അസ്‌ട്രൊണമി, അസ്ട്രൊഫിസിക്‌സ് മേഖലകളില്‍ ഗവേഷണം’; പ്രവേശനത്തിന് അപേക്ഷിക്കാം.

കേന്ദ്രസര്‍ക്കാര്‍ ശാസ്ത്രസാങ്കേതികവകുപ്പിന്റെ കീഴിലുള്ള ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രൊഫിസിക്‌സ് (ഐ.ഐ.എ.), പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയുമായി സഹകരിച്ചുനടത്തുന്ന, ഐ.ഐ.എ.-പി.യു. പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. അസ്‌ട്രൊണമി, അസ്ട്രൊഫിസിക്‌സ് മേഖലകളിലെ ഗവേഷണങള്‍ക്കാണ് അവസരം. പ്രവേശനം നേടുന്നവര്‍ക്ക് ഒരുവര്‍ഷത്തെ പ്രീ-പിഎച്ച്.ഡി. കോഴ്‌സ് വര്‍ക്ക് ഉണ്ടാകും.
അസ്ട്രൊഫിസിക്‌സിന്റെ മുഖ്യമേഖലകളുമായി ബന്ധപ്പെട്ട ക്ലാസ് റൂം പഠനങ്ങള്‍ ഈ കാലയളവില്‍ നടക്കും. നാലുമാസം വീതമുള്ള രണ്ടുസെമസ്റ്ററുകള്‍ക്കുശേഷം ഒരു ഫാക്കലല്‍റ്റിയുടെ മേല്‍നോട്ടത്തില്‍ മൂന്നുമാസം ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വകാല പ്രോജക്ട് വിദ്യാര്‍ഥിക്ക് ചെയ്യാം. 





കോര്‍ കോഴ്‌സുകളില്‍ റേഡിയോ ആകേന്ദ്രസര്‍ക്കാര്‍ ശാസ്ത്രസാങ്കേതികവകുപ്പിന്റെ കീഴിലുള്ള ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രൊഫിസിക്‌സ് ഇന്‍ട്രോഡക്ഷന്‍ ടു ഫ്‌ലൂയിഡ്‌സ് ആന്‍ഡ് പ്ലാസ്മ, ന്യൂമറിക്കല്‍ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ ടെക്‌നിക്‌സ്, ജനറല്‍ റിലേറ്റിവിറ്റി ആന്‍ഡ് കോസ്‌മോളജി, ഗാലക്‌സീസ് ആന്‍ഡ് ഐ.എസ്.എം., സ്റ്റല്ലാര്‍ ആന്‍ഡ് ഹൈ എനര്‍ജി ഫിസിക്‌സ് തുടങ്ങിയവ ഉള്‍പ്പെടുന്നു.

ഫെലോഷിപ്പ് പ്രവേശനം

ലഭിക്കുന്നവര്‍ക്ക് തുടക്കത്തില്‍ പ്രതിമാസം 37,000 രൂപ നിരക്കില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്.) ലഭിക്കും. രണ്ടുവര്‍ഷം കഴിഞ്ഞ് വിലയിരുത്തലിനുശേഷം (ഓപ്പണ്‍ സെമിനാര്‍, വൈവ) സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (എസ്.ആര്‍.എഫ്.) പ്രതിമാസം 42,000 രൂപയോടെ ലഭിക്കും. പ്രതിവര്‍ഷ ബുക്ക് ഗ്രാന്റ്, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയും ഉണ്ട്.

ഫെലോഷിപ്പ് കാലാവധി കോഴ്‌സ് വര്‍ക്ക് കാലയളവ് ഉള്‍പ്പെടെ സാധാരണഗതിയില്‍ പരമാവധി അഞ്ചുവര്‍ഷമാണ്. തീസിസ് സമര്‍പ്പണത്തിനുശേഷം പരമാവധി ഒരു വര്‍ഷത്തേക്ക് പ്രതിമാസ ഫെലോഷിപ്പായി 46,000 രൂപ ലഭിക്കാം. ഫെലോഷിപ്പ് ഇതിനപ്പുറത്തേക്കും തുടര്‍ന്നേക്കാം.
ദേശീയ അന്തര്‍ദേശീയ സയന്റിഫിക് കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാനുള്ള സഹായവും സ്‌കോളര്‍മാര്‍ക്ക് ലഭിക്കും. സാധാരണഗതിയില്‍ ഹോസ്റ്റല്‍ സൗകര്യം നല്‍കും. സ്വകാര്യഹോസ്റ്റല്‍ ഉപയോഗിക്കുന്നപക്ഷം ഹൗസ് റെന്റ് അലവന്‍സ് നല്‍കും. സഹായങ്ങള്‍ക്ക്: iiap.res.in.








യു.ജി.സി നെറ്റ് പരീക്ഷാഫലം ഇന്ന്; കാത്തിരിക്കുന്നത് ഒന്‍പത് ലക്ഷത്തോളം പേര്‍.

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടന്ന സി.എസ്.ഐ.ആര്‍.-യു.ജി.സി.നെറ്റ് പരീക്ഷയുടെ ഫലം ഇന്ന് പുറത്തുവന്നേക്കും. ഒന്‍പത് ലക്ഷത്തോളം പേരാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. ugcnet.nta.ac.in ല്‍ പരീക്ഷാഫലം അറിയാം.
ജൂണ്‍ ടേമിലെ പരീക്ഷാഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്. സാധാരണയായി പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനകം ഫലം പുറത്തുവിടാറുണ്ട്. എന്നാല്‍, ഫലപ്രഖ്യാപനത്തിന്റെ തീയതി സംബന്ധിച്ച വിവരം വൈകിയാണ് HRDG- CSIR പുറത്തുവിട്ടത്. റിസള്‍ട്ട് വൈകുന്നത് വിദ്യാര്‍ഥികളിലും അധ്യാപകരിലും ഒരുപോലെ ആശങ്കയ്ക്ക് കാരണമായിരുന്നു.





ശാസ്ത്രവിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെ.ആര്‍.എഫ്.) ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റാണ് സി.എസ്.ഐ.ആര്‍.-യു.ജി.സി.നെറ്റ്. സി.എസ്.ഐ.ആറും യു.ജി.സി.യും സംയുക്തമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) വഴി നടത്തുന്ന ജോയന്റ് സി.എസ്.ഐ.ആര്‍ യു.ജി.സി.നെറ്റ്; കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് അറ്റ്മോസ്ഫറിക് ഓഷ്യന്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, സയന്‍സസ് എന്നീ അഞ്ചു വിഷയങ്ങളിലാണുള്ളത്.
ജെ.ആര്‍.എഫ്. യോഗ്യത ലഭിക്കുന്നവര്‍ക്ക് അംഗീകൃതസ്ഥാപനത്തില്‍ ഗവേഷണ പ്രവേശനം ലഭിക്കുമ്പോള്‍ ആദ്യ രണ്ടുവര്‍ഷം മാസം 37,000 രൂപ ലഭിക്കും. മൂന്നാം വര്‍ഷംമുതല്‍ സ്റ്റൈപ്പെന്‍ഡ് 42,000 രൂപയാണ് അനുവദിക്കുക.





കേരളത്തിൽ എം.എസ്‌സി. നഴ്‌സിങ് പ്രവേശനം.

കേരളത്തിൽ 2024-’25-ലെ എം.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിനായി നടത്തുന്ന കേന്ദ്രീകൃത അലോട്‌മെന്റ് നടപടി www.cee.kerala.gov.in-ൽ ആരംഭിച്ചു. സർക്കാർ നഴ്‌സിങ് കോളേജുകളിലെ സീറ്റുകൾ, സ്വകാര്യ സെൽഫ് ഫിനാൻസിങ് നഴ്‌സിങ് കോളേജുകളിലെ ഗവൺമെന്റ് മെറിറ്റ് സീറ്റുകൾ എന്നിവയാണ് പ്രക്രിയകളിൽ ഉൾപ്പെടുന്നത്. പി.ജി. നഴ്‌സിങ് 2024 റാങ്ക് പട്ടികയിൽ ഉൾപ്പെട്ട സർവീസ് വിഭാഗം അപേക്ഷകരുൾപ്പെടെയുള്ളവർക്ക് പ്രവേശനത്തിനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.അപേക്ഷാനമ്പർ, പാസ്‌വേഡ്‌ എന്നിവ www.cee.kerala.gov.in-ൽ ‘പി.ജി.നഴ്‌സിങ് 2024- കാൻഡിഡേറ്റ്‌സ് പോർട്ടൽ’ വഴി നൽകി ഹോംപേജിലേക്ക് ലോഗിൻ ചെയ്യണം. 
അവിടെയുള്ള ‘ഓപ്ഷൻ രജിസ്‌ട്രേഷൻ’ ലിങ്ക് ക്ലിക്ക് ചെയ്ത്, താത്‌പര്യമുള്ള ഓപ്ഷനുകൾ രജിസ്റ്റർചെയ്യാം.
ആദ്യം ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസായി 2000 രൂപ പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരിൽ ഓൺലൈനായി അടയ്ക്കണം.
അലോട്‌മെന്റ് ലഭിച്ച് പ്രവേശനം നേടുന്നവരുടെ കാര്യത്തിൽ ഈ തുക അവരുടെ ട്യൂഷൻ ഫീസിൽ വകയിരുത്തും.പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി./വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുവിഭാഗക്കാർ എന്നിവർ 500 രൂപ ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസായി അടയ്ക്കണം. ഇവർ അലോട്‌മെന്റ് ലഭിച്ച് പ്രവേശനം നേടുന്നപക്ഷം, ഈ തുക അവരുടെ കോഷൻ ഡിപ്പോസിറ്റിൽ വകയിരുത്തും.പ്രക്രിയ പൂർത്തിയാകുമ്പോഴും അലോട്‌മെന്റ് ഒന്നുംലഭിക്കാത്തവർക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസ്‌ തിരികെ നൽകും







ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിൽ അലോട്മെന്റിനു ലഭ്യമായ എല്ലാ കോളേജ്- കോഴ്‌സ് കോമ്പിനേഷനുകൾ കാണാൻ കഴിയും. അവ ഓരോന്നും ഓരോ ഓപ്ഷനാണ്. മുൻഗണന നിശ്ചയിച്ച് (ഏറ്റവും താത്‌പര്യമുള്ളത് ആദ്യം, അത് ലഭിക്കാത്തപക്ഷം പരിഗണിക്കേണ്ടത് രണ്ടാമത് എന്നിങ്ങനെ) താത്‌പര്യമുള്ള ഓപ്ഷനുകൾ എല്ലാം രജിസ്റ്റർചെയ്യാം. അലോട്‌മെന്റ് ലഭിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾമാത്രം രജിസ്റ്റർചെയ്യുക. കാരണം, അനുവദിക്കുന്ന ഓപ്ഷൻ സ്വീകരിക്കുന്നില്ലെങ്കിൽ അലോട്‌മെന്റ് നഷ്ടപ്പെടുകയും പ്രക്രിയയിൽനിന്ന്‌ പുറത്താവുകയുംചെയ്യും.ഒരിക്കൽ രജിസ്റ്റർ ചെയ്യുന്ന ഓപ്ഷനുകൾ, ഓപ്ഷൻ രജിസ്‌ട്രേഷൻ സമയപരിധി എത്തുംമുൻപ്‌ എത്രതവണ വേണമെങ്കിലും ഭേദഗതിചെയ്യാം.

ഇപ്പോൾ രജിസ്റ്റർചെയ്യുന്ന ഓപ്ഷനുകളായിരിക്കും തുടർ റൗണ്ടിലും പരിഗണിക്കുക. ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ള ഓപ്ഷനുകൾ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്താൻ/രജിസ്റ്റർ ചെയ്യാൻ കഴിയില്ല. ഓപ്ഷൻ രജിസ്‌ടേഷൻ നടത്താത്തവരെ അലോട്‌മെന്റിനായി പരിഗണിക്കില്ല.ഓപ്ഷൻ രജിസ്റ്റർചെയ്യാൻ ഒക്ടോബർ എട്ടിന് വൈകീട്ട് അഞ്ചുവരെ അവസരമുണ്ട്. 
ആദ്യ അലോട്മെന്റ് പിന്നീട് പ്രഖ്യാപിക്കും.അലോട്മെന്റ് ലഭിക്കുന്നവർ പ്രവേശനപരീക്ഷാകമ്മിഷണർ പ്രഖ്യാപിക്കുന്ന സമയക്രമമനുസരിച്ച് കോളേജിൽ റിപ്പോർട്ടുചെയ്ത് അലോട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് കോളേജിലടച്ച് സമയപരിധിക്കകം പ്രവേശനം നേടണം. എം.എസ്‌സി. നഴ്‌സിങ് പ്രോസ്പെക്ടസ് ക്ലോസ് 7 പ്രകാരമുള്ള യോഗ്യത, പ്രവേശനസമയത്ത് നേടിയിരിക്കണം.പ്രവേശനം നേടാത്തവരുടെ അലോട്മെന്റ് നഷ്ടപ്പെടും. അവരെ കേന്ദ്രീകൃത അലോട്മെന്റിന്റെ അടുത്തറൗണ്ടിൽ പരിഗണിക്കുന്നതല്ല.









ഫീസ് ഘടന.

സർക്കാർ നഴ്‌സിങ് കോളേജിലെ പ്രതിവർഷ ട്യൂഷൻ ഫീസ്‌ -32,410 രൂപ. സ്വകാര്യ സ്വാശ്രയ നഴ്‌സിങ് കോളേജിലെ ഗവൺമെന്റ് സീറ്റിൽ പ്രവേശനം നേടുന്നവർക്ക് പ്രതിവർഷ 
ട്യൂഷൻ ഫീസ്‌ -32,410 രൂപ. സ്വകാര്യ സ്വാശ്രയ നഴ്‌സിങ് കോളേജിലെ ഗവൺമെന്റ് സീറ്റിൽ പ്രവേശനം നേടുന്നവർക്ക് പ്രതിവർഷ ട്യൂഷൻ ഫീസ്‌ ഒരു ഒരു ലക്ഷം രൂപയും.സ്പെഷ്യൽ ഫീസായി 50,000 രൂപയും ആയിരിക്കും.മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്ന എസ്.സി./എസ്.ടി./ഒ. ഇ.സി./രജിസ്റ്റർചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾശ്രീചിത്ര ഹോം, നിർഭയ ഹോം, ഗവ. ജുവനൈൽ ജസ്റ്റിസ് ഹോം എന്നിവയിലെ അന്തേവാസികൾ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല. 




അബുദബിയില്‍ നഴ്സിങ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അബുദബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുള്ള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ രണ്ട് ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർക്കായി) റിക്രൂട്ട്മെന്റ് നടക്കുന്നത്. നഴ്സിംഗ് ബിരുദവും സാധുവായ നഴ്സിങ് ലൈസൻസും ഉളളവരായിരിക്കണം അപേക്ഷിക്കേണ്ടത്. എച്ച്എഎഡി / ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് – അബുദബി (ഡിഒഎച്ച്) പരീക്ഷ വിജയിച്ചവരാകണം അപേക്ഷകര്‍.

അപേക്ഷകന്റെ പ്രായപരിധി 35 വയസ്സാണ്. പ്രഥമശുശ്രുഷ, അടിയന്തര സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് 1-2 വർഷത്തെ അനുഭവപരിചയവും ആവശ്യമാണ്. ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബിഎൽഎസ്), അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സപ്പോർട്ട് (എസിഎൽസി), പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (പിഎഎൽഎസ്) എന്നിവയിൽ ഒന്നോ അതിലധികമോ ട്രോപിക്കൽ ബേസിക് ഓഫ്ഷോർ സേഫ്റ്റി ഇൻഡക്ഷൻ & എമർജൻസി ട്രെയിനിംഗ് (TBOSIET) എന്നിവയില്‍ അനുഭവപരിചയവും അഭികാമ്യമാണ്. ഇലക്ട്രോണിക് ആരോഗ്യ രേഖകൾ ( ഇഎച്ച്ആർ) കൈകാര്യം ചെയ്തും പരിചയമുളളവരാകണം.

 

വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത് 4,500- 5,500 ദിർ​ഹം വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. വിശദമായ ബയോഡേറ്റയും ഒപ്പം വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് ഒക്ടോബര്‍ ഒമ്പതാം തീയതിക്കുള്ളിൽ അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി.

പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.  ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയ്യതികളിഷ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്.

ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചു കൊണ്ട് തീരുമാനമെടുത്തത്.

അബുദാബിയില്‍ നഴ്‌സുമാര്‍ക്ക് അവസരം, നോര്‍ക്കയുടെ റിക്രൂട്ട്‌മെന്റ്; ശമ്പളം 4500 ദിര്‍ഹം മുതല്‍.

യു.എ.ഇ.യിലെ അബുദാബിയില്‍ നഴ്‌സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.പുരുഷ നഴ്‌സുമാരുടെ 10 ഒഴിവുകളിലേക്കും (ഓണ്‍ഷോര്‍, ഓഫ്‌ഷോര്‍ പ്രോജക്റ്റുകള്‍ക്കായി) വനിതാ നഴ്‌സുമാരുടെ രണ്ട് ഒഴിവുകളിലേക്കുമാണ് (ഹോംകെയര്‍) റിക്രൂട്ട്‌മെന്റ്.അപേക്ഷകര്‍ നഴ്‌സിങ് ബിരുദവും സാധുവായ നഴ്‌സിങ് ലൈസന്‍സും ഉളളവരാകണം.35 വയസ്സാണ് പ്രായപരിധി. പ്രഥമശുശ്രുഷ, അടിയന്തര സേവനങ്ങള്‍ അല്ലെങ്കില്‍ ആംബുലന്‍സ് പ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞത് 1-2 വര്‍ഷത്തെ അനുഭവപരിചയവും ആവശ്യമാണ്.





ബേസിക് ലൈഫ് സപ്പോര്‍ട്ട് (BLS), അഡ്വാന്‍സ്ഡ് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട് (ACLS), പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് (PALS).
എന്നിവയില്‍ ഒന്നോ അതിലധികമോ ട്രോപിക്കല്‍ ബേസിക് ഓഫ്‌ഷോര്‍ സേഫ്റ്റി ഇന്‍ഡക്ഷന്‍ ആൻഡ് എമര്‍ജന്‍സി ട്രെയിനിങ് (TBOSIET) എന്നിവയില്‍ അനുഭവപരിചയവും
അഭികാമ്യമാണ്. ഇലക്ട്രോണിക് ആരോഗ്യ രേഖകള്‍ (EHR) കൈകാര്യം ചെയ്തും പരിചയമുളളവരാകണം.
വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത് 4,500- 5,500 ദിര്‍ഹം വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും.വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍വിലാസത്തിലേക്ക് ഒക്ടോബര്‍ ഒന്‍പതാം തീയതിക്കുള്ളില്‍ അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.




കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലും ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പറുകള്‍- 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345(വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്).




സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് അവധി നല്‍കും

പൂജ വയ്പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് അവധി നല്‍കും. ഉത്തരവ് ഉടന്‍ ഇറക്കും. സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്.ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തില്‍ 11 ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

 

സര്‍ക്കാര്‍ കലണ്ടറില്‍ ഒക്ടോബര്‍ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 ന് അവധി പ്രഖ്യാപിച്ചിട്ടുമില്ല. പുസ്തകങ്ങള്‍ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സര്‍ക്കാര്‍ അവധി ദിനമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

ഗേറ്റ് 2025; വ്യാഴാഴ്ച കൂടി അപേക്ഷിക്കാന്‍ അവസരം.

ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ്) 2025 വ്യാഴാഴ്ച (സെപ്റ്റംബര്‍ 26) വരെ രജിസ്റ്റര്‍ ചെയ്യാം . താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അതേസമയം പിഴ തുകയോടെ (ലേറ്റ് ഫീ) ഒക്ടോബര്‍ ഏഴ് വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ അവസരമുണ്ടാകും.
ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് പരീക്ഷ. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമാണ് പരീക്ഷയ്ക്കുള്ളത്. ഫലം മാര്‍ച്ച് 19 2025-ഓടെ പ്രസിദ്ധീകരിക്കും.




ബിരുദാനന്തര എന്‍ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഗേറ്റ്. എന്‍ജിനിയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, കൊമേഴ്‌സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://gate2025.jitr.ac.in/.





ന്യൂസിലാന്റിലേക്ക് അനധികൃത നഴ്‌സിങ് റിക്രൂട്ട്‌മെന്റ്‌; മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂസിലാന്റിലേക്കുള്ള അനധികൃത നഴ്‌സിങ് റിക്രൂട്ട്മെന്റുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം. കോംപീറ്റൻസി അസെസ്മെന്റ് പ്രോഗ്രാമിലും ( സിഎപി) നഴ്‌സിങ് കൗൺസിൽ രജിസ്ട്രേഷനുമായി കേരളത്തില്‍ നിന്നുള്ള നഴ്സിങ് പ്രൊഫഷണലുകള്‍ വിസിറ്റിങ് വിസയിൽ അനധികൃതമായി ന്യൂസിലന്റിൽ എത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രവിദേശകാര്യമന്ത്രാലയം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയത്.

ക്യാപിൽ പങ്കെടുക്കാൻ വിസിറ്റിങ് വിസിയ്ക്ക് ഏജന്റുമാർക്ക് വലിയ തുകകളാണ് ഉദ്യോ​ഗാർത്ഥികൾ നൽകുന്നത്. സിഎപി പൂർത്തിയാക്കിയിട്ടും നഴ്‌സിങ് കൗൺസിൽ രജിസ്റ്റർ ചെയ്തശേഷവും അവിടെ ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ന്യൂസിലാന്റ് വെല്ലിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജാ​ഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യ മന്ത്രാലയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മീഷണർമാർക്ക് കത്ത് നൽകിയത്.

കൊവിഡ് മ​ഹാമാരിയെ തുടർന്ന് ന്യൂസിലാന്റിൽ ഉണ്ടായിരുന്ന നഴ്‌സിങ് ക്ഷാമം ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അം​ഗീകാരമില്ലാത്ത ഏജന്റുമാരുടെ വാ​ഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂസിലാന്റിലെ നഴ്സിങ് മേഖലയിലെ വിസയുടെ ആധികാരികതയെ കുറിച്ചും തൊഴിലുടമയെ കുറിച്ചും pol.wellington@mea.gov.in എന്ന ഇമെയില്‍ ഐഡിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ടാല്‍ വിവരങ്ങൾ അറിയാൻ സാധിക്കും. റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇ-മൈഗ്രേറ്റ് (https://emigrate.gov.in) പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ചും അറിയിക്കാവുന്നതാണ്.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ വാർഷിക പരീക്ഷ തീയതി പ്രഖ്യാപിച്ചു; വിശദാംശങ്ങള്‍

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ വാർഷിക പരീക്ഷ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 15ന് സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ആരംഭിക്കും. 2025 അധ്യയന വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഡേറ്റാഷീറ്റ് സിബിഎസ്ഇ തയ്യാറാക്കി വരികയാണ്. ഇത്തവണയും മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി എഴുത്തുപരീക്ഷയാണ്. പ്രധാനപരീക്ഷയുടെ പരീക്ഷയുടെ ഷെഡ്യൂളിനൊപ്പം പ്രാക്ടിക്കല്‍ പരീക്ഷയുടെ ഡേറ്റാഷീറ്റും സിബിഎസ്ഇ പ്രത്യേകം തയ്യാറാക്കും.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പുറത്തുനിന്നുള്ള എക്സാമിനര്‍ ആണ് മേല്‍നോട്ടം വഹിക്കുക. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള പ്രാക്ടിക്കല്‍ പരീക്ഷ അതത് സ്‌കൂളിലെ ടീച്ചര്‍മാരുടെ കീഴിലാണ് നടക്കുക

പത്ത്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ cbse.gov.in സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഡേറ്റാ ഷീറ്റ് നോക്കാവുന്നതാണ്. ലേറ്റസ്റ്റ് അനൗണ്‍സ്മെന്റ് സെക്ഷന്‍ അല്ലെങ്കില്‍ ഹോംപേജിലെ അക്കാദമിക് വെബ്സൈറ്റ് ലിങ്ക് എന്നിവ വഴി ഡേറ്റാഷീറ്റ് നോക്കാനുള്ള ക്രമീകരണമാണ് ഒരുക്കുക.

Verified by MonsterInsights