ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കാം.. ഗുണങ്ങളേറെ.

ആള് ഇത്തിരിക്കുഞ്ഞന്‍ ആണെങ്കിലും ഒത്തിരി ഗുണങ്ങളാണ് ഉണക്കമുന്തിരിയിലുള്ളത്. ശരീരഭാരം കുറയ്ക്കാനും ചര്‍മ്മ സംരക്ഷണത്തിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉണക്കമുന്തിരി സഹായിക്കും. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് അഞ്ച് -ആറ് ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാവിലെ ആ മുന്തിരി വെള്ളത്തോടെ കഴിക്കുന്നത് ഒത്തിരി ഗുണങ്ങളാണ് നമുക്ക് നല്‍കുന്നത്. 

ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ക്കുന്നതോടെ ഇതിലെ ഫൈബര്‍ വെള്ളത്തില്‍ ഇറങ്ങുകയും ശരീരത്തിന് പെട്ടെന്ന് വലിച്ചെടുക്കാനും കഴിയും. സ്ഥിരമായി ഈ വെള്ളം കുടിക്കുന്നതോടെ ദഹനപ്രക്രിയ മെച്ചപ്പെടുകയും ഗ്യാസ് സംബന്ധ രോഗങ്ങളുടെ സാധ്യത കുറയുകയും ചെയ്യും. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും കരളിലെ വിഷാംശം നീക്കാനും ഇത് സഹായിക്കുന്നു.  മാത്രമല്ല,ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും അയേണിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും ഉണക്കമുന്തിരി ഇത്തരത്തില്‍ കഴിക്കുന്നത് നല്ലതാണ്. 

 

ഉണക്കമുന്തിരി വെള്ളം ഇരുമ്പിന്റെ നല്ല സ്രോതസാണ് ശരീരത്തിലുടനീളം ഓക്‌സിജന്‍ എത്തിക്കുന്നതിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്.

ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഫ്രൂക്ടോസിന്റയും ഗ്ലൂക്കോസിന്റെയും ഉറവിടമാണ് ഉണക്കമുന്തിരി. പെട്ടെന്ന് ഊര്‍ജം കൂട്ടും. ക്ഷീണം മാറ്റാന്‍ സ്ഥിരമായി ഈ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. 

Verified by MonsterInsights