ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്- II/ എക്സിക്യുട്ടീവ് തസ്തികയിലേക്കുള്ള നിയമനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. 995 ഒഴിവുണ്ട്. ജനറല്‍- 377, ഇ.ഡബ്ല്യു.എസ്.- 129, ഒ.ബി.സി.- 222, എസ്.സി.- 134, എസ്.ടി.- 133 എന്നിങ്ങനെയാണ് ഒഴിവ്. നിയമനം രാജ്യത്ത് എവിടെയുമാവാം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ 150 മാര്‍ക്കിനും (ഒന്നാംഘട്ടം 100, രണ്ടാംഘട്ടം 50) അഭിമുഖം 100 മാര്‍ക്കിനുമായിരിക്കും.എഴുത്തുപരീക്ഷയ്ക്ക് അഞ്ച് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം. പിന്നീട് മാറ്റാനാവില്ല. 100 മാര്‍ക്കിനുള്ള ഒന്നാംഘട്ട പരീക്ഷയില്‍ ജനറല്‍, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ 35 മാര്‍ക്ക് നേടണം. എസ്.സി., എസ്.ടി.- 33, ഒ.ബി.സി.- 34 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങള്‍ക്കുവേണ്ട മിനിമം മാര്‍ക്ക്.
ശമ്പളസ്‌കെയില്‍: 44,904- 1,42,400 രൂപ.
യോഗ്യത: ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രായം: 18-27 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി.- 40) അപേക്ഷിക്കാം.
വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്. അര്‍ഹരായ കായികതാരങ്ങള്‍ക്ക് അഞ്ചുവയസ്സുവരെ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും നിശ്ചയിക്കുക.
ഫീസ്: പ്രോസസിങ് ഫീസായ 450 രൂപ എല്ലാ ഉദ്യോഗാര്‍ഥികളും അടയ്ക്കണം. ജനറല്‍, ഇ.ഡബ്ല്യു.എസ്. ഒ.ബി.സി. വിഭാഗങ്ങളില്‍പെടുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ ഇതിനുപുറമേ പരീക്ഷാഫീസായ 100 രൂപയും അടയ്ക്കണം. ഓണ്‍ലൈനായും ജനറേറ്റ് ചെയ്ത എസ്.ബി.ഐ. ചലാന്‍ മുഖേന ഓഫ്ലൈനായും ഫീസ് അടയ്ക്കാം.
അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.mha.gov.in, www.ncs.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഡിസംബര്‍ 15.