Blog

ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി, ചരിത്രനേട്ടം

ഭാരോദ്വഹനത്തിൽ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെ‍ഡല്‍ ലഭിക്കുന്നത് ഇതാദ്യം. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്‌നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം ചാനു പുറത്തെടുത്തു. 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. 

sap feb 13 2021
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരാഹാര സത്യാഗ്രഹം നടത്തി.

ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 23 വെള്ളിയാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സത്യാഗ്രഹം നടത്തി. കോവിഡ് മൂലം തകർന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക, ഓൺലൈൻ ക്ലാസുകൾ പ്രായോഗികം അല്ലാത്തതിനാൽ കൊവിഡ് മാനദണ്ഡം പാലിച്ച് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക, വാടക, ഇലക്ട്രിസിറ്റി ബിൽ എന്നിവയിൽ ഇളവ് അനുവദിക്കുക, ബാങ്കുകളുടെ ജപ്തി നടപടികൾ നിർത്തി വെപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ സമരം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ശ്രീ. പി സി വിഷ്ണുനാഥ് എം എൽ എ, ശ്രീ നജീബ് കാന്തപുരം എം എൽ എ, പൗരാവകാശ വേദി സംസ്ഥാന പ്രസിഡണ്ട് ശ്രീ. സവാദ് മടവൂരാൻ തുടങ്ങിയവർ സംസാരിച്ചു. ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ. എസ്. അനിൽകുമാർ കണ്ണൂർ, സംസ്ഥാന സെക്രട്ടറി ശ്രീ. എ. ഷഹീർ കൊല്ലം, സംസ്ഥാന ട്രഷറർ ശ്രീ. മനോജ് കുമാർ കോട്ടയം, എന്നിവരാണ് നിരാഹാരം അനുഷ്ഠിച്ചത്. പ്രസ്തുത സമരത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലാ ഭാരവാഹികളും പങ്കെടുത്തു.

friends travels
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോട്ടയം ജില്ലയില്‍ 18 വയസിനു മുകളിലുള്ളവർക്ക് രണ്ടാം ഡോസ് വാക്സിന്‍

കോട്ടയം ജില്ലയില് 18 വയസിനു മുകളിലുള്ളവരില് രണ്ടാം ഡോസ് സ്വീകരിക്കാന് സമയമായ എല്ലാവര്ക്കും കോവിഷീല്ഡ് വാക്സിന് നല്കുന്നതിനുള്ള പ്രത്യേക പരിപാടി നാളെ(ജൂലൈ 24 ശനി) നടക്കും.

webzone
നാളെ വാക്സിന് സ്വീകരിക്കുന്നതിന് ഇന്നു രാത്രി ഒന്പതു മുതല് www.cowin.gov.in പോര്ട്ടലില് ഒന്നും രണ്ടും ഡോസുകാര്ക്ക് രജിസ്ട്രേഷനും ബുക്കിംഗും നടത്താം. ജില്ലയില് 84 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്.
See translation
 
siji
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മൺസൂൺ പുനരുജ്ജീവനത്തിൽ കനത്ത മഴ സംഭവങ്ങൾ വർദ്ധിക്കുന്നു.

കൊങ്കൺ തീരത്ത് സാധാരണയേക്കാൾ 29% കൂടുതൽ മഴ പെയ്തു. മധ്യ-വടക്കുകിഴക്കൻ ഇന്ത്യയിൽ കുറവ്.
ജൂലൈ രണ്ടാം വാരം മുതൽ മൺസൂൺ പുനരുജ്ജീവിപ്പിക്കുന്നതിനിടയിൽ മഴയിൽ രാജ്യത്ത് കാര്യമായ വ്യത്യാസമുണ്ട്.
പടിഞ്ഞാറൻ കൊങ്കൺ തീരത്തിന്റെ പല ഭാഗങ്ങളിലും തെക്കൻ ഉപദ്വീപിലും കനത്ത മഴ ലഭിച്ച സംഭവങ്ങൾ കണ്ടു. പ്രാദേശിക വിതരണത്തെക്കുറിച്ചുള്ള ഇന്ത്യാ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ 1 മുതൽ ജൂലൈ 23 വരെയുള്ള കാലയളവിൽ ‘സൗത്ത് പെനിൻസുല’യിൽ സാധാരണയേക്കാൾ 29 ശതമാനം കൂടുതൽ മഴ ലഭിച്ചു.

siji

അതേ കാലയളവിൽ, വടക്കുപടിഞ്ഞാറൻ, മധ്യേന്ത്യയിൽ യഥാക്രമം 10%, 2% കമ്മി, വടക്കുകിഴക്കൻ ഇന്ത്യയിൽ 14% കമ്മി. ഈ പ്രദേശത്ത് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് അടിസ്ഥാന മഴ കൂടുതലാണ്.

പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ മഹാബലേശ്വർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ (വ്യാഴാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ വരെ) 60 സെന്റിമീറ്റർ മഴ പെയ്തു. ഐ‌എം‌ഡിയുടെ കണക്കനുസരിച്ച് “എക്കാലത്തെയും റെക്കോർഡ് കവിഞ്ഞു”. വെള്ളിയാഴ്ച രാവിലെ മുതൽ വൈകുന്നേരം 5.30 വരെ 18 സെൻ്റിമീറ്റർ മഴ ലഭിച്ചു.

FAIRMOUNT

മൺസൂൺ  കാരണം കൊങ്കൺ തീരത്ത് പേമാരി തുടരുമെന്ന് വെള്ളിയാഴ്ച ഏജൻസി അറിയിച്ചു.   മഹാരാഷ്ട്രയിലെ ഐ‌എം‌ഡിയുടെ ജില്ലാ മഴയുടെ കണക്കനുസരിച്ച് അഞ്ച് ജില്ലകൾ ഒഴികെ മറ്റെല്ലാ 31 പേർക്കും “വലിയ മഴ” ലഭിച്ചു

അടുത്ത 2-3 ദിവസങ്ങളിൽ പടിഞ്ഞാറൻ തീരത്ത് തുടരാൻ സാധ്യതയുള്ള ഒറ്റപ്പെട്ട കനത്തതും കനത്തതുമായ വെള്ളച്ചാട്ടം വ്യാപകമായി പെയ്യുന്നു. ജൂലൈ 23 മുതൽ 24 വരെ കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്രയിലെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത വെള്ളച്ചാട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനുശേഷം തീരദേശ, തെക്ക് ഇന്റീരിയർ കർണാടകയിൽ കുറവുണ്ടായി.

webzone

കാലാനുസൃതമായ മഴയുടെ മൂന്നിൽ രണ്ട് ഭാഗവും സംഭാവന ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട മൺസൂൺ മാസങ്ങളാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ. മധ്യ ഇന്ത്യയും തെക്കൻ ഉപദ്വീപും ഈ ഇടക്കാലത്ത് കൂടുതൽ മഴ കാണുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, മൊത്തത്തിൽ കാലവർഷ രീതികൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

vimal 4

കഴിഞ്ഞ രണ്ട് ദശകങ്ങളിൽ അറബിക്കടലിനു മുകളിലുള്ള ചുഴലിക്കാറ്റുകളുടെ ആവൃത്തിയും ശക്തിയും വർദ്ധിച്ചു. 2001-2019 മുതൽ അറേബ്യൻ കടലിനു മുകളിലുള്ള ചുഴലിക്കാറ്റിന്റെ ആവൃത്തിയിൽ 52% വർധനയും 1982-2002 നെ അപേക്ഷിച്ച് ബംഗാൾ ഉൾക്കടലിനേക്കാൾ 8% കുറവുമാണ് ചരിത്രപരമായി മിക്ക ചുഴലിക്കാറ്റുകളും ബംഗാൾ ഉൾക്കടലിൽ ഉണ്ടായിരുന്നതെന്ന് ഈ മാസം പ്രസിദ്ധീകരിച്ച ഒരു പഠനം ൽ ക്ലൈമറ്റ് ഡൈനാമിക്സ് . ഈ ചുഴലിക്കാറ്റുകളുടെ ദൈർഘ്യം പോലും 80% വർദ്ധിച്ചു. കൂടുതൽ ചുഴലിക്കാറ്റുകൾ അറബിക്കടലിൽ നിന്ന് കൂടുതൽ ഈർപ്പം കൊണ്ടുവരികയും അതിശക്തമായ മഴ സംഭവങ്ങൾക്ക് കാരണമാവുകയും ചെയ്തു.

hill monk ad

പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനും ആ പഠനത്തിന്റെ രചയിതാക്കളിൽ ഒരാളുമായ റോക്സി കോൾ ഈ സംഭവങ്ങൾ നിരീക്ഷിക്കുകയും നന്നായി പ്രവചിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ട്വീറ്റ് ചെയ്തു. ഇന്ത്യയിലുടനീളം തുടരുന്ന മൺസൂൺ വെള്ളപ്പൊക്കം അഭൂതപൂർവമാണ്, പക്ഷേ അപ്രതീക്ഷിതമല്ല.

koottan villa
oetposter2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്‌സിൽ ആഗസ്റ്റ് 11ന് ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്‌സിന് അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി യാണ് വിദ്യാഭ്യാസ യോഗ്യത. കൂടിയ യോഗ്യതയുള്ളവർക്കും ചേരാം. വിശദ വിവരങ്ങൾക്ക് www.lbscentre.kerala.gov.in,  0471-2560333.
പി.എൻ.എക്സ്. 2454/2021

main ad

ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജുകളിൽ എൻ.ആർ.ഐ സീറ്റ് പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലെ എൻജിനിയറിങ് കോളേജുകളിൽ 2021-22 അദ്ധ്യയന വർഷത്തിൽ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എറണാകുളം (8547005097, 0484-2575370), ചെങ്ങന്നൂർ (8547005032, 0479-2454125), അടൂർ(8547005100, 0473-4231995), കരുനാഗപ്പള്ളി(8547005036, 0476-2665935), കല്ലൂപ്പാറ(8547005034, 0469-2678983), ചേർത്തല(8547005038, 0478-2552714) എന്നിവിടങ്ങളിലെ കോളേജുകളിലേക്കാണ് പ്രവേശനം. അപേക്ഷ www.Ihrd.kerala.gov.in/enggnri ലോ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായോ സമർപ്പിക്കണം. ആഗസ്റ്റ് അഞ്ച് തീയതി വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകൾ നൽകാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും ആയിരം രൂപയുടെ രജിസ്‌ട്രേഷൻ ഫീസും സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.ihrd.ac.in. ഇ-മെയിൽ: ihrd.itd@gmail.com

sap 24

വിവാഹിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങുന്നില്ലെന്ന് സത്യവാങ്മൂലം നൽകണം

സ്ത്രീധനം ആവശ്യപ്പെടുകയോ, വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം എല്ലാ വകുപ്പുകളിലെയും വിവാഹിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് വാങ്ങി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് തലവൻമാർക്ക് ചീഫ് ഡൗറി പ്രൊഹിബിഷൻ ഓഫീസറായ വനിതാ ശിശു വകുപ്പ് ഡയറക്ടർ നിർദേശം നൽകി.

കേരള സ്ത്രീധന നിരോധന ചട്ടം 2004 റൂൾ 7 ഖണ്ഡം 4 ഉപഖണ്ഡം (മ) പ്രകാരമാണ് സത്യവാങ്മൂലം നൽകേണ്ടത്.
സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥരുടെ ഇടയിലുള്ള സ്ത്രീധന സമ്പ്രദായം ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

webzone

ചരക്ക് സേവനനികുതി വകുപ്പിലെ അധിക തസ്തികകൾ പഞ്ചായത്ത് വകുപ്പിലേക്ക് വിന്യസിക്കും

ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും
സംസ്ഥാനത്ത് ജി.എസ്.ടി നടപ്പിലാക്കിയതിനെത്തുടർന്ന് ചരക്ക് സേവന നികുതി വകുപ്പിൽ അധികം വന്ന തസ്തികകൾ പഞ്ചായത്ത് വകുപ്പിലേക്ക് വിന്യസിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളിൽ ഓഫീസ് അറ്റൻഡന്റ് തസ്തിക അധികമായി സൃഷ്ടിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചെന്നും തസ്തിക സൃഷ്ടിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒഴിവുകൾ അടിയന്തരമായി പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
ചരക്ക് സേവനനികുതി വകുപ്പിൽ നിന്നും സ്വാഭാവികമായി റദ്ദായി പോകുന്ന 208 ഓഫീസ് അറ്റൻഡന്റ് തസ്തികകളാണ് പഞ്ചായത്ത് വകുപ്പിലേക്ക് മാറ്റുന്നത്. പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം തൊഴിലന്വേഷകർക്ക് ആശ്വാസം പകരുന്ന നടപടിയാണ് സർക്കാരിന്റേത്. റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് നിയമനം വേഗത്തിൽ പരിഗണിക്കണമെന്ന റാങ്ക് ഹോൾഡർമാരുടെ ആവശ്യത്തിന് സർക്കാർ നൽകിയ ഉറപ്പ് ഇത്തരം നടപടികളിലൂടെ പാലിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

insurance ad

വളരെ കുറഞ്ഞ ദിവസത്തിനുള്ളിൽ തസ്തികകൾ 14 ജില്ലകളിലേക്കും വിന്യസിക്കാനും പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാനും വകുപ്പിന് സാധിച്ചു. ഒരു ഓഫീസ് അറ്റൻഡന്റ് തസ്തിക മാത്രമുള്ള 457 ഗ്രാമപഞ്ചായത്തുകളിലെ വർധിച്ച ജോലിഭാരം ലഘൂകരിക്കാൻ ഒരു ഓഫീസ് അറ്റൻഡന്റ് തസ്തിക കൂടി അനുവദിക്കുന്നതിന് പ്രഥമ പരിഗണന നൽകിയും ജില്ലകളിലെ നിലവിലുള്ള കേഡർ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ശ്രദ്ധിച്ചുമാണ് തസ്തിക വിന്യസിച്ചതെന്ന് മന്ത്രി കൂട്ടിചേർത്തു.

for global 1

സ്ത്രീധനം അവസാനിപ്പിക്കൽ സമൂഹത്തിന്റെ ഉറച്ച തീരുമാനമാകണം: മുഖ്യമന്ത്രി

സ്ത്രീധനമെന്ന അനീതി അവസാനിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉറച്ച തീരുമാനമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി നാം ഓരോരുത്തരും കൈകോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാശിശു വികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പാക്കുന്ന ‘കനൽ’ എന്ന പേരിലുള്ള കർമ്മ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളിൽ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് നാം. ഓരോ പെൺകുട്ടിക്കും ഇഷ്ടമുള്ള മേഖല തെരഞ്ഞെടുക്കാനും ആ മേഖലയിൽ അറിവ് സമ്പാദിക്കാനും തൊഴിൽ നേടാനുമുള്ള അവസരങ്ങൾ സർക്കാർ തന്നെ പരമാവധി നൽകുന്നുണ്ട്. അതേസമയം, വിദ്യാസമ്പന്നരായ നിരവധി ചെറുപ്പക്കാരുള്ള നാടായിട്ടുകൂടി ഇവിടെ ഇപ്പോഴും സ്ത്രീധനപീഡനങ്ങൾ നടക്കുന്നു എന്നത് തീർത്തും ദൗർഭാഗ്യകരമാണ്. സ്ത്രീധന-ഗാർഹിക പീഡനങ്ങൾ പൂർണമായും ഇല്ലാതാക്കുക, സ്ത്രീകളെ ശാക്തീകരിക്കുക, ഓരോ വ്യക്തിയെയും ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വനിതാ-ശിശു വികസന വകുപ്പ് ‘കനൽ’ എന്ന കർമ്മ പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

