Blog

ഡിജിറ്റല്‍ വിടവുകള്‍ ഇല്ലാതാക്കാന്‍ പൊതുപഠനകേന്ദ്രങ്ങള്‍

എറണാകുളം: ജില്ലയിലെ മൊബൈല്‍ കണക്ടിവിറ്റിയില്ലാത്ത പ്രദേശത്തെ കുട്ടികള്‍ക്കും, ഡിജിറ്റൽ പഠനസങ്കേതങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കാത്ത കുട്ടികൾക്കുമായി പൊതു വിദ്യാഭ്യാസവകുപ്പ് 49 പൊതുപഠന കേന്ദ്രങ്ങള്‍ സജ്ജമാക്കി. കുട്ടമ്പുഴ, വേങ്ങൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ പൊതു പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചത്. 13 ആദിവാസി ഊരുകളിലായി 25 പഠനകേന്ദ്രങ്ങളാണ്  പ്രവർത്തിക്കുന്നത്

eldho

അതിഥി സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ കൂടുതലായുള്ള പെരുമ്പാവൂര്‍ മേഖലയിലും ജില്ലയിലെ തീരദേശ പിന്നാക്ക മേഖലകളിലും വിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പൊതുപഠനകേന്ദ്രങ്ങൾ സജ്ജമാക്കി. ഓരോ പഠനകേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികളുടെ കണക്കെടുത്ത് അധ്യാപകര്‍ക്ക് പ്രത്യേക ചുതല നല്‍കിയിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പ്, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റ്, ഐ.സി.ഡി.എസ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ്  പഠനകേന്ദ്രങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.

achayan ad

വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ലാസുകള്‍ ജില്ലയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാണ്. സിഗ്നല്‍തടസ്സം നേരിടുന്ന ആദിവാസി മേഖലകളില്‍ റെക്കോര്‍ഡ് ചെയ്ത പാഠഭാഗങ്ങള്‍ ലാപ് ടോപ്പിന്‍റെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാണ് പൊതു വിദ്യാഭ്യാസവകുപ്പ് എല്ലാ കുട്ടികളെയും ഡിജിറ്റല്‍ പഠനപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡിജിറ്റൽ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സംശയദൂരീകരണവും  അധ്യാപകരുമായുള്ള ആശയ വിനിമയവും പൊതുപഠനകേന്ദ്രങ്ങളിലൂടെ സാധ്യമാകുന്നു.

webzone
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മീഡിയ ക്ലബ് സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും നിലവിലുള്ള മീഡിയ ക്ലബ് പ്രൊജക്ടിന് സംസ്ഥാനതല കോഓര്‍ഡിനേറ്ററെ നിയമിക്കുന്നു. കരാര്‍ വ്യവസ്ഥയിലാണ് നിയമനം ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം /പബ്ലിക് റിലേഷന്‍സ് ഡിപ്ലോമയും ഉണ്ടായിരിക്കണം. സംസ്ഥാനതല പ്രോഗ്രാമുകള്‍ കോഓര്‍ഡിനേറ്റ് ചെയ്ത പരിചയം ഉണ്ടായിരിക്കണം. മാധ്യമ വിദ്യാഭ്യാസമേഖലയില്‍ പത്തു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി,  കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 9 വൈകീട്ട് 5 മണി. ഫോണ്‍ 0484 2422275.

siji
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മീഡിയ ക്ലബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തിക: അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി മീഡിയ ക്ലബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.അടിസ്ഥാന യോഗ്യതകള്‍ : ബിരുദം –ജേര്‍ണലിസത്തില്‍ ബിരുദമോ,  ബിരുദാനന്തര ഡിപ്ലോമ യോ അച്ചടി മാധ്യമം , ദൃശ്യമാധ്യമം എന്നിവയില്‍ കുറഞ്ഞത് പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയംസാമൂഹ്യ മാധ്യമങ്ങളിലിലെയും ഓണ്‍ലൈന്‍  പോര്‍ട്ടലുകളിലെയും പ്രവര്‍ത്തന അനുഭവം മലയാളം, ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലെ പരിജ്ഞാനം പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിലെ പരിചയം . വേതനം: പ്രതിമാസം 20,000 (ഇരുപതിനായിരം)  രൂപ. അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി,  കാക്കനാട്,  കൊച്ചി 30 എന്ന വിലാസത്തില്‍ ലഭിക്കണം. അവസാന തീയതി ഓഗസ്റ്റ് 9 വൈകിട്ട് അഞ്ചുമണി.കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും.

