പാല :- പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് കോളേജുകളുടെ അഭിമുഖ്യത്തിൽ നടത്തിയ സ്പോർട്ട്സ് മീറ്റീൽ വച്ച് അന്തർദേശീയ നീന്തൽ മത്സരങ്ങളിൽ സ്വർണ്ണ മെഡൽ നേടിയ Prof കെ. സി. സെബാസ്റ്റിനെയും സംസ്ഥാന തലത്തിൽ നടന്ന നീന്തൽ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ അലക്സ് മേനാംപറമ്പിലിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റിട്ട. വിങ്ങ് കമാൻഡർ പ്രമോദ് നായർ , വിസാറ്റ് ആട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫെഡ് മാത്യൂ , റജിസ്ട്രാർ പ്രൊഫ. പി. എസ് സുബിൻ , പി ആർ ഒ ഷാജി അഗസ്റ്റിൻ , സ്പോർട്സ് കോഡിനേറ്റർ ജോൺസർ ഫിലിപ്പ്, സ്റ്റുഡന്റ്സ് സ്പോർട്സ് യൂണിയൻ സെക്രട്ടറി സോനു ജോബി, എയ്ഞ്ചൽ മേരി ബിജോ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റിന് ശേഷമാണ് ഉത്ഘാടന ചടങ്ങ് ആരംഭിച്ചത്.