41 മണിക്കൂർ കൊണ്ട് വാങ്ങാവുന്നതെല്ലാം വാങ്ങിക്കോളൂ, ഗംഭീര ഡിസ്‌കൗണ്ട് സെയിൽ.

എറണാകുളം ലുലുമാളിൽ വിലക്കിഴിവിന്റെ വമ്പൻ ഓഫറുകളുമായി ജൂലായ് നാല് മുതൽ ഏഴ് വരെ നടക്കുന്ന ഓൺ സെയിലിന്റെ ലോഗോപ്രകാശനം സിനിമാതാരങ്ങളായ വിജയ് ബാബു, വിനയ് ഫോർട്ട്, അതിഥി രവി, അനു മോഹൻ എന്നിവർ നിർവഹിച്ചു. 500ൽ അധികം ബ്രാൻഡഡ് ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് ലഭിക്കും. ഫ്ലാറ്റ് 50സെയിൽ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ് ബ്രാൻഡഡ് ഉത്പന്നങ്ങൾ വിൽക്കുന്നത്. ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ് എന്നിവിടങ്ങളിലായി അവശ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ, ലാപ്ടോപ്പ്, ടിവി, പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ‌, ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചുകൾ തുടങ്ങിയവ 50ശതമാനം വിലക്കുറവിൽ കിട്ടും.

ഷോപ്പിങ്ങ് കൂടുതൽ സുഗമമാക്കാൻ 41 മണിക്കൂർ നീളുന്ന നോൺ സ്റ്റോപ്പ് ഷോപ്പിങ്ങും ഒരുക്കിയിട്ടുണ്ട്. ഷോപ്പ് ചെയ്യുന്നവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നേടാനും അവസരമുണ്ടെന്ന് കൊച്ചി ലുലു മാൾ സീനിയർ ഓപ്പറേഷൻസ് മാനേജർ ഒ.സുകുമാരൻ, ബയിംഗ് മാനേജർ സന്തോഷ് കുമാർ, ഡി.ജി.എം. ജോ പൈനേടത്ത്, ഡി.ജി.എം ആർ.രാജീവ് , മാർക്കറ്റിംഗ് മാനേജർ എസ്. സനു , ഫൺടൂറ മാനേജർ സിയാദ് എന്നിവർ അറിയിച്ചു.

friends catering

വാട്‌സ്ആപ്പിൽ ഇനി എഐ ഫോട്ടോ എഡിറ്റിംഗ് ഫീച്ചറും, ചാറ്റ് ബോട്ടും; കിടിലൻ അപ്‌ഡേറ്റുമായി മെറ്റ

വാട്‌സ്ആപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചർ അവതരിപ്പിക്കാൻ കമ്പനി ശ്രമിക്കുന്നതായി റിപ്പോർട്ട്.

ചിത്രത്തിന്റെ പശ്ചാത്തലം എളുപ്പത്തിൽ പരിഷ്‌കരിക്കാൻ കഴിയുന്നതാണ് ഫീച്ചർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ ചിത്രം റീസ്റ്റൈൽ ചെയ്യാനും വികസിപ്പിക്കാനും കഴിയുന്ന തരത്തിലാണ് ഇതിൽ ക്രമീകരണം. ഇതിന് പുറമേ മെറ്റാ എഐ സർവീസിനോട് ഉപയോക്താവിന് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന ഫീച്ചറും അവതരിപ്പിക്കാനും വാട്സ്ആപ്പിന് പദ്ധതിയുണ്ട്.
whatsapp, icon, app-892926.jpg

ആൻഡ്രോയിഡ് 2.24.7.13 അപ്ഡേറ്റിനായി വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ പതിപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത എഡിറ്റിങ് ടൂൾ ഫീച്ചർ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്. വാട്സ്ആപ്പ് സ്‌ക്രീനിന്റെ മുകളിൽ ഗ്രീൻ ഐക്കൺ ആയാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. ഇത് ടാപ്പ് ചെയ്യുമ്പോൾ മൂന്ന് ഓപ്ഷൻ ലഭിക്കും. background, restyle, expand എന്നിങ്ങനെയാണ് ഈ മൂന്ന് ഓപ്ഷനുകൾ നൽകിയിരിക്കുന്നത്.

സർക്കാർ ജീവനക്കാരുടെ ശബളം അടുത്ത മാസവും വൈകാൻ സാധ്യത”

 സാമ്പത്തിക പ്രതിസന്ധി  കാരണം സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ഏപ്രിൽ മാസത്തെ ശമ്പള വിതരണവും വൈകിയേക്കും.  രണ്ടാം തീയതിയോട് കൂടി ആദ്യ പ്രവൃത്തി ദിവസം ശമ്പളം ലഭിക്കേണ്ട ബില്ലുകൾ ട്രഷറിയിൽ നിന്നു പാസാകുമെങ്കിലും അക്കൗണ്ടിൽ എത്താൻ അഞ്ചാം തീയതി ആകുമെന്നാണ്  ലഭിക്കുന്ന വിവരം.

 

രണ്ട്, മൂന്ന് പ്രവൃത്തി ദിവസങ്ങളിൽ ശമ്പളം ലഭിക്കേണ്ടവർക്ക് അതിനു ശേഷം ശമ്പളം ലഭിക്കും. പത്താം തീയതിയോട് കൂടി ശമ്പളം എല്ലാവരുടെയും കയ്യിലെത്തും. മാർച്ച് മാസത്തെ അതേ മാതൃകയിലായിരിക്കും ഏപ്രിലിലും ശമ്പള വിതരണമെന്ന് അറിയുന്നു.

 

ഗ്രാൻ്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലും പല പൊതുമേഖല സ്ഥാപനങ്ങളിലും മാർച്ചിൽ ലഭിക്കേണ്ട ശമ്പളം ഇതുവരെയും കൊടുത്തിട്ടില്ല.വിഷുവിന് മുൻപ് രണ്ട് മാസത്തെ ക്ഷേമപെൻഷൻ കൊടുക്കാമെന്ന വാഗ്ദാനവും സർക്കാരിന് പാലിക്കാനുണ്ട്. 1800 കോടിയോളം രൂപ ഇതിന് കണ്ടെത്തണം.പുതിയ സാമ്പത്തിക വർഷം ആയതിനാൽ 34000 കോടിയോളം കടമെടുക്കാൻ വകുപ്പുണ്ട്. കടം എടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാൻ പത്താം തീയതി വരെ കാത്തിരിക്കേണ്ടി വരും.

ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങിയത് 2023- 24 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തെ മാസമെങ്കിൽ 2024 – 25 സാമ്പത്തിക വർഷത്തെ ആദ്യമാസം ശമ്പളം വൈകും എന്നത് ആശങ്കയോടെയാണ് ജീവനക്കാർ കാണുന്നത്.

 

ആഭ്യന്തരം, റവന്യു, ട്രഷറി, ജിഎസ്‌ടി വകുപ്പുകളിലും സെക്രട്ടേറിയേറ്റിലുമായി ഏകദേശം 97000 പേർക്കാണ് മാസത്തിലെ ആദ്യ ദിനം ശമ്പളം കിട്ടേണ്ടത്. ലോക്സഭ തെരെഞ്ഞടുപ്പ് നടക്കാനിരിക്കെ ശബളം വൈകുന്നത് പ്രതിപക്ഷം ആയുധമാക്കാനിടയുണ്ട്.

കേരളം കാത്തുകാത്തിരുന്ന വേനൽ മഴ ഇതാ എത്തുന്നു.

.“കൊടും ചൂടിൽ വിയർത്ത് വലയുന്ന കേരളത്തിന് ഒടുവിൽ വേനൽ മഴയുടെ ആശ്വാസം എത്തുന്നു. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാൽ വേനൽ മഴ എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതൽ വേനൽ മഴ ലഭിച്ചേക്കും.

നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് കേരളത്തിൽ മഴ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്. വേനൽ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലക്കാർ കാത്തിരിക്കേണ്ടിവരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

URGENTLY REQUIRED TALLY FACULTY

URGENTLY REQUIRED….

മുത്തുക്കുട, ഒപ്പന, താളമേളം; കണ്ണൂരിൽ അധ്യാപകന് ഉത്സവഛായയില്‍ യാത്രയയപ്പ്

കണ്ണൂർ: ഒരു സ്കൂൾ അധ്യാപകന് ഒരു നാടിനെ എത്രോത്തോളം സ്വാധീനിക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് കണ്ണൂർ കഴിഞ്ഞദിവസം സാക്ഷ്യംവഹിച്ചത്. നീര്‍ച്ചാല്‍ യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പാനൂര്‍ അരയാക്കൂല്‍ സ്വദേശി വി.പി.രാജനാണ് വാദ്യഘോഷങ്ങളോടെ ഒരു നാട് തന്നെ യാത്രയയപ്പ് നൽകാൻ തീരുമാനിച്ചത്.

36 വർഷത്തെ അധ്യാപന ജീവിതം മാര്‍ച്ച് 31 ന് അവസാനിക്കുമ്പോൾ വി.പി രാജന് ഒരു നാട് നൽകുന്ന സ്നേഹം ഒരിക്കലും മറക്കനാവില്ലയെന്നത് ഉറപ്പ്. കഴിഞ്ഞദിവസം കണ്ണൂർ സിറ്റിയിലാണ് ബാൻഡ് മേളം, മുത്തുക്കുട, ഒപ്പന എന്നിങ്ങനെ വേണ്ട ഉത്സവ പ്രതീതി സ‍ൃഷ്ടിച്ചുള്ള യാത്രയയപ്പ് സംഘടിപ്പിച്ചത്.

ബാല്യത്തില്‍ പോളിയോ ബാധിച്ചതിന്റെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും വിദ്യാലയം കഴിഞ്ഞിട്ടേ വി.പി രാജന് മറ്റൊരു ലോകമുള്ളൂ. സ്ഥലംമാറ്റം വാങ്ങി സ്വന്തം നാട്ടില്‍ ജോലിചെയ്യാന്‍ അവസരങ്ങളേറെയുണ്ടായിട്ടും സ്വന്തം സ്‌കൂളിനെ മാറോടുചേര്‍ത്തു. ഇന്ന് അതേ നാട് അദ്ദേഹത്തെയും ഹൃദയത്തോട് ചേർത്തുനിർത്തുന്നു.

പുതിയ കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, സോളാര്‍ പാനല്‍, പൂന്തോട്ടം, സ്‌കൂള്‍ ബസ്, ആധുനിക അടുക്കള എന്നിവ സ്കൂളിലേക്ക് എത്തിക്കാൻ ചുക്കാൻ പിടിച്ചത് വി.പി രാജനാണ്. രാവിലെ എട്ടിന് സ്സൂളിലെത്തിയാൽ എല്ലാവരും സ്കൂളിൽ നിന്നിറങ്ങിയശേഷമാണ് മടക്കം. വർഷങ്ങളായി തുടരുന്ന ശീലം.

കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ ചെയര്‍മാനും സഹീര്‍ അറക്കകത്ത് കണ്‍വീനറുമായ സ്വാഗതസംഘമാണ് യാത്രയയപ്പിന് നേതൃത്വം നല്‍കിയത്. മേയര്‍ ടി.ഒ.മോഹനന്‍ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ. ഉപഹാരം നല്‍കി. പ്രമീളയാണ് ഭാര്യ. വിദ്യാര്‍ഥിനികളായ ആര്‍ഷ രാജന്‍, മാളവിക രാജന്‍ എന്നിവര്‍ മക്കള്‍.

തൃശ്ശൂരിൽ അപ്പാർട്ട്‌മെന്റുകൾക്കും വില്ലകൾക്കും വെടിക്കെട്ട് ഓഫറുകൾ

‘മിഴിവ് 2023’ ഓൺലൈൻ വീഡിയോ മത്സരത്തിലേയ്ക്ക് എൻട്രികൾ ക്ഷണിച്ചു

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2023’ ഓൺലൈൻ വീഡിയോ മത്സരത്തിലേയ്ക്ക് എൻട്രികൾ ക്ഷണിച്ചു. ‘മാറുന്ന കേരളം’ എന്നതാണ് മത്സര വിഷയം. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം  50,000, 25,000 എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. അഞ്ചു പേർക്ക് പതിനായിരം രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും. വീഡിയോകളുടെ പരമാവധി ദൈർഘ്യം 90 സെക്കന്റാണ്. എൻട്രികൾ മാർച്ച് 23 വരെ mizhiv.kerala.gov.in ൽ അപ്‌ലോഡ് ചെയ്യാം. മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല.

 മൊബൈൽ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്ന എൻട്രികളും മത്സരത്തിനായി പരിഗണിക്കും. ഫിക്ഷൻ/ഡോക്യുഫിക്ഷൻ/അനിമേഷൻ, മ്യൂസിക് വീഡിയോ, മൂവിംഗ് പോസ്റ്റേഴ്സ് തുടങ്ങിയ രീതികളിൽ നിർമ്മിച്ച വീഡിയോകളാണ് മത്സരത്തിനായി പരിഗണിക്കുക. അണിയറപ്രവർത്തകരുടെ പേരും ചേർത്തുള്ള വീഡിയോകളുടെ എച്ച്.ഡി (1920x1080) mp4 ഫോർമാറ്റിൽ വേണം സമർപ്പിക്കേണ്ടത്.

വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വേണം വീഡിയോകൾ അപ്‌ലോഡ് ചെയ്യേണ്ടത്. ഒരാൾക്ക് ഒരു വീഡിയോ മാത്രമേ മത്സരത്തിനായി നൽകാനാവൂ. ലഭ്യമാകുന്ന എൻട്രികളുടെ പകർപ്പവകാശം ഐ ആൻഡ് പി.ആർ.ഡി യിൽ നിക്ഷിപ്തമായിരിക്കും. ഐ ആൻഡ് പി.ആർ.ഡി ജീവനക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്prd.kerala.gov.in.

മലയാള സിനിമയുടെ ആദ്യ നായികയ്ക്ക് ആദരം; പി.കെ റോസിയുടെ 120-ാം ജന്മവാര്‍ഷികദിനത്തില്‍ പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍

മലയാള സിനിമിയുടെ ആദ്യ നായിക പി.കെ റോസിയുടെ 120-ാം ജന്മവാര്‍ഷിക ദിനത്തില്‍ പ്രത്യേക ഡൂഡില്‍ പുറത്തിറക്കി ഗൂഗിള്‍. 1903-ല്‍ ഇതേദിവസം തിരുവനന്തപുരത്തായിരുന്നു രാജമ്മ എന്ന പി.കെ റോസിയുടെ ജനനം.  സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാത്ത കാലത്ത് സധൈര്യം മലയാള സിനിമാ ലോകത്തേയ്ക്ക് മുന്നോട്ടുവന്ന സ്ത്രീയാണ് പി. കെ. റോസി.  അവര്‍ണരെന്ന് മുദ്രകുത്തി എല്ലായിടത്തുനിന്നും മാറ്റി നിര്‍ത്തിയിരുന്ന ഒരു ജനസമൂഹത്തില്‍ നിന്നും വഴിയിലൂടെ നടക്കാനോ, പൊതു ഇടങ്ങളിലേക്കു പ്രവേശിക്കാനോ പോലും സാധ്യമല്ലാതിരുന്ന ഒരു കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ മുന്നോട്ടു വന്ന കലാകാരിയായിരുന്നു. പി.കെ റോസി .

ആദ്യമലയാള ചലച്ചിത്രമായ വി​ഗതകുമാരനിലൂടെയാണ്  പി.കെ. റോസി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. അങ്ങനെ മലയാള സിനിമാ ചരിത്രത്തിലെ ആദ്യ നായികയായ ദലിത് ക്രിസ്ത്യന്‍ വനിത കൂടിയായി അവര്‍ മാറി . 1928ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. രചന, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചതും ചിത്രത്തിലെ നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ദാനിയേൽ ആണ്. സരോജം എന്ന നായികാ കഥാപാത്രത്തെയാണ് പി കെ റോസി വി​ഗതകുമാരനിൽ അവതരിപ്പിച്ചിരിക്കുന്നത്.

1930 നവംബർ ഏഴിന് തിരുവനന്തപുരം കാപ്പിറ്റോള്‍ തിയേറ്ററിലായിരുന്നു മലയാളത്തിലെ ആദ്യ നിശ്ശബ്ദസിനിമയായ വിഗതകുമാരൻറെ ആദ്യ പ്രദർശനം. സിനിമയിലെ സവർണ്ണ കഥാപാത്രമായി കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന കാരണത്താല്‍ തിയേറ്ററിൽ നായികയായ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്.പി കെ റോസി അവതരിപ്പിച്ച സരോജിനി എന്ന നായികാ കഥപാത്രം തലയിലണിഞ്ഞ പൂവ്, നായകൻ ചന്ദ്രകുമാർ എടുക്കുന്ന രംഗം അന്നത്തെ കാണികളെ വല്ലാതെ പ്രകോപിപ്പിച്ചു.

സിനിമ പ്രദര്‍ശിപ്പിച്ച സ്ക്രീന്‍ കുത്തിക്കീറുക വരെ ചെയ്ത കാണികള്‍ നായിക റോസിയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി. നായിക സരോജിനിയുടെ സദാചാരമില്ലായ്മയോടുള്ള അരിശം നായികയെ അവതരിപ്പിച്ച നടിക്കു നേരേയും ഉണ്ടായി. റോസിയുടെ ജീവിതം ദുസ്സഹമായിത്തീർന്നു. റോസിയെ ആക്രമിക്കുകയും അവരുടെ വീടിനു നേർക്ക് കല്ലേറു നടത്തുകയും, ഒടുവിൽ അവരുടെ വീടിനു തീ വെയ്ക്കുകയും ചെയ്തു കൊണ്ടാണ് സദാചാരത്തിന്റെ കാവൽമാലാഖമാരായ മലയാളി കലാസ്വാദകർ അവരെ സ്വീകരിച്ചത്.

സിനിമയുടെ നിര്‍മാതാവായിരുന്ന ജെ.സി.ഡാനിയേല്‍ റോസിക്ക് രാജാവിന്റെ സംരക്ഷണം നേടിക്കൊടുക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും, നായര്‍ ഭൂപ്രഭുക്കള്‍ സംഘടിച്ചെത്തുകയും റോസിയുടെ കുടില്‍ തീവെച്ച് നശിപ്പിക്കുകയും അവരെ ഗ്രാമത്തില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്തു. . പി.കെ റോസി എന്ന ദലിത് സ്ത്രീയെ സവര്‍ണ ജാതിയില്‍പ്പെട്ടവര്‍ പിന്നീട് ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തുകയായിരുന്നു.

വീട് വളഞ്ഞ് സ്വന്തം മാതാപിതാക്കളെയും , കൂടപ്പിറപ്പുകളെയും തല്ലിച്ചതക്കുകയും , വീടിനു തീയിടുകയും ചെയ്ത ശേഷം അതെ തീ സ്വന്തം ശരീരത്തില്‍ പകരാന്‍ ശ്രമിക്കുകയും ചെയ്ത അന്നത്തെ ജന്മികളില്‍‌ നിന്ന് ഓടി രക്ഷപ്പെട്ട റോസി തിരുവനന്തപുരം -നാഗര്‍കോവില്‍ റോഡില്‍ കരമനയാറിന് സമീപമെത്തിയപ്പോള്‍ അതുവഴി വന്ന  തമിഴ്‌നാട്ടുകാരനായ ലോറിഡ്രൈവർ കേശവപിള്ള വണ്ടി നിർത്തി റോസിയെ വണ്ടിയിൽ കയറ്റി തമിഴ്‌നാട്ടിലേക്കു കൊണ്ടു പോയി, റോസിയിൽ നിന്നും വിവരം മനസ്സിലാക്കിയ ‌കേശവപിള്ള റോസിയെ പിന്നീട്‌ വിവാഹം കഴിച്ചു,രാജമ്മാൾ എന്ന തമിഴ്‌ പേർ സ്വീകരിച്ചു. എന്നും, നാഗർകോവിലിലെ ഓട്ടുപുരത്തെരുവിൽ അവർ ഭർത്താവുമൊന്നിച്ച് കുറേക്കാലം കഴിഞ്ഞിരുന്നു എന്നും പറയപ്പെടുന്നു.

പില്‍ക്കാലത്ത് മലയാള സിനിമയുടെ പിറവിയ്ക്ക് കാരണഭൂതനായ ജെ.സി ഡാനിയേലിന്‍റെ പേരിനൊപ്പം മലയാളത്തിലെ ആദ്യ നായികയായ പി.കെ റോസിയുടെ പേരും കേരളീയ പൊതുസമൂഹം അംഗീകരിക്കാന്‍ തുടങ്ങി. ജെ.സി ഡാനിയേലിന്‍റെ ജീവിതം ജനങ്ങളിലേക്ക് എത്തിച്ച ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍റെ ഇടപെടലുകള്‍ ഇതില്‍ നിര്‍ണായകമായി.

Verified by MonsterInsights