ആകെ ദൂരം 18,755 കിലോമീറ്റര്‍, പിന്നിടുക 13 രാജ്യങ്ങള്‍, 21 ദിവസത്തെ യാത്ര; ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ചെലവെത്ര?

ട്രെയിന്‍ യാത്രയെന്നത് പലര്‍ക്കും ആവേശവും സന്തോഷവും പകരുന്നതാണ്. ഇതുവരെ കാണാത്ത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാമെന്നതും വ്യത്യസ്തരായ ആളുകളെ കണ്ടുമുട്ടാമെന്നതും ട്രെയിന്‍ യാത്രയുടെ പ്രത്യേകതയാണ്. കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള ട്രെയിന്‍ യാത്ര തന്നെ ഉദാഹരണം. രാജ്യത്തിനകത്തെ ട്രെയിന്‍ യാത്ര ഇങ്ങനെയാണെങ്കില്‍ 13 വ്യത്യസ്ത രാജ്യങ്ങളിലൂടെ ഒരു ട്രെയിനില്‍ യാത്ര ചെയ്യുന്നത് എങ്ങനെയുണ്ടാകും.
അത്തരമൊരു അനുഭവമാകും ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ യാത്ര സമ്മാനിക്കുക. പോര്‍ച്ചുഗലില്‍ നിന്ന് സിംഗപ്പൂര്‍ വരെ നീളുന്ന ട്രെയിന്‍ യാത്രയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ യാത്രപ്രേമികളുടെ ഇടയില്‍ ചര്‍ച്ചാവിഷയം.

പോര്‍ച്ചുഗലിലെ ലെയ്‌ഗോസില്‍ നിന്നും സിംഗപ്പൂര്‍ വരെ നീളുന്ന ഈ യാത്രയില്‍ പിന്നിടുന്നത് ഏകദേശം 18,755 കിലോമീറ്ററാണ്. 21 ദിവസങ്ങള്‍ കൊണ്ട് 13 രാജ്യങ്ങള്‍ കടന്നാണ് ട്രെയിന്‍ പോകുന്നത്. പോര്‍ച്ചുഗലിലെ ലഗോസില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. സ്‌പെയിന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, വിയറ്റ്‌നാം, തായ്ലാന്‍ഡ്, കംബോഡിയ, ലാവോസ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ കടന്നാണ് സിംഗപ്പൂരില്‍ യാത്ര അവസാനിക്കുന്നത്. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന യാത്രയ്ക്കിടെ 11 പ്രധാന സ്റ്റോപ്പുകളാണ് ട്രെയിനുള്ളത്.
ചെലവ് ലക്ഷത്തിനു മുകളില്‍
വലിയ മുന്നൊരുക്കത്തോടെ മാത്രമേ ഈ യാത്ര ആരംഭിക്കാനാകൂ. വ്യത്യസ്ത രാജ്യങ്ങളിലൂടെ കടന്നു പോകുന്നതിനാല്‍ ഈ രാജ്യങ്ങളിലേക്കുള്ള വീസയും മറ്റ് അനുമതികളും ആവശ്യമാണ്. ഇതെല്ലാം മുന്‍കൂര്‍ തയാറാക്കിയാല്‍ മാത്രമേ യാത്രയ്ക്ക് അനുമതി ലഭിക്കുകയുള്ളൂ. ഈ ഒരൊറ്റ യാത്രയില്‍ പാരീസ്, മോസ്‌കോ, ബീജിംഗ്, ബാങ്കോക്ക് തുടങ്ങിയ ചരിത്രപ്രസിദ്ധ നഗരങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിക്കും.
21 ദിവസത്തെ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് മാത്രം 1,14,333 രൂപയാണ്. മറ്റ് ചെലവുകള്‍ എല്ലാം കൂട്ടുമ്പോള്‍ ഇരട്ടിയാകും തുക. ലണ്ടനില്‍ നിന്ന് സിംഗപ്പൂര്‍ വരെ നീണ്ട യാത്രയുടെ പഴയ റെക്കോഡ് മറികടക്കാന്‍ പോര്‍ച്ചുഗല്‍-സിംഗപ്പൂര്‍ ട്രെയിനിന് സാധിക്കുന്നു.

friends travels

ഉപയോക്താക്കൾക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചറുമായി വാട്സാപ്.

ചാനലുകൾ കാണാനും അതിൽ ചേരാനും ഉപയോക്താക്കൾക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചറുമായി വാട്സാപ്. ചാനലുകളിൽ ചേരാൻ ക്യുആർ കോഡുകൾ സ്കാൻ ചെയ്യാൻ ഉപയോക്താക്കളെ വാട്സാപ് ഉടൻ അനുവദിക്കും. ഉപയോക്താക്കൾക്ക് പുതിയ ചാനലുകൾ കണ്ടെത്തുന്നതും പിന്തുടരുന്നതും ഇതോടെ എളുപ്പമാകും.

WABetaInfo യുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച് , Android , iOS എന്നിവയ്‌ക്കായി ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റയിലുള്ളവർക്ക് പുതിയ ഫീച്ചർ നിലവിൽ ലഭ്യമാണ്.  ഫോണിന്റെ ക്യാമറ ഉപയോഗിച്ച് QR കോഡ് സ്‌കാൻ ചെയ്യുന്നത് ഉപയോക്താക്കളെ ചാനലിലേക്ക് റീഡയറക്‌ടുചെയ്യും, അത് അവർക്ക് കാണാനും അവരുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമാണെങ്കിൽ ചേരാനും കഴിയും.

ഒരു ചാനലിനായുള്ള QR കോഡ് ആക്‌സസ് ചെയ്യുന്നതിന്, ഉപയോക്താക്കൾ ചാനലിലേക്ക് നാവിഗേറ്റ് ചെയ്യണം, മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ട് ബട്ടണിൽ ടാപ്പുചെയ്‌ത് പങ്കിടൽ മെനുവിലേക്ക് പോകുക. ഇവിടെ, ചാനലിൻ്റെ കുറുക്കുവഴിയായി പ്രവർത്തിക്കുന്ന QR കോഡ് സൃഷ്ടിക്കുന്നതിനും ഷെയർ ചെയ്യുന്നതിനുമുള്ള ഓപ്ഷൻ  കണ്ടെത്താനാകും.

ഇന്ത്യയിലെ മികച്ച സിബിൽ സ്കോർ എത്രയാണ്? വായ്‌പ ലഭിക്കാൻ എത്ര പോയിന്റ് വേണം എന്നറിയാം

സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ എന്നത് സാമ്പത്തിക സ്ഥിരതയുടെ പ്രതിഫലനമാണ്. അതായത്, നിങ്ങളുടെ സാമ്പത്തിക കാര്യക്ഷമത അളക്കാനുള്ള ഒരു ഉപകരണം. കടം വാങ്ങിയാൽ മുടങ്ങാതെ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷി എത്രയായിരിക്കും എന്നതാണ് ബാങ്കുകൾ സാധാരണ വായ്പ നൽകുമ്പോൾ ശ്രദ്ധിക്കുക. ഇത് അളക്കാനുള്ള അളവുകോലാണ് സിബിൽ സ്കോർ. 300 മുതൽ 900 വരെയുള്ള നമ്പർ ശ്രേണിയാണ് ഇത്. സിബിൽ സ്കോർ കൂടുന്നത് അനുസരിച്ച് വായ്പ ലഭിക്കാനുള്ള സാധ്യത കൂടും. .

ഇന്ത്യയിൽ,  സിബിൽ സ്കോർ 700 ന് മുകളിലാണെങ്കിൽ അത് മികച്ച ക്രെഡിറ്റ് സ്കോറായി കണക്കാക്കപ്പെടും.  720 മുതൽ 900 വരെയാണ്. നല്ല ക്രെഡിറ്റ് സ്കോർ. 600  മുതൽ 699 വരെ ക്രെഡിറ്റ് സ്കോർ ഉള്ളത് വലിയ കുഴപ്പമില്ലാത്തതാണ്. 600-ന് താഴെ ആണ് ക്രെഡിറ്റ് സ്കോറുള്ളത് എങ്കിൽ  ലോൺ കിട്ടാൻ ബുദ്ധിമുട്ടാക്കിയേക്കും. കാരണം ഇത് മോശപ്പെട്ട സ്കോറായാണ് പരിഗണിക്കുന്നത്. 

നിങ്ങൾ ഇതിനു മുൻപ് വായ്പ തിരിച്ചടവിൽ മുടക്കം വരുത്തിയിട്ടുണ്ടെകിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ അത് ബാധിച്ചേക്കും. അതിനാൽ തിരിച്ചടവുകളെല്ലാം കൃത്യസമയത്താണ് എന്ന് ഉറപ്പുവരുത്തിയാൽ സിബിൽ സ്കോർ ഉയർത്താം.

5 തരത്തിൽ ജീവിക്കുന്ന മലയാളികൾ; ഇതിൽ നിങ്ങൾ ഏതാണ്?

സ്വന്തമായി നല്ലൊരു വീട് സഫലമാക്കുന്നതാണ് മലയാളികളുടെ ഏറ്റവും പ്രധാന ലക്ഷ്യം’ എന്ന് പൊതുവിൽ പറയാറുണ്ട്. എന്നാൽ അങ്ങനെയൊരു സാമാന്യവത്‌കരണത്തിന്റെ ആവശ്യമുണ്ടോ? ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കുന്നവരും ഇവിടെ ധാരാളമുണ്ട്. പൊതുവായി നിരീക്ഷിച്ചാൽ 5 തരത്തിൽ ജീവിതമാസ്വദിക്കുന്ന ആളുകൾ ഇവിടെയുണ്ട്. 

1. വലിയവീടുകളിൽ കുഞ്ഞു ജീവിതം നയിക്കുന്നവർ

അവർക്ക് വലിയ വീട്, കാർ, സൗകര്യങ്ങൾ, വരുമാനം എല്ലാം ധാരാളം ഉണ്ടായിരിക്കും എന്നാൽ അവരുടെ കാർ അധികം കിലോമീറ്ററുകൾ ഓടിയിട്ടുണ്ടാവില്ല. നാട്ടിലെ വില കൂടിയ ഭക്ഷണവിഭവങ്ങളോ, മറുനാട്ടിലെ ഭക്ഷണ വൈവിധ്യങ്ങളോ അവർ അനുഭവിക്കാൻ മിനക്കെടാറുമില്ല. മികച്ച വരുമാനമുണ്ടെങ്കിലും ഈ ലോകമൊന്ന് ചുറ്റിക്കാണാൻ അവർക്ക് ആഗ്രഹവുമുണ്ടാവില്ല. വലിയ വീട്, വാഹനം മുതലായവ ഉണ്ടാവുന്നതിലാണ് അവരുടെ സന്തോഷം.

2. വലിയ വീടുകളിൽ ഞെരുങ്ങി ജീവിക്കുന്നവർ.

കാഴ്ചയിൽ സമ്പന്നരായി തോന്നിക്കും. വലിയ വീട്, കാർ, ബ്രാൻഡഡ് വസ്ത്രധാരണം എല്ലാമുണ്ടാവും. എന്നാൽ ഇവയൊരുക്കാൻ വരുന്ന വമ്പിച്ച കടബാധ്യത കാരണം വലിയ സമ്മർദ്ദത്തിലായിരിക്കും തുടർജീവിതം. ഉയർന്ന ബാധ്യതകൾ തീർക്കാൻ ഉള്ളതുകൊണ്ട് മക്കളിലായിരിക്കും തുടർപ്രതീക്ഷ. പുറംകാഴ്ചയിലെങ്കിലും സമ്പന്നരുമായി ഒത്തുപോവുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണിവർ.

3. കുഞ്ഞുവീട്, വലിയ ജീവിതം

ആവശ്യത്തിന് വരുമാനം കണ്ടെത്തി, പ്രത്യേകമായ ഇഷ്ടങ്ങൾക്കായി സമയം ചെലവഴിച്ച്, കുടുംബസമേത യാത്രകൾക്കും മറ്റും ധാരാളം പണം ചെലവഴിക്കുന്ന വിഭാഗം. മിച്ചമൊന്നും കാണില്ലെങ്കിലും ഉള്ളപ്പോൾ ഉള്ളത് പോലെ ജീവിക്കുന്ന ചിലർ. വലിയ വീടിനേക്കാൾ മറ്റുപലതിലുമാണ് ഇവർ സന്തോഷം കണ്ടെത്തുന്നത്.

jaico 1

4. വാടക വീടുകളിൽ താമസിക്കുന്ന സമ്പന്നർ.

ജോലി, വിദ്യാഭ്യാസം എന്നിവ സംബന്ധമായി വർഷങ്ങളോളം വാടകയ്ക്ക് താമസിക്കുന്നതിൽ സന്തോഷമുള്ള വിഭാഗം. റിട്ടയർമെന്റ് അടുക്കുമ്പോഴാണ് ഇവർ വീട് നിർമാണത്തെക്കുറിച്ച് ആലോചിക്കുക. ആവശ്യത്തിന് സമ്പത്ത് സ്വരൂപിക്കാൻ സാധിച്ചത് കൊണ്ട് അവർക്കത് അനായാസം ചെയ്യാൻ കഴിയും. സ്വന്തം വീട്ടിൽ വിശ്രമജീവിതം നയിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന വിഭാഗം.

5. കുഞ്ഞുവീടിനായി അധ്വാനിക്കുന്നവർ 

അനിവാര്യ ഘട്ടത്തിൽ മാത്രം വീടിനെക്കുറിച്ച് ചിന്തിക്കുകയും ലോണുകൾക്ക് നെട്ടോട്ടമോടുകയും ശേഷം, കിട്ടിയ പണം കൊണ്ട് പണി തുടങ്ങി, ശേഷം പൂർത്തീകരിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിൽ ത്രിൽ കണ്ടെത്തുന്നവർ.  

ആലോചിച്ചാൽ ഇനിയും വിഭാഗങ്ങൾ ഉണ്ടാകും. ഓരോരുത്തരും അവർക്കിഷ്ടമുളള വീടുകൾ പണിയട്ടെ. അവർക്കതിലാണ് സന്തോഷമെങ്കിൽ നമ്മളെന്തിന് നിരാശരാവണം?

പത്താംക്ലാസോ ബിരുദമോ യോഗ്യതയുള്ള സ്പോർട്സ് താരങ്ങളാണോ? റെയിൽവേയിലെ 56 ഒഴിവിലേക്ക് അപേക്ഷിക്കാം.

വണ്ണം കുറച്ച് ശരീര ഭംഗി വീണ്ടെടുക്കാം; ഈന്തപ്പഴം ഇങ്ങനെ കഴിച്ചോളൂ.

ഈന്തപ്പഴം ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. ഇവയിൽ പ്രകൃതിദത്തമായ പഞ്ചസാരയും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവയിൽ പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു, കലോറി കുറവാണ്. ഫിറ്റ്നസ് പ്രേമികൾക്കുള്ള മികച്ച ലഘുഭക്ഷണ ഓപ്ഷനാണ്. ഇവയിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്, കൂടുതൽ നേരം സംതൃപ്തി നിലനിർത്തുന്നു. പെട്ടെന്നുള്ള വിശപ്പിനെ ശമിപ്പിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ഈന്തപ്പഴം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

1. നാരുകളാൽ സമ്പന്നമാണ്

ഈന്തപ്പഴം നാരുകളാൽ സമ്പന്നമാണ്. ഇവയിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കൂടുതൽ നേരം വയർനിറഞ്ഞതായി തോന്നുകയും ചെയ്യുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെയും അനാരോഗ്യകരമായ ലഘുഭക്ഷണത്തിന്റെയും സാധ്യത കുറയ്ക്കുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിനും മലബന്ധം തടയുന്നതിനും ക്രമമായ മലവിസർജനത്തിനും നാരുകൾ സഹായിക്കുന്നു. ഈന്തപ്പഴം ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടം കൂടിയാണ്. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഇവയിൽ നല്ല അളവിൽ ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്.

2. പ്രകൃതിദത്ത പഞ്ചസാരയുടെ ഉറവിടം
ഇവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു, ഊർജത്തിന്റെ അളവ് സ്ഥിരപ്പെടുത്തുന്നു, മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുന്നു. സുസ്ഥിരമായ ഊർജം നൽകുന്നതിലൂടെ ദിവസം മുഴുവൻ സജീവമായി തുടരാനും ക്ഷീണം ഒഴിവാക്കാനും സഹായിക്കും.

3. അവശ്യ പോഷകങ്ങൾ നിറഞ്ഞതാണ്

പ്രധാനപ്പെട്ട വൈറ്റമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഈന്തപ്പഴത്തിൽ 696 മില്ലിഗ്രാം പൊട്ടാസ്യം, 54 മില്ലിഗ്രാം മഗ്നീഷ്യം, 0.9 മില്ലിഗ്രാം ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം നിലനിർത്താൻ പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. അതേസമയം മഗ്നീഷ്യം പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് ഗുണം ചെയ്യുന്നു. അവയിൽ മിതമായ അളവിൽ നല്ല കൊഴുപ്പുകൾ ഉണ്ട്. ഇത് സംതൃപ്തി നൽകുന്നു.

ശരീരഭാരം കുറയ്ക്കാൻ ഈന്തപ്പഴം എങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ, എൻജിനീയർ അവസരം; 169 ഒഴിവ്, അപേക്ഷ ഡിസംബർ 12 വരെ.

ബാങ്കിങ് മേഖലയിൽ ജോലിപരിചയമുള്ളവർക്ക് എസ്ബിഐയിൽ അസിസ്റ്റന്റ് മാനേജറാകാൻ അവസരം. 169 ഒഴിവാണുള്ളത്. ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഫയർ (101 ഒഴിവ്), സിവിൽ (43), ഇലക്ട്രിക്കൽ (25) എന്നീ വിഭാഗങ്ങളിലായി അസിസ്റ്റന്റ് മാനേജർ– എൻജിനീയർ എൻജിനീയർ വിഭാഗങ്ങളിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക്  www.bank.sbi, www.sbi.co.in.

വെള്ളം കുടിച്ച് ശീലിക്കാം; വൃക്കയിലെ കല്ലുകൾ തടയും, ശരീര ഭാരം കുറയ്ക്കും.

ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്കു വെള്ളം അത്യാവശ്യമാണ്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് പലവിധ രോഗങ്ങളിൽനിന്നും രക്ഷ നേടാൻ സഹായിക്കും. വൃക്കയിലെ കല്ലുകൾ തടയുന്നതും ശരീരഭാരം കുറയ്ക്കാനും വെള്ളം സഹായിക്കുമെന്നതിനുള്ള കൂടുതൽ തെളിവുകൾ അടുത്തിടെ ഗവേഷകർ കണ്ടെത്തി.

ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് കാലിഫോർണിയ സാൻ ഫ്രാൻസിസ്കോ സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്. ഒരു ദിവസം ആറ് ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങളിൽ നിന്നുള്ള തെളിവുകൾ കാണിക്കുന്നതായും ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്.

ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുന്നത് ശരീര ഭാരം കൂടാനുള്ള സാധ്യത കുറയ്ക്കുമെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ഗവേഷകർ പറഞ്ഞു. സ്ഥിരമായി തലവേദന അനുഭവപ്പെടുന്നവർക്ക് മൂന്നു മാസം തുടർച്ചായി കൂടുതൽ വെള്ളം കുടിച്ച് കഴിഞ്ഞപ്പോൾ സുഖം പ്രാപിച്ചതായി കണ്ടെത്തി. എട്ട് ആഴ്ച ദിവസവും നാല് ഗ്ലാസ് വെള്ളം കൂടി കുടിച്ചതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ പ്രമേഹ രോഗികളെ സഹായിച്ചതായും ഗവേഷകർ കണ്ടെത്തി. മൂത്രനാളിയിൽ അണുബാധയുള്ള സ്ത്രീകൾ ഒരു ദിവസം അധികമായി ആറ് ഗ്ലാസ് വെള്ളം കുടിച്ചതിലൂടെ പതിയെ അണുബാധകൾ കുറഞ്ഞതായി കണ്ടെത്തി.

കുറഞ്ഞ രക്തസമ്മർദമുള്ള ചെറുപ്പക്കാർക്കും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യുന്നുവെന്ന് ഗവേഷകർ പറഞ്ഞു. അതേസമയം, വെള്ളം കുടിക്കുന്നതിന്റെ അളവ് എല്ലാവർക്കും ഒരുപോലെ അല്ലെന്നും ഗവേഷകർ പറഞ്ഞു. വൃക്കയിലെ കല്ലുകളോ മൂത്രാശ അണുബാധയോ ഉള്ള ഒരാൾക്ക് ധാരാളം വെള്ളം കുടിക്കാം. എന്നാൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കുന്ന ശീലമുള്ളവർ കുറച്ച് വെള്ളം കുടിക്കുന്നതായിരിക്കും ഉചിതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

എത്ര വെള്ളം കുടിക്കാം?

ആരോഗ്യമുള്ള ഒരു മുതിർന്നയാൾക്ക് പ്രതിദിനം ശരാശരി 8 മുതൽ 12 ഗ്ലാസ് വെള്ളം ആവശ്യമാണ്. ശരീരഭാരത്തിന്റെ ഓരോ 20 കിലോയ്ക്കും 1 ലിറ്റർ വെള്ളം ആവശ്യമാണ്. അതിനാൽ, ശരീരഭാരം 60 കിലോ ആണെങ്കിൽ, പ്രതിദിനം 3 ലിറ്റർ ആവശ്യമാണെന്ന് മാക്‌സ് ഹോസ്പിറ്റലിലെ സീനിയർ ഡയറക്ടർ-ഇന്റേണൽ മെഡിസിൻ ആൻഡ് മെഡിക്കൽ അഡ്വൈസർ ഡോ. അശുതോഷ് ശുക്ല. വ്യായാമം, പരിസ്ഥിതി, മൊത്തത്തിലുള്ള ആരോഗ്യം, ഗർഭാവസ്ഥ, മുലയൂട്ടൽ എന്നിവ ഉൾപ്പെടുന്ന നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരു വ്യക്തിക്ക് അവരുടെ മൊത്തം ജല ഉപഭോഗത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്നും ഡോ. അശുതോഷ് ചൂണ്ടിക്കാട്ടി.

പുരുഷന്മാർ ഒരു ദിവസം ഏകദേശം 3.7 ലിറ്ററും സ്ത്രീകൾ ഏകദേശം 2.7 ലിറ്ററും വെള്ളം കുടിക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് റിച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. ദിവസേനയുള്ള ദ്രാവക ഉപഭോഗത്തിന്റെ 20% സാധാരണയായി ഭക്ഷണത്തിൽ നിന്നും ബാക്കിയുള്ളത് പാനീയങ്ങളിൽ നിന്നുമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ശരീരത്തിനാവശ്യമായ ജലത്തിന്റെ ആവശ്യകത നിറവേറ്റുന്നതിന്, 50% സാധാരണ വെള്ളവും 50% മറ്റ് ജലസ്രോതസ്സുകളിൽ നിന്ന് – പഴങ്ങൾ, പാൽ, പച്ചക്കറികൾ മുതലായവയിൽ നിന്ന് കഴിക്കേണ്ടത് അത്യാവശ്യമാണെന്ന് അവർ പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കും; ആഭ്യന്തര ഉത്പാദനം കുറഞ്ഞെന്ന് മന്ത്രി.

സ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് നിരക്ക് വ‍ർധനവ് പ്രഖ്യാപിച്ചത്. പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.

ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ നിരക്ക് വർധിപ്പിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷൻ ഉടൻ കെഎസ്ഇബിക്ക് റിപ്പോർട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷൻ റിപ്പോർട്ട് കിട്ടിയാലുടൻ സർക്കാർ ചർച്ച ചെയ്യുമെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേ‍ർത്തു.

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

അഭ്യന്തര ഉത്പാദനം കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 70 ശതമാനം വൈദ്യുതി സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുകയാണ്. ഉത്പാദനം വർധിപ്പിക്കാൻ കേരളത്തിൽ സാധ്യതകൾ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് ഉണ്ടാകുക. സമ്മർ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്.

വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്.

ഹൈഡ്രൽ പ്രോജക്റ്റുകൾ പൂർത്തിയാവത്തത് തിരിച്ചടിയാണെന്നും‌ ഹൈഡ്രൽ പ്രോജക്റ്റുകൾ പ്രതിഷേധങ്ങൾ കൊണ്ട് നിലച്ചുവെന്നും മന്ത്രി പറഞ്ഞു.

പ്രവാസികളെ ഇതിലേ.. നാട്ടിലെ BSNL സിം കാർഡ് ഇനി യുഎഇയിലും ഉപയോ​ഗിക്കാം; വെറും 57 രൂപ മുടക്കിയാൽ സിം കാർഡ് ഇൻ്റർനാഷണൽ ആകും!

ഇന്ത്യയിൽ ഉപയോഗിക്കുന്ന അതേ സിം കാർഡ് യുഎഇയിലും ഉപയോഗിക്കാൻ സുവർണാവസരമൊരുക്കി ബിഎസ്എൻഎൽ. പ്രത്യേക പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്താൽ ബിഎസ്എൻഎൽ സിം ഗൾഫ് നാട്ടിലും ഉപയോഗിക്കാം. വിദേശത്തേക്ക് പോകുമ്പോൾ അന്താരാഷ്‌ട്ര സിം കാർഡിലേക്ക് മാറണമെന്ന നിബന്ധനയ്‌ക്കാണ് അറുതിയായിരിക്കുന്നത്.

167 രൂപ മുടക്കിയാൽ 90 ദിവസത്തേക്കും 57 രൂപ മുടക്കിയാൽ 30 ദിവസത്തേക്കുമായി റീചാർജ് ചെയ്താൽ സാധാരാണ ബിഎസ്എൻഎൽ സിം അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തനക്ഷമമാകും. കോൾ, ഡാറ്റ സേവനങ്ങൾ ലഭിക്കണമെങ്കിൽ അധിക ടോപ്പ്- അപ്പുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യണം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം ഏർപ്പെടുത്തുന്നത്. ഭാവിയിൽ മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു.

Verified by MonsterInsights