ബഷീർ ദിനാഘോഷവും പുരസ്കാര വിതരണവും 5 ന്

തലയോലപറമ്പ്: വിശ്വാ വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 28 മത് ചരമ വാർഷിക ദിനമായ ജൂലൈ അഞ്ച് വിശ്വാ വിഖ്യതമാക്കുന്നതിന് ബഷീർ ദിനമായി ആചാരിക്കാൻ ജന്മനാടും വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയും ഒരുക്കങ്ങൾ തുടങ്ങി.
ഇക്കുറി വിപുലമായ പരിപാടികളാണ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയും വിവിധ സംഘടനകളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും വൈക്കം താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്നത്.

ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പ് കേന്ദ്രമാക്കി 28 വർഷമായി പ്രവർത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയും ബഷീർ ജന്മനാട്ടിൽ 1960 മുതൽ 1964 വരെ കുടുംബ സമേതം താമസിച്ചിരുന്ന ഇന്നത്തെ ഫെഡറൽ നിലയത്തിലാണ് ബഷീർ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ബഷീർ കൃതിയുടെ പേരിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മികവുറ്റ സംഭാവന നൽകുന്ന എഴുത്ത് കാർക്ക് നൽകി വരുന്ന ബഷീർ ബാല്യകാലസഖി പുരസ്കാരം കവിയും ഗാനരചയിതാവും മായ പി.കെ.ഗോപിയ്ക്കും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ഏർപ്പെടുത്തിയിട്ടുള്ള ബഷീർ അമ്മ മലയാളം പുരസ്കാരം പ്രശസ്ത ലിറ്ററേച്ചർ ഫോട്ടോഗ്രാഫറും ദൃശ്യ മാധ്യമ പ്രവർത്തകനും മായ മനോജ്.ഡി. വൈക്കത്തിന് സാംസ്കാരിക പ്രവർത്തകനും മുൻ മന്ത്രിയും മായ ബിനോയ് വിശ്വം എം.പി. വിതരണം ചെയ്യും.

രാവിലെ 9 ന് ഫെഡറൽ നിലയത്തിനുള്ളിൽ വെച്ച് നടക്കുന്ന ബഷീർ ദിനാഘോഷ സമ്മേളന ത്തിൽ സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനും മായ ഡോ. പോൾ മണലിൽ ബഷീർ അനുസ്മരണം നടത്തും. പഠന മികവ് നേടിയ വിദ്യാർത്ഥികളെയും കലാ സാംസ്കരിക രംഗത്ത് കഴിവ് തെളിയിച്ച ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയിലെ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി ആദരിക്കും.
ഫെഡറൽ ബാങ്ക് സോണൽ മാനേജർ ബിനോയ് അഗസ്റ്റിൻ, റീജിയണൽ മാനേജർ പി.ജി. ജയ മോൾ, സീനിയർ ബ്രാഞ്ച് മാനേജർ അക്ഷയ് . എസ്. പുളിമൂട്ടിൽ, കേരള വ്യാപരി വ്യവസായ സമിതി ജില്ലാ സെക്രട്ടറി കെ.എസ്. മണി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അനി ചള്ളാങ്കൽ, ഡെപ്യൂട്ടി കളക്ടർ കെ.എ.മുഹമ്മദ് ഷാഫി,ബഷീർ സ്മാരക സമിതി ഭാരവാഹികളായ പി.ജി. ഷാജീ മോൻ, മോഹൻ.ഡി.ബാബു, എം.ഡി.ബാബുരാജ്, ഡോ. യു. ഷംല, ഡോ.എസ്. ലാലി മോൾ, ഡോ.അംബിക. എ. നായർ, ഡോ. വി.ടി. ജലജാകുമാരി, ഡോ.എസ്. പ്രീതൻ, ഡോ.ആർ.വേണുഗോപാൽ, അഡ്വ. ടോമി കല്ലാനി, അബ്ദുൾ ആപ്പാഞ്ചിറ, കെ.എം.ഷാജഹാൻ, ജോൺ വി.ജോസഫ്, കെ.ഡി. വിശ്വനാഥൻ, എം.ജെ.ജോർജ്, അഡ്വ.എസ്.ശ്രീകാന്ത് സോമൻ, സി.ജി. ഗിരിജൻ ആചാരി, മോഹൻദാസ് ഗ്യാലക്സി, ശ്രീജേഷ് ഗോപാൽ, ബിനോയ് പോൾ, മനോജ് തച്ചാനി, അഡ്വ.എ.ശ്രീകല വൈക്കം, നീലിമ അരുൺ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ വെച്ച് യുവ പ്രവാസി എഴുത്തുകാരി സിമി ബെന്നിയുടെ കാർമേഘത്തെ പ്രണയിച്ച സൂര്യൻ എന്ന പുസ്തകത്തിന്റെ പ്രകാശനം ബിനോയ് വിശ്വം നടത്തും. ബഷീർ പുസ്തകങ്ങളുടെയും ചിത്രങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ബഷീർ കഥാപാത്രങ്ങളായ സൈദു മുഹമ്മദ്, ഖദീജ, പാത്തുക്കുട്ടി, ആരിഫ, സുബൈദ എന്നിവർ ചടങ്ങിൽ മുഖ്യാഥിതികളാകും.


പി.ജി. ഷാജി മോൻ
ജനറൽ സെക്രട്ടറി
വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി
തലയോലപ്പറമ്പ്.
94478 69193

Verified by MonsterInsights