കേരളത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ പോസ്റ്റിലേക്ക് നിയമനം നടത്തുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന് മുഖേനയാണ് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുള്ളത്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി ആകെ അഞ്ച് ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 19 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
കേരളത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ പോസ്റ്റില്‍ നിയമനം. ആകെ 5 ഒഴിവുകള്‍.
കാറ്റഗറി നമ്പര്‍: 083/2024
പ്രായപരിധി
18 മുതല്‍ 36 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ 02-01-1988ന് ഇടയിലും 01-01-2006ന് ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
പത്താം ക്ലാസ്
ലിഫ്റ്റ് ഓപ്പറേറ്റര്‍ ആയി ആറുമാസത്തെ പരിജയം.
ശമ്പളം
25100 രൂപ മുതല്‍ 57900 രൂപ വരെ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ വണ്‍ ടൈം രജിസ്ട്രേഷന് മുഖേന അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക