ആറും നാലും വയസുള്ള ചേച്ചിമാരുടെ കുട്ടിക്കളിയില്‍ പൊലിഞ്ഞത് രണ്ട് മാസം പ്രായമുള്ള കുഞ്ഞ്.

നാലും ആറും വയസുള്ള കുട്ടികളുടെ കളിയില്‍ പൊലിഞ്ഞത് രണ്ട് മാസം മാത്രം പ്രായമുള്ള അനിയത്തി. മധ്യപ്രദേശിലെ നര്‍മ്മദാപുരത്താണ് സംഭവം. ടെഡ്ഡി ബിയറിനെ കുളിപ്പിക്കുന്നതുപോലെ അനിയത്തിയെ ഇരുവരും ചേര്‍ന്ന് ബക്കറ്റില്‍ മുക്കി കുളിപ്പിക്കുകയായിരുന്നു. ഇതിനിടെ കുഞ്ഞ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അമ്മ അടുക്കളയില്‍ ആയിരുന്ന സമയത്താണ് കുട്ടികള്‍ അനിയത്തിയെ എടുത്തുകൊണ്ടുപോയത്. ആദ്യം ഇവരുടെ ടെഡ്ഡി ബിയറിനെ ബക്കറ്റില്‍ മുക്കി കുളിപ്പിച്ച് ഉണക്കാന്‍ വെച്ചു. പിന്നീട് ഇളയ കുഞ്ഞിനെയും എടുത്തുകൊണ്ടുപോയി ഇതേ രീതിയില്‍ കുളിപ്പിക്കുകയായിരുന്നു. ഇടയ്ക്ക് കുഞ്ഞ് ബക്കറ്റിലേക്ക് വഴുതി വീണു. പരിഭ്രാന്തരായ കുട്ടികള്‍, ബക്കറ്റ് അടപ്പുകൊണ്ട് മൂടിവച്ചു. കുഞ്ഞ് മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടികള്‍ തങ്ങള്‍ക്ക് പറ്റിയ അബദ്ധം വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

SAP TRAINING
Verified by MonsterInsights