ആധാർ പുതുക്കുന്നതിന് വീണ്ടും സാവകാശം; എന്തുകൊണ്ട് ഈ അവസരം വിനിയോ​ഗിക്കണം?

സവിശേഷ തിരിച്ചറിയൽ രേഖയായ ആധാ‌ർ കാർഡ്, സൗജന്യമായി പുതുക്കുന്നതിന് കൂടുതൽ സാവകാശം അനുവദിച്ചു. ആധാർ ഏജൻസിയായ യുഐഡിഎഐയാണ് സൗജന്യ പുതുക്കലിനുള്ള സമയപരിധി നീട്ടിനൽകി ഉത്തരവിറക്കിയത്. ഇതുപ്രകാരം ആധാർ കാർഡ് ഉടമകൾക്ക് 2024 മാർച്ച് 14 വരെ സൗജന്യമായി ആധാർ കാർഡ് വിവരങ്ങൾ (ഡെമോഗ്രാഫിക് ഡേറ്റ) പുതുക്കിയെടുക്കാം. നേരത്തെ അനുവദിച്ചിരുന്ന സമയപരിധി ഈ ഡിസംബർ 14ന് അവസാനിക്കാനിരിക്കവേയാണ് കേന്ദ്ര ഏജൻസിയുടെ തീരുമാനം.

ആരൊക്കെ പുതുക്കണം?

ആധാർ കാർഡ് സ്വന്തമാക്കിയിട്ട്, പത്തു വർഷം തികഞ്ഞവരും ഡെമോഗ്രാഫിക് ഡേറ്റയിൽ (പേര്, വിലാസം, ജനനത്തീയതി, ഫോൺ നമ്പർ, ഇ-മെയിൽ എന്നിങ്ങനെയുള്ളവ) മാറ്റമൊന്നും നടന്നിട്ടില്ലാത്തവരും ആധാറിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനായാണ് സൗജന്യ പുതുക്കൽ അവസരം അനുവദിച്ചിട്ടുള്ളത്. 2023 ഡിസംബർ 14 വരെ നിജപ്പെടുത്തിയിരുന്ന സൗജന്യ സേവനമാണ് ഇപ്പോൾ അടുത്ത വർഷം മാർച്ച് 14 വരെ നീട്ടിയിരിക്കുന്നത്.

ഓൺലൈൻ സൗജന്യം

അതേസമയം യുഐഡിഎഐയുടെ കീഴിലുള്ള മൈ ആധാർ പോർട്ടൽ മുഖേന, ഡെമോഗ്രാഫിക് ഡേറ്റ ഓൺലൈനായി പുതുക്കുന്നതാണ് സൗജന്യമാക്കിയിട്ടുള്ളത്. നേരത്തെ 25 രൂപ നൽകേണ്ടിയിരുന്ന സേവനമാണ് 2024 മാർച്ച് 14 വരെ ഇപ്പോൾ സൗജന്യമാക്കിയത്. അതേസമയം ആധാർ സേവന കേന്ദ്രങ്ങളിൽ നേരിട്ട് എത്തിച്ചേർന്ന്, കാർഡ് ഉടമയുടെ വ്യക്തിഗത വിവരം പുതുക്കുന്നതിന് 25 രൂപ നിരക്കിൽ ഫീസ് നൽകേണ്ടതുണ്ട്.അതുപോലെ ഫോട്ടോ, കണ്ണിന്റെ ഐറിസ് സ്കാൻ എന്നിങ്ങനെയുള്ള ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനും ആധാർ കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരാകുകയും നിശ്ചിത നിരക്കിൽ ഫീസ് അടയ്ക്കേണ്ടതും അനിവാര്യമാകുന്നു. അതായത്, ഓൺലൈൻ മുഖേന (https://myaadhaar.uidai.gov.in) ആധാർ വിശദാംശങ്ങൾ സ്വയം പുതുക്കുന്നതു മാത്രമാണ് സൗജന്യമായുള്ളതെന്ന് സാരം.

friends catering


പുതുക്കൽ നിർബന്ധമാണോ?

ആധാറിലെ വിശദാംശം പുതുക്കുന്നത് നിയമപരമായി നിർബന്ധമല്ല. എന്നിരുന്നാലും ആധാ‌ർ എടുത്തിട്ട് ദീർഘകാലമായവരെ, ഡേറ്റയുടെ കൃത്യത വർധിപ്പിക്കുന്നതിനായി,അനുബന്ധ വിശദാംശം പുതുക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് യുഐഡിഎഐയുടെ ലക്ഷ്യം. കാലക്രമേണ വ്യക്തിഗത വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വന്നിട്ടുള്ളവരാണെങ്കിൽ ആധാർ പുതുക്കുന്നത്, ബന്ധപ്പെട്ട സേവനങ്ങൾ തടസമില്ലാതെ ലഭിക്കുന്നതിന് ഗുണകരമാകും. കൂടാതെ ആധാർ കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് തടയിടാനും സഹായകരമാകും.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

അതുപോലെ കുട്ടികൾക്കും ആധാർ കാർഡ് എടുക്കേണ്ടതുണ്ട്. എന്നാൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ നിന്നും ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാറില്ല. അതുകൊണ്ട് കുട്ടികളുടെ ബയോമെട്രിക്‌ ഡേറ്റ അഞ്ചാം വയസിലും തുടർന്ന് 15-ാം വയസിലും പുതുക്കിയിരിക്കണം. ഇതിൽ അഞ്ചാം വയസിൽ നടത്തേണ്ട ബയോമെട്രിക് പുതുക്കൽ ഏഴ് വയസിനുള്ളിലും 15-ാം വയസിൽ ചെയ്യേണ്ടുന്ന ബയോമെട്രിക് പുതുക്കൽ 17 വയസിനുള്ളിലും സൗജന്യമായി പുതുക്കാം. അതുകഴിഞ്ഞാൽ ബയോമെട്രിക് പുതുക്കലിന് 100 രൂപ നൽകണം.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights