കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (എ.സി.ഐ.ഒ) ഗ്രേഡ്-2 എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കാണ് ഐ.ബി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഏകദേശം 995 തസ്തികകളിലാണ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നവംബര്‍ 25 മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് 2023 ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. mha.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഔദ്യോഗിക വിജ്ഞാപനം എംപ്ലോയ്‌മെന്റ് ന്യൂസ്‌പേപ്പര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.”
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സര്‍വ്വകലാശാല ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.പ്രായപരിധി
18 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക്് അപേക്ഷിക്കാം. ഇ.ഡബ്ല്യൂ.എസ്, ഒ.ബി.സി, എസ്.സി/ എസ്.ടി, വിമുക്തഭടന്‍ എന്നിവര്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
ഒഴിവുകള്‍
ആകെ 995 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജനറല്‍- 377, ഇ.ഡബ്ല്യൂ.എസ്- 129, ഒ.ബി.സി നോണ്‍ ക്രീമിലയര്‍- 222, എസ്.സി- 134, എസ്.ടി- 133 എന്നിങ്ങനെയാണ് സംവരണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 44,900 രൂപ മുതല്‍ 1,42,400 രൂപ വരെ ശമ്പളമായി ലഭിക്കും. മാത്രമല്ല ഡി.എ, എസ്.എസ്.എ, എച്ച്.ആര്‍.എ, യാത്രാബത്ത, ചികിത്സ സഹായം, പെന്‍ഷന്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങളും ലഭിക്കും.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ (ടയര്‍ 1, ടയര്‍ 2)യുടെയും, വ്യക്തിഗത അഭിമുഖത്തിന്റെയും (ടയര്‍ 2) അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള ടയര്‍ 1 പരീക്ഷയില്‍ കറന്റ് അഫയേഴ്‌സ്, ജനറല്‍ സ്റ്റഡീസ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റിയൂഡ്, റീസണിങ്/ ലോജിക്കല്‍ ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് വിഷയങ്ങളിലായി 100 ചോദ്യങ്ങളുണ്ടായിരിക്കും. ഒരു മണിക്കൂറാണ് പരീക്ഷ സമയം. പരമാവധി മാര്‍ക്ക് 100.
ടയര്‍ 2 ഡിസ്‌ക്രിപ്റ്റീവ് പേപ്പറില്‍ ഉപന്യാസം, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍, പ്രിസി റൈറ്റിങ് എന്നിവയിലും യോഗ്യത നേടണം. ഒരു മണിക്കൂറാണ് പരീക്ഷ സമയം. പരമാവധി മാര്‍ക്ക് 50.
ടയര്‍ 3 അഭിമുഖത്തിന് 100 മാര്‍ക്ക് ലഭിക്കും. സൈക്കോമെട്രിക്/ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്നിവയും ഇന്റര്‍വ്യൂവിന്റെ ഭാഗമായി ഉണ്ടായിരിക്കും.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി mha.gov.in സന്ദര്‍ശിക്കുക.”