നിത്യവും ഉറങ്ങുന്നതിന് മുമ്ബായി ചെറു ചൂടുവെള്ളവും മൃദുസോപ്പും ഉപയോഗിച്ച് മുഖം കഴുകുക. രാവിലെയും ഈ രീതി തുടരാം.
ഒരു കഷണം പഴുത്ത പപ്പായയുടെ നീര് മുഖത്ത് തേയ്ക്കുന്നത് കലകളും കൊച്ചു ചുളിവുകയും മാറാന്‍ നല്ലതാണ്.
നല്ലതുപോലെ പഴുത്ത തക്കാളിയുടെ നീരും സമം തേനും ചേര്‍ത്ത് മുഖത്ത് തല്ലതുപോലെ പുരട്ടി 20 മിനിറ്റിന് ശേഷം വെള്ളമുപയോഗിച്ച് കഴുകുക. മുഖത്തെ തിളക്കം വര്‍ധിക്കും.
പനിനീരും പാല്‍പ്പാടയും യോജിപ്പിച്ച് മുഖത്തുപുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിയാല്‍ മുഖശോഭ കൂടും.
സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍ ഒരു കോഴിമുട്ടയുടെ വെള്ള നല്ലതുപോലെ അടിച്ച് പതപ്പിച്ച് മുഖത്ത് തേച്ച് അര മണിക്കൂറിന് ശേഷം കഴുകിക്കളയുക.
പേരാലിന്റെ തളിരില പച്ചവെള്ളത്തില്‍ അരച്ചു തേയ്ക്കുന്നതും മുഖത്തിന് നല്ലതാണ്.
കരിക്കിന് വെളളം ഉപയോഗിച്ച് മുഖം കഴുകിയാല്‍ മുഖക്കുരുവിന് ശമനമുണ്ടാവും.