീകൾ ഏകദേശം 2.7 ലിറ്ററും വെള്ളം കുടിക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് റിച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. ദിവസേനയുള്ള ദ്രാവക ഉപഭോഗത്തിന്റെ 20% സാധാരണയായി ഭക്ഷണത്തിൽ നിന്നും ബാക്കിയുള്ളത് പാനീയങ്ങളിൽ നിന്നുമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ശരീരത്തിനാവശ്യമായ ജലത്തിന്റെ ആവശ്യകത നിറവേറ്റുന്നതിന്, 50% സാധാരണ വെള്ളവും 50% മറ്റ് ജലസ്രോതസ്സുകളിൽ നിന്ന് – പഴങ്ങൾ, പാൽ, പച്ചക്കറികൾ മുതലായവയിൽ നിന്ന് കഴിക്കേണ്ടത് അത്യാവശ്യമാണെന്ന് അവർ പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കും; ആഭ്യന്തര ഉത്പാദനം കുറഞ്ഞെന്ന് മന്ത്രി.
സ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് നിരക്ക് വർധനവ് പ്രഖ്യാപിച്ചത്. പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.
ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ നിരക്ക് വർധിപ്പിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷൻ ഉടൻ കെഎസ്ഇബിക്ക് റിപ്പോർട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷൻ റിപ്പോർട്ട് കിട്ടിയാലുടൻ സർക്കാർ ചർച്ച ചെയ്യുമെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.
അഭ്യന്തര ഉത്പാദനം കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 70 ശതമാനം വൈദ്യുതി സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുകയാണ്. ഉത്പാദനം വർധിപ്പിക്കാൻ കേരളത്തിൽ സാധ്യതകൾ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് ഉണ്ടാകുക. സമ്മർ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്.
വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്.
ഹൈഡ്രൽ പ്രോജക്റ്റുകൾ പൂർത്തിയാവത്തത് തിരിച്ചടിയാണെന്നും ഹൈഡ്രൽ പ്രോജക്റ്റുകൾ പ്രതിഷേധങ്ങൾ കൊണ്ട് നിലച്ചുവെന്നും മന്ത്രി പറഞ്ഞു.
പ്രവാസികളെ ഇതിലേ.. നാട്ടിലെ BSNL സിം കാർഡ് ഇനി യുഎഇയിലും ഉപയോഗിക്കാം; വെറും 57 രൂപ മുടക്കിയാൽ സിം കാർഡ് ഇൻ്റർനാഷണൽ ആകും!
ഇന്ത്യയിൽ ഉപയോഗിക്കുന്ന അതേ സിം കാർഡ് യുഎഇയിലും ഉപയോഗിക്കാൻ സുവർണാവസരമൊരുക്കി ബിഎസ്എൻഎൽ. പ്രത്യേക പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്താൽ ബിഎസ്എൻഎൽ സിം ഗൾഫ് നാട്ടിലും ഉപയോഗിക്കാം. വിദേശത്തേക്ക് പോകുമ്പോൾ അന്താരാഷ്‌ട്ര സിം കാർഡിലേക്ക് മാറണമെന്ന നിബന്ധനയ്‌ക്കാണ് അറുതിയായിരിക്കുന്നത്.
167 രൂപ മുടക്കിയാൽ 90 ദിവസത്തേക്കും 57 രൂപ മുടക്കിയാൽ 30 ദിവസത്തേക്കുമായി റീചാർജ് ചെയ്താൽ സാധാരാണ ബിഎസ്എൻഎൽ സിം അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തനക്ഷമമാകും. കോൾ, ഡാറ്റ സേവനങ്ങൾ ലഭിക്കണമെങ്കിൽ അധിക ടോപ്പ്- അപ്പുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യണം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം ഏർപ്പെടുത്തുന്നത്. ഭാവിയിൽ മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു.
ഡിസംബറില്‍ നല്ല തുടക്കം; സ്വര്‍ണ വില പവന് 480 കുറഞ്ഞു.
നവംബറില്‍ വലിയ ചാഞ്ചാട്ടത്തോടെ ഇടിവിലാണ് സ്വര്‍ണം വ്യാപാരം അവസാനിച്ചത്. രാജ്യാന്തര വില മൂന്ന് ശതമാനം ഇടിഞ്ഞു. കേരളത്തില്‍ 59,080 രൂപയില്‍ തുടങ്ങിയ സ്വര്‍ണ വില 55,480 രൂപയിലെത്തി മാസത്തിലെ താഴ്ന്ന നിലവാരം തൊട്ടു. ശേഷം വില വര്‍ധിച്ച് 57,200 രൂപയിലാണ് നവംബറിലെ വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യാന്തര വിലയിലെ ചാഞ്ചാട്ടത്തിലാണ് കേരളത്തിലും വിലയില്‍ ഏറ്റകുറച്ചിലുണ്ടാകുന്നത്. കഴിഞ്ഞ ആഴ്ചയിലെ വ്യാപാരത്തില്‍ 2600 ഡോളര്‍ വരെ വീണശേഷം സ്വര്‍ണ വില തിരികെ 2650 ഡോളറിലേക്ക് വന്നിരുന്നു. ഈ വിലയില്‍ നിന്നും വീണ്ടും ഇടിഞ്ഞ് 2622 ഡോളറിലേക്ക് തിങ്കളാഴ്ച സ്വര്‍ണ വില എത്തി. ഇതാണ് കേരളത്തിലെ വിലയെ സ്വാധീനിച്ച ഘടകം.
ഡോളറിനെതിരെ ബ്രിക്സ് രാജ്യങ്ങള്‍ കറന്‍സി പുറത്തിറക്കിയാല്‍ 100 ശതമാനം ഇറക്കുമതി നികുതി ചുമത്തുമെന്ന് കഴിഞ്ഞ ദിവസം നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയരുന്നു. ഡോളറിന്‍റെ അപ്രമാദിത്വം മറികടക്കാന്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക (BRICS) രാജ്യങ്ങള്‍ പുതിയ കറന്‍സിക്ക് രൂപം നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ ഭീഷണിക്ക് പിന്നാലെ ഡോളര്‍ ശക്തമാകുന്നതാണ് സ്വര്‍ണത്തിന് നേട്ടമായത്.
ഇന്ന് പത്ത് ശതമാനം പണിക്കൂലിയുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ 64,300 രൂപയോളം ചിലവാക്കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വര്‍ണാഭരണത്തിന്‍റെ ഡിസൈന്‍ അനുസരിച്ചാകും പണിക്കൂലി ചുമത്തുക. 5, 10 ശതമാനം പണിക്കൂലിയില്‍ സാധാരണ സ്വര്‍ണാഭരണം ലഭിക്കും. 45 രൂപയാണ് ഹാള്‍മാര്‍ക്ക് ചാര്‍ജ്. ഇതിന് 18 ശതാമാനം ജിഎസ്ടി സഹിതം 53.10 രൂപ നല്‍കണം. ഇതെല്ലാം ചേര്‍ത്ത തുകയ്ക്ക് മുക.
എന്തൊരു ‘മണ്ടനാണെന്ന്’ ഇനിയാരും പറയില്ല; തലച്ചോറിനെ തേച്ചുമിനുക്കാം.
ഓർമയും ഏകാഗ്രതയും ബുദ്ധിയും കൂടണമെന്ന് ആഗ്രഹിക്കത്തവരായി ആരാണുള്ളതല്ലേ. എന്തൊരു മണ്ടനാണെന്ന് തമാശയ്‌ക്ക് സുഹൃത്തുക്കൾ പറഞ്ഞാൽ പോലും ചെറുതായി വിഷമം തോന്നുന്നവരാണ് മിക്കവരും. എന്നാൽ ഇനി ആ വിഷമം നിങ്ങളെ അലട്ടില്ല. ബുദ്ധിശക്തി കൂട്ടാൻ പാരമ്പര്യമായി ഭാരതീയർ ചെയ്തു വരുന്ന ചില കാര്യങ്ങൾ അറിയാം.
ഭക്ഷണം മുതൽ വ്യായാമ, ധ്യാന രീതികളിലൂടെ വരെ ബുദ്ധി കൂട്ടാം. ഓർമശക്തി മെച്ചപ്പെടുത്താനും തലച്ചോറിനെ പരിപോഷിപ്പിക്കാനുമായി പരമ്പരാഗതമായി ചില ഔഷധങ്ങൾ ഉപയോഗിച്ചിരുന്നു. അശ്വഗന്ധയും ബ്രഹ്മിയുമൊക്കെ ഇക്കൂട്ടത്തിൽ പെടും. സമ്മർദ്ദം കുറയ്‌ക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും ബ്രഹ്മി സഹായിക്കുന്നു. മസ്തിഷ്കത്തിലെ രാസവസ്തുക്കളെ ഉത്തേജിപ്പിക്കാൻ ബ്രഹ്മിക്ക് കഴിയുന്നു. ഉത്കണ്ഠ അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും അശ്വഗന്ധയും സഹായിക്കുന്നു.
ധ്യാനം അഥവാ മെഡിറ്റേഷൻ ആണ് മറ്റൊരു വഴി. മസ്തിഷ്കത്തിന്റെ ആരോഗ്യത്തിനും ബുദ്ധിശക്തിക്കും ധ്യാനം നല്ലതാണ്. ശ്രദ്ധ കേന്ദ്രീകരിക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും ധ്യാനം സഹായിക്കുന്നു. യോഗയ്‌ക്കും ബുദ്ധിശക്തിയിൽ കാര്യമായ സംഭവാന നൽകാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഊർജ്ജമേകാനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും യോഗ സഹായിക്കുന്നു. സർവംഗാസനം, ശീർഷാസനം, പത്മാസനം, പ്രാണായാമം എന്നിവയുൾപ്പടെയുള്ള ആസനകൾ പണ്ടു മുതൽക്കേ ചെയ്ത് വരുന്നു, തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം വർദ്ധിപ്പിച്ച് സമ്മർദ്ദം കുറയ്‌ക്കാൻ യോഗയ്‌ക്ക് കഴിയുന്നു.
സാത്വിക ഭക്ഷണം ശീലിക്കുകയാണ് മറ്റൊരു മാർഗം. ശുദ്ധവും പോഷക സമ്പന്നവുമായ ഭക്ഷണങ്ങളെ സാത്വിക ഭക്ഷണമെന്ന് വിളിക്കാം. ഇത്തരം ഭക്ഷണങ്ങൾ തലച്ചോറിന്റെ വികാസനത്തിനും ആരോഗ്യത്തിനും നല്ലതാണ്. പരിപ്പ്, വിത്തുകൾഡ, പാൽ, പഴങ്ങൾ, പച്ചക്കറികൾ, ധ്യാനങ്ങൾ, നെയ്യ് തുടങ്ങിയവ ശീലിക്കാം. തലച്ചോറിനെയും നാഡീവ്യവസ്ഥയെയും പരിപോഷിപ്പിക്കുന്നതിൽ നെയ്യ് പ്രധാന പങ്ക് വഹിക്കുന്നു. മനസിനെ ശാന്തമാക്കാൻ സഹായിക്കുന്നവയാണ് സാത്വിക ഭക്ഷണം. മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഇത്തരം ഭക്ഷണങ്ങൾ.
മന്തോച്ചാരണം നടത്തുന്നതും സൗണ്ട് തെറാപ്പി പോലുള്ളവ ചെയ്യുന്നതും തലച്ചോറിനെ ശാന്തമാക്കുന്നു. മന്ത്രങ്ങൾ ജപിക്കുന്നത് ഓർമ മെച്ചപ്പെടുത്താനും ശ്രദ്ധ കൂട്ടാനും സഹായിക്കും. പ്രത്യേക ശബ്ദങ്ങളുടെ ആവർത്തനം സമ്മർദ്ദത്തെയും ഉത്കണ്ഠയെയും അകറ്റുന്നു. മസ്തിഷ്ക തരംഗങ്ങളെ സമന്വയിപ്പിക്കുന്നതിനും ശാന്തത നൽകാനും വിവരങ്ങൾ ആഗിരണം ചെയ്യുന്നതിനും സൗണ്ട് തെറാപ്പി സഹായിക്കുന്നു.
ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഓഫീസറാവാം; ഫളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി കമ്മീഷന്‍ഡ് നിയമനം; അപേക്ഷ ഡിസംബര്‍ 2 മുതല്‍ ആരംഭിക്കും.
ഇന്ത്യന്‍ വ്യോമസേനയില്‍ കമ്മീഷന്‍ഡ് ഓഫീസറാവാന്‍ അവസരം. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫഌയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചുകളിലേക്കാണ് കമ്മീഷന്‍ഡ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ആകെ 336 ഒഴിവുകളാണുള്ളത്. ഡിസംബര്‍ 2 മുതല്‍ 31 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഫഌയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചുകളില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ഇരു തസ്തികകളിലായി ആകെ 336 ഒഴിവുകള്‍.
അവിവാഹിതരായ ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക.
പ്രായപരിധി
ഫഌയിങ് ബ്രാഞ്ച് = 20 മുതല്‍ 24 വയസ് വരെ. (ഉദ്യോഗാര്‍ഥികള്‍ 2002 ജനുവരി 2നും 2006 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം)
ഗ്രൗണ്ട് ഡ്യൂട്ടി = 20 മുതല്‍ 26 വയസ് വരെ. (ഉദ്യോഗാര്‍ഥികള്‍ 2002 ജനുവരി 2നും 2006 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം)
ശമ്പളം
പരീശീലന സമയത്ത് സ്റ്റൈപ്പന്റായി ഫഌയിങ് കേഡര്‍മാര്‍ക്ക് 56,100 രൂപ ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ വായുസേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയുക. വിശദമായ യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ അടങ്ങുന്ന വിജ്ഞാപനം വരുദിവസങ്ങൡ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷ ആരംഭിക്കുന്നത് ഡിസംബര്‍ 2നാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://indianairforce.nic.in/ സന്ദര്‍ശിക്കുക.
ഡ്രൈവിങ് ലൈസന്‍സ് എപ്പോള്‍ പുതുക്കണം, എങ്ങനെ, പിഴയില്ലാതെ അടക്കാനുള്ള പരിധി, അറിയേണ്ടതെല്ലാം.
ഡ്രൈവിങ് ലൈസന്‍സ് എപ്പോള്‍ പുതുക്കണം, എങ്ങനെ, പിഴയില്ലാതെ അടക്കാനുള്ള പരിധി തുടങ്ങിയ കാര്യങ്ങളില്‍ കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സ് പുതുക്കുന്നതിന്, 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഒറിജിനല്‍ ഡ്രൈവിങ്ങ് ലൈസന്‍സും കണ്ണു പരിശോധന സര്‍ട്ടിഫിക്കറ്റും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മതി.40 വയസ്സ് കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കൂടി കരുതണമെന്നും എംവിഡി പറയുന്നു.
ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി കഴിയുന്നതിനേക്കാള്‍ ഒരു വര്‍ഷം മുമ്പ് മുതല്‍ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതാണ്. അതുപോലെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം വരെയും പിഴയില്ലാതെ ലൈസന്‍സ് പുതുക്കാവുന്നതാണ്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതെങ്കില്‍ വാഹനം ഓടിച്ച് കാണിക്കണം.
മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
സ്‌നേഹമുള്ളവരെ, നമ്മുടെ കൈവശമുള്ള ലൈസന്‍സ് പുതുക്കുന്നതിന്, 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഒറിജിനല്‍ ഡ്രൈവിങ്ങ് ലൈസന്‍സും കണ്ണു പരിശോധന സര്‍ട്ടിഫിക്കറ്റും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മതി.40 വയസ്സ് കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കൂടി കരുതേണ്ടതാണ്.
ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി കഴിയുന്നതിനേക്കാള്‍ ഒരു വര്‍ഷം മുമ്പ് മുതല്‍ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതാണ്. അതുപോലെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം വരെയും പിഴയില്ലാതെ ലൈസന്‍സ് പുതുക്കാവുന്നതാണ്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതെങ്കില്‍ വാഹനം ഓടിച്ച് കാണിക്കേണ്ടതാണ്. www.parivahan.gov.in എന്ന സൈറ്റില്‍ പ്രവേശന ശേഷം ഓണ്‍ലൈന്‍ സര്‍വീസ്- ഡ്രൈവിംഗ് ലൈസന്‍സ് റിലേറ്റഡ് സര്‍വീസ്- സ്റ്റേറ്റ് -എന്നിവ സെലക്ട് ചെയ്താല്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ഒരുപാട് സര്‍വീസുകളുടെ ഐക്കണുകള്‍ കാണാന്‍ സാധിക്കും. അതില്‍ ഡ്രൈവ് ലൈസന്‍സ് റിന്യൂവല്‍ എന്ന ഓപ്ഷനില്‍ ഡ്രൈവ് ലൈസന്‍സ് നമ്പറും / ഡേറ്റ് ഓഫ് ബര്‍ത്തും എന്‍ട്രി വരുത്തിയാല്‍ ലൈസന്‍സ് പുതുക്കുന്നതിന് നമുക്ക് അപേക്ഷ തയ്യാറാക്കാന്‍ സാധിക്കും. 400 രൂപയാണ് ഫീസിനത്തില്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട തുക.
ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ തയ്യാറാക്കി കഴിഞ്ഞാല്‍ നമുക്കൊരു അപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ആവുകയും,അപ്ലിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഡോക്യുമെന്റ്‌സ് അപ്ലോഡ് ല്‍ പോയി ഡോക്യുമെന്റ്‌സ് അപ്ലോഡ് ചെയ്യാനും ഫീസ് പേമെന്റില്‍ പോയി ഫീ അടയ്ക്കാനും സാധിക്കുന്നതാണ്.
ബുക്ക് രൂപത്തിലുള്ള ലൈസന്‍സ്/ പേപ്പര്‍ രൂപത്തിലുള്ളലൈസന്‍സ് ആണെങ്കില്‍ ആദ്യം ഓഫീസില്‍ കൊണ്ടുവന്ന് പ്രസ്തുത ലൈസന്‍സ് സാരഥി എന്ന സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തതിനുശേഷം നമുക്ക് ലൈസന്‍സ് സംബന്ധമായ സര്‍വീസിന് ഓണ്‍ലൈനായി അപേക്ഷിക്കാനായി സാധിക്കുകയുള്ളൂ.
ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കിയാല്‍ ആയത് ഓഫീസില്‍ കൊണ്ട് പോയി കൊടുക്കേണ്ട ആവശ്യമില്ല .ഓണ്‍ലൈന്‍ വഴി ആയത് ഇഷ്യൂ ചെയ്തു കഴിഞ്ഞാല്‍ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ അതിന്റെ പ്രിന്റ് എടുക്കാനും ഡിജിറ്റല്‍ ആയിട്ട് സൂക്ഷിക്കാനും സാധിക്കുന്നതാണ്.