കോട്ടയം ജില്ലയിൽ ഡിസംബർ വരെ ബാങ്കുകൾ നൽകിയത് 15,232 കോടിയുടെ വായ്പ. ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം.

ജില്ലയിൽ ഈ സാമ്പത്തികവർഷം ഡിസംബർ വരെ വിവിധ ബാങ്കുകൾ നൽകിയത് 15,232 കോടി രൂപയുടെ വായ്പ. കാർഷിക മേഖലയിൽ 5,876 കോടിയും സൂഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ 2,325 കോടിയും വിദ്യാഭ്യാസ, ഭവനവായ്പ അടങ്ങുന്ന മറ്റു മുൻഗണന മേഖലയിൽ 964 കോടി വ്യക്തിഗത വായ്പ, വാഹന വായ്പ എന്നിവ അടങ്ങുന്ന മുൻഗണനേതര വിഭാഗത്തിൽ 6,066 കോടി രൂപയും വായ്പ നൽകി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കോട്ടയത്തു നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിന്റേതാണ് വിലയിരുത്തൽ.
പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നവർ പ്രാരംഭസമയത്ത് സാമ്പത്തിക അച്ചടക്കം പാലിച്ചാൽ പ്രതിസന്ധികളെ തരണം ചെയ്യുനാകുമെന്നും സംരംഭം വിജയകരമായി നടത്താനാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

koottan villa

ബാങ്കുകൾ മൊത്തം വിതരണം ചെയ്ത വായ്പയിൽ 9,166 കോടി രൂപ മുൻഗണന വിഭാഗത്തിലാണെന്ന് എസ്.ബി.ഐ. റീജണൽ മാനേജർ ബിജേഷ് ബാലൻ പറഞ്ഞു.
ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പാ നീക്കിയിരിപ്പ് 30,782 കോടിയും നിക്ഷേപ നീക്കിയിരിപ്പ് 59,126 കോടിയുമാണ്. 
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സാമൂഹിക സുരക്ഷാ പദ്ധതികളായ എപിവൈ, പി.എംജെജെബിവൈ, പിഎംഎസ്ബിവൈ എന്നിവ ജില്ലയിലെ എല്ലാവരിലേക്കും എത്തിക്കുന്ന ‘ഒപ്പം – കൂടെയുണ്ട് കരുതലായ്’ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ കളക്ടർ നിർവഹിച്ചു.
ലീഡ് ഡിസ്ട്രിക്ട് മാനേജർ അലക്‌സ് മണ്ണൂരാൻപറമ്പിൽ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, ആർ.ബി.ഐ. എൽ.ഡി.ഒ എ.കെ. കാർത്തിക്, നബാർഡ് എ.ജി.എം. റെജി വർഗീസ്, ആർസെറ്റി ഡയറക്ടർ സുനിൽ ദത്ത്, സർക്കാർ വകുപ്പ് പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.
 

ഇലഞ്ഞി വിസാറ്റിനു പ്ലേസ്മെന്റിൽ ചരിത്ര നേട്ടം: മുഴുവൻ ഒന്നാം വർഷ വിദ്യാർത്ഥികൾക്കും ജോബ് ഓഫർ ലെറ്റർ വിതരണം ചെയ്തു

ഇലഞ്ഞി: വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ മുഴുവൻ ഒന്നാം വർഷ ബി ടെക് വിദ്യാർത്ഥികൾക്കും യൂനിസിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ജോബ് ഓഫർ ലെറ്റർ നൽകി. കേരളത്തിൽ തന്നെ അത്യപൂർവനേട്ടം വിസാറ്റ് കൈവരിച്ചത് അത്യധികം അഭിനന്ദനാർഹമാണെന്നു സഹകരണ മന്ത്രി ശ്രീ വി എൻ വാസവൻ ചടങ്ങു ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കേരളത്തിലുള്ള ഒരു കോളേജിനും എളുപ്പത്തിൽ നൽകാവുന്ന ഒന്നല്ല ഇത്തരത്തിലുള്ള ജോബ് ഓഫ്ഫർ ലെറ്റർ എന്നും വിസാറ്റ് മാനേജ്മെന്റിന്റെ വിശ്വാസ്യത എടുത്തുപറയേണ്ടതാണെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് യൂനിസിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് നേരിട്ട് നടത്തുന്ന വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനം കഴിഞ്ഞാൽ ഇനിയെന്തു എന്ന് ആശങ്കയ്ക്കു വിരാമം ഇടുന്നതിനാണ് നല്ല നിലയിൽ വിസാറ്റിൽ നിന്നും പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും ജോബ് ഓഫർ ലെറ്റർ നല്കുന്നതെന്നും വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റി അവരെ ആത്മവിശ്വാസമുള്ളവർ ആക്കി തീർത്തു സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ പ്രാവീണ്യം ഉള്ളവർ ആക്കിമാറ്റാനും ആണ് തന്റെ ശ്രെമമെന്ന് യൂനിസിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും വിസാറ്റ്എഞ്ചിനീയറിംഗ് കോളേജ് ചെയർമാനുമായ ശ്രീ രാജു കുര്യൻ ചടങ്ങിൽ പ്രഖ്യാപിച്ചു .

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഇന്ത്യയും യുഎഇയും സംയുക്ത ഡിജിറ്റൽ കറൻസി ഇടപാടിലേയ്ക്ക്

ഇന്ത്യയും യുഎഇയും സംയുക്ത ഡിജിറ്റൽ കറൻസി ഇടപാട് സംബന്ധിച്ചധാരണ പത്രത്തിൽഒപ്പുവച്ചു. കൂടാതെ സിബിഡിസി (സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി) ഇടപാട് വികസിപ്പിക്കുന്നതിൽ പരസ്പരം സഹകരിക്കാനും തീരുമാനമായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), സെൻട്രൽ ബാങ്ക് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (സിബിയുഎഇ) എന്നിവ ചേർന്ന് വ്യാഴാഴ്ചയാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. സാമ്പത്തിക സേവനങ്ങളുടെ സഹകരണം വർദ്ധിപ്പിക്കുന്നതിനും സംയുക്തമായി നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതും ലക്ഷ്യമിട്ടുള്ള ധാരണാപത്രമാണിത്. ഇതനുസരിച്ച് ഇന്ത്യയിലെയും യുഎഇയിലെയും സെൻട്രൽ ബാങ്കുകൾ സംയുക്തമായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളിൽ (സിബിഡിസി) പൈലറ്റ് പ്രോഗ്രാമുകൾ നടത്തും.

“രണ്ട് സെൻ‌ട്രൽ ബാങ്കുകളും ഫിൻ‌ടെക്കിന്റെ വളർന്നുവരുന്ന വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സെൻ‌ട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളിൽ (സി‌ബി‌ഡി‌സി) സഹകരിക്കുകയും സിബി‌യു‌എഇയുടെയും ആർ‌ബി‌ഐയുടെയും സിബി‌ഡി‌സികൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമതയിൽ കൂടുതൽ പരിശോധനകൾ നടത്തുകയും ചെയ്യുമെന്ന് ആർ‌ബി‌ഐ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽ പറഞ്ഞു.

പണകൈമാറ്റത്തിനും വ്യാപാരത്തിനും വേണ്ടി അതിർത്തി കടന്നുള്ള CBDC ഇടപാടുകൾ സുഗമമാക്കുന്നതിന് സിബിയുഎഇയും ആർബിഐയും സംയുക്തമായി പ്രൂഫ് ഓഫ് കൺസെപ്‌റ്റും (PoC) ഡിജിറ്റൽ കറൻസികളുടെ പൈലറ്റ് പ്രോജക്‌റ്റുകളും നടത്തും.

ഈ “ഉഭയകക്ഷി CBDC ബ്രിഡ്ജ്” ചെലവ് കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതീക്ഷ. കൂടാതെ, അതിർത്തി കടന്നുള്ള ഇടപാടുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്നും കരുതുന്നു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ഫിൻടെക് സാമ്പത്തിക ഉൽപ്പന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സാങ്കേതിക സഹകരണത്തിനും അറിവ് കൈമാറ്റത്തിനും ഈ ബന്ധം ഊന്നൽ നൽകുന്നു.

അസൂയ വേണ്ട; സമോസ വിറ്റ് ദിവസം സമ്പാദിക്കുന്നത് 12 ലക്ഷം രൂപ; വീട് വിറ്റ് ബിസിനസ് തുടങ്ങിയ ദമ്പതികളുടെ കഥ

visat 1
SAP TRAINING
 

‘ബ്രഹ്മപുരം തീ ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതുകൊണ്ട്; ഉത്തരവാദിത്വം ഞങ്ങൾക്കല്ല’: സോണ്ട ഇൻഫ്രാടെക് എം.ഡി

 ബ്രഹ്മപുരം തീപിടിത്തത്തിന് കാരണം ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതുകൊണ്ടാണെന്ന് സോണ്ട ഇൻഫ്രാടെക് എം.ഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള പറഞ്ഞു. തീപിടിത്തത്തിന്‍റെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബ്രഹ്മപുരത്ത് കരാര്‍ കിട്ടിയത് യോഗ്യതയുള്ളതിനാലെണെന്നും രാജ്കുമാർ അവകാശപ്പെട്ടു.

ബ്രഹ്മപുരത്ത് കരാര്‍ നേടിയത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചല്ല. ബയോമൈനിങ് മുന്‍പരിചയമുണ്ട്. അതിനലാണ് കമ്പനിക്ക് കരാര്‍ കിട്ടിയതെന്നും രാജ്കുമാർ പറഞ്ഞു. ബ്രഹ്മപുരത്ത് ബയോ മൈനിങ് 32 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. ബ്രഹ്മപുരത്ത് ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ചതിനാലാണ് തീപിടിച്ചത്. പ്രതിദനം കണക്കില്ലാതെ മാലിന്യം ബ്രഹ്മപുരത്ത് കൊണ്ട് വന്നതിന്റെ ഉത്തരവാദിത്തം കമ്പനിക്കല്ലെന്നും രാജ്കുമാർ പറഞ്ഞു.

കൊല്ലത്തെ പദ്ധതിയില്‍ നിന്ന് സ്വയം പിന്മാറിയതാണെന്ന് രാജ്കുമാർ പറഞ്ഞു. കണ്ണൂരില്‍ കരാറില്‍ പറഞ്ഞതിന്റെ നാലിരട്ടി വരുമെന്ന് കണ്ടു. 500 കോടി രൂപ പ്രൊജക്‌ട് നിലനില്‍ക്കുമ്പോള്‍ ആരെങ്കിലും മാലിന്യം കത്തിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

 

വ്യവസായ സംരംഭങ്ങളില്‍ കേരളം ലോകത്തിന് മാതൃകയാകുന്നു

ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയിലൂടെ വ്യവസായത്തില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി ആര്‍ അനില്‍. തിരുവനന്തപുരം ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരെ പങ്കെടുപ്പിച്ചുള്ള ‘അനന്തപുരി മേള 2023’ പുത്തരിക്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ഒരു ലക്ഷം ലക്ഷ്യമിട്ടപ്പോള്‍ ഒരു ലക്ഷത്തി നാല്പതിനായിരം സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു. നിരവധി ഉത്പന്നങ്ങള്‍ സമൂഹത്തിന് പരിചയപ്പെടുത്താനും ജനപ്രീതിയുണ്ടാക്കാനും ഇതിലൂടെ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അധ്യക്ഷനായി. വ്യവസായങ്ങള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ അനുകൂല കാലാവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.  

ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേളയില്‍ ജില്ലയിലെ ചെറുകിട സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവീന ആശയങ്ങളുമായി സംരംഭക രംഗത്തെത്തുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയുമാണ് മേളയുടെ ലക്ഷ്യം. നാല് ദിവസം നീണ്ട് നില്‍ക്കുന്ന മേള മാര്‍ച്ച് 13ന് സമാപിക്കും. ഉദ്ഘാടന ചടങ്ങില്‍ കെ എസ് എസ്‌ ഐ എ ജില്ലാ സെക്രട്ടറി എം. പ്രേംകുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ ശരത് വി എസ്, എസ്. ഗൗതം യോഗീശ്വര്‍, അനൂപ് എസ്, ഉപജില്ലാ വ്യവസായ ഓഫീസര്‍ അഭിലാഷ് വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

‘വീട്ടിൽ നിന്ന് 10 മിനിറ്റ് ബ്രഹ്മപുരം പ്ലാൻ്റ്’; ഇവിടെ ഒരു കുഴപ്പവും ഇല്ലെന്ന് വൈറൽ കുറിപ്പ്

കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവും പുക ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുമാണ് കേരളമെങ്ങും ചർച്ച. ആകാശത്ത് പുക നിറഞ്ഞതോടെ കണ്ണ് നീറുന്നു, ശ്വാസം മുട്ടുന്നു എന്നെല്ലാം പ്രമുഖരടക്കം അഭിപ്രായപ്പെട്ടിരുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തുന്നതുവഴി ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള ആശങ്കകളും ഒരു വശത്തുണ്ട്. എന്നാൽ ഇപ്പോൾ ബ്രഹ്മപുരം പ്ലാന്റിന് സമീപം താമസിക്കുന്ന ഒരു സിനിമാ പ്രവർത്തകന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

സാംജി തോമസ് എന്നയാളുടെ കുറിപ്പാണ് വൈറലായിരിക്കുന്നത്. വീട്ടിൽ നിന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് പത്ത് മിനിറ്റ് യാത്ര ചെയ്താൽ എത്താമെന്നും വാർത്തകളിലും ചില ഫേസ്ബുക്ക് കുറിപ്പുകളിലും കാണുന്ന പ്രശ്നങ്ങൾ ഇവിടെയില്ലെന്നുമാണ് അദ്ദേഹം കുറിച്ചത്. പലരും പറയുന്ന പോലെ കണ്ണെരിയുന്നില്ലെന്നും കുട്ടികൾ പുറത്ത് ഓടിക്കളിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. വീടിന്റെ ടെറസിൽ നിന്ന് എടുത്ത ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം

പറയണ്ട എന്ന് വച്ചതാണ്. എന്നാലും പറയണം എന്ന് തോന്നി.
വീടിന്ടെ ടെറസിൽ ആണ്. സമയം
6.50 പിഎം ( എഴുതുന്ന ടൈം ) ആകാൻ പോകുന്നു.വീട്ടിൽ നിന്ന് 10 മിനിറ്റ് യാത്ര ചെയ്താൽ എത്തുന്നത് ബ്രഹ്മപുരം പ്ലാന്റ്ൽ ആണ്. അത്രയും അടുത്ത് ആണ് ഞങ്ങൾ താമസം.

കുറഞ്ഞത് വാർത്തയിൽ കാണുന്നതും ഫേസ്ബുക് പരിചിതരായ പലരുടെ പോസ്റ്റ്‌ പരിഗണിച്ചാൽ ഇപ്പോൾ ചത്തു പോകേണ്ടതാണ് ഞാൻ പുക വലിച്ചു കയറ്റി. ബ്രഹ്മപുരത്തു നിന്ന് 15 കിലോമിറ്റർ അപ്പുറത്തും 70 കിലോമീറ്റർ അപ്പുറത്തും ഉള്ള എന്റെ സുഹൃത്തുക്കൾ കണ്ണ് നീറുന്നു, ശ്വാസം മുട്ടുന്നു എന്നൊക്കെ പോസ്റ്റ്‌ ഇടുപ്പോൾ ഞാൻ പുറത്തു ഇറങ്ങി നോക്കും, ഇനി നമ്മൾ അതിനു തൊട്ട് അടുത്ത് അല്ലെ താമസം ഉള്ളത് എന്ന് അറിയാൻ. ആദ്യ രണ്ടു നാൾ നല്ല പ്രബലം ഈ പ്രേദേശത്തു ഉണ്ടായിരുന്നു. ഇപ്പോൾ അത് ഇല്ല. കുട്ടികൾ വരെ പുറത്തു ഓടി നടക്കുന്നുണ്ട്. കണ്ണൊന്നും എരിയുന്നില്ല മാസ്ക് കെട്ടി നടക്കുന്നതും ഇല്ല.

ഓരോരുത്തർ അവരുടെ രാഷ്ട്രിയ ലാഭം നോക്കുന്നു. ഞങ്ങളോട് സ്നേഹം ഉണ്ടായിട്ട് അല്ല. ആണേൽ ഈ ഫേസ്ബുക് പോസ്റ്റ്‌ ഇട്ട ഒറ്റ സുഹൃത്തുക്കൾ എന്നെ വിളിച്ചിട്ടില്ല. എങ്ങനെ ഉണ്ട് വീട്ടിൽ എന്ന് അറിയാൻ. അവരെ വിളിച്ചിരുന്നു. ഫോൺ എടുത്തില്ല.
വല്ലാത്ത കരുതൽ ആണ് മനുഷ്യർക്ക് 
ഇവിടെ പ്രേശ്നങ്ങൾ ഇല്ല
ചെറിയ പുക ആ പ്ലാന്റിന്റെ അടുത്ത് ഉണ്ട്.
അത് നാളെ കൊണ്ട് തീരും.
പേടിക്കേണ്ടതായി ഇല്ല
ഞങ്ങൾ സേഫ് ആണ്..

ഡോളറിന് ഗുഡ്‌ബൈ; സ്വന്തം കറൻസികളിൽ വ്യാപാരം നടത്താനൊരുങ്ങി ഇന്ത്യയും ബംഗ്ലാദേശും

ഉഭയകക്ഷി വ്യാപാരത്തിന് ഇനി അമേരിക്കൻ കറൻസിയായ ഡോളർ ഉപയോഗിക്കേണ്ടെന്നു ഇന്ത്യയും ബംഗ്ലദേശും തീരുമാനിച്ചു. ഇന്ത്യൻ രൂപയിലും ബംഗ്ലദേശിന്റെ ടാക്കയിലും ആയിരിക്കും ഇനി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. ബെംഗളൂരുവിൽ നടന്ന ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗത്തോട് അനുബന്ധിച്ചു നടത്തിയ ചർച്ചയിൽ ഇരുരാജ്യങ്ങളുടെ പ്രതിനിധികൾ ഇതു സംബന്ധിച്ചു ചർച്ച ചെയ്തു. ഇന്ത്യയുടെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, ബംഗ്ലദേശ് ബാങ്ക് ഗവർണർ അബ്ദുർ റൗഫ് താലൂക്ദർ എന്നിവർ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഉടൻ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ ഇതു നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. രൂപയിലും ടാക്കയിലും വ്യാപാരം നടത്തുമ്പോൾ വിനിമയ നിരക്കിലും മറ്റും വരുന്ന കുറവ് ഇരുരാജ്യങ്ങളിലെയും വ്യാപാരികൾക്ക് കാര്യമായ നേട്ടമുണ്ടാക്കും. നിലവിൽ യുഎസ് ഡോളറിൽ വ്യാപാരം നടത്തി പിന്നീടത് രൂപയിലേക്കോ ടാക്കയിലേക്കോ മാറ്റണം.

ഇരട്ട കറൻസി എന്ന ആശയം ചർച്ചയിലാണെന്നും ഇരു രാജ്യങ്ങളുടെയും സെൻട്രൽ ബാങ്ക് അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ രൂപപെടുത്തി വരികയാണെന്നും റിപ്പോർട്ടുകളുണ്ട്. ഉടൻ തന്നെ ഇതാരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ രൂപയിലെയും ടാക്കയിലെയും വ്യാപാരം സെറ്റിൽമെന്റ് ചെലവും വിനിമയനിരക്കും കുറയ്ക്കും, ഇത് ഇരു രാജ്യങ്ങളിലെയും വ്യാപാരികൾക്ക് പ്രയോജനകരമാകും. നിലവിൽ ഈ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകൾ അമേരിക്കൻ ഡോളറിലാണ് നടക്കുന്നത്. അത് പിന്നീട് രൂപയോ ടാക്കയോ ആയി മാറ്റിയെടുക്കേണ്ടി വരും. ഇത് ഇരുപക്ഷത്തിനും ചില വിനിമയ നഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്.കഴിഞ്ഞയാഴ്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പങ്കെടുത്ത ദേശീയ സാമ്പത്തിക കൗൺസിൽ യോഗത്തിൽ ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് ഗവർണർ താലൂക്ദർ രൂപ – ടാക്ക വ്യാപാരം ഇന്ത്യയിലേക്കുള്ള പണമിടപാടുകളുടെ വലിയ അളവ് കണക്കിലെടുത്ത് വിദേശ കറൻസിയുടെ സമ്മർദ്ദം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു.

ഇന്ത്യയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആപ്പിൾ; അന്താരാഷ്ട്ര ബിസിനസ് മാനേജ്‌മെന്റിൽ ഇളക്കം തട്ടും

അന്താരാഷ്ട്ര ബിസിനസുകളുടെ മാനേജ്‌മെന്റ് പുനഃക്രമീകരിച്ചുകൊണ്ട് ആപ്പിൾ ഇന്ത്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയെ ആപ്പിളിന്റെ സ്വന്തം വിൽപ്പന മേഖലയായി മാറ്റുന്നതിന് ഇത് കാരണമാകുമെന്ന് പറയപ്പെടുന്നു. ഇന്ത്യ, മിഡിൽ ഈസ്‌റ്റ്, മെഡിറ്ററേനിയൻ, കിഴക്കൻ യൂറോപ്പ്, ആഫ്രിക്ക മേഖലകളുടെ മേൽനോട്ടം വഹിക്കാൻ ആപ്പിൾ ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ ആശിഷ് ചൗധരിയെ കമ്പനി ചുമതലപ്പെടുത്തുന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.

അടുത്തിടെ വിരമിച്ച ഹ്യൂഗ്‌സ് അസെമാൻ ആയിരുന്നു നേരത്തെ ഈ പദവി വഹിച്ചിരുന്നത്. ചൗധരി ആപ്പിളിന്റെ ഉൽപ്പന്ന വിൽപ്പന വിഭാഗം മേധാവി മൈക്കൽ ഫെംഗറിനെ നേരിട്ട് റിപ്പോർട്ട് ചെയ്യും. ഇന്ത്യയിലെ മാറ്റത്തിന്റെ കൃത്യമായ നേട്ടങ്ങൾ ഉയർത്തി കാണിച്ചിട്ടില്ലെങ്കിലും, ദീർഘ കാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങളിൽ ഇന്ത്യയിൽ നിലവില്ലാത്ത സേവനങ്ങളായ ഫിറ്റ്നസ്, വാലറ്റ് തുടങ്ങിയവ അവതരിപ്പിക്കൽ, തൊഴിലവസരങ്ങൾ സൃഷ്‌ടിക്കൽ, ഉൽപന്നങ്ങളുടെ വിലയിലെ കുറവ് എന്നിവ ഉൾപ്പെടാം.

ഏറ്റവും പുതിയ മാറ്റങ്ങൾ ആപ്പിളിന്റെ മാനേജ്‌മെന്റ് ഘടനയെ ബാധിക്കുമെന്നും, എന്നാൽ പൊതു സാമ്പത്തിക ഫലങ്ങളിൽ പ്രാദേശിക വിൽപ്പന റിപ്പോർട്ട് ചെയ്യുന്ന രീതിയെ ബാധിക്കില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആപ്പിൾ അതിന്റെ ത്രൈമാസ ഫലങ്ങൾ നാല് ഭാഗങ്ങളായാണ് റിപ്പോർട്ട് ചെയ്യുന്നത്, ഇന്ത്യയുടെ കണക്കുകൾ അതിന്റെ യൂറോപ്പ് വിഭാഗത്തിന്റെ ഭാഗമാണ്, മിഡിൽ ഈസ്‌റ്റിനും ആഫ്രിക്കയ്ക്കും ഒപ്പം. മറ്റ് വിപണികളിൽ അമേരിക്ക, ഗ്രേറ്റർ ചൈന, ജപ്പാൻ, മറ്റ് ഏഷ്യാ പസഫിക് എന്നിവ ഉൾപ്പെടുന്നു.

ഇന്ത്യയിൽ ആപ്പിളിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും അവസാന വരുമാന കോളിൽ ആപ്പിൾ സിഇഒ ടിം കുക്ക് എടുത്തുകാണിച്ചിരുന്നു. “ഇന്ത്യ ഞങ്ങൾക്ക് വളരെ ആവേശകരമായ ഒരു വിപണിയാണ്, ആപ്പിളിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്, ഞങ്ങൾ വിപണിയിൽ വളരെയധികം ഊന്നൽ നൽകുന്നുണ്ട്” എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാദത്തിൽ, ഇന്ത്യ, മിഡിൽ ഈസ്‌റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവ ആപ്പിളിന്റെ പ്രധാന വിപണികളായിരുന്നു, അതേസമയം കമ്പനിയുടെ മൊത്തം വിൽപ്പന 5 ശതമാനം ഇടിഞ്ഞു. എങ്കിലും പ്രത്യേക നമ്പറുകളോ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളോ വെളിപ്പെടുത്താതെ കഴിഞ്ഞ പാദത്തിൽ ഇന്ത്യയിലെ ഐഫോൺ വിൽപ്പനയിൽ കമ്പനി എക്കാലത്തെയും റെക്കോർഡിന് സാക്ഷ്യം വഹിച്ചുവെന്നത് ശ്രദ്ധേയമാണ്.

ഐപാഡുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആപ്പിൾ രാജ്യത്ത് ഓഫ്‌ലൈൻ ഇവന്റുകളും വിപുലീകരിക്കുന്നുണ്ട്. ഫെബ്രുവരിയിൽ, ആപ്പിൾ അതിന്റെ ആദ്യത്തെ ടുഡേ അറ്റ് ആപ്പിൾ പരിപാടിക്ക് ആതിഥേയത്വം വഹിച്ചത് ന്യൂഡൽഹിയിൽ വച്ചായിരുന്നു. പ്രൊഫഷണൽ കണ്ടന്റുകൾ സൃഷ്‌ടിക്കാൻ ഐപാഡുകളും ഐഫോണുകളും എങ്ങനെ ഉപയോഗിക്കണമെന്ന് ഉപയോക്താക്കളെ പഠിപ്പിക്കുന്നതിന് ആപ്പിൾ ചില സ്രഷ്‌ടാക്കളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ പരിപാടിയാണ് ടുഡേ അറ്റ് ആപ്പിൾ. ആപ്പിളിന്റെ ഔദ്യോഗിക റീട്ടെയിൽ സ്‌റ്റോറുകളിലാണ് ഈ പ്രോഗ്രാം സാധാരണയായി നടക്കുന്നത്. ഇന്ത്യയിൽ ഇനിയും അവ തുറന്നിട്ടില്ലാത്ത സാഹചര്യത്തിൽ കഴിഞ്ഞ മാസം ഡൽഹിയിലെ ഇന്ത്യ ആർട്ട് ഫെയറിൽ പരിപാടി നടന്നിരുന്നു.

Gold price | മാർച്ച് മാസത്തിൽ സ്വർണം വാങ്ങാൻ പ്ലാൻ ഇടുന്നുണ്ടോ? നിരക്ക് എത്രയെന്നു അറിഞ്ഞോളൂ

കേരളം മീനവെയിലിന്റെ ചൂടിലേക്ക് കടക്കുന്ന നാളുകളിലാണിപ്പോഴുള്ളത്. സ്വർണവിലയും (Gold price) ഈ മാസത്തിന്റെ തുടക്കത്തിലേ ഉയർച്ചയിലേക്കു കടക്കുകയാണ്. മാർച്ച് രണ്ടാം തിയതി കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 41,400 എന്ന നിലയിലാണ്. മാർച്ച് മാസം ഒന്നാം തിയതിയെ അപേക്ഷിച്ച് ഈ നിരക്ക് കൂടുതലാണ്. ഒരു പവന് 41,280 രൂപ എന്ന നിലയിലായിരുന്നു ഈ ദിവസത്തെ നിരക്ക്.

എന്നിരുന്നാലും പോയ മാസത്തെ അപേക്ഷിച്ച് ഈ നിരക്ക് കുറവാണ്. 2023 ഫെബ്രുവരി മാസത്തിൽ ഒരു പവന് 42,880 രൂപ എന്ന നിലയിലേക്കുയർന്നിരുന്നു.

ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ സ്വർണവില എത്രയെന്ന് നോക്കാം:

ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഫെബ്രുവരി 3: 42,480
ഫെബ്രുവരി 4: 41,920
ഫെബ്രുവരി 5: 41,920
ഫെബ്രുവരി 6: 42120
ഫെബ്രുവരി 7: 42,200
ഫെബ്രുവരി 8: 42,200
ഫെബ്രുവരി 9: 42,320
ഫെബ്രുവരി 10: 41,920
ഫെബ്രുവരി 11: 42080
ഫെബ്രുവരി 12: 42080
ഫെബ്രുവരി 13: 42,000
ഫെബ്രുവരി 14: 41,920
ഫെബ്രുവരി 15: 41,920
ഫെബ്രുവരി 16: 41,600
ഫെബ്രുവരി 17: 41,440
ഫെബ്രുവരി 18: 41,760
ഫെബ്രുവരി 19: 41,760
ഫെബ്രുവരി 20: 41,680
ഫെബ്രുവരി 21: 41,600
ഫെബ്രുവരി 22: 41,600
ഫെബ്രുവരി 23: 41,440
ഫെബ്രുവരി 24: 41,360
ഫെബ്രുവരി 25: 41,200
ഫെബ്രുവരി 26: 41,200
ഫെബ്രുവരി 27: 41,080(ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഫെബ്രുവരി 28: 41,160

മാർച്ച് 1: 41,280
മാർച്ച് 2: 41,400

Verified by MonsterInsights