ഡെൽഹിയിൽ ഇന്ന് യെല്ലോ അലർട്; യമുനയിലെ ജലനിരപ്പിൽ നേരിയ കുറവ്

ഡെൽഹിയിൽ ഇന്ന് യെല്ലോ അലർട്. രണ്ടു ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യമുനാ നദിയിലെ ജലനിരപ്പ് നേരിയതോതിൽ കുറയുമ്പോഴും ഡെൽഹി വൻ പ്രളയഭീതിയിലാണ്. നഗരത്തിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ചെങ്കോട്ട, സുപ്രീം കോടതി അടക്കമുള്ള സുപ്രധാന മേഖലകളെല്ലാം വെള്ളത്തിനടിയിലാണ്.

 

കശ്‌മീരി ഗെയിറ്റ്, മഹാത്‌മാഗാന്ധി മാർഗ് അടക്കമുള്ള സ്‌ഥലങ്ങളിൽ ജലനിരപ്പ് ഉയർന്നത് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രധാന റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഓഖ്‌ലയിലേ ജലശുദ്ധീകരണ പ്ളാന്റ് അടച്ചു.സ്‌കൂളുകളും കോളേജുകളും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ 16 വരെ അവധി പ്രഖ്യാപിച്ചു. അടിയന്തിര സർവീസുകൾ അല്ലാത്ത സർക്കാർ ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്


കഴിഞ്ഞ ദിവസം ഡെൽഹിയിലെ വടക്കു പടിഞ്ഞാറന്‍ ജില്ലയായ മുകുന്ദ്പുരിൽ മൂന്ന് കുട്ടികൾ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ചിരുന്നു. ഡെല്‍ഹിയില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള ആദ്യമരണങ്ങളാണിത്. മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന സ്‌ഥലത്തുള്ള കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ നീന്താനിറങ്ങിയ പിയൂഷ്(13), നിഖില്‍(10), ആശിഷ്(13) എന്നിവരാണ് മരിച്ചത്.


Verified by MonsterInsights