ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്താകെ 13,735 ഒഴിവുകളാണുള്ളത്. കേരളത്തിൽ 426 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജനുവരി ഏഴാണ് അവസാന തീയതി. ബിരുദമാണ് യോഗ്യത. പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവർക്കും പ്രത്യേക വിഭാഗത്തിൽ പെട്ട ഉദ്യോഗാർഥികൾക്കും നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. 750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. അപേക്ഷയ്‌ക്കും കൂടുതൽ വിവരങ്ങൾക്കുമായി www.sbi.co.in/careers സന്ദർശിക്കുക.
