പെട്രോൾ വിലയെ പറ്റി പറയേണ്ടതില്ല. സ്വന്തമായി വാഹനം ഉപയോഗിക്കുന്നവർക്ക് ഇന്ധന വിലയുടെ ബുദ്ധിമുട്ട് നേരിട്ടറിയാം. മഴക്കാലം കൂടി എത്തിയതോടെ കാർ എടുക്കാതെ പുറത്തേക്കിറങ്ങാൻ പറ്റാത്ത സ്ഥിതിയായി. ഇതിനാൽ നല്ല ഇന്ധന ചെലവാകും സ്ഥിരം യാത്രക്കാർക്ക് അനുഭവപ്പെടുക. സ്ഥിരം യാത്രക്കാർക്ക്, വലിയ തോതിൽ ഇന്ധന ചെലവു വരുന്നവർക്ക് ഉപയോഗിക്കാവുന്നൊരു വഴിയാണ് വിശദീകരിക്കുന്നത്. ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വർഷത്തിൽ 40 ലിറ്ററോളം പെട്രോൾ സൗജന്യമായി നേടാം. ഇത് എങ്ങനെയാണെന്ന് നോക്കാം.
എണ്ണ വിതരണ കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരിച്ച് ബാങ്കുകള്‍ പുറത്തിറക്കുന്ന കാര്‍ഡുകളാണ് ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ്. കാര്‍ഡുമായി സഹകരിക്കുന്ന കമ്പനികളുടെ പമ്പില്‍ നിന്ന് വാഹനത്തിന് ഇന്ധനം നിറയ്ക്കുമ്പോള്‍ നേട്ടങ്ങള്‍ ലഭിക്കുമെന്നതാണ് ഈ കാര്‍ഡിന്റെ പ്രത്യേകത. ഇതുവഴി ഇന്ധന ചെലവ് കുറയ്ക്കാന്‍ സാധിക്കും.
ഉദാഹരണത്തിന് സിറ്റി ഇന്ത്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാം. ഇന്ത്യന്‍ ഓയില്‍ പമ്പുകളില്‍ നിന്ന് 150 രൂപയ്ക്ക് ഇന്ധനം നിറച്ച് സിറ്റി ഇന്ത്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 4 ടര്‍ബോ പോയിന്റ് ഉപഭോക്താവിന് ലഭിക്കും. ഒരു ടര്‍ബോ പോയിന്റ് 1 രൂപയ്ക്ക് തുല്യമാണ്. ഇതുപ്രകാരം 10,000 രൂപയ്ക്ക് ഇന്ധനം അടിക്കുന്നൊരാളാള്‍ക്ക് 267 ടര്‍ബോ പോയിന്റുകള്‍ ലഭിക്കും. ഇത് 267 രൂപയ്ക്ക് തുല്യമാണ്. ഇതോടൊപ്പം ഈ കാര്‍ഡ് ഉപയോഗിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ഉപഭോഗത്തിന് അധിക പോയിന്റുകള്‍ ലഭിക്കും. ഈ പോയിന്റുകള്‍ പെട്രോള്‍ പമ്പില്‍ റഡീം ചെയ്യാ