സ്‌ത്രീകള്‍ക്ക്‌ ജോലി ചെയ്യാന്‍ പറ്റിയ നഗരങ്ങളുടെ പട്ടിക പുറത്ത്.

പുരുഷന്മാര്‍ക്ക്‌ തുല്യമായ തോതിലും ഒരു പക്ഷേ അതിനും ഒരു പടി മുകളിലും സ്‌ത്രീകള്‍ക്ക്‌ ജോലി ചെയ്യാന്‍ സാധിക്കണമെങ്കില്‍ അവര്‍ താമസിക്കുന്ന ഇടങ്ങളും അതിന്‌ അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കണം. ഇത്തരത്തില്‍ സ്‌ത്രീകള്‍ക്ക്‌ ജോലി ചെയ്‌തു ജീവിക്കാന്‍ പറ്റിയ സാഹചര്യം ഒരുക്കുന്നതില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നിലുള്ള നഗരങ്ങള്‍ ബെംഗളൂരുവും ചെന്നൈയും മുംബൈയുമാണെന്ന്‌ അവ്‌താര്‍ ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി.

ലിംഗ തുല്യതയെ സഹായിക്കുന്ന പരിതസ്ഥിതികള്‍ എത്ര മാത്രം ഒരുക്കി നല്‍കുന്നുണ്ടെന്നറിയാന്‍ ഇന്ത്യയിലെ 120 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ്‌ സര്‍വേ നടത്തിയത്‌. ഓരോ നഗരത്തിനും ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കോറുകളും നല്‍കി. ഹൈദരാബാദ്‌, പുണെ, കൊല്‍ക്കത്ത, അഹമ്മദാബാദ്‌, ഡല്‍ഹി, ഗുരുഗ്രാം, കോയമ്പത്തൂര്‍ എന്നിവയാണ്‌ ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റ്‌ ഇന്ത്യന്‍ നഗരങ്ങള്‍.

കൊച്ചി പതിനൊന്നാമതായും തിരുവനന്തപുരം 13-ാമതായും പട്ടികയില്‍ ഇടം നേടി. ചെന്നൈയ്‌ക്കും കോയമ്പത്തൂരിനും പുറമേ തമിഴ്‌നാട്ടിലെ നഗരങ്ങളായ തിരുച്ചിറപ്പള്ളി (12), വെല്ലൂര്‍ (15), മധുരൈ (17), സേലം (18), ഈറോഡ്‌ (19), തിരുപ്പൂര്‍ (20) എന്നിവ ആദ്യ 20 സ്ഥാനങ്ങളില്‍ ഇടം നേടി. ആദ്യ 25ല്‍ 16ഉം ദക്ഷിണേന്ത്യന്‍ നഗരങ്ങളാണെന്നതും ശ്രദ്ധേയമാണ്‌. ഒരു നഗരം സ്‌ത്രീകള്‍ക്ക്‌ എത്ര മാത്രം ജീവിക്കാന്‍ കൊള്ളാവുന്നതാണ്‌, അവരുടെ സുരക്ഷ എത്ര മാത്രം ഉറപ്പാക്കുന്നു, തൊഴിലിലെ പങ്കാളിത്തം, സ്‌ത്രീകളുടെ ശാക്തീകരണം തുടങ്ങിയ ഘടകങ്ങളാണ്‌ സര്‍വേയില്‍ പരിഗണിച്ചത്‌.

friends catering

ബജറ്റ് 2025 പ്രഖ്യാപനങ്ങള്‍: മൊബെൽ ഫോൺ ബാറ്ററി, ജീവന്‍ രക്ഷാ മരുന്നുകള്‍- വില കുറയുന്നവയെ അറിയാം.

മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2025- 2026 വര്‍ഷത്തെ ബജറ്റ് അവതരണം പൂര്‍ത്തിയായിരിക്കുകയാണ്. ആദായ നികുതി പരിധി ഉയര്‍ത്തിയതാണ് ബജറ്റിലെ ഏറ്റവും ഞെട്ടിക്കുന്ന പ്രഖ്യാപനം. ആദായ നികുതിയില്‍ വന്‍ ഇളവാണ് ഉണ്ടായിരിക്കുന്നത്. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. അതേ സമയം സാധാരണക്കാരെ സംബന്ധിച്ച വലിയ ചര്‍ച്ച ചെലവ് കൂടിയതും ചെലവ് കുറഞ്ഞതുമായ ഉത്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യങ്ങളാണ്.

