അഞ്ചാമതും ജപ്പാന്‍; ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകള്‍ ഇവയൊക്കെ…

സ്വന്തം രാജ്യത്തിനും വിദേശ രാജ്യത്തിനും ഇടയില്‍ അതിര്‍ത്തി കടക്കുന്ന ഏതൊരു യാത്രക്കാരനും പാസ്‌പോര്‍ട്ട് ആവശ്യമാണ്. ഏറ്റവും അനിവാര്യമായ ഈ യാത്രാരേഖ, തിരിച്ചറിയല്‍ രേഖയായും കരുതുന്നു. ആ വ്യക്തി അനധികൃത കുടിയേറ്റക്കാരനല്ലെന്നു തെളിയിക്കുന്ന രേഖയാണ് പാസ്പോര്‍ട്ടും വിസയും. ഏറ്റവും പുതിയ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാം തവണയും ജപ്പാനാണ് ഒന്നാം സ്ഥാനം. 193 ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന പാസ്പോര്‍ട്ടാണ് ജാപ്പനീസ് പൗരന്മാരുടെ കൈവശമുള്ളത്. 109 പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യ 85-ാം സ്ഥാനത്താണ്. പാസ്പോര്‍ട്ട് സൂചികയില്‍ ഏറ്റവും താഴ്ന്ന സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍.

സിംഗപ്പൂരിന്റെയും ദക്ഷിണ കൊറിയയുടെയും പാസ്പോര്‍ട്ടുകള്‍ ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്‌പോര്‍ട്ടുകളായി തിരഞ്ഞെടുത്തിട്ടുണ്ട്. ഈ രണ്ട് ഏഷ്യന്‍ രാജ്യങ്ങളും ജര്‍മ്മനി, സ്‌പെയിന്‍, പിന്നീട് ഫിന്‍ലാന്‍ഡ്, ഇറ്റലി, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളെയാണ് മറികടന്നത്. ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ മൂന്ന് ഏഷ്യന്‍ രാജ്യങ്ങളാണ് 2023 ലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ സൂചികയില്‍ ആദ്യ പത്തില്‍ ഇടം നേടിയത്.

Verified by MonsterInsights