അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ താത്കാലിക നിയമനം

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്‌ട്രേറ്റിൽ നിലവിൽ ഒഴിവുള്ള ഏഴ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎ/ബിഎസ്സി/ബികോം ബിരുദവും ഏതെങ്കിലും സർക്കാർ പബ്ലിസിറ്റി സ്ഥാപനത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാർത്താ ഏജൻസിയുടേയോ എഡിറ്റോറിയൽ വിഭാഗത്തിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിലോ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് ജോലിക്ക് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ കഴിയാത്ത സാഹചര്യത്തിലോ, അംഗീകൃത സർവകലാശാലാ ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയോ പി.ജി. ഡിപ്ലോമയോ ഉള്ളവരേയും അംഗീകൃത സർവകലാശാലയിൽനിന്നുള്ള ജേണലിസം, മാസ് കമ്യൂണിക്കേഷൻസ്, പബ്ലിക് റിലേഷൻസ്, ജേണലിസം കം വിഡിയോ പ്രൊഡക്ഷൻ ബിരുദമുള്ളവരേയും പരിഗണിക്കും. പ്രായപരിധി 20നും 40നും മധ്യേ.
വിശദമായ ബയോഡേറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതമുള്ള അപേക്ഷകൾ ജൂലൈ 10ന് വൈകിട്ട് അഞ്ചിനു മുൻപ് aioprd2021@gmail.com എന്ന ഇമെയിലിലോ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് (എ) വകുപ്പ്, സൗത്ത് ബ്‌ളോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം  695001 എന്ന വിലാസത്തിലോ ലഭിക്കണം. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. വിശദവിവരങ്ങൾക്ക്: 0471 251858

achayan ad
Verified by MonsterInsights