ജോലി സമയത്തിൽ ആവശ്യം അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകണമെന്നും ഓവർടൈം നിയമത്തിൽ മാറ്റം വേണമെന്നുമടക്കമുള്ള കാര്യങ്ങളാണ് സർവെ മുന്നോട്ടുവച്ചിരിക്കുന്നത്. ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്നത് കണക്കാക്കുന്നതിലടക്കം ഇളവുകൾ നൽകണം. തൊഴിലാളികൾക്ക് കൂടുതൽ വരുമാനം കിട്ടാൻ വഴിയൊരുക്കണം. സ്ഥാപനങ്ങൾക്ക് അവശ്യ ഘട്ടങ്ങളിൽ കൂടുതൽ സമയം തൊഴിൽ എടുപ്പിക്കാനാകണമെന്നും സാമ്പത്തിക സർവെ ആവശ്യപ്പെടുന്നുണ്ട്.

സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

കൂടുതൽ സമയം ജോലിയെടുക്കണമെന്ന ചില വ്യവസായികളുടെ നിലപാടിനെ പിന്തുണക്കുന്നതാണ് 2025 ലെ സാമ്പത്തിക സർവെ. തൊഴിൽ സമയവും ഓവർടൈമും നിജപ്പെടുത്തുന്ന നിയമങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്ന് സർവെ നിർദ്ദേശിക്കുന്നുണ്ട്. നടപ്പ് സാമ്പത്തിക വർഷം പ്രതീക്ഷിച്ചതിനെക്കാൾ വളർച്ച കുറയുമെന്നും സാമ്പത്തിക സർവെ സൂചിപ്പിക്കുന്നു. തൊഴിൽ നിയമപ്രകാരം ആഴ്ചയിൽ 48 മണിക്കൂറേ ഒരാളെ പണിയെടുപ്പിക്കാവൂ എന്നുണ്ട്. ഫാക്ടറി, ഓവർടൈം നിയമങ്ങളിൽ കൂടുതൽ വേതനം നല്കിയുള്ള അധികസമയം എത്രയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓവർടൈം ഉൾപ്പെടുത്തിയാലും ആഴ്ചയിൽ 63 മണിക്കൂറിൽ കൂടുതൽ തൊഴിലെടുപ്പിക്കാൻ പാടില്ല. നല്ല കരാറുകൾ കിട്ടുമ്പോൾ തൊഴിൽ സമയം കൂട്ടി വരുമാനം നേടാൻ നിയമങ്ങൾ സ്ഥാപനങ്ങൾക്ക് തടസ്സമെന്നാണ് സാമ്പത്തിക സർവെ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ വേതനം തൊഴിലാളികൾക്ക് കിട്ടാനുള്ള സാഹചര്യവും ഇതിലൂടെ ഇല്ലാതാകുന്നു എന്നാണ് സർവെയിലെ വാദം. നിർമ്മിത ബുദ്ധി തൊഴിലവസരങ്ങളെ ബാധിച്ചേക്കാം എന്നും സർവെ മുന്നറിയിപ്പ് നല്കുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷം ആറരയ്ക്കും എഴിനും ഇടയിൽ വളർച്ച പ്രതീക്ഷിച്ചത് 6.4 ആയി കുറയും. അടുത്ത വർഷം 6.3 നും 6.8 നും ഇടയിലാണ് വളർച്ച പ്രതീക്ഷിക്കുന്നത്. ഭക്ഷ്യ ധാന്യ ഉത്പാദനം കൂടി. വിലക്കയറ്റം നിയന്ത്രിച്ച് നിർത്താനായി എന്നും സാമ്പത്തിക സർവെ ചൂണ്ടികാട്ടിയിട്ടുണ്ട്. ഉത്പാദന രംഗത്തെ ഇടിവാണ് പ്രതീക്ഷിച്ച വളർച്ച നടപ്പു വർഷം ഇല്ലാതിരിക്കാൻ കാരണമെന്നും സർവെ വിശദീകരിക്കുന്നുണ്ട്.

എപ്പോള്‍ മുതലാണ് പാസ്‌പോര്‍ട്ട് അനുവദിച്ചു തുടങ്ങിയത്? മരിച്ചവർക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചിട്ടുണ്ടോ? ഏതു രാജ്യത്തെ പാസ്‌പോര്‍ട്ടാണ് ഏറ്റവും ശക്തം?

വിദേശ യാത്രകള്‍ നടത്തുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട യാത്രാ രേഖകളാണ് പാസ്‌പോര്‍ട്ടും വീസയും. നിങ്ങള്‍ ഏതു രാജ്യക്കാരനാണെന്ന സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് പാസ്‌പോര്‍ട്ട്. ഏതു രാജ്യത്തേക്കാണോ പോവുന്നത് ആ രാജ്യം നല്‍കുന്ന യാത്രാ അനുമതിയാണ് വീസ. വീസയില്ലാതെ പല രാജ്യങ്ങളും സന്ദര്‍ശിക്കാമെങ്കിലും പാസ്‌പോര്‍ട്ടില്ലാതെ എളുപ്പമല്ല. എന്നാല്‍ അങ്ങനെ സാധിക്കുന്നവരുമുണ്ട്. എപ്പോള്‍ മുതലാണ് പാസ്‌പോര്‍ട്ട് അനുവദിച്ചു തുടങ്ങിയത്? മരിച്ചവർക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചിട്ടുണ്ടോ? ഏതു രാജ്യത്തെ പാസ്‌പോര്‍ട്ടാണ് ഏറ്റവും ശക്തം? അങ്ങനെയങ്ങനെ പാസ്‌പോര്‍ട്ടിനെ കുറിച്ചുള്ള രസകരമായ ചില വിവരങ്ങള്‍ നോക്കാം. 

മുഖത്ത് പച്ച കുത്തുകയോ മുഖത്ത് ശസ്ത്രക്രിയ ചെയ്യുകയോ ചെയ്തിട്ടുണ്ടോ? നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ അത് മാറ്റാനുള്ള കാരണമാണിത്. മുഖത്ത് പുതിയ പാടുകളോ പച്ചകുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പാസ്‌പോര്‍ട്ട് മാറ്റിയെടുക്കേണ്ടി വരും.

പാസ്‌പോര്‍ട്ടിനുള്ള ഫോട്ടോ യൂണിഫോം ധരിച്ചിട്ടുള്ളതു കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല. കാരണം ഏതെങ്കിലും തരത്തിലുള്ള യൂണിഫോമോ തൊപ്പിയോ സണ്‍ഗ്ലാസുകളോ ധരിച്ചുകൊണ്ടുള്ള ചിത്രം പാസ്‌പോര്‍ട്ടില്‍ അനുവദനീയമല്ല. അതുപോലെ മുഖം മറക്കുന്നതുപോലെ മുടിയുണ്ടെങ്കിലും ചിത്രം പാസ്‌പോര്‍ട്ടില്‍ ഉപയോഗിക്കാനാവില്ല. ഏതു രാജ്യമാണോ പാസ്പോർട്ട് അനുവദിക്കുന്നത്, ആ രാജ്യത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക.

ലോക പാസ്‌പോര്‍ട്ട് വേണോ

അങ്ങനെയും ഒരു സംഗതിയുണ്ട്, ലോക പാസ്‌പോര്‍ട്ട്. അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസി ആസ്ഥാനമായുള്ള എന്‍ജിഒ വേള്‍ഡ് സര്‍വീസ് അതോറിറ്റിയാണ് ഈ പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. എന്നാല്‍ ഈ ലോക പാസ്‌പോര്‍ട്ടിനെ ചുരുക്കം രാജ്യങ്ങളേ അംഗീകരിച്ചിട്ടുള്ളൂ. ബുര്‍ക്കിന ഫാസോ, ഇക്വഡോര്‍, മൗറിറ്റാനിയ, ടാന്‍സാനിയ, ടോഗോ, സാംബിയ എന്നീ രാജ്യങ്ങളിലേക്ക് ലോക പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പോകാനാവും. 

പാസ്‌പോര്‍ട്ട് എന്നു മുതല്‍?

13ാം നൂറ്റാണ്ടു മുതല്‍ തന്നെ പാസ്‌പോര്‍ട്ട് നിലവിലുണ്ട്. ഹെന്റി അഞ്ചാമന്‍ രാജാവാണ് ഈ ആശയം ആദ്യം കൊണ്ടുവന്നത്. വിദേശത്തേക്കു പോവുമ്പോള്‍ സ്വന്തം രാജ്യവും വ്യക്തി വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള രേഖയെന്നതായിരുന്നു ആശയം”

“പാസ്‌പോര്‍ട്ടില്ലാത്തവര്‍”

പാസ്‌പോര്‍ട്ടില്ലാതെ ലോകത്ത് ആര്‍ക്കെങ്കിലും സഞ്ചരിക്കാനാവുമോ? മൂന്നു പേര്‍ക്ക് സാധിക്കും. ജപ്പാന്റെ രാജാവിനും രാജ്ഞിക്കും പിന്നെ ബ്രിട്ടീഷ് രാജാവ് ചാള്‍സിനും പാസ്‌പോര്‍ട്ടില്ല. തങ്ങളുടെ രാജാവ്/ രാജ്ഞിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് ഉചിതമല്ലെന്നാണ് ഇതു സംബന്ധിച്ച ജപ്പാന്റെ വിശദീകരണം. ബ്രിട്ടന്‍ അവരുടെ പൗരന്മാര്‍ക്ക് രാജാവിന്റെ പേരിലാണ് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. അതുകൊണ്ട് രാജാവിന് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് ഉചിതമല്ലെന്ന് ബ്രിട്ടനും വാദിക്കുന്നു

ശക്തമായ പാസ്‌പോര്‍ട്ട്

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് നിലവില്‍ സിംഗപ്പൂരിന്റേതാണ്. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 195 രാജ്യങ്ങളിലേക്ക് വീസയില്ലാതെ സന്ദര്‍ശിക്കാനാവും. രണ്ടാം സ്ഥാനത്തുള്ളത് ജപ്പാന്‍ പാസ്‌പോര്‍ട്ടാണ്(193). മൂന്നാം സ്ഥാനത്തുള്ള ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, ഫിന്‍ലന്‍ഡ്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 192 രാജ്യങ്ങളിലേക്ക് വീസയില്ലാതെ പോവാനാവും. 

മരിച്ചയാള്‍ക്കും പാസ്‌പോര്‍ട്ട്?

ചത്ത കിളിക്കെന്തിനാ കൂട്? എന്നു ചോദിക്കാന്‍ വരട്ടെ. മരിച്ചയാള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിച്ച ചരിത്രവുമുണ്ട്. ഈജിപ്തിലെ ഫറവോയായിരുന്ന റാംസെസ് രണ്ടാമനാണ് ഇങ്ങനെ ഒരു അപൂര്‍വ ഭാഗ്യം ലഭിച്ചത്. 1976ലാണ് ഈജിപ്ഷ്യന്‍ പാസ്‌പോര്‍ട്ട് റാംസെസ് രണ്ടാമന് അനുവദിച്ചത്. റാംസെസ് രണ്ടാമന്റെ മമ്മി പ്രത്യേക ഫംഗസ് ബാധയെതുടര്‍ന്ന് നശിക്കുന്നത് തടയാന്‍ ഫ്രാന്‍സിലെത്തിക്കേണ്ടി വന്നു. ഫ്രാന്‍സിലെ നിയമപ്രകാരം പാസ്‌പോര്‍ട്ടില്ലാത്തയാള്‍ക്ക് രാജ്യത്ത് പ്രവേശിക്കാനാവില്ല. ഇതാണ് റാംസെസ് രണ്ടാമന് മരിച്ച് മൂവായിരം വര്‍ഷങ്ങള്‍ക്കു ശേഷം പാസ്‌പോര്‍ട്ട് ലഭിക്കാനുണ്ടായ കാരണം.

രാത്രിയില്‍ ‘സ്മോളടിച്ചാല്‍’ എന്ത് സംഭവിക്കും?

വൈകിട്ടെന്താ പരിപാടി?’ എന്ന ചോദ്യം കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. വൈകുന്നേരങ്ങളാണ് മറ്റുസമയങ്ങളെ അപേക്ഷിച്ച് പലരും മദ്യപാനത്തിനായി തിരഞ്ഞെടുക്കാറുള്ളതും. ഈ സമയം ഉള്ളിലെത്തുന്ന മദ്യം ശരീരത്തിലെ ഏതാണ്ടെല്ലാ അവയവങ്ങളെയും ബാധിക്കുന്നതിനാല്‍ ആരോഗ്യത്തിന് ഹാനികരവുമാണ്.

മദ്യം പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളും താളം തെറ്റും. ഇതോടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കും, പലതും മറന്നു പോകും എന്നുവേണ്ട ഒട്ടേറെ പ്രശ്നങ്ങള്‍ തലപൊക്കും. അമിതമായ അളവില്‍ മദ്യം അകത്തെത്തുന്നതോടെ കരള്‍ പിണങ്ങും. പിന്നാലെ ഫാറ്റി ലിവര്‍, മഞ്ഞപ്പിത്തം, സിറോസിസ് എന്ന് വേണ്ട മറ്റ് അസുഖങ്ങള്‍ അകമ്പടിയായെത്തും. ഹൃദയത്തിനും സാരമായ ക്ഷീണം സംഭവിക്കും. കാര്‍ഡിയോമയോപ്പതി, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുമുണ്ടാകും.

