ജപ്പാനില്‍ നിന്നുള്ള 51 സര്‍വകലാശാലകള്‍ ലോകത്തിലെ ഏറ്റവും മികച്ചവയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വിദേശത്ത് ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം എല്ലാവര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. യുഎസ്, കാനഡ, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടുതലായും ഉപരിപഠനത്തിനായി പോകുന്നതെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ല്‍ ഈ ഏകദേശം 8.5 ലക്ഷം വിദ്യാര്‍ഥികളാണ് ഈ രാജ്യങ്ങളിലേക്ക് വിമാനം കയറിയത്. ഇപ്പോഴിതാ സമ്പന്നമായ പാരമ്പര്യങ്ങളുടെയും ആധുനിക ജീവിതശൈലികളുടെയും പേരില്‍ പ്രസിദ്ധയാര്‍ജിച്ച ജപ്പാന്, ഒരു വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിലും ശ്രദ്ധ നേടുകയാണ്.
ജപ്പാനില്‍ നിന്നുള്ള 51 സര്‍വകലാശാലകള്‍ ലോകത്തിലെ ഏറ്റവും മികച്ചവയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിലും രാജ്യം സുപ്രധാന സ്ഥാനം വഹിക്കുന്നു. ആഗോളതലത്തില്‍ 28-ാം സ്ഥാനമാണ് ടോക്യോ യൂണിവേഴ്സിറ്റിയ്ക്കുള്ളത്. ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ ഉള്‍പ്പട്ടെ വിവിധങ്ങളായ ബിരുദ കോഴ്സുകളാണ് ജപ്പാന് വിദ്യാര്‍ഥികള്‍ക്കായി മുന്നോട്ട് വയ്ക്കുന്നത്.ലോകമെമ്പാടുനിന്നുമുള്ള മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി ജപ്പാനില്‍ എത്തുന്നുണ്ടെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.