ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റൻസ് അസോസിയേഷൻ (AKPLA) കോട്ടയം ജില്ലാ സമ്മേളനം;ജൂൺ 8 കോട്ടയം.

ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റൻസ് അസോസിയേഷൻ (AKPLA) കോട്ടയം ജില്ലാ സമ്മേളനം 2024 ജൂൺ 8 ശനിയാഴ്ച രാവിലെ 9.30 മുതൽ കോട്ടയം വൈഎംസിഎ ഹാളിൽ വച്ച് നടത്തപ്പെടും. AKPLA സംസ്ഥാന കമ്മിറ്റി അംഗം സക്കീർ മജീദ് പതാക ഉയർത്തും , പ്രതിനിധി സമ്മേളനം, ചർച്ചകൾ, റിട്ടയർ ചെയ്യുന്ന അംഗങ്ങളെ ആദരിക്കൽ, അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം, തെരഞ്ഞെടുപ്പ് എന്നിവ നടത്തപ്പെടും.ഉച്ചയ്ക്ക് 1.30 ന് എ കെ പി എൽ എ കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ. ബൈജു സ്കറിയ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം ബഹു. സർക്കാർ ചീഫ് വിപ്പ് പ്രൊഫ. ഡോ. എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.

ശ്രീമതി ബിൻസി സെബാസ്റ്റ്യൻ ( മുനിസിപ്പൽ ചെയർപേഴ്സൺ കോട്ടയം) റിട്ടയർ ചെയ്യുന്ന അംഗങ്ങളെ ആദരിക്കും. ശ്രീമതി ആർ. ഗിരിജ (മുൻ ആർ ഡി ഡി,

ഹയർ സെക്കൻഡറി വിദ്യാഭ്യാസം കോട്ടയം) മുഖ്യ സന്ദേശം നൽകും. AKPLA സംസ്ഥാന പ്രസിഡന്റ് ശ്രീ ജോൺസി ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി, സുമേഷ് കാഞ്ഞിരം എന്നിവർ സംഘടനാ കാര്യ പ്രവർത്തനങ്ങൾ വിശദീകരിക്കും. സംസ്ഥാന ജില്ലാ നേതാക്കളായ അരുൺ ജോസ്, സജി തോമസ്, സൈനുദ്ദീൻ പി എ, മനോജ് കുമാർ, ജോസഫ് കുര്യൻ, സജേഷ് കുമാർ, സാജൻ തറയിൽ, ബിജു ഡൊമിനിക്, ലിനു കെ ഫ്രാൻസിസ്, രാഹുൽ മറ്റക്കര എന്നിവർ പ്രസംഗിക്കും.

Verified by MonsterInsights