90+

സ്ത്രീധന നിരോധന നിയമം ഉപയോഗിച്ച് പരാതിപ്പെടാനുള്ള അവസരം വളരെ കുറച്ച് പേരാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്. ഇതിനായി ഒരു പൊതുബോധം ഉണരണം. സ്ത്രീധന പീഡനം ഇല്ലാതാക്കാൻ തുടർച്ചയായ ബോധവത്ക്കരണ പരിപാടിയാണ് കനലെന്നും മന്ത്രി പറഞ്ഞു.
സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിൽ നമ്മൾ കൊയ്‌തെടുത്ത നേട്ടം വളരെ വലുതാണ്. കേരളത്തിൽ ഈ കാലഘട്ടത്തിലും പെൺകുട്ടികൾക്കും സ്ത്രീകൾക്കും എതിരെ അതിക്രമങ്ങളുണ്ടാകുന്നത് നിർഭാഗ്യകരമായ കാര്യമാണ്. ഈ കാലഘട്ടത്തിലും നമ്മുടെ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നത് വളരെ അപമാനകരമായ കാര്യമാണ്. ഇതിൽ നിന്നും പുറത്ത് വരണം.

webzone

കനലുമായി ബന്ധപ്പെട്ട് വകുപ്പ് വിപുലമായ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള സംവിധാനങ്ങൾ നൽകുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിൽ എല്ലാ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്കും അങ്കണവാടി ജീവനക്കാർക്കും പരിശീലനം നൽകിയിട്ടുണ്ട്. കോളേജുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ അവബോധ പരിപാടിയും സംഘടിപ്പിച്ചു വരുന്നു. പരിപാടിയെ തുടർന്ന് ഒരു ലക്ഷത്തോളം അവബോധ പോസ്റ്റർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

vimal 4

181 പോസ്റ്റർ പ്രകാശനം, വിവിധതരം അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച കൈപുസ്തക പ്രകാശനം എന്നിവ മന്ത്രി നിർവഹിച്ചു.
വനിത ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതവും വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ നന്ദിയും പറഞ്ഞു. കേരള വനിതാ കമ്മിഷൻ അംഗം ഇ.എം. രാധ, കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സലീഖ, എം.ഡി. വി.സി. ബിന്ദു എന്നിവർ പങ്കെടുത്തു.

siji

കോവിഡ് നിയന്ത്രണം: എ, ബി കാറ്റഗറിയിലെ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി, പ്രദേശങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷനുകൾ, കോർപ്പറേഷനുകൾ തുടങ്ങിവയിൽ 50 ശതമാനം വരെ ഉദ്യോഗസ്ഥരേയും കാറ്റഗറി സി പ്രദേശങ്ങളിൽ 25 ശതമാനംവരെ ഉദ്യോഗസ്ഥരേയും ഉൾക്കൊള്ളിച്ചാവും ഓഫീസ് പ്രവർത്തനമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാറ്റഗറി ഡിയിൽ അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ. എ, ബി പ്രദേശങ്ങളിലെ ബാക്കിയുള്ള 50 ശതമാനം പേരും സി യിൽ ബാക്കിയുള്ള 75 ശതമാനവും എല്ലാ മേഖലയിലുമുള്ള ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവും. അതിനുള്ള ചുമതല നൽകാൻ ജില്ലാ കലക്ടർമാർ മുൻകൈയെടുക്കും. ഡി വിഭാഗത്തിൽ അവശ്യ സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുക എന്നതിനാൽ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ  ക്ലസ്റ്ററുകൾ ആയി കണക്കാക്കും. അതോടൊപ്പം മൈക്രോ കണ്ടയിൻമെന്റ്  സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

siji

കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിച്ച്  സാമൂഹ്യ പ്രതിരോധ ശേഷി  അവശ്യമായ തോതിൽ കൈവരിക്കാൻ കഴിഞ്ഞാൽ മൂന്നാം തരംഗം ഉണ്ടാവണമെന്നില്ല. കോവിഡ് നിയന്ത്രണത്തിലുള്ള പാളിച്ചകളിലൂടെയും വാക്‌സിൻ വിതരണത്തിലെ വീഴ്ചകളിലൂടെയുമാണ് മൂന്നാം തരംഗം ഉണ്ടാവുക. ഈ ഘട്ടത്തിൽ അതിവേഗം വാക്‌സിനേഷൻ ഒരു ഡോസെങ്കിലും എല്ലാവർക്കും നൽകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.  ഡെൽറ്റ വൈറസ് സാന്നിധ്യമുള്ളത് കൊണ്ട് അതിവേഗ വ്യാപന സാധ്യതയുള്ള ചെറുതും വലുതുമായ ആൾകൂട്ട സാഹചര്യം ഒഴിവാക്കാൻ എല്ലാവരും ജാഗ്രതകാട്ടണം.
മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വിശ്വാസത്തിന് വലിയ ശാസ്ത്രീയ അടിത്തറയില്ല. ഇതിനകം കേവലം നാലു ശതമാനം കുട്ടികളെ മാത്രമാണ് രോഗം ബാധിച്ചത്. കുട്ടികളിലെ  മരണ നിരക്കും വളരെ കുറവാണ്. എങ്കിലും  മൾട്ടി സിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രം എന്ന ഗുരുതരമായ കോവിഡാനന്തര രോഗസാധ്യത കുട്ടികളിൽ കാണുന്ന സാഹചര്യം പരിഗണിച്ച് കുട്ടികളുടെ ചികിത്സക്കാവശ്യമായ തീവ്രപരിചരണ സംവിധാനം ഒരുക്കും.

e bike2

ഇതുവരെയുള്ള കണക്കനുസരിച്ച്  1,77,09,529 പേർക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞു. ഇതിൽ 1,24,64,589 പേർക്ക് ഒരു ഡോസ് വാക്‌സിനും 52,44,940 പേർക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു. വാക്‌സിൻ എടുത്തവരും മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. മുഴുവൻ ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ മാതൃകവചം  എന്ന പേരിൽ ആരോഗ്യ വകുപ്പ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവർത്തകരുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യിച്ചാണ് വാക്‌സിൻ നൽകുന്നത്. സംസ്ഥാനത്ത് ഇതുവരെ നാല്പതിനായിരത്തോളം ഗർഭിണികളാണ് വാക്‌സിൻ എടുത്തത്. എന്നാൽ ചിലർ വാക്‌സിനെടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്. ഗർഭിണികൾ സ്വന്തം സുരക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് വാക്‌സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

for global

മറ്റു രോഗാവസ്ഥയുള്ളവർക്കിടയിലാണ് കോവിഡ് ഗുരുതരമാകുന്നത്. അതുകൊണ്ട്  പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശ രോഗങ്ങൾ, അർബുദം പോലുള്ള  രോഗാവസ്ഥകൾ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണം. കോവിഡേതര രോഗങ്ങൾ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ പുനരാരംഭിച്ചിട്ടുണ്ട്. മറ്റു രോഗങ്ങളുള്ളവർ കോവിഡ് ബാധിതരായാൽ വീടുകളിൽ കഴിയാതെ കോവിഡ് ആശുപത്രികളിൽ ചികിത്‌സ തേടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Verified by MonsterInsights