വയറിനും മദ്യത്തോട് അത്ര പ്രതിപത്തിയൊന്നുമില്ലെന്നതാണ് വാസ്തവം. അള്‍സര്‍ മുതല്‍ ദഹന പ്രശ്നങ്ങള്‍ വരെ തലപൊക്കം. സ്മോളടി പതിവാക്കിയാല്‍ ശരീരത്തിന്‍റെ പ്രതിരോധ ശക്തി കുറയും. ഇതോടെ അതിവേഗം രോഗങ്ങള്‍ പിടിപെടും. വായ, തൊണ്ട, കരള്‍, സ്തനങ്ങള്‍ എന്നിവയില്‍ കാന്‍സര്‍ വരാനുള്ള സാധ്യതകളും ഏറെയാണ്.

ശരീരത്തിന്‍റെ ഫിറ്റ്നസ് നോക്കുന്നവരുള്‍പ്പടെ മദ്യത്തില്‍ നിന്നുള്ള കാലറിയെ പലപ്പോഴും മറന്ന് പോകാറുണ്ട്. ഒരു ഗ്രാം മദ്യത്തില്‍ നിന്ന് ശരീരത്തിലെത്തുന്നത് നാല് കാലറി പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ഒന്‍പത് കാലറി കൊഴുപ്പുമാണ്. ഇത് തരിമ്പ് പോലും ഗുണം ചെയ്യില്ലെന്നും ഡയറ്റീഷന്‍മാര്‍ പറയുന്നു.

രാത്രിയിലെ മദ്യപാനം ശരീരത്തിന് കൂടുതല്‍ ഹാനികരമാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. അത്താഴത്തിന് ശേഷം മദ്യപിക്കുമ്പോഴും അത്താഴത്തിന് മുന്‍പ് മദ്യപിക്കുമ്പോഴും കണക്കറ്റ അളവിലാണ് ആളുകള്‍ ഭക്ഷണം അകത്താക്കുന്നത്. അമിതമായ അളവില്‍ ഭക്ഷണം ഉള്ളിലെത്തുക മാത്രമല്ല, മദ്യപിച്ച ശേഷം ശരീരം മെല്ലെ മയക്കത്തിലാഴും. മതിയായ വ്യായാമങ്ങള്‍ ലഭിക്കുകയുമില്ല. പാര്‍ട്ടിക്ക് ശേഷം ആളുകള്‍ ജിമ്മില്‍ പോയെന്ന് തന്നെ കരുതിയാലും സാധാരണഗതിയിലുള്ള ഉന്‍മേഷമുണ്ടാകില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വലിയ വാഹനമോടിക്കുന്നവർക്കും ഇരുചക്രവാഹനയാത്രികർക്കും ഒരേ അവകാശം: കോടതി.

 പൊതു റോഡുകളിൽ വലിയ വാഹനങ്ങൾ ഓടിക്കുന്നവർക്കുള്ള അതേ അവകാശങ്ങൾ ഇരുചക്രവാഹനം ഓടിക്കുന്നവർക്കും ഉണ്ടെന്നു ഹൈക്കോടതി. രാത്രികാലങ്ങളിൽ, മോട്ടർ വാഹന ചട്ടങ്ങൾ ലംഘിച്ചു ലൈറ്റുകൾ ഘടിപ്പിച്ചു പോകുന്ന ഭാര വാഹനങ്ങൾക്കു മുന്നിൽപ്പെടുന്ന ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ കൂടി വരികയാണെന്നു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു. 


ചട്ടവിരുദ്ധമായി ലൈറ്റുകൾ ഘടിപ്പിക്കുന്ന വാഹനങ്ങൾക്കു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കിട്ടുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നു കോടതി പറഞ്ഞു. മൂന്നാറിൽ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസുകൾക്കു മാനദണ്ഡങ്ങളിൽ സർക്കാർ ഇളവു നൽകിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജിയാണു കോടതി പരിഗണിച്ചത്. സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും റിപ്പോർട്ട് കോടതി തേടി. ബസുകളിൽ ഡ്രൈവർ ക്യാബിനിന്റെയും യാത്രക്കാർ ഇരിക്കുന്ന ഭാഗത്തിന്റെയും ഉൾപ്പെടെ ചിത്രങ്ങൾ നൽകണമെന്നും നിർദേശിച്ചു.

Verified by MonsterInsights