Blog

വീടുകളിൽ കുട്ടികൾക്കുള്ള പുസ്തകം എത്തിക്കുക പ്രധാനം: മുഖ്യമന്ത്രി

കോവിഡ് കാലത്ത് കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിക്കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ഇത് ഉപകരിക്കും. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും അധികം ബാധിച്ച വിഭാഗമാണ് കുട്ടികൾ. മാനസികവും ശാരീരികവുമായി അവർ ധാരാളം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും  പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വായനാപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെമ്പാടും ഗ്രന്ഥശാലകൾ രൂപീകരിക്കുന്നതിനും അവയ്ക്ക് പ്രോത്സാഹനം നൽകുന്നതിനുമായി പി.എൻ പണിക്കർ നടത്തിയ പരിശ്രമങ്ങൾ കേരള ചരിത്രത്തിന്റെ ഭാഗമാണ്. വായിച്ചു വളരുക ചിന്തിച്ച്  വിവേകം നേടുക എന്ന പി.എൻ പണിക്കർ ഉയർത്തിയ മുദ്രാവാക്യത്തിന് എക്കാലവും പ്രസക്തിയുണ്ട്. തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്ന ഗ്രന്ഥശാലകളുടെ കൂട്ടായ്മക്കായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ തുടർച്ചയായിരുന്നു കേരള ഗ്രന്ഥശാല സംഘത്തിന്റെ രൂപീകരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചതും പി.എൻ പണിക്കരാണ്. പി.എൻ പണിക്കരെ പോലെത്തന്നെ ഗ്രന്ഥശാല രംഗത്ത് ഉന്നത ശീർഷനായിരുന്നു ഐ.വി. ദാസ് മാഷ്. അധ്യാപകൻ, പ്രാസംഗികൻ, പത്രാധിപർ, ഗ്രന്ഥകർത്താവ് തുടങ്ങി നിരവധി മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഗ്രാമത്തെയാകെ വായനയിലേക്ക് നയിച്ച കൊട്ടാരക്കര താലൂക്കിലെ ബാപ്പുജി ഗ്രന്ഥശാല സ്ഥിതിചെയ്യുന്ന പെരുങ്കുളം പ്രദേശത്തെ  പുസ്തക ഗ്രാമമായി മുഖ്യമന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ വായന  എന്ന പ്രക്രിയ നൽകിയിട്ടുള്ള സംഭാവന അതുല്യമാണെന്ന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാനവ പുരോഗതിയുടെ പാതയിൽ വെളിച്ചം വിതറിക്കൊണ്ട് തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്നവയാണ് നമ്മുടെ ലൈബ്രറികളും അവയിലെ പുസ്തകങ്ങളുമെന്ന് മന്ത്രി പറഞ്ഞു. നോ ഡിജിറ്റൽ ഡിവൈഡ് എന്ന കാമ്പയിനിന്റെ ഭാഗമായി പട്ടം ഗവ. മോഡൽ  ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട്‌ഫോണുകളുടെ വിതരണോദ്ഘാടനം മന്ത്രി നടത്തി. 

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ആശംസാ സന്ദേശം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു ചടങ്ങിൽ വായിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്റെ ജൂൺ ലക്കം  പതിപ്പിന്റെ പ്രകാശനം തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ എം.എൽ.എ വി.കെ പ്രശാന്തിന് നൽകി നിർവഹിച്ചു. പി.എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കോവിഡ് മരണം: ഒ.ബി.സി കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവരെ വായ്പ

കോവിഡ് നിമിത്തം കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം കേരളത്തിലെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു.  മൂന്നു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ

koottan villa

മുഖ്യ വരുമാനദായകനായിരുന്ന 60 വയസില്‍ താഴെ പ്രായമുള്ള വ്യക്തി കോവിഡ് 19 നിമിത്തം മരിച്ചാല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഈ വായ്പ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.  അഞ്ചു ലക്ഷം രൂപ വരെ അടങ്കല്‍ വരുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും പദ്ധതി പ്രകാരം അനുവദിക്കും. ഇതില്‍ പദ്ധതി അടങ്കലിന്റെ 80% തുക (പരമാവധി 4 ലക്ഷം രൂപ) വായ്പയും ബാക്കി 20% (പരമാവധി 1 ലക്ഷം രൂപ) സബ്‌സിഡിയുമാണ്.  വായ്പാ തിരിച്ചടവ് കാലാവധി 5 വര്‍ഷമാണ്.  വാര്‍ഷിക പലിശ നിരക്ക്-6%.പദ്ധതി പ്രകാരം സംരംഭങ്ങള്‍

 ആരംഭിക്കുന്നതിന് യോഗ്യതയും താല്പര്യവുമുള്ളവര്‍ അവരുടെ വിശദാംശങ്ങള്‍ ജൂണ്‍ 28 നകം www.ksbcdc.com  എന്ന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പദ്ധതി സംബന്ധിച്ച വിശദാംശങ്ങളും  വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2577550,  0471 2577540.

ഇനി പ്രതിദിന പരിധിയില്ല, കാലാവധി തീരും വരെ ‘അൺലിമിറ്റഡ്’ ഡേറ്റ, 5 പ്ലാനുകളുമായി ജിയോ …

പതിനഞ്ച് ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള ‘പ്രതിദിന പരിധിയില്ലാതെ’ അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ റിലയൻസ് ജിയോ ശനിയാഴ്ച അവതരിപ്പിച്ചു. 15, 30, 60, 90, 365 ദിവസം കാലാവധിയുള്ള പ്ലാനുകളാണ് അവതരിപ്പിച്ചത്. ഈ അഞ്ച് പ്ലാനുകളിൽ പ്രതിദിന പരിധിയില്ലാതെ ഡേറ്റയും വോയ്സ് കോളുകളും ആസ്വദിക്കാം. ജിയോ ഫ്രീഡം പ്ലാനുകളിൽ ഡിജിറ്റൽ ലൈഫിനായി കൂടുതൽ ഓപ്ഷനുകൾ കൊണ്ടുവരുമെന്നും കമ്പനി അറിയിച്ചു.ജിയോ ഫ്രീഡം പ്ലാനുകളിൽ ഡിജിറ്റൽ ലൈഫിനായി കൂടുതൽ ഓപ്ഷനുകൾ കൊണ്ടുവരുമെന്നും കമ്പനി അറിയിച്ചു.

30 ദിവസം കാലാവധിയുള്ള പ്ലാനിനു 247 രൂപയാണ് നിരക്ക്. ഈ പ്ലാനിൽ 25 ജിബി ഡേറ്റയാണ് നൽകുന്നത്. 447 രൂപയുടെ 60 ദിവസ പ്ലാനിൽ 50 ജിബി ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. 597 രൂപയുടെ 90 ദിവസ പ്ലാനില്‍ 75 ജിബി ഡേറ്റയും ലഭിക്കും. ഒരു വർഷ (365 ദിവസം) കാലാവധിയുള്ള 2,397 രൂപയുടെ പ്ലാനിൽ 365 ജിബി ഡേറ്റയും നൽകുന്നു.

ദിവസവും കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന പ്ലാനുകളാണിത്. 30 ദിവസത്തെ പ്ലാനിൽ ഡേറ്റ കഴിയുമെന്ന് ഒരിക്കലും ആശങ്കപ്പെടേണ്ടിവരില്ലെന്നും ജിയോയുടെ വാര്‍ത്താകുറിപ്പിൽ പറയുന്നു.പതിനഞ്ച് ദിവസം കാലാവധിയുള്ള പ്ലാനിന്റെ നിരക്ക് 127 രൂപയാണ്. ഈ പ്ലാനിൽ 12 ജിബി ഡേറ്റയാണ് ലഭിക്കുക. ഈ ഡേറ്റ 15 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ദിവസ പരിധിയില്ലാതെ ഉപയോഗിക്കാം.

ഗസ്റ്റ് ലെക്ചറർമാരുടെ ഒഴിവ്

പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള ഹയർ സെക്കണ്ടറി സ്കൂളുകളിൽ 2021 -22 അധ്യായന വർഷം ഇംഗ്ലീഷ്, മലയാളം, ഹിന്ദി,…

വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ താല്‍ക്കാലിക നിയമനം

കൊല്ലം;  വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കൊട്ടിയത്ത് പ്രവര്‍ത്തിക്കുന്ന അസ്സീസി വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ കരാറടിസ്ഥാനത്തില്‍ സൈക്കോളജിസ്റ്റ്, കേസ് വര്‍ക്കര്‍ കം ഫീല്‍ഡ് വര്‍ക്കര്‍, ലീഗല്‍ കൗണ്‍സിലര്‍, നൈറ്റ് സെക്യൂരിറ്റി തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തും. വനിതകള്‍ക്കാണ് അവസരം. ബയോഡേറ്റ, വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 27 വൈകിട്ട് അഞ്ചിനു മുമ്പ് സുപ്പീരിയര്‍ ജനറല്‍, എഫ്.ഐ.എച്ച് ജനറലേറ്റ്, പാലത്തറ, തട്ടാമല പി. ഒ, കൊല്ലം-691020 വിലാസത്തില്‍ തപാല്‍ വഴിയോ  assisinirbhaya@gmail.com മെയിലിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-9605009555.

കൊവിഡ് മുക്തി നേടിയ യുവാവിന് ഗ്രീൻ ഫംഗസ്; രാജ്യത്തെ ആദ്യ കേസ്

          രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ ഗ്രീൻ ഫംഗസ് ബാധയും സ്ഥിരീകരിച്ച. മധ്യപ്രദേശില്‍ ആണ് കൊവിഡ് മുക്തി നേടിയ യുവാവിന് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചത്.രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ഗ്രീന്‍ ഫംഗസ് കേസാണിതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഗ്രീൻ ഫംഗസ് ഇൻഫെക്‌ഷൻ ബാധിച്ച മുപ്പത്തിനാലുകാരനായ യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽനിന്ന് മുംബൈയിലേയ്ക്ക് മാറ്റി.ഗ്രീന്‍ ഫംഗസ്, ‘ആസ്പഗുലിസിസ്’  അണുബാധയാണെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ശ്രീഅരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ. രവി ദോസി പറയുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂര്‍വമായ ഒരു തരം അണുബാധയാണ് ആസ്പഗുലിസിസ്.

യൂറോയില്‍ ഓസ്‌ട്രിയന്‍ താരത്തിന് വിലക്ക്

എതിര്‍താരത്തെ അപമാനിച്ചു; നടപടി ഒഴിവായത് തലനാരിഴയ്ക്ക്.

യൂറോ കപ്പില്‍ ഓസ്‌ട്രിയന്‍ താരത്തിന് ഒരു കളിയിൽ വിലക്ക്. മാര്‍ക്കോ അര്‍നോട്ടോവിച്ചിന് എതിരെയാണ് യുവേഫയു‍ടെ നടപടി. നോര്‍ത്ത് മാസിഡോണിയന്‍ താരം അലിയോസ്‌കിയെ അധിക്ഷേപിച്ചതിനാണ് നടപടി. താരത്തിന് ഹോളണ്ടിനെതിരായ ഇന്നത്തെ മത്സരം നഷ്ടമാകും.ഞായറാഴ്‌ചത്തെ മത്സരത്തിൽ ഗോള്‍ നേടിയതിന് ശേഷമുള്ള ആഘോഷത്തിനിടെ ആയിരുന്നു സംഭവം.ആൽബിയന്‍ വംശജനായ അലിയോസ്‌കിയോട് പ്രകോപനപരമായി മാര്‍ക്കോ സംസാരിച്ചപ്പോള്‍ ഓസ്‌ട്രിയന്‍ നായകന്‍ പിടിച്ചുമാറ്റുകയായിരുന്നു. വംശീയാധിക്ഷേപം നടത്തിയെന്ന് ആരോപണം ഉണ്ടായിരുന്നെങ്കിലും മാര്‍ക്കോ പറഞ്ഞത് കേട്ടില്ലെന്ന് അലിയോസ്‌കി പ്രതികരിച്ചതിനാല്‍ കടുത്ത നടപടി ഒഴിവായി. വംശീയാധിക്ഷേപം തെളിഞ്ഞിരുന്നെങ്കില്‍ 10 കളിയിൽ വിലക്ക് നേരിട്ടേനെ.

