പ്രതിരോധ ഓഹരികളില്‍ വാങ്ങല്‍മേള! കത്തിക്കയറി മാസഗോണും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും, നിക്ഷേപക സമ്പത്ത് ₹

വ്യാപാരത്തുടക്കത്തില്‍ വീശിയ ചാഞ്ചാട്ടക്കാറ്റിനെ തട്ടികയറ്റി നേട്ടത്തിലേറി ഇന്ത്യന്‍ ഓഹരി വിപണികള്‍.സെന്‍സെക്‌സ് 253.31 പോയിന്റ് (+0.34%) ഉയര്‍ന്ന് 73,917.03ലും നിഫ്റ്റി 62.25 പോയിന്റ് (+0.28%) നേട്ടവുമായി 22.466.10ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.വാഹനം, മെറ്റല്‍, റിയല്‍റ്റി ഓഹരികളിലുണ്ടായ മികച്ച വാങ്ങലുകളാണ് ഇന്ന് ഓഹരി സൂചികകളെനേട്ടത്തിന്റെ ട്രാക്കില്‍ നിലനില്‍ക്കാന്‍ സഹായിച്ചത്. വിശാലവിപണിയില്‍ നിഫ്റ്റി ഓട്ടോ 1.74 ശതമാനവുംഉയര്‍ന്നു.

അതേസമയം, ഇന്നലെ മികച്ച നേട്ടമുണ്ടാക്കിയ നിഫ്റ്റി ഐ.ടി സൂചിക ഇന്ന് 0.85 ശതമാനം നഷ്ടത്തിലേക്ക് വീണു. ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ മുഖ്യ വരുമാനസ്രോതസ്സായ അമേരിക്കയില്‍ തൊഴില്‍വിപണി പരുങ്ങലിലാകുന്നുവെന്ന വാര്‍ത്തകളാണ് തിരിച്ചടിയായത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മികച്ച മാര്‍ച്ചുപാദ പ്രവര്‍ത്തനഫലം, ഇ.വി രംഗത്തെ നിക്ഷേപ പദ്ധതികള്‍ എന്നിവയുടെ ചുവടുപിടിച്ച് കമ്പനിയുടെ ഓഹരികള്‍ തൊടുത്തുവിട്ട ഉന്മേഷമാണ് നിഫ്റ്റി ഓട്ടോ സൂചികയ്ക്ക് ഊര്‍ജമായത്.

ഇന്ന് നേട്ടം കൊയ്തവരും നിരാശപ്പെടുത്തിയവരും :ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കുറഞ്ഞ പോളിംഗ് കണക്കുകളും നിലവിലെ എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ തുടരാനുള്ള സാധ്യതയിലെ മങ്ങലുകളും മൂലം വിദേശ നിക്ഷേപകര്‍ വിറ്റൊഴിയല്‍ പാതയിലാണ്. എന്നാല്‍, ആഭ്യന്തര നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിലേക്ക് കടന്നത് വിപണിക്ക്ആശ്വാസമാകുന്നുണ്ട്.



 

Verified by MonsterInsights