സ്വകാര്യ ആവശ്യങ്ങള്‍ക്കും മറ്റുമായി നിരവധി ആളുകളാണ് ഗൂഗിളിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഗൂഗിളില്‍ ഗുരുതര സുരക്ഷാ പിഴവ് കണ്ടെത്തിയെന്നും അത് പരിഹരിച്ചുവെന്നും അറിയിച്ചിരിക്കുകയാണ് കമ്ബനി
ആൻഡ്രോയിഡ് ഉപഭോക്തക്കള്‍ക്കായി സുരക്ഷാ ഫീച്ചര്‍ അപ്ഡേഷനും ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ 85 സൂരക്ഷാ പിഴവുകളും കമ്ബനി പരിഹരിച്ചു.
ഗുരുതരമായ സുരക്ഷാ പിഴവുകളാണ് കമ്ബനി ഗൂഗിളില്‍ കണ്ടെത്തിയിട്ടുള്ളത്. ഉപയോക്താവിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഹാക്കര്‍മാര്‍ക്ക് ഫോണുകള്‍ ഹാക്ക് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സുരക്ഷാ പിഴവുകളാണ് കണ്ടെത്തിയത്.
നിലവില്‍ സുരക്ഷാ പിഴവ് പരിഹരിച്ചെന്നും ഉപയോക്താക്കള്‍ എത്രയും പെട്ടെന്ന് ആപ്പ് അപ്ഡേഷൻ ചെയ്യാനും ഗൂഗിള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.