ഇരട്ട ഗോളുമായി ലോക്കടെല്ലി; സ്വിസ് കോട്ടയും തകര്‍ത്ത് അസൂറികള്‍.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ആധികാരിക ജയത്തോടെ ഇറ്റലി യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എയില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റോബര്‍ട്ടോ മാന്‍സീനിയുടെ നീലപ്പട സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ചത്. മാനുവല്‍ ലോക്കടെല്ലിയാണ് ഇറ്റലിയുടെ രണ്ട് ഗോളുകള്‍ നേടിയ്ത. സിറൊ ഇമ്മൊബീലിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ആദ്യ മത്സരത്തില്‍ തുര്‍ക്കിയെ തോല്‍പ്പിച്ച ഇറ്റലി ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ്. അസൂറികളുടെ സമഗ്രാധിപത്യമായിരുന്നു മത്സരത്തില്‍. 10-ാം മിനിറ്റില്‍ തന്നെ ആദ്യ അവസരം സൃഷ്ടിച്ചു. ലിയൊണാര്‍ഡോ സ്പിനസോളയുടെ ക്രോസില്‍ ഇമ്മൊബീല്‍ തലവച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 19-ാ മിനിറ്റില്‍ ജിയോര്‍ജിയോ കെല്ലിനി ഇറ്റലിക്കായി ഗോള്‍ നേടിയെങ്കിലും വാര്‍ വിനയായി.26-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി.രണ്ടാം ഗോളിന് 52-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.നിക്കോളോ ബരേല്ലയുടെ പാസ് സ്വീകരിച്ച ലോക്കടെല്ലിയുടെ ഇടങ്കാലന് ഷോട്ട് ക്രോസ്ബാറിന് താഴെ വലത് മൂലയിയില്‍ പതിച്ചു. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രമുള്ളപ്പോള്‍ ഇമ്മൊബീല്‍ പട്ടിക പൂര്‍ത്തിയാക്കി.ഈ വിജയം ഇറ്റലിയുടെ തുടര്‍ച്ചയായ പത്താം വിജയമാണ്.

ജില്ലകൾ തിരിച്ച് ‌ ട്രിപ്പിൾ ലോക്ഡൗൺ ഇങ്ങനെ…

കാസർകോട് മധൂർ,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണാണ്.

വയനാട് ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. ടിപിആർ ഇരുപതിന് മുകളിലുളള വെങ്ങപ്പളളി, മൂപ്പൈനാട് പഞ്ചായത്തുകളിൽ ലോക്ഡൗൺ ഉണ്ടാകും.

മലപ്പുറത്ത് തിരുനാവായ ഗ്രാമപഞ്ചായത്തിൽ മാത്രമാണ് സമ്പൂർണ ലോക്ഡൗൺ. 

പാലക്കാട് ജില്ലയിൽ നാഗലശ്ശേരി, നെന്മാറ, വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണായിരിക്കും. 

തൃശ്ശൂരിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. എന്നാൽ ടിപിആർ ഇരുപതിനും മുപ്പതിനും ഇടയിലുളള പതിനഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ലോക്ഡൗണുണ്ടാകും.

എറണാകുളത്ത് ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലാണ് സമ്പൂർണ ലോക്ഡൗൺ. സി വിഭാഗത്തിൽപ്പെട്ട പതിനാല് തദ്ദേശ സ്ഥാപനങ്ങളിൽ ലോക്ഡൗണായിരിക്കും. 

ആലപ്പുഴയിലും സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. കുത്തിയതോട്,വീയപുരം എന്നീ പഞ്ചായത്തുകളിൽ ലോക്ഡൗണായിരിക്കും. 

കോട്ടയം ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. സി വിഭാഗത്തിൽപ്പെട്ട അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ലോക്ഡൗണായിരിക്കും. 

കൊല്ലം ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമമില്ല. എന്നാൽ സി വിഭാഗത്തിൽപ്പെടുന്ന പത്ത് തദ്ദേശസ്ഥാപനങ്ങളിൽ ലോക്ഡൗണായിരിക്കും.

തിരുവനന്തപുരം ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണാണ്. കഠിനംകുളം, പോത്തൻകോട്, പനവൂർ, മണമ്പൂർ,അതിയന്നൂർ, കാരോട് എന്നീ പഞ്ചായത്തുകളാണ് പൂർണമായും അടച്ചിടുക.

ഓണ്‍ലൈന്‍ പഠനം: ജില്ലാ ഭരണകൂടത്തിന്റെ പഠന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു.

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ജില്ലാ ഭരണകൂടം നടത്തിയ പഠന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ…

Verified by MonsterInsights