pappaya1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136 അടിയിലെത്തി

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136 അടിയിലെത്തി.142 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാൽ ഒന്നാമത്തെ ജാഗ്രത നിർദേശം നൽകും. 1867 ഘനയടി വെള്ളം ഇപ്പോൾ ഡാമിൽ നിന്ന് ഒഴുക്കി വിടുന്നുണ്ട്.

dreamz ad

631 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 142 അടിയിൽ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കേണ്ടി വന്നാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലും ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാൽ തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടു പോകുന്നില്ല. കൂടുതൽ വെള്ളം എടുക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്.

നടൻ ആര്യയ്ക്കും സയേഷയ്ക്കും പെൺകുഞ്ഞ് പിറന്നു

തമിഴകത്തിന്റെ പ്രിയതാരദമ്പതികളായ ആര്യയ്ക്കും സയേഷയ്ക്കും പെൺകുഞ്ഞ് പിറന്നു. ഇന്നലെയാണ് സയേഷ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആര്യയുടെ സുഹൃത്തും നടനുമായ വിശാൽ ആണ് ഈ വിശേഷം ആരാധകരെ അറിയിച്ചിരിക്കുന്നത്.

 
webzone

അമ്മയാവാൻ ഒരുങ്ങുന്ന കാര്യം സയേഷയോ ആര്യയോ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ ആരാധകർക്ക് സർപ്രൈസാവുകയാണ് ഈ വാർത്ത.2019 മാർച്ച് ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹം. ‘ഗജിനികാന്ത്’ (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.

siji
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മഹാരാഷ്ട്രയിലെ കനത്ത മഴയില്‍ മരണസംഖ്യ 149 ആയി.

മുംബൈ: മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലും പടിഞ്ഞാറൻ ഭാഗങ്ങളിലും ഉണ്ടായ കനത്ത മഴയില്‍ മരണസംഖ്യ 149 ആയി. ഞായറാഴ്ച 37 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ധനസഹായം ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ദുരിതബാധിത ജില്ലകളില്‍ കൂടുതല്‍ ദുരന്തനിവാരണ സേനാംഗങ്ങളെ അയക്കും.

vimal 4

“ദുരിതബാധിതര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം സര്‍ക്കാര്‍‍ നല്‍കും. ഭക്ഷണം, തുണി, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങള്‍ എത്രയും വേഗം എത്തിക്കും. ജില്ലാ ഭരണകൂടത്തിനോട് രക്ഷാപ്രവര്‍ത്തനത്തിനിടെ സാങ്കേതിക തടസങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്,” മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം റെയ്ഗാഡിലാണ് മഴക്കെടുതിയില്‍ കൂടുതല്‍ മരണം സംഭവിച്ചത്. 60 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. സത്താരയില്‍ 41 പേരും മരിച്ചു. ഇതുവരെ ദുരന്തത്തില്‍ 100 പേരെയാണ് കാണാതായിരിക്കുന്നത്. 50 പേര്‍ക്ക് ഗുരുതരമായ പരുക്കുകളും പറ്റിയിട്ടുണ്ട്.

2.29 ലക്ഷം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 1.69 ലക്ഷം പേരെ സംഗലിയില്‍ നിന്ന് മാത്രം മാറ്റിപ്പാര്‍പ്പിച്ചു. കോലാപ്പൂരില്‍ നിന്ന് 40,882 പേരെയും. ദേശീയ ദുരന്ത നിവാരണ സേനയുടെ 25 ടീമുകളാണ് വിവിധ പ്രദേശങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നാല് ടീമുകള്‍, ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ 10 ടീമുകളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സന്ദേശ് ജിങ്കാന്‍ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍

 ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമായി സന്ദേശ് ജിങ്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും കളിക്കുന്ന  ടീം പരിശീലകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധതാരം മികച്ച കളിക്കാരനായത്. ആദ്യമായിട്ടാണ് ജിങ്കാന്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. മധ്യനിരതാരം സുരേഷ് സിംഗ് വാങ്ജം ആണ് 2020-21 വര്‍ഷത്തെ എമര്‍ജിങ് പ്ലയറായി.

pa5

തനിക്ക് ലഭിച്ച പുരസ്‌കാരം നിരവധി പേര്‍ക്ക് ഫുട്‌ബോളിലുള്ള താല്‍പര്യം തുടരാന്‍ പ്രചോദനമാകുമെന്ന് ജിങ്കാന്‍ വ്യക്താക്കി. കൂടുതല്‍ മികവിലേക്ക് ഉയരാനും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ഈ അവാര്‍ഡ് ധൈര്യം നല്‍കുമെന്നും എടികെ മോഹന്‍ ബഗാന്‍ താരും കൂടിയായ ജിങ്കാന്‍ പറഞ്ഞു.മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ജിങ്കാന്‍ അഞ്ച് മത്സരങ്ങളില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി. കഴിഞ്ഞ സീസണിലാണ് താരം ബ്ലാസ്റ്റേഴ്‌സ് വിട്ട് ബഗാനിലെത്തിയത്.

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എം.സി.എ പ്രവേശന പരീക്ഷ: ജൂലൈ 31

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(എം.സി.എ) കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ ജൂലൈ 31 ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. അഡ്മിഷന്‍ ടിക്കറ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാര്‍ത്ഥിയുടെ ഹോം പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560363, 364.

achayan ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റ്റാറ്റ മെമ്മോറിയൽ സെന്റർ (TMC) റിക്രൂട്മെന്റ് 2021- നഴ്സ്, ഡ്രൈവർ പോസ്റ്റുകൾ

രോഗികളുടെ പരിചരണം, കാൻസർ പ്രതിരോധം, കാൻസർ ഗവേഷണം, ഗൈനക്കോളജി, അനുബന്ധ വിഭാഗങ്ങൾ എന്നിവയ്ക്കുള്ള പ്രൊഫഷണൽ വികസനം എന്നിവയിൽ ഉയർന്ന നിലവാരം കൈവരിക്കാനുള്ള ഒരു സമഗ്ര കാൻസർ സെന്ററാണ് ടാറ്റ മെമ്മോറിയൽ സെന്റർ (ടിഎംസി). ഇന്ത്യാ ഗവൺമെന്റിന്റെ ആറ്റോമിക് എനർജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് ടിഎംസി. രോഗികളുടെ പരിചരണം, കാൻസർ പ്രതിരോധം, കാൻസർ ഗവേഷണം, ഗൈനക്കോളജി, അനുബന്ധ വിഭാഗങ്ങൾ എന്നിവയ്ക്കുള്ള പ്രൊഫഷണൽ വികസനം എന്നിവയിൽ ഉയർന്ന നിലവാരം കൈവരിക്കാനുള്ള ഒരു ദൗത്യമുള്ള സമഗ്ര കാൻസർ സെന്ററാണ് ടാറ്റ മെമ്മോറിയൽ സെന്റർ (ടിഎംസി).

eldho

ഇന്ത്യാ ഗവൺമെന്റിന്റെ ആറ്റോമിക് എനർജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് ടിഎംസി. ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുമായി (എച്ച്ബി‌എൻ‌ഐ) ടി‌എം‌സി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ലൈഫ്, ഹെൽത്ത് സയൻസസ് എന്നിവയുൾപ്പെടെ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഉയർന്ന നിലവാരമുള്ള ബിരുദാനന്തര വിദ്യാഭ്യാസ പരിപാടികൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആറ്റോമിക് എനർജി വകുപ്പിന്റെ ഒരു ഡീമെഡ് സർവകലാശാലയാണ് എച്ച്ബി‌എൻ‌ഐ. അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്‌മെന്റ് റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഇൻ കാൻസർ (ആക്ട്രെക്) ANM, മെഡിക്കൽ ഓഫീസർ, ലാബ് ടെക്നീഷ്യൻ, ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് പുതിയ നിയമന വിജ്ഞാപനത്തോടെ പുറത്തിറങ്ങി. മുംബൈയിൽ 61 ഓളം ഒഴിവുകൾ ACTREC ന് ഉണ്ട്. വാക്ക്-ഇൻ അറിയിപ്പ് 2021 ജൂലൈ 22 ന് പുറത്തിറങ്ങി.

pa2

ഓർമ്മിക്കേണ്ട പോയിന്റുകൾ
പോസ്റ്റുകളുടെ എണ്ണം -61
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2021 ഓഗസ്റ്റ് 2
സംഘടന
ടാറ്റ മെമ്മോറിയൽ സെന്റർ (ടിഎംസി)
വകുപ്പ്
അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ് റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഇൻ കാൻസർ (ACTREC)
ജോലി
ANM / നഴ്സ് ഫോർ റിസർച്ച്, ഡ്രൈവർ

സ്ഥലം
ഗുവാഹത്തി

ശമ്പളം
ANM / നഴ്സ് ഫോർ റിസർച്ച്-20,000-40,000
ഡ്രൈവർ -12,000-22,000

webzone

യോഗ്യത
നഴ്സ്
ഐ‌എൻ‌സി / എം‌എൻ‌സി രജിസ്ട്രേഷനോടുകൂടിയ ബി‌എസ്‌സി / ജി‌എൻ‌എം നഴ്സിംഗ്
 അറിയിപ്പ് കാണുക

ഡ്രൈവർ
ഇന്റർമീഡിയറ്റ് (10 + 2) + ലൈസൻസ്

അപേക്ഷിക്കേണ്ടവിധം
ACTREC ന്റെ website ദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
യോഗ്യത ഉണ്ടോ ഇല്ലയോ എന്നറിയാൻ അറിയിപ്പ് വിശദാംശങ്ങൾ പരിശോധിക്കുക.
സ്ഥാനാർത്ഥികൾ അവരുടെ സിവി.
യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, അനുഭവം, പ്രായ തെളിവ്, മറ്റ് പ്രസക്തമായ രേഖകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കാം.
ഇമെയിൽ ഐഡി: tmccce.guwahati@gmail.com.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2021 ഓഗസ്റ്റ് 2

അറിയിപ്പ് ലിങ്ക്
വിശദമായ അറിയിപ്പ് – ഇവിടെ ക്ലിക്കുചെയ്യുക
Website ദ്യോഗിക വെബ്സൈറ്റ് – http://www.tmc.gov.in

pappaya
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സഹകരണ സമാശ്വാസനിധി വിതരണോത്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

സംസ്ഥാന സര്‍ക്കാര്‍ സഹകരണ സംഘങ്ങള്‍ വഴി നടപ്പിലാക്കുന്ന സഹകരണ അംഗ സമാശ്വാസ നിധിയുടെ ആദ്യ ഗഡുവിന്റെ വിതരണോദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. 
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അവശ വിഭാഗങ്ങളെ കഴിയുന്നത്ര സഹായിക്കുകയെന്ന നിലപാടോടെ ആരോഗ്യ പരിപാലന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സഹകരണ വകുപ്പ് ഏറ്റെടുത്തിട്ടുള്ള  സമാശ്വാസ നിധി അര്‍ഹരായവര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്ത് സമാശ്വാസ നിധിയിലേക്കായി രണ്ടര കോടി രൂപ വിനിയോഗിക്കുന്നുണ്ടെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

eldho

നിര്‍ധനരായ സഹകരണ അംഗങ്ങളുടെ രോഗ കാഠിന്യവും സാമ്പത്തിക ശേഷിയും കണക്കാക്കിയാണ് സമാശ്വാസ തുക നിശ്ചയിക്കുന്നത്. മരിയാപുരം സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍  26 അംഗങ്ങള്‍ക്കായി 5.65 ലക്ഷം രൂപ സമാശ്വാസ നിധിയിലൂടെ വിതരണം ചെയ്തു. 

മരിയാപുരം ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മരിയാപുരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഗസ്റ്റ്യന്‍ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി മുഖ്യ പ്രഭാഷകയായിരുന്നു. ത്രിതല പഞ്ചായത്തംഗങ്ങളായ കെ.ജി സത്യന്‍, ആലീസ് വര്‍ഗ്ഗീസ്, അനുമോള്‍ കൃഷ്ണന്‍, ഇടുക്കി അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.എം സോമന്‍, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജോയിച്ചന്‍ അഗസ്റ്റിന്‍, ഭരണ സമതി അംഗങ്ങള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. മുരിക്കാശ്ശേരി, കഞ്ഞിക്കുഴി, വാഴത്തോപ്പ് സഹകരണ ബാങ്കുകളുടെ സമാശ്വാസനിധി  വിതരണ ഉദ്ഘാടനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.
 

pappaya1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights