അടിച്ചു മോനേ! 170 രൂപയുടെ ഇന്നത്തെ മൂല്യം 13000 രൂപ; 10 ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് 7.4 കോടി; ജനപ്രിയ ബ്രാൻഡിന് ചരിത്രനേട്ടം.

വർഷങ്ങൾക്ക് മുൻപ് 173 രൂപ കൊടുത്ത് വാങ്ങിയ ഓഹരിയുടെ വില ഇന്ന് 13,000രൂപ. മാരുതി സുസുക്കി ഇന്ത്യയുടെ ഓഹരിയാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2003 ജൂലൈ 11ന് മാരുതി സുസുക്കിയുടെ ഓഹരി 173.35 രൂപയിലാണ് വ്യാപാരം നടത്തിയിരുന്നത്. ഇതേ ഓഹരിയുടെ ഇന്നത്തെ മൂല്യമാണ് 13,024.50 രൂപയിലെത്തിയത്. കഴിഞ്ഞ 21 വർഷത്തിനിടെ മാരുതി സുസുക്കി 7,384.86 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. ഇക്കാലേയളവിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ഇന്ന് 7.4 കോടിയോളം രൂപയോളം ലഭിക്കും.

ഏപ്രിൽ 26ന് പുറത്തിറങ്ങുന്ന ത്രൈമാസ ഫലത്തിന് മുന്നോടിയായാണ് മാരുതി സുസുക്കിയുടെ ഓഹരികളിൽ ഈ ഉയർച്ച. പാസഞ്ചർ വാഹന വിഭാഗത്തിൽ കമ്പനിയുടെ ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 19 ശതമാനവും ത്രൈമാസ അടിസ്ഥാനത്തിൽ 20 ശതമാനവും മികച്ച വളർച്ച രേഖപ്പെടുത്തി. ഫലം പുറത്ത് വവന്നതോടെ മാരുതി സുസുക്കി ഓഹരിയുടെ വില ഇനിയും ഉയർന്നേക്കും. 

 

Verified by MonsterInsights