ഓഗസ്റ്റ് (August) മാസം ആരംഭിച്ചതോടെ, ഈ മാസത്തെ ബാങ്ക് അവധികളുടെ (bank holiday) പുതിയ ലിസ്റ്റ് പ്രാബല്യത്തിൽ വന്നു. ഓഗസ്റ്റിൽ ആകെ 18 ബാങ്ക് അവധികളാണ് ഉള്ളത്. പട്ടിക പ്രകാരം ഈ മാസത്തെ ബാങ്ക് (Bank) അവധി ദിനങ്ങൾ അറിയാം.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, ഹോളിഡേ, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേ, ബാങ്കുകളുടെ അക്കൗണ്ട് ക്ലോസ് ചെയ്യൽ എന്നീ വിഭാഗങ്ങൾക്ക് കീഴിലാണ് ആർബിഐ ഓരോ വർഷവും ബാങ്ക് അവധികൾ നിശ്ചയിക്കുന്നത്. ഈ മാസം ഓഗസ്റ്റ് 15 തിങ്കളാഴ്ച രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.
ഓഗസ്റ്റിൽ 18 ബാങ്ക് അവധികളുണ്ട്, അതിൽ ആറ് എണ്ണം വാരാന്ത്യ അവധികളാണ്. കൂടാതെ ചില ബാങ്ക് അവധികൾ പ്രാദേശിക അവധികളാണ്. മറ്റ് ചിലത് ചില സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമായവയാണ്
13 പ്രാദേശിക അവധികളാണ് ഈ മാസമുള്ളത്. ഈ അവധി ദിവസങ്ങളിൽ ബാങ്കുകൾ പ്രത്യേക മേഖലകളിലെ പരിപാടികളോ ആഘോഷങ്ങൾ കാരണമോ അടച്ചിടും.
ആർബിഐ ലിസ്റ്റ് പ്രകാരം 2022 ഓഗസ്റ്റിലെ ബാങ്ക് അവധികൾ ചുവടെ ചേർക്കുന്നു:
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി:
ഓഗസ്റ്റ് 1: ദ്രുക്പ ഷി-സി – ഗാങ്‌ടോക്ക്
ഓഗസ്റ്റ് 8: മുഹറം – ജമ്മു, ശ്രീനഗർ
ഓഗസ്റ്റ് 9: മുഹറം – അഗർത്തല, അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പട്‌ന, റായ്പൂർ, റാഞ്ചി
ഓഗസ്റ്റ് 11: രക്ഷാ ബന്ധൻ – അഹമ്മദാബാദ്, ഭോപ്പാൽ, ഡെറാഡൂൺ, ജയ്പൂർ, ഷിംല
ഓഗസ്റ്റ് 12: രക്ഷാ ബന്ധൻ – കാൺപൂർ, ലഖ്നൗ
ഓഗസ്റ്റ് 13: ദേശഭക്തി ദിനം – ഇംഫാൽ
ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം – ഇന്ത്യയൊട്ടാകെ അവധി ദിനം
ഓഗസ്റ്റ് 16: പാഴ്‌സി പുതുവത്സരം (ഷഹെൻഷാഹി) – ബേലാപൂർ, മുംബൈ, നാഗ്പൂർ
ഓഗസ്റ്റ് 18: ജന്മാഷ്ടമി – ഭുവനേശ്വർ, ഡെറാഡൂൺ, കാൺപൂർ, ലഖ്നൗ
ഓഗസ്റ്റ് 19: ജന്മാഷ്ടമി/ കൃഷ്ണ ജയന്തി അഹമ്മദാബാദ്, ഭോപ്പാൽ, ചണ്ഡീഗഡ്, ചെന്നൈ, ഗാങ്‌ടോക്ക്, ജയ്പൂർ, ജമ്മു, പട്‌ന, റായ്പൂർ, റാഞ്ചി, ഷില്ലോങ്, ഷിംല
ഓഗസ്റ്റ് 20: ശ്രീകൃഷ്ണ അഷ്ടമി – ഹൈദരാബാദ്
ഓഗസ്റ്റ് 29: ശ്രീമന്ത ശങ്കരദേവ തിഥി – ഗുവാഹത്തി
ഓഗസ്റ്റ് 31: സംവത്സരി (ചതുർത്ഥി പക്ഷം)/ഗണേശ ചതുർത്ഥി/ വരസിദ്ധി വിനായക വ്രതം/ വിനായകർ ചതുർത്ഥി – അഹമ്മദാബാദ്, ബേലാപൂർ, ബെംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, നാഗ്പൂർ, പനജി
ഇതുകൂടാതെ, ഏഴ് വാരാന്ത്യ അവധികളുണ്ട്, ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം ബാങ്കുകൾക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 7: ആദ്യ ഞായറാഴ്ച
ഓഗസ്റ്റ് 13: രണ്ടാം ശനിയാഴ്ച + ദേശാഭിമാനി ദിനം
ഓഗസ്റ്റ് 14: രണ്ടാം ഞായറാഴ്ച
ഓഗസ്റ്റ് 21: മൂന്നാം ഞായറാഴ്ച
ഓഗസ്റ്റ് 27: നാലാം ശനിയാഴ്ച
ഓഗസ്റ്റ് 28: നാലാമത്തെ ഞായറാഴ്ച