കീം: ഓണ്‍ലൈന്‍ മോപ് അപ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് എൻജിനിയറിങ് ആർക്കിടെക്ചർ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളും സർക്കാർ ഫാർമസി കോളേജുകളിലെ ബി.ഫാം. കോഴ്സിൽ ഒഴിവുള്ള സീറ്റുകളും നികത്തുന്നതിനായുള്ള ഓൺലൈൻ മോപ് അപ് അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 23ന് വൈകുന്നേരം നാലുവരെ വിദ്യാർഥികൾ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്.

അലോട്ട്മെന്റ് ലഭിക്കുന്നവർ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയതും പ്രവേശനപരീക്ഷാ കമ്മിഷണർക്ക് ഒടുക്കേണ്ടതുമായ ഫീസ്/ബാക്കി തുക 25 മുതൽ 27 വരെ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തരമോ ഓൺലൈൻ പേമെന്റ് മുഖേനയോ ഒടുക്കിയ ശേഷം 27ന് വൈകുന്നേരം മൂന്നിന് മുമ്പായി അതത് കോളേജുകളിൽ പ്രവേശനം നേടണം.

നിശ്ചിത സമയത്തിനുള്ളിൽ ഫീസ്/അധിക തുക (ബാധകമെങ്കിൽ) ഒടുക്കി കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റ് റദ്ദാകും.

അലോട്ട്മെന്റ് സംബന്ധിച്ച എല്ലാ വിശദാംശങ്ങളും പ്രവേശനപരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഹെൽപ്പ്ലൈൻ നമ്പർ: 0471 2525300.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights