ഇന്ത്യന്‍ ടെലികോം മാര്‍ക്കറ്റില്‍ ഏറ്റവുമധികം ഉപഭോക്താക്കളുള്ള സര്‍വ്വീസ് പ്രൊവൈഡറാണ് ജിയോ. നിലവില്‍ യു.പി.ഐ വഴി ജിയോ സിം ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അധികമായി ഫീസ് നല്‍കേണ്ടി വരുന്നുണ്ട്. മൂന്ന് രൂപ വരെയാണ് യു.പി.ഐ ആപ്പുകള്‍ വഴി ജിയോ സിം റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ നല്‍കേണ്ടി വരുന്നത്. ഇത്തരത്തിലുള്ള കണ്‍വീനിയന്‍സ് ഫീസ് ഒഴിവാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് മാര്‍ഗങ്ങളുണ്ട്.കണ്‍വീനിയന്‍സ് ചാര്‍ജ്ജ് ഒഴിവാക്കി റീചാര്‍ജ് ചെയ്യുന്നതിനായി മൈ ജിയോ (MyJio) ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
ശേഷം, നിങ്ങളുടെ ജിയോ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഹോം സ്‌ക്രീനിലെ ‘റീചാര്‍ജ്’ ഓപ്ഷന്‍ ടാപ്പ് ചെയ്യുക. ലഭ്യമായ ഓപ്ഷനുകളില്‍ നിന്ന് നിങ്ങള്‍ അനുയോജ്യമെന്ന് തോന്നുന്ന പ്ലാന്‍ തിരഞ്ഞെടുക്കുക. പ്ലാന്‍ തിരഞ്ഞെടുത്ത ശേഷം, റീചാര്‍ജ് ടാപ്പ് ചെയ്ത് പേയ്‌മെന്റ് പേജിലേക്ക് പോകുക. അതിന് ശേഷം, Pay via UPI ID (യുപിഐ ഐഡി വഴി പണമടയ്ക്കുക) എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ യുപിഐ ഐഡി നല്‍കുക. തുടര്‍ന്ന് പരിശോധിച്ച ശേഷം നിങ്ങളുടെ ഗൂഗിള്‍ പേ അല്ലെങ്കില്‍ ഫോണ്‍ പേ ഓപ്പണ്‍ ആക്കി അധിക നിരക്കുകള്‍ നല്‍കാതെ പണം അടക്കുക.“
യു.പി.ഐ വഴി ചാര്‍ജ്ജ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയും റീചാര്‍ജ്ജ് ചെയ്യാവുന്നതാണ്. ഇതിന് പുറമെ മൈ ജിയോ ആപ്പ് വഴിയുള്ള റീചാര്‍ജിന് പലപ്പോഴും കാഷ്ബാക്കുകളും മറ്റ് ഓഫറുകളും ലഭിക്കാറുണ്ട്. ഇതും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.ഇനി ആപ്പ് വഴി റീചാര്‍ജ്ജ് ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ജിയോയുടെ വെബ്‌സൈറ്റ് വഴിയും കണ്‍വീനിയന്‍സ് ഫീസ് ഒഴിവാക്കി റീ ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.