മുതിർന്ന പൗരനാണോ, പലിശയിലൂടെ മാത്രം 12 ലക്ഷം സമ്പാദിക്കാം.

ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം വേണമെങ്കിൽ കൃത്യമായ ആസൂത്രണം അത്യാവശ്യാണ്. അതുകൊണ്ടു തന്നെ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ലഭിക്കുന്ന തുക ഏറ്റവും അനുയോജ്യമായ സാമ്പത്തിക പദ്ധതിയിൽ നിക്ഷേപിക്കണം. അത്തരത്തിലുള്ള ഒരു നിക്ഷേപ പദ്ധതിയാണ് തീർച്ചയായും പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം.പ്രധാനമായും രണ്ട് ഗുണങ്ങളാണ് തീർച്ചയായും പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലൂടെ നിക്ഷേപകന് ലഭിക്കുക. അതിൽ ആദ്യത്തേത് ഉറപ്പായ വരുമാനം എന്നതാണ്. രണ്ടാമത്തേത് നിക്ഷേപിക്കുന്ന പണത്തിന്‍റെ സുരക്ഷയാണ്. മികച്ച പലിശയും പോസ്റ്റ് ഓഫീസ് പദ്ധതി വാഗ്ധാനം ചെയ്യുന്നുണ്ട്. നമുക്ക് പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം: 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. 5 വര്‍ഷ കാലത്തേക്ക് ത്രൈമാസത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശ വരുമാനം ലഭിക്കും. മുതിർന്ന പൗരന്മാർക്ക് ഈ സ്കീമിൽ 30,00,000 രൂപ വരെ നിക്ഷേപിക്കാം, അതേസമയം ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയാണ്.

പലിശ നിരക്കും നികുതി ഇളവും: സിംഗിൾ അക്കൗണ്ടിന് പുറമെ ജീവിത പങ്കാളിയുമായി ചേർന്ന് ജോയിന്‍റ് അക്കൗണ്ട് തുറക്കാനും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം അനുവദിക്കുന്നു. പോസ്റ്റ് ഓഫീസിന്റെ ഈ സ്കീമിൽ, നിക്ഷേപകർക്ക് നികുതി ഇളവിന്റെ ആനുകൂല്യവും ലഭിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെ വാർഷിക നികുതി ഇളവ് ലഭിക്കും. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കിൽ, അക്കൗണ്ട് ക്ലോസ് ചെയ്യുകയും മുഴുവൻ തുകയും രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്ന നോമിനിക്ക് കൈമാറും.8.20 ശതമാനം പലിശയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം വാഗ്ധാനം ചെയ്യുന്നത്.

 

12 ലക്ഷം രൂപ പലിശ നേടാം: തുടക്കത്തിൽ പറഞ്ഞത് പോലെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിൽ പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാം. 8.20 ശതമാനം നിരക്കിൽ നിക്ഷേപത്തിന് പലിശ ലഭിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ 12,30,000 രൂപ പലിശ ലഭിക്കും. ഓരോ പാദത്തിലും 61,500 രൂപ പലിശയായി ക്രെഡിറ്റ് ചെയ്യും. ഇത്തരത്തിൽ, 5 വർഷത്തിന് ശേഷം നിങ്ങൾക്ക് ആകെ 42,30,000 രൂപ ലഭിക്കും.

15 ലക്ഷം നിക്ഷേപിച്ചാൽ: 15 ലക്ഷം രൂപ ഈ സ്കീമിൽ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ, നിലവിലെ 8.2 ശതമാനം പലിശ അനുസരിച്ച്, 5 വർഷത്തിനുള്ളിൽ 6,15,000 രൂപ പലിശയായി മാത്രം ലഭിക്കും. നിങ്ങൾ ത്രൈമാസ അടിസ്ഥാനത്തിൽ പലിശ കണക്കാക്കുകയാണെങ്കിൽ, ഓരോ മൂന്ന് മാസത്തിലും 30,750 രൂപ പലിശ ലഭിക്കും. ഇത്തരത്തിൽ 15,00,000 രൂപയും പലിശ തുകയായ 6,15,000 രൂപയും ചേർത്താൽ കാലാവധി പൂർത്തിയാകുമ്പോൾ 21,15,000 രൂപ ലഭിക്കും.

 

ആർക്കൊക്കെ നിക്ഷേപിക്കാം: 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും നിക്ഷേപിക്കാം. മറുവശത്ത്, വിആർഎസ് എടുക്കുന്ന സിവിൽ മേഖലയിലെ സർക്കാർ ജീവനക്കാർക്കും പ്രതിരോധത്തിൽ നിന്ന് വിരമിക്കുന്നവർക്കും ചില വ്യവസ്ഥകളോടെ പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. 5 വർഷത്തിനു ശേഷവും ഈ സ്കീമിൻ്റെ ആനുകൂല്യങ്ങൾ തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിക്ഷേപ തുക കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടാവുന്നതാണ്.

 

 

Verified by MonsterInsights