ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ

സംഗീതവിരുന്നുമായി ആഘോഷ കാഴ്ചകളുമായി 27-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും. ജനുവരി 29 വരെ ഒന്നരമാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ലോകപ്രശസ്ത സംഗീതജ്ഞർ അണിനിരക്കുന്ന സംഗീതവിരുന്ന്, ലൈറ്റ് ഷോകൾ, ഫയർവർക്ക് ഷോകൾ, ഡ്രോൺ ഷോകൾ, ആഗോള ബ്രാന്റുകളുടെ പ്രദർശനങ്ങൾ, മെഗാ നറുക്കെടുപ്പുകൾ, പ്രൊമോഷനുകൾ എന്നിവ നടക്കുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി.എഫ്.ആർ.ഇ.) അറിയിച്ചു.

വിവിധ മാളുകളും റീട്ടെയിൽ ബ്രാൻഡുകളും തങ്ങളുടേതായ വിനോദപരിപാടികളും നറുക്കെടുപ്പുകളും മത്സരപരിപാടികളും സംഘടിപ്പിക്കും. പുതുവർഷത്തലേന്ന് പ്രത്യേക ആഘോഷങ്ങളും അരങ്ങേറും. കോവിഡിന് ശേഷം ദുബായ് നഗരം വരവേൽക്കുന്ന മറ്റൊരു ആഘോഷമായിരിക്കും ഷോപ്പിങ് ഫെസ്റ്റിവൽ. ഇത്തവണത്തെ ഫെസ്റ്റിവൽ ദുബായ് എക്സ്‌പോയ്ക്കും യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കും ഇടയിലായതുകൊണ്ട് പ്രത്യേകതയുള്ളതാണെന്ന് സംഘാടകർ വ്യക്തമാക്കി.

siji

ആയിരങ്ങൾ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യത്തെത്തുമെന്ന് ഡി.എഫ്.ആർ.ഇ. സി.ഇ.ഒ. അഹ്മദ് അൽ ഖാജ അഭിപ്രായപ്പെട്ടു. നാടകങ്ങൾ, സിനിമകൾ, കമ്യൂണിറ്റി മാർക്കറ്റുകൾ, സവിശേഷമായ പ്രദർശനങ്ങൾ, പരമ്പരാഗത കലാപ്രകടനങ്ങൾ, ഭക്ഷണമേള തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും ആനന്ദിപ്പിക്കുന്ന പരിപാടികളാണ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുള്ളതന്നും അദ്ദേഹം അറിയിച്ചു

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights