വാക്സിന് എടുക്കാത്ത രക്തദാതാക്കള്‍ക്കളെ സംഘടിപ്പിക്കുന്നവരും വാക്സിന് എടുക്കാന്‍ പ്രേരിപ്പിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളുമൊക്കെയാണ് ‘ശുദ്ധരക്തം’ അഥവാ പ്യുവർ ബ്ലഡ് (Pure Blood) എന്ന് വിളിക്കപ്പെടുന്ന പ്രസ്ഥാനം രൂപപ്പെടാൻ കാരണമായത്. കൊറോണ വൈറസിനെതിരെ വാക്സിന് എടുത്ത ആളുകളില്‍ നിന്ന് രക്തം സ്വീകരിക്കുന്നത് ശരീരത്തിന് ദോഷകരമാണ് എന്ന അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണ് ഈ പ്രസ്ഥാനം പ്രചരിപ്പിക്കുന്നത്.
വാക്സിന് എടുക്കാത്ത ആളുകളില്‍ നിന്ന് രക്തം എടുക്കുന്ന രക്തബാങ്കുകള്‍ വേണമെന്ന് ഈ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവര്‍ വാദിക്കുന്നു. വാക്സിന് സ്വീകരിക്കാത്ത ആളുകൾ ദാനം ചെയ്യുന്ന രക്തം ആവശ്യപ്പെടുന്ന നിരവധി അഭ്യര്‍ത്ഥനകള്‍ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് വടക്കേ അമേരിക്കയിലെ മെഡിക്കല്‍ രംഗത്തുള്ളവര്‍ പറയുന്നു.
ഇവരുടെ ഈ നിലപാടിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുന്നതിനായി കുഞ്ഞിനെ താല്‍ക്കാലികമായി കസ്റ്റഡിയില്‍ എടുക്കാന്‍ ന്യൂസിലാന്‍ഡ് കോടതി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വാക്സിന് വിരുദ്ധര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ഇത്തരം ഗൂഢാലോചനകള്‍ക്ക് പിന്നില്‍ ഒരു ശാസ്ത്രവുമില്ല. വാക്സിന് എടുത്ത ദാതാവില്‍ നിന്ന് രക്തം സ്വീകരിച്ചുവെന്ന് കരുതി ആ രക്തം സ്വീകരിച്ച വ്യക്തി ഒരിക്കലും വാക്സിനേറ്റ് ചെയ്യപ്പെടുന്നില്ലെന്ന് എപ്പിഡെമിയോളജിസ്റ്റും ഇല്ലിനോയി ചിക്കാഗോ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ കാട്രിന്‍ വാലസ് എഎഫ്പിയോട് പറഞ്ഞു.