മാസം അരലക്ഷം രൂപ സമ്പാദിക്കാം; റിസർവ് ബാങ്കിൽ 291 ഒഴിവുകൾ, ആപേക്ഷിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

 റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ (ഗ്രേഡ് ബി) തസ്‌തികകളിലേയ്ക്കുള്ള അപേക്ഷാസമർപ്പണം തുടങ്ങി.ആർ ബി ഐ ഔദ്യോഗിക വെബ്‌സെെറ്റിൽ ഇതു സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. 291 ഒഴിവുകളാണ് ഉള്ളത്.


 ജനറൽ 222, ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്‌സ് ആൻഡ് പോളിസി റിസർച്ച് (ഡി ഇ പി ആർ) 38, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്‌മെന്റ് (ഡി എസ് ഐ എം) 31, എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവ്. ഈ ഒഴിവുകളിൽ എടുക്കുന്നവരുടെ അടിസ്ഥാനശമ്പളം തന്നെ 55,200രൂപയാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒന്നും രണ്ടും ഘട്ട പരീക്ഷകൾക്ക് കേരളത്തിലും കേന്ദ്രമുണ്ടാവും.

പ്രായം

2023 മേയ് ഒന്നിന് 21-29 വയസ്. എസ് സി – എസ് ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ ബി സി വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. വിമുക്ത ഭടന്മാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസിളവുണ്ടായിരിക്കും.

 യോഗ്യത

1. ജനറൽ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യ പ്രൊഫഷണൽ/ ടെക്‌നിക്കൽ യോഗ്യതയോ ബിരുദാനന്തര ബിരുദം/ തത്തുല്യ പ്രൊഫഷണൽ/ ടെക്‌നിക്കൽ യോഗ്യതയോ ഉണ്ടായിരിക്കണം.  മാനേജ്‌മെന്റ് (ഡി എസ് ഐ എം) 31, എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവ്. ഈ ഒഴിവുകളിൽ എടുക്കുന്നവരുടെ അടിസ്ഥാനശമ്പളം തന്നെ 55,200രൂപയാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒന്നും രണ്ടും ഘട്ട പരീക്ഷകൾക്ക് കേരളത്തിലും കേന്ദ്രമുണ്ടാവും.

.2. ഡി ഇ പി ആർ വിഭാഗത്തിലേയ്ക്ക് അപേക്ഷിക്കാൻ ഇക്കണോമിക്സ്/ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഫിനാൻസിലോ അനുബന്ധവിഷയത്തിലോ മാസ്റ്റർ ബിരുദമാണ് യോഗ്യത.

3. ഡി എസ് ഐ എമ്മിലേയ്ക്ക് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇവയുടെ അനുബന്ധവിഷയങ്ങളിൽ ബിരുദാനന്തര ബിരുദം/ ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ബിഗ് ഡേറ്റാ അനാലിസിസ് എന്നിവയിലൊന്നിൽ നേടിയ ബിരുദാനന്തര ബിരുദം/ നാലുവർഷത്തെ ബിരുദം/ ദ്വിവത്സര പി ജി ഡി ബി എ നേടിയിരിക്കണം

4. എല്ലാ തസ്തികകളിലെയും അപേക്ഷകരുടെ ബിരുദം 60 ശതമാനം മാർക്കോടെയും ബിരുദാനന്തര ബിരുദം, പി ജി ഡിപ്ലോമ എന്നിവ 55 ശതമാനം മാർക്കോടെയുമായിരിക്കണം. എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചുശതമാനം മാർക്കിളവ് ലഭിക്കും.മൂന്ന് ഘട്ടങ്ങളിലായി ഓൺലെെൻ/ എഴുത്തുപരീക്ഷ മുഖേനയാണ് തിരഞ്ഞെടുക്കുക. ജനറൽ വിഭാഗത്തിലുള്ള ഒന്നാംഘട്ട എഴുത്തുപരീക്ഷയ്ക്ക് കേരളത്തിൽ കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവിടഹ്ങളിൽ പരീക്ഷകേന്ദ്രമുണ്ടാവും. രണ്ടാംഘട്ട പരീക്ഷയ്ക്ക് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും കേന്ദ്രം ഉണ്ടാവുക.വിശദവിവരങ്ങൾ www.rbi.org.inഎന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂൺ 9

Verified by MonsterInsights